നീലക്കൊടുവേലി – 3 32

ഇലഞ്ഞിദേശത്തെ ആളുകൾക്ക് മാത്രമേ സിദ്ധു ചിറക്കലെ ആണെന്നും മറ്റും അറിവുകൾ ഉള്ളു, പുറത്തുള്ളവർക്ക് ഇത്തരം കാര്യങ്ങൾ അത്ര അറിവുള്ളതല്ല..അതുകൊണ്ട് തന്നെ പോവാൻ തുടങ്ങിയ ശേഷം ഓരോ വർഷവും വായ്‌നോട്ടവും അലവലാതിത്തരവും കൊണ്ട് അവൻ അടിച്ചുപൊളിച്ചു…ഇഷ്ടം പോലെ ചിലവാക്കാൻ പണമുള്ളത് കൊണ്ട് ഒന്നിനും മടിക്കേണ്ട ആവശ്യവും ഇല്ലല്ലോ..

ഈ ഉത്സവത്തിനോട് അനുബന്ധിച്ചു പുറം നാടുകളിൽ നിന്നും കച്ചവടത്തിന് വരുന്ന ചിലർക്ക് ലഹരിയുടെ പരിപാടികളും ഉണ്ടായിരുന്നു.. കഴിഞ്ഞ വർഷം ചിന്നനാണ് അവരിൽ ചിലരെ രഹസ്യമായി സിദ്ധുവിന് കാണിച്ചു കൊടുത്തത്.. പക്ഷേ ഒരു പുകവലിയുടെ ഭീകരമായ ഓർമ അന്ന് ഇതിനു മുതിരാൻ അവനെ സമ്മതിച്ചില്ല..

ഈ വർഷത്തെ ഉത്സവം കുറച്ചു കൂടി ഗംഭീരമായി ആഘോഷിക്കാൻ സിദ്ധു തീരുമാനിച്ചു..പ്രായപൂർത്തിയായ സ്ഥിതിക്ക് കുറച്ചു കൂടി കളർ ആക്കാവന്നതല്ലേ എന്നൊരു ചിന്ത കയറിക്കൂടി..

രണ്ടാം ദിനം ഉച്ചക്ക് മുൻപ് തന്നെ ചിന്നനോട്‌ കാര്യങ്ങൾ പറഞ്ഞു പൈസയും കൊടുത്ത് എല്ലാം റെഡിയാക്കിയ ശേഷം ചിറക്കലിലേക്ക് തന്നെ പോന്നു … ആരും അറിയരുതെന്നുള്ള കാര്യം പ്രത്യേകം ശട്ടം കെട്ടിയത് കുഞ്ഞി പോലും അറിയരുതെന്ന് വെച്ചിട്ടായിരുന്നു.. അവളറിഞ്ഞാൽ ചിറക്കൽ അറിയാൻ താമസമില്ലെന്നു സിദ്ധുവിന് ഉറപ്പായിരുന്നു..

4 മണിയോട് കൂടി ശങ്കരനും ലക്ഷ്മിയമ്മയും നന്നായി ഒരുങ്ങിത്തന്നെ വന്നു..സിദ്ധു അവരെ നോക്കി ചാരുകസേരയിൽ തലക്ക് പുറകിൽ കയ്യും വെച്ച് പുഞ്ചിരിയോടെ ഇരുന്നു..ശങ്കരന്റെ മുണ്ടിന്റെ കര ശെരിയാക്കിയും സ്വയം സാരിയുടെ മുന്താണി ശെരിയല്ലേ എന്നെല്ലാം നോക്കുന്ന ലക്ഷ്മിയമ്മയെ കണ്ട് അവന് ചിരിപ്പൊട്ടി..

” ഇതെന്താണിത്…. നിങ്ങൾ പോണത് കണ്ടാൽ ഇപ്പൊ കല്യാണം കഴിഞ്ഞ ആളുകൾ ആദ്യായിട്ട് ഉത്സവം കാണാൻ പോണ പോലെ ഉണ്ടല്ലോ….!! ”

അവരുടെ മട്ടും ഭാവവും കണ്ട് ചിരിച്ചുകൊണ്ട് അവൻ കളിയാക്കി ..
മറുപടി പറയാതെ അവർ ഒന്ന് ഇളിഭ്യ ചിരി ചിരിച്ചു..

ശങ്കരൻ വാച്ചിൽ നോക്കി ലക്ഷ്മിയമ്മയോട് എന്താണ് ഇതൊക്കെ എന്ന രീതിയിൽ കൈ മലർത്തി….പാവങ്ങൾ രണ്ടും സിതാരക്കും നീതുവിനും വേണ്ടിയുള്ള കാത്തിരിപ്പ് ആണ്..

