നീ വരവായ് – 4 Like

കുഞ്ഞുങ്ങളെ രണ്ടു പേരെയും വണ്ടിയിൽ കയറ്റി ഇത്ത പറഞ്ഞു..

അപ്പറഞ്ഞതിൽ വേറെ കുറെ കാര്യങ്ങൾ എന്റെ ഉള്ളിലേക്കു ഓടിവന്നുവെങ്കിലും പെട്ടന്ന് തന്നെ ഞാൻ അതെല്ലാം മായിച്ചു കളഞ്ഞു..

അവിടെ നിന്നും വണ്ടിയെടുത് നേരെ മൂത്ത ഇത്തയുടെ വീട്ടിലേക് വിട്ടു…ജസ്‌ന യുടെ…

ആഹാ… കിട്ടിയോ ഇവനെ.. ഞാൻ കരുതി ഇന്ന് ഏതായാലും ഇനി പോക്ക് നടക്കില്ലന്ന്…..

അയ്യെ.. ഈ ഇത്ത.. ഞാൻ വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും.. അതിന് നേരമോ സമയമോ തടസ്സം നിക്കാതെ…

അറിയാം മോനെ അറിയാം.. നിങ്ങളെ ഇത്രയും നേരം കാത്തു നിന്ന് അളിയൻ ഇപ്പോഴാണ് ഇവിടെ നിന്നും ഇറങ്ങിയത്..

രണ്ടു ദിവസം ഇനി ആഘോഷമല്ലേ എന്റെ രണ്ടു അളിയന്മാർക്കും അവർ ഇപ്പോ തന്നെ ആഘോഷം നടത്താൻ പോയതായിരിക്കും..അവരെ രണ്ടു പേരെയും ചൂടാക്കാൻ തന്നെ ആയിരുന്നു ഞാൻ അത് പറഞ്ഞത്…

പോടാ.. ജുമൈല എന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു..

ഇത്ത പോവല്ലെ..

അവിടെ നിക്കേടാ.. ഒരു ഗ്ലാസ്‌ ചായ കുടിച്ചു പോകാം.. നീ വരുന്നുണ്ടെന്ന് അറിഞ്ഞു റുക്‌സാന എന്തെക്കെയോ ഉണ്ടാക്കുണ്ടായിരുന്നു.. ചോറ് വയ്പ്പ് കഴിഞ്ഞത് മുതൽ …

ഇവിടെ നിന്നാണ് എന്റെ കഥ തുടങ്ങുന്നത്..

ഞാൻ പ്രാണനെ പോലെ കണ്ടിരുന്നവൾ.. എന്റെ തൊട്ടു മുന്നിൽ തന്നെ.. ഞാൻ ഇടക്കിടെ കാണുവാൻ കഴിയുന്ന ദൂരത്തിൽ…

അത് വരെ സന്തോഷം നിറഞ്ഞിരുന്ന എന്റെ മനസിൽ പെട്ടന്ന് ബ്ലാങ്ക് ആയത് പോലെ കരുതിറുണ്ടു….

ഇവർക്കാർക്കും അറിയാത്ത.. എനിക്കും മറ്റൊരാൾക്കും മാത്രം അറിയുന്ന എന്റെ ജീവിതത്തിലെ കറുത്ത് കരുവാളിച്ചു പോയ ഭാഗം…

എന്റെ മനസിൽ.. ലാലേട്ടൻ അഭിനയിച്ചു തകർത്ത പാട്ടിന്റെ വരികൾ

അറിയാതെ കയറി വന്നു…

മോഹബങ്ങ മനസ്സിലെ .. ശാപ പങ്കില നടകളിൽ ..

തൊഴുതു നിന്നു പ്രദോഷമായ …അകലുമാത്മ മനോഹരി ..

നീയെന്റെ പ്രാണനിൽ അലിയൂ വേഗം…

അയ്യടാ…. പോട്ടെ പുല്ല്..

