നീ വരവായ് – 4

ഇപ്പോൾ പോകാം ഉമ്മാ..

&nbsp

എന്നാൽ വേഗം പൊയ്ക്കോ.. ബാങ്ക് കൊടുക്കുന്നതിനു മുമ്പ് അവരെയും കൊണ്ട് ഇറങ്ങാൻ നോക്ക്..

ആ ഉമ്മാ അങ്ങനെ ചെയ്യാം..

ടാ.. സൂക്ഷിച്ചു പോണേ… മഴ യാണ്..

ആ ഉമ്മ.. ഞാൻ നോക്കിക്കോളാം.. അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഇത്തയെ നോക്കിയപ്പോൾ ഇത്ത എന്നെ തന്നെ നോക്കി നിൽക്കുന്നു..

സംഗതി എന്താണെന്ന് ആദ്യം കത്തിയിലെങ്കിലും… പെട്ടന്ന് അടിയിലേക് നോക്കിയപ്പോൾ കാര്യം പിടികിട്ടി.. ഇത്ത ഗൂഢ മായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.. അവിടെ നിന്നും നോട്ടം മാറ്റി..

ആകെ മാനം പോയ പോലെ ആയി…

ആരാ വിളിച്ചത്.. ഉമ്മയാണോ.. ആ വിശയം മാറ്റുവാൻ ആണെന്ന് തോന്നുന്നു ഇത്ത പെട്ടന്ന് തന്നെ ചോദിച്ചു..

ഹ്മ്മ്.. ഞാൻ മറുപടി യായി ഒന്ന് മൂളി..

അല്ല.. ഈ മഴ പെയ്യുമ്പോൾ നീ എങ്ങോട്ടാ..

അത് ഇത്ത.. അഞ്ചു മണിക്ക് ജുമൈല വരുവാൻ പറഞ്ഞിരുന്നു.. രണ്ടാളുടെയും കുട്ടികൾക്കു രണ്ടു മൂന്നു ദിവസം ക്ലാസ് ഇല്ല എന്ന് പറഞ്ഞു..

എന്നിട്ടാണോ.. നീ ഇവിടെ ചുറ്റി കറങ്ങുന്നത്.. ഇത്ത പെട്ടന്ന് തന്നെ പ്ളേറ്റ് മാറ്റിയത് പോലെ പറഞ്ഞു..

അത്.. പിന്നെ അതിന് ഇടക്ക് അല്ലെ ഈ സംഭവം ഉണ്ടായത്..

എന്നാൽ ഞാൻ പോട്ടെ ഇത്ത.. നേരെ അങ്ങോട്ട്‌ പോണം.. അവർ വന്നാലേ വീടൊന്ന് ഉണരൂ…

ആ.. അത് ശരിയാ.. എനിക്കും സഹായമാണ് രണ്ടാളും.. എന്തേലും നുണ പറഞ്ഞിരിക്കാൻ വരും…

നിനക്ക് കൂലി വേണ്ടേ… എത്രയാ.. ഇത്ത വണ്ടയിൽ പോയി വന്ന വാടക യുടെ കാര്യം ആണ് പറയുന്നത്..

ഇന്നാ ഇത് പിടിചോ.. കയ്യിൽ ചുരുട്ടി വെച്ച ഒരു അഞ്ഞൂറിന്റെ നോട്ട് എന്റെ കീശയിലേക് വെക്കുവാൻ ശ്രെമിച്ചു കൊണ്ട് ഇത്ത പറഞ്ഞു..

നിനക്ക് എത്ര തന്നാലും കുറയൂല എന്നറിയാം എന്നാലും ഇത് നീ വാങ്ങണം.. ഞാൻ ഇത്തയുടെ കൈ പോക്കറ്റിലേക് പോകാതെ തടഞ്ഞു നിർത്തിയത് കൊണ്ട് തന്നെ ഇത്ത നിർബന്ധപൂർവ്വം പറഞ്ഞു..

അയ്യെ.. അത് വേണ്ട ഇത്ത.. ഞാൻ ഇത്താനോട് പൈസ വാങ്ങാറുണ്ടല്ലോ എങ്ങോട്ട് പോയാലും.. ഇത് പക്ഷെ അങ്ങനെ അല്ലല്ലോ..

നമ്മുടെ കുഞ്ഞിക്ക് വേണ്ടി പോയത് അല്ലെ.. ഈ പൈസ എനിക്ക് വേണ്ട..

അങ്ങനെ പറയരുത് ജാബി.. നീ നിന്റെ പണി ഒഴിവാക്കി ഓടി വന്നത് അല്ലെ.. ഇത് നീ വാങ്ങണം..

വേണ്ട ഇത്ത.. ഇത് ഞാൻ വാങ്ങിയാൽ അവൾ എന്നെ മാമാ എന്ന് വിളിക്കാൻ യോഗ്യൻ അല്ലാതെ ആകും .. അത് വേണ്ട.. എന്റെ രണ്ടു ഇത്ത മാരുടെയും കുഞ്ഞുങ്ങളെ പോലെ തന്നെ ആണ് ഞാൻ അവളെയും കാണുന്നത്.. എന്നും പറഞ്ഞു ആ പൈസ മടക്കി കൊടുത്തു വണ്ടിയിലേക് കയറി…

പോട്ടെ.. എന്നെ തന്നെ നോക്കി നിൽക്കുന്ന ഇത്തയെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും വണ്ടിയെടുത്തു.. അടുത്ത പ്രശ്നം തീർക്കുവാനായി…

ടാ എന്തായി അവിടുത്തെ കാര്യം… ജുമൈല ഇത്തയുടെ വീട്ടിലേക് ഓട്ടോ ഓടിക്കുന്നതിന് ഇടയിലാണ് രണ്ട് ഹറാം പിറപ്പുകളുടെ കാര്യം ഓർമ്മ വന്നത്…

വളരെ പെട്ടന്ന് തന്നെ ഓട്ടോ ഒന്ന് സൈഡ് ആക്കി അവരെ വിളിച്ചു.. അജ്മൽ ആയിരുന്നു ഫോൺ എടുത്തത്..

അല്ല… രണ്ടു പേരും അയാളെയും കൊണ്ട് പോയി.. ചവിട്ടി കൊന്നോ..

പോടാ.. ഞങ്ങൾ അത്രക്ക് ക്രൂരൻ മാർ ആണോടാ..

പിന്നെ.. ഹോസ്പിറ്റലിൽ ആകിയിട്ടുണ്ട്..

അല്ല.. അവിടെ എന്ത് പറഞ്ഞു.. അവർക്ക് സംശയം തോന്നിയില്ലേ..

അത് നമ്മുടെ രാഹുലിന്റെ ചേച്ചി ഉള്ള ഹോസ്പിറ്റലിൽ ആണെടാ..

ഏത്.. നമ്മുടെ സിറ്റി ഹോസ്‌പിറ്റലിലോ..

അതേടാ.

എന്നിട്ട് നിങ്ങൾ ചേച്ചി യോട് പറഞ്ഞോ ഇതാണ് കേസെന്ന്..

ഏയ്‌ ഇല്ല.. ഓളോടും വീണതാണെന്ന പറഞ്ഞത്..

നിങ്ങൾ ആ നാറിയെ നേരെ ഹോസ്പിറ്റലിൽ തന്നെ ആണോ കൊണ്ട് പോയത്…

ഹ ഹ ഹ ഹ… അപ്പുറത് നിന്നും അതിനൊരു ചിരി ആയിരുന്നു മറുപടി..

എന്താടാ.. തെണ്ടി ചിരിക്കൂന്നേ.. സത്യം പറ.. അയാളെ നിങ്ങൾ എന്തുവാ ചെയ്തേ..

ഏയ്‌ ഒന്നുമില്ലടാ. കൊണ്ട് വരുന്ന വഴി നമ്മുടെ ഔട്ട്‌ ഹൌസിൽ ഒന്ന് കയറ്റി…

ടാ. നാറികളെ.. ഔട്ട്‌ ഹൗസ് എന്ന് പറഞ്ഞാൽ. ഇവിടെ അടുത്തുള്ള പുഴ യിൽ നിന്നും പണ്ട് വെള്ളം പമ്പ് ചെയ്യുവാൻ ഉണ്ടാക്കിയിരുന്ന മോട്ടോർ പുരയാണ്..

ഇപ്പോൾ പുതിയത് കുറച്ചു മുന്നോട്ട് മാറി ഉണ്ടാക്കിയിട്ടുണ്ട്.. അത് കൊണ്ട് തന്നെ കുറച്ചു വർഷമായി ഈ സെഡ്ഡ് വെറുതെ കിടക്കുകയാണ്..

ആരെ എങ്കിലും തല്ലി പരിപ്പ് എടുക്കാൻ ഉണ്ടേൽ കൂട്ടത്തിൽ ഉള്ള എല്ലാവരും അങ്ങോട്ട്‌ ആണ് കൊണ്ടുവരാറുള്ളത്.. അടുത്തെങ്ങും ഒരു വീട് പോലും ഇല്ലാത്ത ഏരിയയാണ്..

ചുറ്റിലും കുറച്ചു കൃഷിയുണ്ട്. ഈ കവുങ്ങും അതിൽ കുരുമുളകും. കുറച്ചു മാറി ഒരു വാഴ തോട്ടവും ഉണ്ട്..

അവിടെ കൊണ്ട് പോയിട്ടുണ്ടേൽ ഹാരിസിന്റെ ഉള്ള് അവർ കലക്കിയിട്ടുണ്ടാവും അത് എനിക്ക് ഉറപ്പാണ്..

ടാ.. എന്തുവാ ചെയ്തേ.. ഇനി അതിന്മേൽ വരുന്ന പ്രശ്നം ഓർത്തു കൊണ്ട് ഞാൻ ചോദിച്ചു…

ഒന്നുമില്ലടാ. രാഹുലിന് ഒരു പൂതി. അവനെ വാഴ യുടെ ഉള്ളിലേ ഉണ്ണികാമ്പ് കൊണ്ട് ഇടിച്ചു പീഴണമെന്ന്…

എടാ.. അത്രക്ക് വേണ്ടിയിരുന്നോ..

വേണോ എന്ന് ചോദിച്ചാൽ.. വേണ്ടിവന്നു.

അവന് വേറെ എന്തോ ദേഷ്യമുണ്ട് ആ നാറിയോട്..

ഇനി.. എന്തേലും പ്രശ്നം..

ഹേയ് ഒന്നുമില്ല.. കുറച്ചു ബോധം ബാക്കി ഉണ്ടെനി.. ഇനി ഇത് ആരോടെങ്കിലും പറഞ്ഞാൽ ഇത്ത യെ വിവരം അറിയിക്കുമെന്നു ഭീഷണി പെടുത്തിയിട്ടുണ്ട്..

കുളു കുളു.. എന്റെ ഫോണിലേക്കു വൈറ്റിംഗ് ആയി കാൾ വരുന്നുണ്ട്.. ജുമൈല ഇത്തയാണ്..

ഇനിയും സംസാരിച്ചു നില്ക്കാൻ നേരമില്ല.. ഇപ്പോ തന്നെ അഞ്ചര ആയിട്ടുണ്ട്…

ടാ.. എന്നിട്ട് നിങ്ങളിപ്പോ എവിടെ..

സ്റ്റാൻഡിൽ ഉണ്ടെടാ…

ഞാൻ കണ്ടില്ലല്ലോ.. ഞാൻ ആ വഴി ആണല്ലേ പോന്നത്..

ഓട്ടോ രണ്ടു പേരും വീട്ടിൽ ഇട്ടു.. നല്ല മഴയെല്ലേ ഇനി ആര് വിളിക്കാനാ.. അജ്മൽ അതും പറഞ്ഞു നിർത്തി..

ആ എന്നാൽ ഞാൻ രാത്രി വിളിക്കാം.. എനിക്ക് ഇത്താത്താമരെ കൊണ്ട് വരാനുണ്ട്..

ഒകെ.. എന്നാൽ,…

അതും പറഞ്ഞു അജ്മൽ ഫോൺ വെച്ചു..

മൂർഖനാണ്‌ അയാൾ..

ചവിട്ടിയാൽ എന്തായാലും തിരിഞ്ഞു കൊത്തും.. അത് കൊണ്ട് നട്ടെല്ല് തകർത്തു ഇടുന്നതാണ് നല്ലത്.. അല്ലേൽ വീണ്ടും ഇഴഞ് വരും. ..

അവർ ചെയ്തത് തന്നെയാണ് അതിന്റെ ശരി.. എന്റെ മനസ് പതിയെ പറഞ്ഞു..

ടാ.. എത്ര നേരമായി നീ വീട്ടിൽ നിന്നും പോന്നിട്ട്.. ചെന്നു കയറി യ ഉടനെ തന്നെ ജുമൈല ഇത്ത റൈസ് ആകുവാൻ തുടങ്ങി..

ഒന്ന് അടങ്ങു എന്റെ പൊന്നിത്ത.. ഉമ്മ പറഞ്ഞില്ലേ..

ഹ്മ്മ്.. ഉമ്മ പറഞ്ഞു.. എന്നാലും അത് കഴിഞ്ഞു ഞാൻ വിളിച്ചപ്പോൾ നിന്റെ ഫോൺ ഒടുക്കത്തെ ബിസി. എന്നാൽ അത് കഴിഞ്ഞോന്ന് വിളിക്കുക അതും ഇല്ല.. ഇത്ത ചൂടിൽ തന്നെയാണ്..

ഇത്ത അതും ഇതും പറഞ്ഞിരിക്കാതെ വണ്ടിയിൽ കേറിയേ. ഉമ്മ പറഞ്ഞിട്ടുണ്ട് ബാങ്ക് കൊടുക്കുന്നതിനു മുമ്പ് വീട്ടിൽ കയറാൻ.. ഞാൻ ഇത്തയുടെ ഭാഗ് വണ്ടിയിലേക് കയറ്റി കൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *