ഹോ.. അങ്ങനെ… ചേച്ചി യുടെ മനസിന്റെ വിങ്ങൽ കുറേശെ പോയെന്ന് തോന്നുന്നു…
എന്നാൽ പിന്നെ പോകുവല്ലേ..
കുറച്ചു നേരം കൂടി ഇരിക്കാം..
അത് എന്തെ…
ഹേയ് ഒന്നുമില്ല ജാബി.. ഞാൻ പണ്ട് ഒരുപാട് വട്ടം വന്നിട്ടുണ്ട് ഇവിടെ..
ഹേ.. ഒറ്റക്കോ..
ഹേയ് അല്ല.. ഒരാൾ കൂടേ ഉണ്ടാവാറുണ്ട്..
ആരാ കാമുകനാണോ….
എന്റെ ചോദ്യത്തിൽ ചേച്ചി പെട്ടന്ന് മുഖം തിരിച്ചു.. കൂടുതൽ പറയാൻ ഇഷ്ട്ടമില്ലാത്തത് പോലെ… വീണ്ടും ആ കുന്നിൻ മുകളിൽ നിന്നും കണ്ണെത്താ ദൂരത്തേക് നോക്കി ഇരുന്നു..
കുറെ ദൂരെ കോഴിക്കോട് സിറ്റി കാണാം… ഒരുപാട് പുതിയ പുതിയ ആകാശം മുട്ടെ ഉയരുന്ന ബിൽഡിങ്ങുകൾ ഉയരുന്നുണ്ട് അവിടെ…
ചേച്ചി പോലീസിൽ പരാതി കൊടുക്കണ്ടേ…
കൊടുക്കണമെന്നുണ്ട്.. പക്ഷെ ഇത്തയുടെ മുഖം ഓർക്കുമ്പോൾ… പിന്നെ നിങ്ങൾ അയാളെ തല്ലിയത് കൊണ്ട് അയാൾ നിങ്ങൾക്കെതിരെ തിരിയല്ലേ..
ഹേയ്.. അത് പേടിക്കണ്ട.. അതിനുള്ള ഡോസ് അപ്പോൾ തന്നെ ഞങ്ങൾ കൊടുത്തിട്ടുണ്ട്.. ഇനി ഞങ്ങളെക്കുറിച് മിണ്ടിയാൽ വീട്ടിൽ കേറി പണിയുമെന്നു അയാൾ അറിയാം..
ഹോ.. നിങ്ങൾ അത്രക്ക് വില്ലന്മാർ ആണോ.. ചേച്ചി ചുണ്ട് കൂർപ്പിച്ചു കൊണ്ടായിരുന്നു ചോദിച്ചത്..
ഹേയ്.. അതൊന്നും അല്ല.. പിന്നെ നമ്മൾ ഓട്ടോ ഓടിക്കുന്നവർ ഒരു പ്രശ്നം വരുമ്പോൾ ഒരുമിച്ചു നിൽക്കും ജീവൻ കൊടുത്തിട്ടാണെലും..
ചേച്ചി ചിരിച്ചു കൊണ്ട് അതേ എന്നുള്ള രീതിയിൽ തലയാട്ടി..
ഇപ്പോൾ ഒകെ ആയില്ലേ..
ഹ്മ്മ്.. ഒരു സമാധാനം ഉണ്ട്..
നമുക്ക് പോയാലോ..
പോകാം…
ഞാൻ അവിടെ നിന്നും ചേച്ചി യെയും കൊണ്ട് ഓട്ടോയിൽ ഇറങ്ങി…
ടാ.. നിനക്ക് എന്റെ പേര് അറിയണ്ടേ..
ഹേയ്.. അത് ഞാൻ ഇത്തയോട് ചോദിക്കാം.. ഇന്ന് വൈകുന്നേരം വീട്ടിലേക് വരുന്നുണ്ട്…
അല്ല.. ചേച്ചി എന്തോ കോഡോ മറ്റോ പറഞ്ഞു തരാമെന്ന് പറഞ്ഞിരുന്നു.. അത് എന്തേനി…
അതോ. നീ ഇത്തയോട് ചോദിച്ചാൽ മതി.. ഐഷു വിനെ അറിയോ എന്ന്…
അല്ല.. ചേച്ചി യുടെ പേർ ഐശ്വര്യ എന്നാണോ..
