പണയപ്പണ്ടങ്ങൾ – 1 13

 

“അമ്മ രാവിലെ പോയതല്ലേ? ഇത് വരെയും കണ്ടില്ലല്ലോ.” സുഷമ പുറത്തേക്ക് നോക്കി.

 

“ഉം.. താമസിക്കും അവൻ അങ്ങിനെ ഒന്നും പണം കൊടുക്കില്ല. മിക്കവാറും എന്തെങ്കിലും ജാമ്യം പറയാൻ സാധ്യതയുണ്ട്.” കലേഷ് പറഞ്ഞു.

“അവൻ അമ്മയെ ഇവിടെ കൊണ്ട് വിടും. നോക്കിക്കോ.” കലേഷ് അവളുടെ വയറിലേക്ക് മുഖം ചേർത്തു..

 

സുഷമയോന്ന് പുളഞ്ഞു… അവൾ അവന്റെ മുഖം പിടിച്ചു ചുംബിച്ചു.. പിന്നെ വയറിലേക്ക് അമർത്തിപ്പിടിച്ചു.

 

അപ്പോൾ പുറത്തൊരു വണ്ടിയുടെ ശബ്ദം കേട്ടു. സുഷമ ജനലിലൂടെ പുറത്തേക്ക് നോക്കി. താഴെ ഒരു കറുത്ത താർ ജീപ്പ് വന്നു നിൽക്കുന്നതും, അതിന്റെ ഒരു ഡോറിലൂടെ അമ്മയിറങ്ങുന്നതും അവള് കണ്ടു.

 

“അമ്മയും, സേവിയും എത്തി അല്ലേ?” കലേഷ് ചോദിച്ചു.

 

“ആ.. എങ്ങനെ മനസ്സിലായി. ” അവൾ അത്ഭുതത്തോടെ അവനെ നോക്കി.” വാ താഴോട്ട് പോകാം… ” അവൻ എഴുന്നേറ്റു.

 

സേവി വരാന്തയിൽ ഉള്ള കസേരയിൽ ഇരുന്നു.

“വാ മോനെ അകത്തോട്ടിരിക്കാം ” കല്യാണിയമ്മ അവനെ ഉള്ളിലേക്ക് വിളിച്ചു .

 

“വേണ്ടമ്മേ, ഇത് ബിസിനസ് അല്ലേ അത് പുറത്തു വച്ചു മതി. അതാണ് എന്റെ രീതി.” സേവി അവിടെ തന്നെയിരുന്നു. “എല്ലാരേയും വിളിച്ചാൽ എനിക്ക് പെട്ടെന്നങ്ങു പോകാമായിരുന്നു. ” സേവി കല്യാണിയമ്മയെ നോക്കി. പിന്നെ കൈയിൽ ഇരുന്ന കടലസുകളും ഒരു പൊതിക്കെട്ടും അടുത്തുള്ള കസേരയിൽ വച്ചു.

 

അപ്പോഴേക്കും കലേഷും, സുഷമ്മയും പുറത്തേക്കെത്തി.

“ആ അളിയാ എന്തുണ്ട്? ” സേവിച്ചൻ പരിചയം പുതുക്കി.

 

“ഹാ വല്ലപ്പോഴും ഈ വഴി വരണ്ടേ അളിയാ… ” അവൻ സേവിച്ചന് കൈ കൊടുത്തു.

 

“തിരക്കാടാ… പിന്നെ ഈ വഴി വന്നാൽ നീ കാശു കടം ചോദിച്ചാലോ എന്ന് പേടിയുമുണ്ട്.” അത് കേട്ട് എല്ലാവരുടെയും മുഖമൊന്നു വിളറി.

 

“ഹാ ഞാനൊരു തമാശ പറഞ്ഞതാ..” സേവിച്ചൻ എല്ലാവരെയും നോക്കി. കലേഷ്‌ ഒരു ചിരി വരുത്തി.

 

“സുഖമല്ലേ? ” കലെഷിന് പിന്നിൽ നിന്ന സുഷമയോട് സേവിച്ചൻ ചോദിച്ചു. അവളതേയെന്ന് തല കുലുക്കി ചിരിച്ചു കാണിച്ചു.

