നീ വരവായ് – 4 Like

വളരെ പെട്ടന്ന് തന്നെ ഓട്ടോ ഒന്ന് സൈഡ് ആക്കി അവരെ വിളിച്ചു.. അജ്മൽ ആയിരുന്നു ഫോൺ എടുത്തത്..

അല്ല… രണ്ടു പേരും അയാളെയും കൊണ്ട് പോയി.. ചവിട്ടി കൊന്നോ..

പോടാ.. ഞങ്ങൾ അത്രക്ക് ക്രൂരൻ മാർ ആണോടാ..

പിന്നെ.. ഹോസ്പിറ്റലിൽ ആകിയിട്ടുണ്ട്..

അല്ല.. അവിടെ എന്ത് പറഞ്ഞു.. അവർക്ക് സംശയം തോന്നിയില്ലേ..

അത് നമ്മുടെ രാഹുലിന്റെ ചേച്ചി ഉള്ള ഹോസ്പിറ്റലിൽ ആണെടാ..

ഏത്.. നമ്മുടെ സിറ്റി ഹോസ്‌പിറ്റലിലോ..

അതേടാ.

എന്നിട്ട് നിങ്ങൾ ചേച്ചി യോട് പറഞ്ഞോ ഇതാണ് കേസെന്ന്..

ഏയ്‌ ഇല്ല.. ഓളോടും വീണതാണെന്ന പറഞ്ഞത്..

നിങ്ങൾ ആ നാറിയെ നേരെ ഹോസ്പിറ്റലിൽ തന്നെ ആണോ കൊണ്ട് പോയത്…

ഹ ഹ ഹ ഹ… അപ്പുറത് നിന്നും അതിനൊരു ചിരി ആയിരുന്നു മറുപടി..

എന്താടാ.. തെണ്ടി ചിരിക്കൂന്നേ.. സത്യം പറ.. അയാളെ നിങ്ങൾ എന്തുവാ ചെയ്തേ..

ഏയ്‌ ഒന്നുമില്ലടാ. കൊണ്ട് വരുന്ന വഴി നമ്മുടെ ഔട്ട്‌ ഹൌസിൽ ഒന്ന് കയറ്റി…

ടാ. നാറികളെ.. ഔട്ട്‌ ഹൗസ് എന്ന് പറഞ്ഞാൽ. ഇവിടെ അടുത്തുള്ള പുഴ യിൽ നിന്നും പണ്ട് വെള്ളം പമ്പ് ചെയ്യുവാൻ ഉണ്ടാക്കിയിരുന്ന മോട്ടോർ പുരയാണ്..

ഇപ്പോൾ പുതിയത് കുറച്ചു മുന്നോട്ട് മാറി ഉണ്ടാക്കിയിട്ടുണ്ട്.. അത് കൊണ്ട് തന്നെ കുറച്ചു വർഷമായി ഈ സെഡ്ഡ് വെറുതെ കിടക്കുകയാണ്..

ആരെ എങ്കിലും തല്ലി പരിപ്പ് എടുക്കാൻ ഉണ്ടേൽ കൂട്ടത്തിൽ ഉള്ള എല്ലാവരും അങ്ങോട്ട്‌ ആണ് കൊണ്ടുവരാറുള്ളത്.. അടുത്തെങ്ങും ഒരു വീട് പോലും ഇല്ലാത്ത ഏരിയയാണ്..

ചുറ്റിലും കുറച്ചു കൃഷിയുണ്ട്. ഈ കവുങ്ങും അതിൽ കുരുമുളകും. കുറച്ചു മാറി ഒരു വാഴ തോട്ടവും ഉണ്ട്..

അവിടെ കൊണ്ട് പോയിട്ടുണ്ടേൽ ഹാരിസിന്റെ ഉള്ള് അവർ കലക്കിയിട്ടുണ്ടാവും അത് എനിക്ക് ഉറപ്പാണ്..

ടാ.. എന്തുവാ ചെയ്തേ.. ഇനി അതിന്മേൽ വരുന്ന പ്രശ്നം ഓർത്തു കൊണ്ട് ഞാൻ ചോദിച്ചു…

ഒന്നുമില്ലടാ. രാഹുലിന് ഒരു പൂതി. അവനെ വാഴ യുടെ ഉള്ളിലേ ഉണ്ണികാമ്പ് കൊണ്ട് ഇടിച്ചു പീഴണമെന്ന്…

എടാ.. അത്രക്ക് വേണ്ടിയിരുന്നോ..

വേണോ എന്ന് ചോദിച്ചാൽ.. വേണ്ടിവന്നു.

