ബെറ്റി അത് കേട്ട് പകയോടെ മകളെ നോക്കി.
“എന്റെ കുടുംബ ചരിത്രം നീയധികം ചികയണ്ട… എന്റെ കാര്യമല്ല നമ്മൾ സംസാരിക്കുന്നതും… ഒരു വീടോ, ബന്ധുക്കളോ ഇല്ലാത്ത ആ തെണ്ടിയെ ഞാനീ വീട്ടിൽ കേറ്റില്ല… നീയെന്തൊക്കെ പറഞ്ഞാലും…”
“അത് മമ്മിക്കെങ്ങിനെ പറയാനാകും.. ഇത് മമ്മിയുടെ വീടാണോ… അല്ലല്ലോ..
ഇതെന്റെ ഡാഡിയുടെ വീടാണ്… ആ ഡാഡിയാണ് എന്നെയും സണ്ണിച്ചായനേയും ഇങ്ങോട്ട് കൂട്ടിക്കോണ്ട് പോന്നത്… ഡാഡിയാണ് പറയേണ്ടത്… അല്ലാതെ മമ്മിയല്ല…”
മിയ ദേഷ്യം കൊണ്ട് ഉച്ചത്തിലാണ് പറയുന്നത്… ഇങ്ങിനെയൊന്നും മമ്മിയോട് ഇത് വരെ സംസാരിച്ചിട്ടില്ല.
“ഇതെന്റെ വീടല്ല… സമ്മതിച്ചു… പക്ഷേ, എനിക്കും ഇവിടെ അവകാശമുണ്ട്… അവനിവിടെ താമസിക്കുന്നത് എനിക്കിഷ്ടമല്ല… ഞാനതിന് സമ്മതിക്കുകയുമില്ല… വലിഞ്ഞ് കേറിവന്ന ഒരു തെണ്ടി ഈ തറവാട്ടിൽ കഴിയാമെന്ന് ആരും കരുതണ്ട,….”
മിയ്ക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.
“എന്റെ ഭർത്താവിനെ കുറിച്ചാണ് മമ്മിയിത് പറഞ്ഞതെന്ന് ഓർമ വേണം… ഇവിടെ വന്ന് കയറുമ്പോ മമ്മിയും ഇത് പോലെ തന്നെയായിരുന്നു… എന്നിട്ടിപോ മമ്മിയാരാ… ഈ നാട്ടിലെ വലിയ പണക്കാരിയായില്ലേ… എന്റെ ഭർത്താവിന്റെ കാര്യം വന്നപ്പോ മാത്രമെന്താ മമ്മിക്കതംഗീകരിക്കാൻ മടി…?
ഞങ്ങളെന്തായാലും ഈ വീട്ടിൽ തന്നെ ജീവിക്കും… മമ്മിക്ക് ബുദ്ധിമുട്ടാണേൽ മമ്മി വേറെ സ്ഥലം നോക്ക്…”
“എനിക്കതിന് സൗകര്യമില്ലെടീ… അവനെ ഞാനിവിടുന്ന് പുറത്താക്കും… എന്നെ അനുസരിച്ചില്ലേൽ നിന്നേം…
നിനക്കിത് എന്തിന്റെ കേടായിരുന്നു… പഠിക്കാൻ വിട്ടാ പഠിക്കണം… അല്ലാതെ കണ്ട തെണ്ടികളുടെ ഒളിച്ചോടി പോവുകയല്ല വേണ്ടത്…. നിനക്കിപ്പോ കല്യാണം വേണേൽ എന്നോട് പറഞ്ഞാ പോരായിരുന്നോ… നല്ല പണക്കാരൻ ചെക്കനെ ഞാൻ കണ്ടെത്തിയേനല്ലോ…
അപ്പോ നിനക്ക് നെഗളിപ്പ്… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… അവനൊപ്പം ജീവിക്കാമെന്ന് എന്റെ മോള് സ്വപ്നം കാണണ്ട… മരിച്ചാലും ഞാനതിന് സമ്മതിക്കില്ല….”
മിയ ഭയത്തോടെ മമ്മിയെ നോക്കി. പക കൊണ്ട് ജ്വലിക്കുകയാണ് മമ്മിയുടെ കണ്ണുകൾ. ദേഷ്യം കൊണ്ട് വിറക്കുന്നുമുണ്ട്.
എന്താണ് മമ്മിക്കിത്ര പകയെന്ന് അവൾക്ക് മനസിലായില്ല.