ഈ ഐഷു എന്ന് കേട്ട സമയം തന്നെ ഞാൻ ചോദിച്ചു..
നീ ഞാൻ പറഞ്ഞത് പോലെ ചെയ്യൂ.. നിനക്ക് അതിനുള്ള ഉത്തരം കിട്ടും..
ഒകെ.. ഞാൻ പിന്നെ ഒന്നും മിണ്ടാതെ ചേച്ചി പറഞ്ഞ വഴി യിലൂടെ വണ്ടി വിട്ടു.. വീടിന്റെ അടുത്തായി നിർത്തി..
ആ സമയം ഹാരിസിക്കയുടെ വീട്ടിൽ നിന്നും ഒരു ബ്രീസ കാർ പുറത്തേക് ഇറങ്ങി.. അതിന്റെ ഡ്രൈവർ സീറ്റിൽ ഒരു പെണ്ണാണ് ഇരിക്കുന്നത്.. സുല്ഫത്.. എന്റെ നാവ് അറിയാതെ ചലിച്ചു…
ഇത്രയും നല്ല പീസിനെ വെച്ചിട്ടാണ് ആ നാറി.. പുറത്ത് ഓയാൽ മാറ്റുവാൻ നടക്കുന്നത്… എന്റെ മനസിൽ ആരോ പറയുന്നത് പോലെ..
❤❤❤
ക്നിം.. വാട്സ്ആപ്പ് മെസ്സേജ് ആണ്…
ഹലോ.. മെസ്സേജ് കണ്ടു ഞാൻ ഒന്ന് ചിരിച്ചു..
ഞാൻ ആരെ വീഴ്ത്തുവാൻ ആണോ രാവിലെ ആഗ്രഹിച്ചത് അയാളുടെ മെസ്സേജ് ആണ്…
ഹലോ.. ഇത്ത..
ജാബി.. ഞാനാ.. ആസിയ ഇത്ത..
ആ ഇത്ത.. മനസിലായി.. എന്താ..
എടാ.. നീ വേഗം വീട്ടിലേക് വരുമോ.. മോളെ തൊണ്ടയിൽ എന്തോ കുടുങ്ങി.. പെട്ടന്ന് ഹോസ്പിറ്റലിൽ പോകണം…
ഇത്ത.. ഞാൻ ഇതാ വരുന്നു… ഒരു പത്തു മിനിറ്റ്…
ഞാൻ അടുത്ത പ്രശ്നം വന്നത് അറിയാതെ വേഗത്തിൽ വണ്ടിയെടുത് എന്റെ വീടിന്റെ അടുത്തേക് വിട്ടു..
ഞാൻ അവിടെ എത്തിയപ്പോൾ ഇത്ത കുഞ്ഞിനെ ചെരിച്ചു പിടിച്ചു നിൽക്കുന്നുണ്ട്..
മാറ്റിയിട്ടൊന്നും ഇല്ല.. എങ്ങനെ മാറ്റുവാൻ ആണ്.. സ്വന്തം കുഞ്ഞ് ഈ നിലയിൽ നിൽക്കുമ്പോ…
ഞാൻ വേഗം കുഞ്ഞിനെ വാങ്ങി.. ഒരു കയ്യിൽ കിടത്തി.. പുറത്തു തട്ടി കൊടുത്തു.. രണ്ടു മൂന്നു പ്രാവശ്യം ചെയ്തപ്പോൾ ഉള്ളിൽ കുടുങ്ങിയ ചെറിയ കല്ല് കുഞ്ഞ് പുറത്തേക് തുപ്പി.. കുഞ്ഞ് ശ്വാസം എടുക്കുവാൻ തുടങ്ങി..
കുഞ്ഞിന്റെ മുഖമെല്ലാം ചുവന്നു തുടിത്തിട്ടുണ്ട്.. ആസിയ ഇത്തയും അങ്ങനെ തന്നെ ഇപ്പം കരയും എന്ന പോലെ ആണ് ഇത് വരെ നിന്നിരുന്നത്..
ആസിയ ഇത്ത പെട്ടന്ന് തന്നെ കുഞ്ഞിനെ വാങ്ങി ഉമ്മ വെച്ചു കൊണ്ട് മൂടുവാൻ തുടങ്ങി..
അവരുടെ ആ പ്രവർത്തിയിൽ തന്നെ അറിയാം അവർക്ക് ആ കുഞ്ഞ് എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന്..