എന്നെ വേണ്ട എന്ന് പറഞ്ഞിരുന്നളുടെ മുഖത്തു നോക്കി ചിരിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമല്ലേ.. അതും എനിക്ക് എപ്പോഴും കയറി ചെല്ലാൻ കഴിയുന്ന വീട്ടിൽ.. തൊട്ട് മുന്നിലായി തന്നെ…

പക്ഷെ ആള് ഇവിടെ ഇല്ലായിരുന്നുട്ടോ.. കല്യാണം കഴിഞ്ഞു മൂന്നു വർഷത്തോളം ഗൾഫിൽ ആയിരുന്നു…

എന്റെ പക എന്റെ ഉള്ളിൽ തന്നെ ആ മൂന്നു വർഷം കൊണ്ട് ഒതുങ്ങി പോയി.. പാവം ഞാൻ…

ഇപ്പൊ കുറെ കാലത്തിനു ശേഷം അവളെ കാണുകയാണ്..

ജസ്‌ന ഇത്ത പറഞ്ഞിരുന്നു റുക്‌സാന ഈ ആഴ്ച വരുന്നുണ്ടെന്ന്.. അളിയന്റെ അനിയനാണ് ഇവളെ കെട്ടിയിരിക്കുന്നത്…

ഗൾഫിൽ നിന്നും ഇടക്കിടെ മെസേജ് വിടാറുണ്ടേലും നമ്മൾ അതൊന്നും ശ്രദ്ധിക്കാറില്ല.. അവിടെ കിടന്നു മെസ്സേജ് വിട്ടിട്ട് എന്തിനാ.. കയ്യിൽ പിടിച്ചു പോക്കുവാൻ ആണോ…

അവളെ ഇവിടെ കിട്ടണം.. ഇടക് അവളുടെ സ്റ്റാറ്റസ് കാണുമ്പോൾ മനസിൽ തോന്നാറുള്ളതാണ്..

ഗൾഫിൽ കുറെ കാലം നിന്നത് കൊണ്ട് തന്നെ.. ഒന്നാകെ അറബിച്ചി ലുക് ആയിട്ടുണ്ടായിരുന്നു റുക്‌സാന…

ടാ.. എന്ത് ഓർത്തു നിൽക്കുകയാ.. വാ കയറ്..

ജുമൈല എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വീട്ടിനുള്ളിലേക് കയറി..

കുട്ടികൾ എല്ലാവരും കളികളിൽ മുഴുകി ഇരിക്കുകയാണ്…

ജസ്‌ന മാറ്റി ഇറങ്ങുവാൻ ആയി റൂമിലേക്കു പോയപ്പോൾ അവളുടെ കൂടേ തന്നെ ജുമൈലയും കയറി…

റുക്‌സാന എന്റെ അടുത്തേക് വന്നു..

ടാ.. ഇന്ന് നല്ല ഫോമിൽ ആണല്ലേ.. എന്നെ ആകെ മൊത്തത്തിൽ ഒന്ന് ഉഴിഞ് നോക്കികൊണ്ടായിരുന്നു അവളുടെ ചോദ്യം…

എന്തെ പിടിച്ചില്ലേ…

ഹോ.. എനിക്ക് പിടിച്ചില്ലേൽ നീ ഇത് ഒഴുവാക്കുമോ..

എന്റെ പട്ടി ഒഴിവാക്കും.. ഞാൻ എന്റെ മനസിൽ പതിയെ പറഞ്ഞു…

എന്താടാ. സംസാരിക്കാനൊക്കെ നല്ല ഡിമാൻഡ് ആണല്ലേ.. നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എപ്പോഴും ആക്റ്റീവ് ആണ്.. ഞാൻ ഒരു മെസ്സേജ് അയച്ചാൽ റിപ്ലൈ ഇല്ല… എന്നെ ഒറ്റക് കിട്ടിയതിനാൽ തന്നെ അവൾക് നല്ല ഉഷാറുണ്ട്…

ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് മെസ്സേജ് അയക്കാൻ.. ഇല്ലല്ലോ…

അവൾ ഇല്ല എന്നുള്ള പോലെ തലയാട്ടി.. വെറുതെ കുറച്ചു ജാഡ ഇട്ടു വെക്കാം…

Leave a Reply

Your email address will not be published. Required fields are marked *