ഇത്ത ഇറങ്ങുന്നതിനു മുമ്പ് ഞാൻ വന്നിരുന്നേൽ എന്നോട് പറഞ്ഞേനെ..
അന്നേരം ചേച്ചി പോയി നിൽക്കുമോ… എന്റെ ഉള്ളിൽ നിറഞ്ഞു സംശയത്തോ കൂട് തുറന്നു വിട്ടത് പോലെ ഞാൻ ചോദിച്ചു..
നിൽക്കും.. ഇപ്പോ അമ്മ പോയി നിൽക്കുന്നത് പോലെ തന്നെ ഞാനും നിൽക്കും..
നിങ്ങളെ സമ്മതിക്കണം കേട്ടോ…
അതിനൊരു ചിരി ആയിരുന്നു മറുപടി..
അല്ല നീ ഇപ്പോൾ എവിടെയാ..
ഞാൻ വേഗം തന്നെ ചേച്ചി യെ ഇറക്കിയതിന് ശേഷം നടന്നതെല്ലാം പറഞ്ഞു കൊടുത്തു…
ദൈവമേ.. എന്നിട്ട് കുട്ടി രക്ഷപെട്ടില്ലേ…
ആ പിന്നെ. ഞാൻ അവിടെ എത്തിയില്ലേ ആ സമയം തന്നെ.. ഞാൻ ആരാ മോൻ…
പോടാ… മാറ്റാരേലും ആകും അങ്ങനെ ചെയ്തത്. നീ പുളു അടിക്കല്ലേ..
സത്യം ചേച്ചി.. ഞാൻ ഫസ്റ്റ് എയ്ഡ് കൊടുത്തത് എങ്ങനെ പറഞ്ഞിട്ടും ചേച്ചി വിശ്വസിക്കുന്നില്ല.. അവസാനം എന്റെ സമാധാനത്തിന് വേണ്ടി ആണെന്ന് തോന്നുന്നു.. വിശ്വസിച്ചു എന്ന് പറഞ്ഞു…
ടാ. ഈ നമ്പറിൽ വാട്സ്ആപ്പ് ഇല്ലേ..
ആ.. ഉണ്ടല്ലോ..
എന്നാൽ ഞാൻ ഒഴിവ് പോലെ മെസ്സേജ് അയക്കാമേ. എനിക്ക് കുറച്ചു പണി ഉണ്ടെന്ന് പറഞ്ഞു..
അമ്മ ഇത്തയുടെ വീട്ടിലേക് പോയാപ്പോൾ നല്ല പണി കൊടുത്തിട്ടാണ് പോയതെന്ന് തോന്നുന്നു..
ഞാൻ ഒരു ചിരിയോടെ ചേച്ചി യുടെ ഫോൺ വെച്ചു…
ഒരു അരമണിക്കൂർ കൂടേ കഴിഞ്ഞപ്പോൾ ഇത്ത വന്നു വണ്ടിയിൽ കയറി.. ഞാൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ട് എടുത്തു.. ഹോസ്പിറ്റലിന്റെ മെയിൻ ഗേറ്റിൽ നിന്നും പുറത്തേക് ഇറങ്ങി
വണ്ടി ടൗണിലേക്കു അടുത്ത് തുടങ്ങിയപ്പോൾ ഇത്ത പുറകിൽ നിന്നും വിളിച്ചു…
ടാ.. ജാബി.. ആ ബേക്കറി യുടെ മുന്നിൽ ഒന്ന് നിർത്തണേ…
എന്തിനാ ഇത്ത.. എനിക്ക് നേരം വൈകുന്നത് കൊണ്ട് തന്നെ യാത്രകരോട് ആവശ്യമില്ലാത്ത ചോദ്യം ചോദിക്കേണ്ടതിലെങ്കിലും ഞാൻ ചോദിച്ചു…
എടാ. ഒരു പേക്കറ്റ് പാൽ വാങ്ങണം.. പിന്നെ അടുത്ത ആഴ്ച യാണ് മോളു സിന്റെ പിറന്നാൾ.. ഒരു കേക്ക് ഓർഡർ ചെയ്യണം..
ആഹാ.. മോൾക് ഒരു വയസ്സ് ആയോ..
ഞാൻ പെട്ടന്ന് തിരഞ്ഞു കൊണ്ട് ചോദിച്ചു…
ടി കള്ളത്തി മാമന്റെ മോളൂസിന്റെ ബര്ത്ഡേ ആണ് അല്ലെ വരുന്നത്.. ഞാൻ മോളെ നോക്കി ചോദിച്ചു..
