നീലക്കൊടുവേലി – 3 32

” മോനെ ” എന്ന അലർച്ചയോടെ ലക്ഷ്മിയമ്മ അവനരികിലേക്ക് ഓടി..

നീതു എന്ത് ചെയ്യണമെന്നറിയാതെ നിന്നു..
സിതാര കണ്ണുകൾ പൊത്തി കുനിഞ്ഞിരുന്നു … ഇതെല്ലാം കൂടി 5 മിനിറ്റിൽ അവസാനിച്ചു..

ആളുകൾക്ക് എന്താണ് കാര്യമെന്നോ എന്താണ് സത്യത്തിൽ നടന്നതെന്നോ മനസിലായില്ല…രണ്ടു പേർ തല്ലുകൂടി ഒരുത്തൻ വീണു അത്ര മാത്രമേ അവർ കണ്ടുള്ളൂ..

സിദ്ധു താഴെ വീണതോടെ ആ പയ്യൻ അവിടെ നിന്നും പോയി… കാര്യങ്ങൾ പന്തിയല്ലെന്നു തോന്നിയതോടെ തടി രക്ഷപ്പെടുത്തിയതാണ്… അടിയുടെ കാരണം നാട്ടുകാർ അറിഞ്ഞാൽ തന്റെ തടി കേടുവരുമെന്ന് അവന് അറിയാമായിരുന്നു…

ചെങ്ങാതി തല്ലു കൊണ്ട് വീണെന്ന് ആരോ പറഞ്ഞപ്പോളാണ് ഒതുക്കത്തിൽ നിന്നും സീൻ പിടിക്കുകയായിരുന്ന ചിന്നൻ അങ്ങോട്ട് ഓടി ചെന്നത്… സിദ്ധു കണ്ണ് തുറന്നിരുന്നു..

ചിന്നൻ ആരോ നീട്ടിയ വെള്ളം അവനെ കുടിപ്പിച്ചു.. മുഖം കരുവാളിച്ചിരുന്നു.. ചുണ്ട് പൊട്ടി ചോര കിനിഞ്ഞത് വെള്ളമിറക്കിയപ്പോൾ അനുഭവിച്ചു… എണീറ്റു നിർത്തിയപ്പോൾ തുടയെല്ല് വിറച്ചു.. അവിടെ കിട്ടിയ കിക്ക്‌ മസ്സിലിനെ തളർത്തിയിരുന്നു..തന്നെ പിടിക്കാൻ വന്ന ലക്ഷ്മിയമ്മയോട് കുഴപ്പമില്ല എന്ന് ആംഗ്യം കാണിച്ചുകൊണ്ട് സിദ്ധു ചിന്നനെ പിടിച്ചു.

അത്രയും ആളുകൾക്കിടയിൽ വെച്ച് അടികൊണ്ടു വീണത് സിദ്ധുവിനെ തകർത്തിരുന്നു .. അവൻ ഒന്നും മിണ്ടാതെ ചിന്നന്റെ തോളിൽ ബാലൻസ് ചെയ്ത് കാലുകൾ വേച്ചു നടന്നു..

അവനെ കാണുന്നവർ ചിലർ അടക്കം പറഞ്ഞുക്കൊണ്ടും കളിയാക്കിയും ആ പോക്ക് നോക്കിനിന്നു..

ഇതെല്ലാം നടന്നു കഴിഞ്ഞാണ് ശങ്കരൻ അവിടേക്ക് വന്നത്, കാര്യം അറിഞ്ഞപ്പോൾ സിദ്ധുവിനെ നോക്കിയെങ്കിലും അവിടെയെങ്ങും കണ്ടില്ല.. സിദ്ധു വീട്ടിൽ എത്തിയിട്ടുണ്ടാകുമെന്ന കണക്കു കൂട്ടലിൽ മറ്റുള്ളവരെയും കൂട്ടി അവർ ചിറക്കലേക്ക് തിരിച്ചു..

സിദ്ധു ചിന്നനോടൊപ്പം സൈക്കിളിൽ ആയിരുന്നു.. ചിറക്കലേക്ക് പോകുന്നതിനു പകരം ചിറക്കൽ തറവാടിന്റെ തന്നെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന ഒരു പാടത്തിനു നടുവിലെ മാടപ്പുരയിലേക്ക് ആയിരുന്നു .. നെല്ല് സൂക്ഷിക്കാനായി ഉണ്ടാക്കിയിട്ടുള്ള അവിടെ ഉമ്മറത്ത് ഒരു മടക്കുകട്ടിൽ ഉള്ളത് അവനറിയാം..അവിടെ കയറി ലൈറ്റിട്ട് സിദ്ധു കട്ടിലിനരികിലേക്ക് നടന്നു

” സിദ്ധപ്പാ… നീ വീട്ടിൽ പോ.. ”

അവന്റെ അവസ്ഥ കണ്ടു പ്രയാസത്തിലായ ചിന്നൻ അപേക്ഷിച്ചു..വീട്ടിലോട്ട് സൈക്കിൾ ചവിട്ടിയ അവനെ സിദ്ധു നിർബന്ധം പിടിച്ചു ഇങ്ങോട്ട് ആക്കിച്ചതാണ്..

