പോടാ… ഈ മണ്ടൻ എന്തേലും പറഞ്ഞെന്ന് കരുതി.. മുന്നോട്ട് നടക്കുന്നതിന് ഇടയിൽ രാഹുൽ എന്നെ തടഞ്ഞു കൊണ്ട് ഓട്ടോയിലേക് കയറി..
എടാ.. പൊട്ട.. ഇപ്പോൾ അവൾ ആരാണെന്നു നിനക്ക് മാത്രമേ അറിയൂ.. ഇനി ഞങ്ങൾ കൂടേ അറിഞ്ഞാൽ ആ കൊച്ചിന് വെളിയിൽ ഇറങ്ങാൻ മാനകേട് ആയിരിക്കും.. അത് കൊണ്ട് നീ തന്നെ അവളെ വീട്ടിൽ കൊണ്ട് പോയി വിട്.. ഇയാളെ ഞങ്ങളൊന്ന് ഹോസ്പിറ്റലിൽ എത്തിക്കട്ടെ..
രാഹുൽ പറഞ്ഞത് ശരിയാണ്.. ഇനിയും ആരേലും അറിയുന്നതിലും നല്ലതെല്ലേ ഞാൻ മാത്രം ആരാണെന്ന് അറിയുന്നത്..
അവർ ഗേറ്റിന് പുറത്തേക് ഇറങ്ങിയ ഉടനെ ഞാൻ മെയിൻ ഗേറ്റ് പൂട്ടി ചെറിയ ഗേറ്റ് വഴി വണ്ടിയിൽ കയറി…
❤❤
മുടിയെല്ലാം വിടർത്തി കാൽ മുട്ടിലേക് തല വെച്ചു കിടക്കുകയാണ് ചേച്ചി…
ചേച്ചി… രണ്ടു മൂന്നു പ്രാവശ്യം വിളിക്കേണ്ടി വന്നു ഒരു മൂളൽ കേൾക്കാൻ..
ചേച്ചി…
ഹ്മ്മ്… വീണ്ടും മൂളൽ മാത്രം..
എനിക്ക് കൈ എടുത്തു അവളുടെ തലയിലൂടെ ഒന്ന് തഴുകാൻ തോന്നിയെങ്കിലും എന്റെ കൈകളെ മനസ് തന്നെ തടഞ്ഞു…
ഞാൻ ഓട്ടോ യിലേക്ക് കയറി ഇരുന്നു..
എന്താ ചെയ്യാ ഒരെത്തും പിടിയും ഇല്ല.. ഈ സാഹചര്യം ആദ്യമായിട്ടാണ് ജീവിതത്തിൽ…
ഞാൻ വീണ്ടും തിരിഞ്ഞു എന്റെ കൈകൾ പിറകിലേക് പോയി ചേച്ചിയുടെ സോൾഡറിൽ തട്ടി… പതിയെ രണ്ടു വട്ടം..
അവൾ പതിയെ തല പൊക്കി.. എന്നെ നോക്കി…
കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. നിശബ്ദമായ തേങ്ങൽ ആയിരുന്നു.. ശബ്ദമില്ലാത്ത കണ്ണ് നീർ തുള്ളികൾ…
ഹേയ് എന്താണിത്.. ഞാൻ വന്നില്ലേ.. ചേച്ചി യുടെ അനിയൻ.. മുഖത്തു ഒരു കുഞ്ഞു പുഞ്ചിരി നിറച്ചു കൊണ്ട് ചോദിച്ചു…
ഒന്നും പറ്റിയില്ലല്ലോ.. ഇനി ചേച്ചി പേടിക്കണ്ട.. വീണ്ടും ചേച്ചി യിൽ നിന്നും ഒരു മറുപടി യും കിട്ടാത്തത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു..
നിസ്സംഗത ഭാവം നിറഞ്ഞ മുഖത്തോട് കൂടേ പുറത്തേക് തന്നെ നോക്കി നിൽക്കുകയാണ് ചേച്ചി.. അതിന്റെ ഷോക്കിൽ നിന്നും മോചിത ആയിട്ടില്ലന്നു തോന്നുന്നു..