ഇങ്ങോട്ട് ഒന്നും പറയാൻ കഴിയില്ലേലും കുഞ്ഞി പല്ല് കാണിച്ചു അവൾ ചിരിച്ചു..
നാട്ടിൽ പുതുതായി ആരംഭിച്ച ബേക്കറി യാണ്.. കുറെ ഏറെ ഐറ്റംസ് ഉണ്ട് ഇവിടെ..ഞാൻ അതിന്റെ പാർക്കിംഗ് ഏരിയ യിലേക്ക് വണ്ടി കയറ്റി നിർത്തി..
ഇത്ത എന്നെയും കൂട്ടി ബേക്കറി യുടെ ഉള്ളിലേക്കു നടന്നു…
ഒരു വലിയ കേക്ക് ഓർഡർ ചെയ്തു ഇപ്പോൾ പാവയുടെയും കുട്ടികളുടെ ഫോട്ടോ ഉള്ള കേക്കുകൾ ആണല്ലേ മാർകെറ്റിൽ കൂടുതലും..
എന്നോട് ഒന്ന് സെലക്ട് ചെയ്തു തരാൻ പറഞ്ഞപ്പോൾ ഞാൻ അതിലൊന്നും പെടാത്ത ഒരു കേക്ക് ആയിരുന്നു കാണിച്ചു കൊടുത്തത്..
ഇത് മതിയോ.. ഇത്താക്ക് പൂർണ്ണ തൃപ്തി വന്നിട്ടില്ല എന്ന് തോന്നുന്നു..
ഞാൻ വീണ്ടും വേറെ ഏതേലും സെലക്ട് ചെയ്യുവാൻ തിരയുന്നതിന് ഇടയിൽ ആസിയ ഇത്ത അത് തന്നെ സെലക്ട് ചെയ്തു..
നമുക്ക് ഒരു ജ്യൂസ് കുടിച്ചാലോ.. എനിക്ക് നല്ല ദാഹം ഉണ്ട്.. ഇത്ത അതും പറഞ്ഞു എന്നെയും കൊണ്ട് ഉള്ളിലേക്കു കയറി ഫുഡ് സെന്ററിൽ ഇരുന്നു…
നാട്ടിലെ ഏതേലും തെണ്ടി കണ്ടാൽ മതി.. അപവാദം പറഞ്ഞു പരത്താൻ.. നമ്മൾ ശ്രമിക്കുന്നുണ്ടേലും ഇത് വരെ ഒന്നും നടന്നിട്ടില്ലലോ..
ഇത്ത തന്നെ ഓരോ ബട്ടർ ഓർഡർ ചെയ്തു… കുഞ്ഞിക് ഒരു ഫ്രൂട്ടി യുടെ പേക്കറ്റും..
നല്ല ചൂടുള്ള ഓരോ ചിക്കൻ റോളു കൂടേ അതിന്റെ കൂടേ വാങ്ങി..ബട്ടറും കുടിച് അവിടെ നിന്നും ഇറങ്ങി..
ഫോണിലേക്കു തുടരെ തുടരെ മെസ്സേജ് വരുന്നുണ്ട്…
നോക്കേണ്ട ആവശ്യം തന്നെ ഇല്ല.. എന്റെ രണ്ടു കൂട പിറപ്പുകൾ ആണ്.. ഇനി ദേഷ്യത്തിൽ ഉമ്മാക്ക് വിളിക്കും.. അന്നേരം അറിഞ്ഞോളും കുഞ്ഞനിയൻ എവിടെ ആണെന്ന്.. അല്ലാതെ ഞാൻ കാര്യം പറയാൻ നിന്നാൽ രണ്ടും എന്നെ എയറിൽ കയറ്റി റോക്കറ്റ് ഇല്ലാതെ തന്നെ.. ചൊവ്വയിൽ എത്തിക്കും…
വണ്ടിയിൽ അവിടെ നിന്നും പോകുന്നതിന് ഇടയിലാണ് ഇത്തയുടെ ഭർത്താവ് മുനീറിക്ക വിളിക്കുന്നത്.. വൈകുന്നേരം മദ്രസ ഉള്ളത് കൊണ്ട് തന്നെ.. അന്നേരം വിളിച്ചപ്പോൾ മൂപര് എടുത്തിട്ടില്ലായിരുന്നു..