 

“അപ്പോൾ കാര്യത്തിലേക്കു വരാം. ” സേവിച്ചന്റെ ശബ്ദം സീരിയസ് ആയി, അവൻ മൂന്ന് പെണ്ണുങ്ങളെയും നോക്കി, ” ഇവൻ എന്റെ സുഹൃത്താണ്, പക്ഷേ കച്ചവടത്തിൽ എനിക്ക് ആ ബന്ധം കാണാൻ കഴിയില്ല, അതിനാൽ ഇവനു പണം കടം കൊടുക്കാൻ എനിക്ക് പറ്റില്ല. ഞാൻ അത് അമ്മയോട് പറഞ്ഞിട്ടുണ്ട്.”

 

എല്ലാവരും സേവിച്ചനെ പകപ്പോടെ നോക്കി, കലേഷ്‌ന്റെ മുഖം മാത്രം മാറിയില്ല, അയാൾ ഒരു ചിരിയോടെ നിന്നു. സേവിച്ചൻ തുടർന്നു,

 

“ഞാൻ എത്ര പറഞ്ഞിട്ടും അമ്മ സമ്മതിക്കുന്നില്ല അതിനാൽ ആണ് ഞാൻ ഇങ്ങോട്ട് വന്നത്. നിങ്ങൾ മൂന്ന് പേരും പ്രോമിസ്സറി നോട്ട് സൈൻ ചെയ്താൽ ഞാൻ പണം നൽകാം. കലേഷിന്റെ ജാമ്യം വേണ്ട. ”

 

സുഷമയും, കാവ്യയും കല്യാണിയമ്മയെ നോക്കി. അവർ അതേയെന്ന ഭാവത്തിൽ തല ചലിപ്പിച്ചു.

 

“ഇവന്റെ സ്വഭാവത്തിന് ബിസ്സിനെസ്സ് ചേരില്ല, അളിയാ ഒന്നും തോന്നരുത്. ഇനി നിങ്ങൾ പെണ്ണുങ്ങൾ നിർബന്ധിക്കുകയാണെങ്കിൽ ഞാൻ പണം നൽകാം, അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും നിങ്ങൾക്ക് ആയിരിക്കും.” സേവിച്ചൻ എല്ലാവരെയും നോക്കി പറഞ്ഞു.

 

“ഏട്ടന്റെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്. ഇത് വിജയിക്കും ” സുഷമ പറഞ്ഞു.

 

“എനിക്കും ഏട്ടനെ വിശ്വാസമാണ്. ഞാനും ജാമ്യം ഒപ്പിട്ട് നൽകാം.” കാവ്യയും സുഷമ്മയെ പിന്താങ്ങി.

 

“നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ” സേവിച്ചൻ പത്രങ്ങൾ അവരുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

 

സേവിച്ചൻ നീട്ടിയ മൂന്നു പത്രത്തിൽ മൂന്നു പേരും ഒപ്പിട്ടു. അതിന് മുൻപ് സേവിച്ചൻ വരും വരയ്ക്ൾ എല്ലാംഒന്ന് കൂടി പറഞ്ഞു കേൾപ്പിച്ചു.

 

“ദാ ഇരുപത് ലക്ഷം രൂപ. അമ്മയിങ് വാ.” അവൻ കല്യാണിയമ്മയെ വിളിച്ചു പണം ഏൽപ്പിച്ചു.

 

“ഒരു വർഷത്തേക്ക് ആണ് ഈ പണം തരുന്നത്. മാസം പലിശയിനത്തിൽ അമ്പത്തിയാറായിരം രൂപ അടക്കണം . ഇത് ഒക്ടോബർ അടുത്ത ഒക്ടോബറിൽ ഈ ഇരുപത് ലക്ഷം ഇങ്ങെത്തണം. പോട്ടെ സൗഹൃദത്തിന്റെ പേരിൽ ഒരു രണ്ടു മാസം കൂടി,അടുത്ത വർഷം അവസാനം ഡിസംബറിൽ തന്നാൽ മതി. ആ രണ്ടു മാസത്തെ പലിശ വേണ്ട.”

 

അവൻ പണം കൈമാറി. “ഹോ രണ്ടു മാസത്തെ പലിശ വേണ്ടെന്ന് വച്ചത് കൊണ്ട് നെഞ്ചിനൊരു വിങ്ങൽ.. അപ്പോൾ അളിയാ ഞാൻ ഇറങ്ങട്ടെ. ”

“ആയിക്കോട്ടെ.. ശരി ഡാ ” കലേഷ് കൈ കൊടുത്തു.