ഇനിയും സ്കൂളിന് മുമ്പിൽ നിൽക്കുന്നത് പന്തിയെല്ലാന്ന് കണ്ടു ഞാൻ വണ്ടി എടുത്തു..
❤❤❤
എങ്ങോട്ട് പോകും.. മനസ്സിൽ വീണ്ടും കുഴക്കുന്ന ചോദ്യം നിറഞ്ഞു..
ഹ്മ്മ്.. അങ്ങോട്ട് തന്നെ.. ഞാൻ വേഗത്തിൽ ഓട്ടോ തിരിച്ചു.. ഞങ്ങളുടെ ടൗണിൽ നിന്നും വലത്തോട്ട് പോകുന്ന റോഡ് ഒരു കുന്നിൻ മുകളിലേക്ക് ആണ്..
ഞങ്ങൾ ഇടക്കൊക്കെ അവിടെ ഇരിക്കാറുണ്ട്.. അധികവും സന്ധ്യ മയങ്ങിയതിന് ശേഷം.. മാനത്തെ നക്ഷത്രങ്ങളെ അടുത്ത് നിന്ന് കാണുന്ന പ്രതീതി യാണ് അവിടെ കിടക്കുമ്പോൾ.. ഇടക്കിടെ കൊള്ളി മീനുകൾ വാണം വിട്ടത് പോലെ.. തെക്ക് നിന്നും വടക്കോട്ടും അങ്ങനെ ഓരോ ഭാഗത്തേക്കും പോകുന്നത് കാണാം..
ഈ സമയം അവിടെ ആരും ഉണ്ടാവാറില്ല…
നാട്ടിൽ തന്നെ ആയത് കൊണ്ട് സദാചാര തെണ്ടികളെ പേടിക്കുകയും വേണ്ട…
ഞാൻ ഓട്ടോ കുന്നിൻ മുകളിലേക്കു കേറ്റുവാൻ തുടങ്ങിയിട്ടും ചേച്ചി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്…
കുറച്ചു കൂടേ മുകളിലേക്ക് പോയപ്പോൾ സാധാരണ ഞങ്ങളുടെ വണ്ടി നിർത്തിയുടുന്ന ഭാഗത്തേക് ഓട്ടോ എത്തി…
വണ്ടിയിൽ നിന്നും കുടിക്കുവാൻ വെച്ച കുപ്പിവെള്ളവും എടുത്തു പുറത്തേക്കു ഇറങ്ങി..
ഇവിടെ എത്തിയപ്പോൾ ആണെന്ന് തോന്നുന്നു ആൾക്ക് ബോധം വന്നത്..
ഇത് ഏതാണ് സ്ഥലമെന്ന പോലെ എന്റെ മുഖത്തേക് നോക്കുന്നുണ്ട്…
പേടിക്കണ്ട.. നമ്മുടെ നാട്ടിൽ തന്നെയാണ്.. മുഖത്തു ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു..
അവളുടെ കയ്യിലെക് വെള്ളം കുപ്പി നീട്ടി കൊടുത്തു മുഖമൊക്കെ ഒന്ന് കഴുകുവാൻ പറഞ്ഞു…
എനിക്കാണേൽ മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്..
ആ നാറിയുടെ ഒരു ചവിട്ട് അടി നാവിക് ഇട്ടു കിട്ടിയോ എന്നാണ് സംശയം…
മുകളിൽ നിന്നും ഒരു കുഞ്ഞു അരുവി പാറയിൽ തട്ടി തട്ടി ചാടി ഇറങ്ങി വരുന്നുണ്ട് കുറച്ചു മാറി.. ഞങ്ങൾ ഇടക് ഇവിടെ വരുമ്പോൾ ആ വെള്ളമാണ് കുടിക്കാറുള്ളത്..
ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് പോയി എന്റെ ആവശ്യം തീർത്തു വന്നു..
മുഖമെല്ലാം ഒന്ന് വൃത്തിയായി കഴുകി..