അവന് വേറെ എന്തോ ദേഷ്യമുണ്ട് ആ നാറിയോട്..

ഇനി.. എന്തേലും പ്രശ്നം..

ഹേയ് ഒന്നുമില്ല.. കുറച്ചു ബോധം ബാക്കി ഉണ്ടെനി.. ഇനി ഇത് ആരോടെങ്കിലും പറഞ്ഞാൽ ഇത്ത യെ വിവരം അറിയിക്കുമെന്നു ഭീഷണി പെടുത്തിയിട്ടുണ്ട്..

കുളു കുളു.. എന്റെ ഫോണിലേക്കു വൈറ്റിംഗ് ആയി കാൾ വരുന്നുണ്ട്.. ജുമൈല ഇത്തയാണ്..

ഇനിയും സംസാരിച്ചു നില്ക്കാൻ നേരമില്ല.. ഇപ്പോ തന്നെ അഞ്ചര ആയിട്ടുണ്ട്…

ടാ.. എന്നിട്ട് നിങ്ങളിപ്പോ എവിടെ..

സ്റ്റാൻഡിൽ ഉണ്ടെടാ…

ഞാൻ കണ്ടില്ലല്ലോ.. ഞാൻ ആ വഴി ആണല്ലേ പോന്നത്..

ഓട്ടോ രണ്ടു പേരും വീട്ടിൽ ഇട്ടു.. നല്ല മഴയെല്ലേ ഇനി ആര് വിളിക്കാനാ.. അജ്മൽ അതും പറഞ്ഞു നിർത്തി..

ആ എന്നാൽ ഞാൻ രാത്രി വിളിക്കാം.. എനിക്ക് ഇത്താത്താമരെ കൊണ്ട് വരാനുണ്ട്..

ഒകെ.. എന്നാൽ,…

അതും പറഞ്ഞു അജ്മൽ ഫോൺ വെച്ചു..

മൂർഖനാണ്‌ അയാൾ..

ചവിട്ടിയാൽ എന്തായാലും തിരിഞ്ഞു കൊത്തും.. അത് കൊണ്ട് നട്ടെല്ല് തകർത്തു ഇടുന്നതാണ് നല്ലത്.. അല്ലേൽ വീണ്ടും ഇഴഞ് വരും. ..

അവർ ചെയ്തത് തന്നെയാണ് അതിന്റെ ശരി.. എന്റെ മനസ് പതിയെ പറഞ്ഞു..

ടാ.. എത്ര നേരമായി നീ വീട്ടിൽ നിന്നും പോന്നിട്ട്.. ചെന്നു കയറി യ ഉടനെ തന്നെ ജുമൈല ഇത്ത റൈസ് ആകുവാൻ തുടങ്ങി..

ഒന്ന് അടങ്ങു എന്റെ പൊന്നിത്ത.. ഉമ്മ പറഞ്ഞില്ലേ..

ഹ്മ്മ്.. ഉമ്മ പറഞ്ഞു.. എന്നാലും അത് കഴിഞ്ഞു ഞാൻ വിളിച്ചപ്പോൾ നിന്റെ ഫോൺ ഒടുക്കത്തെ ബിസി. എന്നാൽ അത് കഴിഞ്ഞോന്ന് വിളിക്കുക അതും ഇല്ല.. ഇത്ത ചൂടിൽ തന്നെയാണ്..

ഇത്ത അതും ഇതും പറഞ്ഞിരിക്കാതെ വണ്ടിയിൽ കേറിയേ. ഉമ്മ പറഞ്ഞിട്ടുണ്ട് ബാങ്ക് കൊടുക്കുന്നതിനു മുമ്പ് വീട്ടിൽ കയറാൻ.. ഞാൻ ഇത്തയുടെ ഭാഗ് വണ്ടിയിലേക് കയറ്റി കൊണ്ട് പറഞ്ഞു..

ഇത്താത്ത ഒറ്റക്കാണ് വീട്ടിൽ.. അളിയൻ ഉണ്ട് ട്ടോ കൂടേ. മൂപ്പരും രണ്ടു കുട്ടികളും ഇത്തയും. വേറെ ആരുമില്ല..

ഇത്ത അളിയൻ..

ആ മൂപ്പര് രണ്ടു ദിവസം ഒറ്റക് വെച്ചു വിളമ്പി കഴിക്കട്ടേ.. ഇവർക്ക് രണ്ടു ദിവസം ലീവ് കിട്ടുമ്പോഴാണ് എനിക്കൊന്ന് ഊര നിവർത്തി നില്ക്കാൻ പറ്റു..

Leave a Reply

Your email address will not be published. Required fields are marked *