 

സേവിച്ചൻ പുറത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞു നിന്ന് കല്യാണിയമ്മയെ നോക്കി പറഞ്ഞു. ” അമ്മ ഞാൻ പറഞ്ഞ കാര്യം അവരോടും കൂടി പറയണം മറക്കരുത്. പിന്നെ സേവിച്ചൻ ചതിച്ചൂന്ന് പറയാൻ പാടില്ല. ”

 

കല്യാണിയമ്മ തല കുലുക്കി. താർ മുറ്റത്ത് വട്ടം ചുറ്റി പുറത്തേക്ക് പോയി.

 

“ഡാ ഇതിനു ഇപ്പോൾ നമ്മളുടെ ജീവന്റെ വിലയാണ്. സൂക്ഷിക്കണേ മോനെ.” പണം കലേഷ്‌നു കൊടുത്തു കൊണ്ട് കല്യാണിയമ്മ പറഞ്ഞു.

 

“അതൊക്കെ എനിക്കറിയില്ലേ. ” പണം വാങ്ങി അതിൽ മാത്രം നോക്കിക്കൊണ്ട് കലേഷ് പറഞ്ഞു. പിന്നെ ആരെയും നോക്കാതെ ഉള്ളിലേക്ക് പോയി.

 

അത് നോക്കി കല്യാണിയമ്മ നിന്നു.

“അവസാനം അയാൾ എന്താ അമ്മേ പറഞ്ഞത്. “കാവ്യ ചോദിച്ചു.

 

“ഹാ അതൊ.. അതൊരു താക്കീത് ആണ്. നമ്മൾ കൃത്യമായി പലിശ കൊടുത്തില്ലെങ്കിൽ നാട്ടിൽ അയാളെ പറ്റി കേൾക്കുന്ന കഥകളിൽ ഇനി നമ്മുടെ പേരും കൂടി ഉണ്ടാകുമെന്ന്. എന്ന് വച്ചാൽ ഇപ്പോൾ തന്ന കാശിനു നമ്മുടെ മാനത്തിന്റെ വില കൂടിയുണ്ട് എന്നർത്ഥം.” കല്യാണിയമ്മ പറഞ്ഞത് കേട്ട് സുഷമ്മയും, കാവ്യയും വിളറിപ്പോയി..

 

“നിങ്ങൾക്ക് ആർക്കെങ്കിലും ഇത് സമ്മതമല്ലെങ്കിൽ പണം തിരികെ ഏൽപ്പിച്ചു പത്രം തിരികെ വാങ്ങാം. അതും അവൻ പറഞ്ഞിട്ടുണ്ട്. ” കല്യാണിയമ്മ അകത്തേക്ക് നടന്നു. കാവ്യയും, സുഷമ്മയും ആ പോക്ക് നോക്കി നിന്നു.

 

————————————————————-

പണം കിട്ടിയ അന്ന് തന്നെ കലേഷ്‌ പോയി. ബോംബെയ്ക്കാണ് പോകുന്നതെന്നും, എന്തോ അവധി വ്യാപാര ഇടപാട് ആണെന്നും, എപ്പോഴും വിളിക്കാൻ കഴിയില്ല എന്നും മാത്രം പറഞ്ഞു.

 

പിന്നീട് രണ്ടാഴ്ച കഴിഞ്ഞാണ് കലേഷ് വിളിച്ചത്. വന്ന കാര്യങ്ങൾ ശരിയായി എന്നും, ബിസിനസ്‌ കുഴപ്പമില്ല എന്നുമൊക്കെ പറഞ്ഞു. ദിവസവും വിളിക്കുന്ന കാര്യം സുഷമ പറഞ്ഞപ്പോൾ അതൊക്കെ ഇപ്പോൾ നടക്കില്ല, പൂർണ്ണ ശ്രദ്ധ ബിസ്സിനെസ്സ്ൽ വേണമോന്നൊക്കെ കലേഷ് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷിച്ചു.

 

അടുത്ത രണ്ടു മാസങ്ങളിൽ കൃത്യമായി പണവും അക്കൗണ്ട്ൽ എത്തി. അതോടു കൂടി എല്ലാവർക്കും സമാധാനമായി. എന്നാൽ ജനുവരി ആയപ്പോൾ കലേഷിന്റെ ഫോൺ എത്തി, ബിസിനനെസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ വന്നു അതിനാൽ ഡൽഹിക്ക് പോകുകയാണെന്നും, സേവിച്ചനോട് ഒന്ന് അവധി പറയണമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *