കല്യാണ ചെക്കനു രണ്ടു പവന്റെ മാല്യാ നിങ്ങൾ അമ്മായിയച്ചൻ ഇട്ട കൊടുക്കേണ്ടത്. അല്ലാതെ 3/4 പവന്റെ ബ്രേസ്‌ലെറ്റ് അല്ല
“എടി.കോതെ…ഈ ഭാസ്കരൻ ഒരുപാട് സ്വർണം കണ്ടിട്ടുണ്ട്. എടി. എടി. പോത്തെ. നമ്മുടെ കല്യാണത്തിനു നിന്റെ തന്ത് എനിക്ക് എത്ര പവന്റെ മാലിയാ ഇട്ട് തന്നത്.”
“നിങ്ങൾ ഒന്ന് പോ…മനുഷ്യാ..മരിച്ച് മണ്ണടിഞ്ഞുപോയവരെ കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് എന്തും പറയാമെന്നോ…നമ്മുടെ കല്യാണത്തിനു അച്ചൻ നിങ്ങൾക്ക് സ്വർണ്ണമാല ഒന്നും തന്നില്ല – സമ്മതിച്ചു. പക്ഷെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം – എനിക്ക് 28 കൊല്ലം മുൻപ് 15 പവൻ തന്നിട്ടാ എന്നെ നിങ്ങളെ കൊണ്ട് എട്ടും പൊട്ടും തിരിയാത്ത എന്റെ പതിനെട്ടാമത്തെ വയസ്സിൽ കെട്ടിച്ചത്. അന്നത്തെ പതിനഞ്ച് പവൻ എന്നു പറഞ്ഞാൽ ഇപ്പോഴത്തെ 50 പവൻ കടക്കും.”
“ശരി, ഞാൻ സമ്മതിച്ചു. എടി എട്ടും പൊട്ടും തിരിയാത്ത നിനക്കെങ്ങിനെയാടി നിന്റെ 19-മത്തെ വയസ്സിൽ വിനു ഉണ്ടായത്. നമ്മുക്ക് ഈ സംസാരം ഇവിടെ നിർത്താം ശാരദേ”
“അപ്പോൾ നിങ്ങളും കോണോത്തിലെ വർത്തമാനം എന്നോട് പറയരുത്. ”
“നോക്കടാ, വിനു നിന്റെ അച്ചന്റെ മിടുക്ക് എതെങ്കിലും കാര്യത്തിനു അച്ചന്നു ഉത്തരം മുട്ടിയാൽ പിന്നെ അപ്പോൾ നിർത്തിക്കോണം എല്ലാവരും.”
“എടി ശാരദേ, ഞാൻ പറഞ്ഞു വരുന്നത് കുട്ടികൾ കോളേജിൽ പോകുന്നത് പഠിക്കാനാ..അതല്ലാതെ ഫാഷൻ പരേഡിനല്ല.നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലാ എന്നുണ്ടോ ശാരദേ.. എന്നാൽ ഞാൻ പറഞ്ഞപോലെ നീ ഇത് അവളെ കാണിച്ച് അലമാരിയിൽ വെച്ച പുട്ട്,
“മനസ്സിലായി എന്റെ മനുഷ്യാ..”.എന്ന് പറഞ്ഞ് അമ്മ അവിടെ നിന്നും പോയി.
“അമ്മെ , എനിക്ക് ചില സമയങ്ങളിൽ അച്ചന്റെ ഇത്തരം സംസാരങ്ങൾ തീരെ പിടിക്കുന്നില്ലാ കേട്ടോ.”
” അച്ചൻ എന്താ തിലകൻ പഠിക്കുകയാ. അവൾ എത്ര ആശിച്ചിട്ടാ അമ്മെ ഞാൻ ഇത് വാങ്ങിയത്. അവൾക്കും കോളേജിൽ ചെത്തി നടക്കാൻ താൽപ്പര്യമുണ്ടാവില്ലെ.”
