“നിങ്ങൾക്ക് ആർക്കെങ്കിലും ഇത് സമ്മതമല്ലെങ്കിൽ പണം തിരികെ ഏൽപ്പിച്ചു പത്രം തിരികെ വാങ്ങാം. അതും അവൻ പറഞ്ഞിട്ടുണ്ട്. ” കല്യാണിയമ്മ അകത്തേക്ക് നടന്നു. കാവ്യയും, സുഷമ്മയും ആ പോക്ക് നോക്കി നിന്നു.
————————————————————-
പണം കിട്ടിയ അന്ന് തന്നെ കലേഷ് പോയി. ബോംബെയ്ക്കാണ് പോകുന്നതെന്നും, എന്തോ അവധി വ്യാപാര ഇടപാട് ആണെന്നും, എപ്പോഴും വിളിക്കാൻ കഴിയില്ല എന്നും മാത്രം പറഞ്ഞു.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞാണ് കലേഷ് വിളിച്ചത്. വന്ന കാര്യങ്ങൾ ശരിയായി എന്നും, ബിസിനസ് കുഴപ്പമില്ല എന്നുമൊക്കെ പറഞ്ഞു. ദിവസവും വിളിക്കുന്ന കാര്യം സുഷമ പറഞ്ഞപ്പോൾ അതൊക്കെ ഇപ്പോൾ നടക്കില്ല, പൂർണ്ണ ശ്രദ്ധ ബിസ്സിനെസ്സ്ൽ വേണമോന്നൊക്കെ കലേഷ് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷിച്ചു.
അടുത്ത രണ്ടു മാസങ്ങളിൽ കൃത്യമായി പണവും അക്കൗണ്ട്ൽ എത്തി. അതോടു കൂടി എല്ലാവർക്കും സമാധാനമായി. എന്നാൽ ജനുവരി ആയപ്പോൾ കലേഷിന്റെ ഫോൺ എത്തി, ബിസിനനെസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ വന്നു അതിനാൽ ഡൽഹിക്ക് പോകുകയാണെന്നും, സേവിച്ചനോട് ഒന്ന് അവധി പറയണമെന്നും പറഞ്ഞു.
അത് കേട്ടതോടെ കല്യാണിയമ്മയുടെ നല്ല ജീവൻ പോയി. ജനുവരിയിലെ അടവ് മുടങ്ങി, പക്ഷേ സേവിച്ചൻ അവരെ വിളിച്ചില്ല. അത് അവർക്കൊരു ആശ്വാസമായി. ഡേറ്റ് കഴിഞ്ഞപ്പോൾ അവർ നേരിട്ട് ചെന്ന് സേവിച്ചനെ കണ്ടു.
താനിതു കല്യാണിയമ്മയോട് മുൻപേ പറഞ്ഞതല്ലെ എന്ന് മാത്രം അയാൾ പറഞ്ഞു. വേറൊന്നും പറഞ്ഞില്ല. അടുത്ത മാസം തന്നാൽ മതിയെന്ന് പറഞ്ഞു വിട്ടു. പക്ഷേ അടുത്ത രണ്ടു മാസവും പണം അടക്കാൻ ആയില്ല.
മൂന്നാം തവണ അടവ് മുടങ്ങിയപ്പോൾ സേവിച്ചൻ അവരെ തേടിയെത്തി. വളരെ പരുഷമായാണ് അവൻ അവരോട് സംസാരിച്ചത്. അടുത്ത മാസം കൊണ്ട് ഇതൊക്കെ ക്ലിയർ ആക്കിയില്ലെങ്കിൽ അവൻ അവന്റ വഴികൾ നോക്കുമെന്ന് അറിയിച്ചു.
പെണ്ണുങ്ങൾ ശരിക്കും പേടിച്ചു. കോളേജ് അടച്ചതിനാൽ കാവ്യയും വീട്ടിൽ ഉണ്ടായിരുന്നു. കലേഷ് വിളിച്ചപ്പോൾ സുഷമ്മ ഭയത്തോടെ സേവിച്ചൻ വന്നു അമ്മയോട് ദേഷ്യപ്പെട്ടു സംസാരിച്ചത് ഒക്കെ അവൾ പറഞ്ഞു. എന്നാൽ എല്ലാം ശരിയാക്കാം എന്ന് മാത്രം പറഞ്ഞു കലേഷ് ഫോൺ വച്ചു.
പിന്നീട് രണ്ടാഴ്ചയിൽ പല തവണ വിളിച്ചിട്ടും കലേഷ് ഫോൺ എടുത്തില്ല. കല്യാണിയമ്മയ്ക്ക് അപകടം മണത്തു. ഇനിയും മടിച്ചു നിന്നാൽ ശരിയാവില്ല. അവർ കുറച്ചു ഉറച്ച തീരുമാനങ്ങൾ എടുത്തു.
————————————————————-
തന്റെ മുൻപിൽ തലയും താഴ്ത്തി ഇരിക്കുന്ന കല്യാണിയമ്മയെ സേവിച്ചൻ പുച്ഛത്തോടെ നോക്കി.
“നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ കല്യാണിയമ്മേ അവനെക്കൊണ്ട് ഇതൊന്നും നടക്കില്ലായെന്ന്..”
“സേവിച്ച… ഞാൻ അവനെ വിശ്വസിച്ചു. പക്ഷേ അവനിങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.” കല്യാണിയമ്മ ദീനതയോടെ പറഞ്ഞു.
“ഞാൻ കരുതിയിരുന്നു, അതാണ് ഞാൻ നിങ്ങളുടെ ജാമ്യം വാങ്ങിയത്. അപ്പോൾ ഒരു രണ്ടു തവണ കൂടി അടവ് മുടങ്ങിയാൽ ഞാൻ ആ വീടും സ്ഥലവും അറ്റാച്ച് ചെയ്യും.” സേവിച്ചൻ ഒരു ഭാവ മാറ്റവുമില്ലാതെ പറഞ്ഞു.
“മോനെ അത് പറയാൻ ആണ് ഞാൻ വന്നത്. മോൻ എന്തെങ്കിലും ഒന്ന് സഹായിക്കണം.” അവരു സേവിച്ചനെ നോക്കി.
“നടക്കില്ല കല്യാണിയമ്മേ. ഇത്തരം പതം പറച്ചിലൊന്നും വേണ്ട. ഇനിയും അടവ് മുടങ്ങിയാൽ ഞാൻ എന്റെ വഴി നോക്കും. ഇതൊക്കെ കാശ് തന്നപ്പോഴേ ഞാൻ പറഞ്ഞതാണ്. ” സേവിച്ചന്റെ ശബ്ദം പരുഷമായി.
കല്യാണിയമ്മ ആകെ പതറിപ്പോയി. അവർ സേവിച്ചനെ നോക്കി.
“മറ്റൊന്നും പറയാൻ ഇല്ലെങ്കിൽ കല്യാണിയമ്മയ്ക്ക് പോകാം . ” സേവിച്ചൻ വാതിൽക്കലേക്ക് കൈ ചൂണ്ടി.
കല്യാണിയമ്മ മുഖം തുടച്ചു, പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ടു, വാതിൽക്കലേക്ക് നടന്നു, സേവിച്ചനെ ഒന്ന് പിന്തിരിഞ്ഞു നോക്കിയ ശേഷം അവർ ഓഫീസിന്റെ വാതിൽ അടച്ചു ബോൾട്ടിട്ടു.
സേവിച്ചൻ അവരെന്തു ചെയ്യാൻ പോകുവാണെന്ന ഭാവത്തിൽ അവരെ നോക്കിയിരുന്നു.