ഇപ്പൊ വരും എന്ന രീതിയിൽ ലക്ഷ്മിയമ്മ അങ്ങേരെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു..

ഈ പ്രായത്തിലും അവർ വളരെ സ്നേഹത്തിലാണെന്നുള്ളത് അവന് സന്തോഷം തരുന്ന കാര്യമായിരുന്നു.. പരസ്പര ബഹുമാനം എല്ലാത്തിലും അവർക്കുണ്ടായിരുന്നു.. ശങ്കരൻ ഒന്നിലും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാറില്ല, ഒരു വട്ടം ലക്ഷ്മിയമ്മയോട് ചോദിച്ചിട്ടേ അതുണ്ടാകാറുള്ളൂ…

അതുപോലെ ഇത്രയും കാലത്തിനിടക്ക് അവർ തമ്മിൽ ഒരു വഴക്കുള്ളതായി അവൻ കണ്ടിട്ടില്ല… ഇനി അതിലൊരാൾ ഒച്ചയെടുക്കുന്നുണ്ടെങ്കിൽ മറ്റെയാൾ അത് ശാന്തമായി കേട്ടിരിക്കുന്നത് എത്രയോ കണ്ടിട്ടുമുണ്ട്…

” മോൻ വരുന്നില്ലേ..?? ”

സിദ്ധുവിന്റെ ഉദാസീനമായ ഇരുത്തം കണ്ടിട്ടാവണം ലക്ഷ്മിയമ്മ ചോദിച്ചു..

” ഇച്ചിരി കഴിഞ്ഞോട്ടെ… നിങ്ങൾ പൊക്കോ.. ”

അവൻ മറുപടി കൊടുത്തു.. അവർ കൂടെകൂടെ ഉള്ളിലേക്ക് നോക്കി, ബോറടിച്ച ശങ്കരൻ ആദ്യം മെല്ലെ കുറച്ചു നടന്ന് തുടങ്ങി..,അത് കണ്ട ലക്ഷ്മിയമ്മ പുറകെയും… ഗേറ്റ് ന്റെ അരികിൽ എത്തി വീണ്ടും ഇവർക്കായി കാത്തു നിൽക്കാൻ തുടങ്ങി..

സിതാരയാണ് ആദ്യം ദൃതിപ്പിടിച്ചു വന്നത്,അവളൊരു ഓറഞ്ച് പട്ടുപാവാടയിലായിരുന്നു ..ചന്തിക്ക് താഴെ വരുന്ന മുടി വിരിച്ചിട്ട് മുല്ലപ്പൂവ് ചൂടിയിട്ടുണ്ട്, കണ്ണെഴുതിയിട്ടുണ്ട് ഒരു കുഞ്ഞു പൊട്ടും,രണ്ടു കയ്യിലും കരിവളയും അണിഞ്ഞിട്ടുണ്ട്.. സ്വതവേ
നിറമുള്ള ചുണ്ടുകളെ സ്വഭാവികമായി ഒന്ന് കടിച്ചു വിട്ട് ചാമ്പക്ക പോലെ ആക്കി സിദ്ധുവിനെ ഭാവഭേതമേതുമില്ലാതെ ഒന്ന് കാടാക്ഷിച്ച ശേഷം അവൾ ചെരുപ്പിട്ടു മുറ്റത്തേക്കിറങ്ങി..അന്നത്തെ സംഭവത്തിന്‌ ശേഷം രണ്ടുപേരും അവന്റെ അടുത്ത് ചെല്ലാറില്ലായിരുന്നു..

സിദ്ധു ഒന്ന് മടയിറക്കിപ്പോയി…ആ ഓറഞ്ച് കളർ ഡ്രെസ്സിനുള്ളിൽ അവൾ പതിവിലേറെ സുന്ദരിയായിരുന്നു… അതിനു കണ്ണ് തട്ടാതിരിക്കാൻ ആ മറുകും…

” രതി സുഖസാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം… കലാകാരൻ.. ”

അവളെ കണ്ട് ചുണ്ടിൽ വന്ന പാട്ട് അവൻ പതുക്കെ പാടി.. അത് കേട്ട് ആ ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി വിടർന്നോ എന്നൊരു സംശയം തോന്നി, എയ്.. ചാൻസില്ല…, പക്ഷെ അതിൽ ശ്രദ്ധിക്കുന്നതിനു മുൻപ് നീതു വാതിൽ അടച്ചു പുറത്തിറങ്ങുന്നതിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞു…

 

അവൾ ഒരു മെറൂണും മഞ്ഞയും ദാവണിയാണ് ഇട്ടിട്ടുള്ളത്.. മുടി സിതാരയുടേത് പോലെ ഇട്ട് മുല്ലപ്പൂവും ചൂടിയിരിക്കുന്നു…മുഖവും അതുപോലെ… മാറ്റമുള്ളത് കയ്യിൽ സ്വർണവളയും പിന്നെ മറുകും (ഇല്ലാത്തത് )മാത്രം..വയർ ഭാഗത്തു ചെറിയൊരു വിടവിലൂടെ അവളുടെ അണിവയറിന്റെ ഗോതമ്പുനിറം കാണാനുണ്ട്.. ഒരുപാട് പിടിച്ചു രസിച്ച വയർ അവൻ ഒന്ന് കൂടി പാളി നോക്കി..