” നീ വേണേൽ വിട്ടോ… ഞാൻ ഇവിടെ കിടന്നോളാം ഇന്ന്.. ”

സിദ്ധു ചിന്നനെ ഒഴിവാക്കാൻ നോക്കി..

” അതൊന്നും പറ്റില്ല, അവരൊക്കെ നോക്കിയിരിക്കും, നീ വാ, ഞാൻ അങ്ങോട്ട് ആക്കിത്തരാം.. ”

ചിന്നൻ വിടാനുള്ള ഭാവമില്ല.. സിദ്ധു അത് ശ്രദ്ധിക്കാതെ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു..

അവന്റെ മനസു തിളച്ചു മറിയുകയായിരുന്നു. എന്താണ് തനിക്ക് സംഭവിച്ചത്… അഹങ്കാരത്തോടെ താൻ കരുതിയിരുന്നത് വെറുതെയായി, ഫൈറ്റിനിടയിൽ ബോധം പോകുന്നത് ആദ്യമായാണ്..

അവൻ കൈകൾ ഒന്ന് ബലത്തിൽ ചുരുട്ടി പിടിച്ചു..എന്തോ ഒരു കുറവുണ്ട്… സാധാരണ ഉള്ളത്ര ശക്തി കിട്ടുന്നില്ല…

തോൽവി സമ്മാനിച്ച വിഷാദവും, നാട്ടുകാർക്കും ആള് കളിച്ചു നടന്ന വീട്ടുകാർക്കും മുൻപിൽ കൊച്ചായതിന്റെ അപമാനവും കൊണ്ട് സിദ്ധു വെന്തു…

” എടാ ചിന്നാ…. നേരത്തെ കേറ്റിയ സാധനം ബാക്കിയുണ്ടെങ്കിൽ താ…”

അവിടെയുള്ള പടിയിൽ ഇനി എന്ത് വേണമെന്ന് ചിന്തിച്ചിരിക്കുന്ന ചിന്നനോട് സിദ്ധു വിളിച്ചു പറഞ്ഞു…

” ഇനി സാധനവും തേങ്ങാക്കൊലയും ഒന്നും ഇല്ല… ഒരു വട്ടം കേറ്റിയതിന്റെയാണ് ഒറ്റ അടിക്ക് പൂഴി തിന്നത്… ”

നല്ല കലിപ്പിലാണ് മറുപടി… പക്ഷെ സിദ്ധു ശ്രദ്ധിച്ചത് കലിപ്പല്ല, മറുപടിയായിരുന്നു… അതേ, അത് തന്നെ….അവൻ കട്ടിലിൽ നിന്നും ചാടിയെണീറ്റു ചിന്നന്റെ അരികിൽ വന്നു..

” നീയെന്താ പറഞ്ഞത്..? ഇത് കഴിച്ചിട്ടാകുമോ എനിക്ക് ഇങ്ങനെ ആയത്..? ”

സിദ്ധു കുറച്ചു ആകാംഷയോടെയാണ് ഇത് ചോദിച്ചത്..

” എന്റെ തോന്നൽ അങ്ങനാണ്… നീ അമ്പലത്തിലേക്ക് പോകുമ്പോ ചെറുതായി ആടുന്നുണ്ടായിരുന്നു… നിനക്ക് സാധനത്തിന്റെ മന്തപ്പ് ഇറങ്ങീട്ടില്ലല്ലോ എന്ന് ഞാൻ ചിന്തിക്കേം ചെയ്തേർന്നു… ആദ്യായിട്ടല്ലേ അതോണ്ടാവും..

നീ എണീറ്റ് നിന്നു ഒന്ന് കണ്ണടച്ചേ.. …ക്ഷീണമുണ്ടോ അറിയാലോ..”

ചിന്നന്റെ പരീക്ഷണത്തിന് സിദ്ധു തയ്യാറായി..അവൻ കട്ടിലിൽ നിന്നു എണീറ്റു നിന്നു കണ്ണുകൾ അടച്ചു..

രണ്ടോ മൂന്നോ മിനിട്ടുകൾ കൊണ്ടുതന്നെ ഒരു മയക്കം കണ്ണിൽ നിന്നും തലച്ചോറിലേക്ക് കയറി മുഴുവൻ ഇരുട്ടായി… കഠിനമായ അധ്വാനം കഴിഞ്ഞ് വന്നു ക്ഷീണിച്ചു ഉറങ്ങുന്നത് പോലെ ആയിരം കിലോ ഭാരം കണ്ണിനു മുകളിൽ വന്നതായി സിദ്ധുവിന് അനുഭവപ്പെട്ടു..തല കറങ്ങി ഒരു കുഴിയിലേക്ക് എന്ന പോലെ വീഴാൻ തുടങ്ങിയ സിദ്ധുവിനെ ചിന്നൻ ഉറക്കെ വിളിച്ചു…

കട്ടിലിൽ ഇരുന്നപ്പോൾ നട്ടപാതിരക്ക് ഒരാൾ വിളിച്ചുണർത്തുമ്പോൾ ഉള്ളൊരു അവസ്ഥയാണ് തോന്നിയത്.

ദൈവമേ…! വല്ലാത്തൊരു പരീക്ഷണമായല്ലോ… ഇന്ന് തന്നെ ഇത് ഉപയോഗിക്കാനും ഈ ദിവസം തന്നെ തല്ലുണ്ടാകാനും ഇതൊക്കെ പരീക്ഷണങ്ങൾ തന്നെയാണ്…. അല്ലെങ്കിൽ തന്റെ അഹന്തക്ക് കിട്ടിയ ചെറിയൊരു തിരിച്ചടി…

” നീ ഒരു തവണ കൂടി അത് താ… ഒന്ന് കൂടി ഉപയോഗിക്കണം, ഇത് അവസാനത്തെയാണ്,ഇന്നത്തെ മാനസിക വേദനക്ക് വേണ്ടിയാ….പിന്നെ ഞാൻ ഇത് തൊടില്ല…!! ”

സിദ്ധു ചിന്നനോട് സത്യം ചെയ്തു… സുഹൃത്തിന്റെ സങ്കടം കണ്ടു അലിവ് തോന്നിയ ചിന്നൻ കുറച്ചു ബാക്കിയുണ്ടായിരുന്ന അത് അവന്റെ കയ്യിലേക്ക് പകർന്നു..

” എനിക്ക് ഒരു ആവശ്യത്തിനായിരുന്നു.. ഇനി കുഴപ്പമില്ല, നീ എടുത്തോ.. ”

അത് കൊടുക്കുമ്പോൾ തെല്ലൊരു സങ്കടത്തോടെ അവൻ പറയുന്നത് കേട്ട് സിദ്ധു ഒന്ന് ചിന്തിച്ചു…

” വല്ലവരെയും ഇത് കൊടുത്ത് മയക്കി പണിയാനായിരിക്കും.. അല്ലേ..?? ”

സത്യം അറിയാൻ വേണ്ടി ചുമ്മാ സിദ്ധു ഒരു ചൂണ്ടയിട്ടു..

പിന്നെ കയ്യിൽ നിന്നും ആദ്യം ചെയ്തത് പോലെ സാധനം ഉള്ളിലേക്ക് വലിച്ച് കേറ്റി.. വീണ്ടും ഒരിക്കൽ കൂടി തലച്ചോറിൽ ഉത്സവത്തിന്റെ വെടികെട്ടു പോലെ ആഘോഷം തുടങ്ങി..

” ആയിരുന്നു.. അതിനി പറഞ്ഞിട്ട് കാര്യമില്ല, നീ എടുത്തില്ലേ .. ഞാൻ നാളെ നോക്കിക്കോളാം.. ”

ചിന്നൻ വലിയൊരു ത്യാഗം ചെയ്ത പോലെ പറഞ്ഞപ്പോൾ സിദ്ധു ചിരിച്ചു..

” ഇനി വാങ്ങുമ്പോൾ എനിക്കൂടി വാങ്ങിക്കോ… ഞാൻ ഉപയോഗിക്കില്ല, വേറൊരു ആവശ്യത്തിനാ.”

സിദ്ധുവും ഒരു കള്ളചിരിയോടെ പറഞ്ഞപ്പോൾ ചിന്നനും ചിരി വന്നു.. പക്ഷെ ആർക്ക് വേണ്ടി എന്നു രണ്ടുപേരും ചോദിച്ചില്ല…

” പിന്നെ നീയെനിക്കൊരു ഉപകാരം കൂടി ചെയ്യണം, ആ പന്നൻ ഏതാണെന്നും അവൻ നാളെ അവിടെ വരുന്നുണ്ടെങ്കിൽ ഒന്നൂടി കാണാനും ഉള്ള അവസരം നീ ഉണ്ടാക്കി തരണം ”

Leave a Reply

Your email address will not be published. Required fields are marked *