“വിനു…നീ നിർത്ത്, അച്ചൻ പറയുന്നതാ ഈ വീട്ടീലെ അവസാനത്തെ വാക്ക് ഇനി ഇതിനെ കുറിച്ച് ഒരു അക്ഷരം നീ മിണ്ടി പോകരുത്. ഞാൻ എന്റെ മകളെ ഇത് കാണിച്ച് പറഞ്ഞ് മനസ്സിലാക്കിക്കോളാം. അവൾ ഇതൊക്കെ മനസ്സിലാക്കാതിരിക്കാൻ കൊച്ച് കൂട്ടിയൊന്നുമല്ലല്ലോ. “അവിടെ അമ്മ കവിയൂർ പൊന്നമ്മയായി
അന്ന് രാത്രി തന്നെ എല്ലാവരും ഉറങ്ങി എന്ന് കണ്ടപ്പോൾ ഞാൻ എന്റെ ലാപ്പടോപ്പ് ഓണാക്കി. ഒരു രസത്തിനു വേണ്ടി, കോണോത്ത് എന്ന വാക്കിന്റെ അർഥം സെർച്ച ചെയ്ത് നോക്കി. ഒരു രക്ഷയുമില്ല. അങ്ങിനെ ഒരു മലയാള വാക്കില്ലക്രൈത. പക്ഷെ കോണകം എന്ന വാക്കിന്റെ അർഥം കിട്ടി. അത്, എന്നെ പഠിപ്പിച്ച പിഷാരടി മാഷ് വെള്ളമടിക്കുമ്പോൾ സ്ഥിരം ആയി പാടാറുള്ള ഒരു പാട്ട് പോലെ, കോണകം എന്നാൽ, കാലിൻറിടയിൽ, തുങ്ങുന്ന ഒരു മുഴം തുണിയല്ലോ, ജനകോടികൾ നമ്മളെ നാണം കെടുത്തിയ ജപ്പാൻ തുണിയല്ലോ. അതേ ഇന്നത്തെ ജട്ടിയുടെ ഓൾഡ് ജനറേഷൻ ആണത്രെ
ജോലി കിട്ടി സ്ഥിരം ആയതും അച്ചനും അമ്മയും എനിക്ക് പെണ്ണ് അന്വേഷിക്കാൻ തുടങ്ങി. ചില കുട്ടികളെ എനിക്ക് പിടിച്ചാൽ ഒന്നുകിൽ അച്ചനു അല്ലെങ്കിൽ അമ്മക്ക്, അതുമല്ലെങ്കിൽ പെങ്ങൾക്ക് പിടിക്കില്ല.
അവർക്ക് പിടിച്ചാൽ എനിക്ക് പിടിക്കില്ല. ഒടുവിൽ ഏവർക്കും നേരിട്ട് ഇഷ്ടപ്പെട്ട മൂന്നാലു പെൺകുട്ടികളുടെ ജാതകം കൊണ്ട്. അച്ചനും അമ്മയും കൂടി അമ്മക്ക് വിശ്വാസമുള്ള ഒരു ജോത്സ്യന്റെ അടുത്തു പോയി.
ദൈവദൂതൻ അനുഗ്രഹിച്ചപോലെ, ഞങ്ങളുടെ വീട്ടിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലെ പെൺകുട്ടിയുടെ ജാതകവും ആയി പത്തിൽ ഒൻപത് പൊരുത്തം, അതായിരുന്നു എന്റെ അനുജത്തിയുടെ കൂട്ടുകാരി ശ്രീദേവി
ഞങ്ങൾ ജോത്സ്യന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരത്ത് എന്നെ മാത്രം വിളിച്ചിട്ട് ജോത്സ്യൻ പറഞ്ഞു നിന്റെ ജാതകം ശരിക്കും ഒന്ന് ഗണിച്ച നോക്കിയപ്പോൾ, ഇനി അങ്ങോട്ട് ഗജകേസരി യോഗം, അതിന്റെ കൂട്ടത്തിൽ ഒരു വശീകരണ യന്ത്രം കൂടി ധരിച്ചാലോ, ബഹു കേമം. ഞാൻ ഒരു വശീകരണ യന്ത്രം തയ്യാർ ചെയ്ത് തരാം. പിന്നെ നീ എവിടെയും പോകണ്ടാ, നിന്നെ കണ്ടാൽ വിവാഹിത ആയ സ്ത്രീകൾക്കും ഒരു കമ്പം തോന്നും അവർ നിന്നെ തേടി വരും, വിടണ്ടാ, മുറുകെ പിടിച്ചോളൂ. അച്ചന്നും അമ്മയും കൊടുത്ത ദക്ഷിണക്ക് പുറമെ വശീകരണയന്ത്രം തയ്യാറായാൽ വിളിക്കാൻ എന്റെ മൊബൈൽ നമ്പറും അഡ്വാൻസായി പിടക്കണ ഒരു അഞ്ഞുറിന്റെ നോട്ട് കൊടുത്തു.
സന്തോഷത്തോടെ, ശരിക്കും എന്നെ അനുഗ്രഹിച്ച് അയച്ചു അയാൾ