അവൻ നോക്കി വെള്ളമിറക്കുന്നത് കണ്ട് മുഖം മങ്ങിയെങ്കിലും അവൾ ഒന്ന് ചിരിച്ചെന്നു വരുത്തി വേഗത്തിൽ ചെരുപ്പിട്ട് പുറത്തിറങ്ങി അച്ഛനമ്മാർക്ക് അരികിലേക് നടന്നു…..

കടഞ്ഞെടുത്ത ശരീരമാണ് രണ്ടുപേർക്കും… ഏറെക്കുറെ ഒരേ നീളം,തടി, മുടി,മുഖം… ദൈവം ഒരുപാട് സമയമെടുത്ത് ഒരേ അച്ചിൽ വാർത്ത രണ്ടു ശിൽപ്പങ്ങൾ…

ഗേറ്റ് കടന്നു മറയുന്നതിന് മുൻപ് അവന്റെ നോട്ടം അറിഞ്ഞെന്ന മട്ടിൽ സിതാര തിരിഞ്ഞു അവനെ നോക്കി… കുറച്ചു സെക്കന്റുകൾ നീണ്ട ഒരു നോട്ടം.. അതിലെ ഭാവം വേർതിരിച്ചറിയാൻ അവർക്കിടയിലെ ദൂരം സമ്മതിച്ചില്ല…ശേഷം അവൾ നടന്നു നീങ്ങി

അവരെ നോക്കിയതിന്റെയോ പാട്ടിന്റെയോ അതോ അവൾക്കുള്ളിൽ തന്നോടുള്ള വെറുപ്പിന്റെയോ.. എന്തോ ഒന്നായിരിക്കാം..

“എന്തെങ്കിലുമാകട്ടെ കോപ്പ്”

സിദ്ധു മുഖം കോട്ടി…എന്തിനാണ് ഈ വക ചെറിയ കാര്യങ്ങളിൽ മനസ് ഇത്രക്ക് കലുഷിതമാവുന്നത്… അവളുടെ പെരുമാറ്റം ഇങ്ങനൊക്കെ തന്നെ ഇനിയും ഉണ്ടാവൂ..

സിദ്ധു കം ഓൺ…..

അവൻ സ്വയം പ്രചോധിപ്പിച്ചു..

ഒന്ന് കൂടി ഉഷാറാവാൻ വേണ്ടി അവൻ കുളത്തിൽ ചെന്നു കുറച്ചു സമയം നീന്തി..

അക്കരേക്കും ഇക്കരെക്കും ആറേഴു തവണ നിർത്താതെ നീന്തിയപ്പോൾ ശരീരം ഒന്ന് ചൂടായി…കുറെ സമയം പഞ്ചിങ് ബാഗിനിട്ടു ഇടിക്കുമ്പോൾ ഉള്ളതുപോലെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിൽ ആയി…അതുകൊണ്ടുണ്ടായ ഗുണം ബാക്കിയെല്ലാം മറന്നു ഒന്ന് റീഫ്രഷ് ആയതാണ്..

കുറച്ചു കഴിഞ്ഞ് അവിടുന്ന് കേറി അവൻ ഡ്രെസ് എല്ലാം മാറ്റി ഉത്സവപ്പറമ്പിലേക്ക് നടന്നു…ചിന്നൻ ഉണ്ടാകുമെന്നു പറഞ്ഞ സ്ഥലത്ത് അവനെയും കാത്തു നിന്നു…

പൂരപ്പറമ്പ് നിറഞ്ഞിട്ടുണ്ട്… കച്ചവടക്കാരുടെ അടുത്തെല്ലാം ജനസമുദ്രം.. സ്ത്രീകൾ വള മാല കമ്മൽ വിൽക്കുന്ന കടകളിലും കുട്ടികൾ മിട്ടായികളുടെയും കളിപ്പാട്ടങ്ങളുടെയും അടുത്തും ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്.. അവൻ തിരക്കു കുറഞ്ഞ ഒരു ഭാഗത്തേക്ക് മാറി നിന്നു വായ്നോട്ടം ആരംഭിച്ചു..

Leave a Reply

Your email address will not be published. Required fields are marked *