“അവസാനമായി ഞാനൊരു കാര്യം പറയാം… അവനോട് നീ കാര്യം പറ… നിനക്ക് താൽപര്യമില്ലെന്ന് പറ… അവനോട് അവന്റെ പണി നോക്കി പോകാൻ പറ… അവനെന്തേലും നക്കാപിച്ച വേണേൽ ഞാൻ കൊടുത്തേക്കാം… ഇനിയീ വീട്ടിൽ അവൻ കയറരുത്…”
മിയ, സെറ്റിയിൽ നിന്ന് ചാടിയെണീറ്റ് കത്തുന്ന കണ്ണുകളോടെ ബെറ്റിയെ നോക്കി.
“നിങ്ങളൊരു മമ്മിയാണോ….?
ഒരു സ്ത്രീയാണോ… ?
എങ്ങിനെ നിങ്ങൾക്കിങ്ങിനെയൊക്കെ പറയാൻ കഴിയുന്നു… സണ്ണിച്ചായൻ എന്റെ ഭർത്താവാണ്… അദ്ദേഹത്തെ കുറിച്ചാണ് നിങ്ങളിങ്ങനെയൊക്കെ പറയുന്നത്… നിങ്ങൾക്കിഷ്ടമല്ലെങ്കിൽ വേണ്ട… എനിക്കിഷ്ടപ്പെട്ടിട്ടാണ് ഇച്ചായനെ ഞാൻ കെട്ടിയത്… ഞാനാണ് ഇച്ചായനൊപ്പം ജീവിക്കേണ്ടത്… പണമാണ് എല്ലാറ്റിലും വലുതെന്ന് കരുതി ജീവിക്കുന്ന നിങ്ങള് പറയുന്നത് അനുസരിക്കാൻ എനിക്ക് മനസില്ല… ഞങ്ങളിവിടെത്തന്നെ ജീവിക്കും… നിങ്ങളുടെ കൺമുന്നിൽ തന്നെ… കാണാൻ കഴിയില്ലേൽ നിങ്ങളങ്ങ് കണ്ണടച്ചേക്ക്… ഞങ്ങളുടെ ജീവിതത്തിൽ എന്തേലും പ്രശ്നവുമായി നിങ്ങള് വന്നാ… ഇപ്പോ ഞാനൊന്നും പറയുന്നില്ല…”
മിയ നിന്ന് ചീറി…ബെറ്റിയുടെ മുഖത്തേക്ക് പകയോടെ നോക്കിക്കൊണ്ട് കുറച്ച് നേരം നിന്നു. പിന്നെ നിലത്ത് അമർത്തിച്ചവിട്ടി മുറിയിലേക്ക് പോയി.
യഥാർത്ഥത്തിൽ ബെറ്റി പകച്ച് പോയിരുന്നു. അവളങ്ങിനെയൊന്നും മുഖത്ത് നോക്കി പറയുമെന്ന് കരുതിയില്ല. താൻ പറയുന്നത് പേടിയോടെ കേട്ട് നിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്.
മമ്മി പറയുംപോലെ ചെയ്യാം എന്നും അവൾ പറയുമെന്ന് കരുതി..
ഹും… മൂന്നാല് ദിവസം ആണിന്റെ കൂടെ കഴിഞ്ഞ ധൈര്യം…
✍️✍️✍️
സണ്ണി തോട്ടത്തിലെത്തുമ്പോ,വഴിയിൽ തന്നെ ബൈക്ക് നിർത്തി അതിൻമേലിരുന്ന് സിഗററ്റ് വലിക്കുകയാണ് ചന്ദ്രൻ.. സണ്ണി തൊട്ടടുത്ത് ബുള്ളറ്റ് കൊണ്ട് ചെന്ന് നിർത്തി. ബുള്ളറ്റിലിരിക്കുന്ന സണ്ണിയുടെ ആരോഗ്യവും, സൗന്ദര്യവും കണ്ട് ചന്ദ്രൻ ചെറുതായൊന്ന് പതറി.
പലവട്ടം അവനെ കണ്ടിട്ടുണ്ട്., അവനോടിക്കുന്ന ബസിൽ കയറിയിട്ടുമുണ്ട്..അന്നൊന്നും വിശദമായി നോക്കിയിട്ടില്ല. കായികമായി അവനെ നേരിടാൻ തനിക്ക് ഒറ്റക്ക് സാധിക്കില്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ ചന്ദ്രന് ബോധ്യമായി..
കരുത്തനാണവൻ…
ആ വെണ്ണക്കട്ടിയെ അടിച്ച് പിളർത്തിയിട്ടുണ്ടാവും ഈ തെണ്ടി.
