പക്ഷേ പത്മ കഴിക്കാൻ ശ്രമിക്കുന്നുണ്ട് കഴിക്കാൻ പറ്റുന്നില്ല….
പത്മ ആഹാരം കഴിക്കാതെ കൊണ്ട് കളഞ്ഞു…
എന്നിട്ട് റൂമിൽ എത്തി ഫോൺ എടുത്തു….
ഇതേസമയം ഞാൻ വീട്ടിൽ..
ഞാനും ആഹാരം എടുത്തുവെച്ചു പക്ഷേ എന്തു ചെയ്യാനാ ആഹാരം
ഇറങ്ങുന്നില്ല…
എന്റെ ഈ ഒരു പെരുമാറ്റം കണ്ടിട്ട് അമ്മ തന്നെ എന്നോട് ചോദിച്ചു
നിനക്കെന്തു പറ്റിയെടാ…
നീയെന്താ ഒരു വല്ലായ്മ ഇട്ടിരിക്കുന്നത്…
അമ്മ വന്ന് എന്നെ തലോടി എന്തെങ്കിലും ഉണ്ടെങ്കിൽ പറ..
ഞാൻ പറഞ്ഞു ഒന്നുമില്ല എക്സാമിന്റെയൊക്കെ ടെൻഷൻ
കാരണമായിരിക്കും മനസ്സ് ഒന്നും ശരിയല്ല അമ്മേ …
നീ പേടിക്കണ്ട എക്സമൊക്കെ പാസാകും, നീ ആദ്യം ആഹാരം കഴിച്ച്
എണീക്കാൻ നോക്ക്…
ഞാൻ എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്ത് ആഹാരം കഴിച്ചു….
എന്നിട്ട് കുറച്ചുനേരം ഗെയിം കളിച്ചു മനസ്സ് റെഡിയാക്കാം എന്ന്
വിചാരിച്ചു..
കമ്പ്യൂട്ടർ ഓൺ ആക്കി ജി ടി എ ഫൈവ് എടുത്തു എന്നിട്ട് കരുതി
ട്രവറിനെ വച്ചു എല്ലാത്തിനെയും വെടിവച്ചും മിസൈൽ വിട്ടും കൊല്ലാം,
അതാവുമ്പോ കുറച്ച് ആശ്വാസം കിട്ടും…
ഞാൻ ഗെയിം കളിച്ചു തുടങ്ങി ഒരു 10 മിനിറ്റ് ആയപ്പോൾ..
എനിക്ക് ഒരു കോൾ വന്നു..
പത്മ ആയിരുന്നു …
ഫോൺ എടുക്കണോ അതോ വേണ്ടേ, എനിക്ക് ഒരു ആത്മധൈര്യം
ഇല്ലാണ്ടായി..
പക്ഷേ എന്നാലും ഞാൻ ഫോൺ കോൾ എടുത്തു…
അപ്പോൾ പത്മ ഇടറിയ ശബ്ദത്തിൽ തന്നെ എന്നോട് പറഞ്ഞു…
ഹലോ ഹ.. ഹലോ വിക്കി..
എടാ നീ എവിടെയാ..
ഹലോ..
വിക്കി…
എടാ നീ എന്താ ഒന്നും പറയാത്തെ….
ഞാൻ അപ്പോൾ മ്മ് എന്ന് മറുപടി പറഞ്ഞു…
വിക്കി..
ദേഷ്യപ്പെടല്ലേ വിക്കി …
എനിക്ക് നിന്നെ കാണണം…
പ്ലീസ്..
നീ ഒന്ന് വാ…
ഞാൻ താഴെയുള്ള കുളത്തിന്റെ അടുത്തുള്ള പാർക്കിലോട്ട് വരാം…
നീ അങ്ങോട്ട് വാ എനിക്ക് നിന്നോട് സംസാരിക്കണം…
ഞാൻ പറഞ്ഞു താൽപര്യമില്ല….
പത്മാ കരഞ്ഞുപറഞ്ഞു…
വിക്കി സോറിഡാ…
വിക്കി സോറി പ്ലീസ്….
ഞാൻ ആരോട് ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല നിന്നോട് ആണ് ഞാൻ
ആദ്യമായിട്ട് ഇങ്ങനെ ദേഷ്യപ്പെട്ടത്…
അപ്പോഴത്തെ എന്റെ ഏതോ ഒരു മണ്ടത്തരത്തിൽ ഞാൻ ചെയ്തത് ആണ്…
വിക്കി നീ ഇങ്ങനെ മൗനമായി ഇരിക്കാതെ…
പ്ലീസ് വിക്കി..
പത്മ കരഞ്ഞു പറഞ്ഞു…
എടാ …
നീ എന്നെ ഇങ്ങനെ ക്രൂശിക്കാതെ…
സോറി പറഞ്ഞതല്ലേ…
പത്മയുടെ ഈ വാക്കുകൾ കേട്ട ശേഷം എനിക്കും എന്തോ മനസ്സിൽ ഒരു
പാവമല്ലേ വിട്ടേക്കാം അല്ലെങ്കിൽ ക്ഷമിച്ചേക്കാം എന്ന് തോന്നി…
എന്നിട്ട് ഞാൻ പറഞ്ഞു ശരി ഞാൻ വരാം പാർക്കിൽ…
പത്മ പറഞ്ഞു ഞാനൊരു അരമണിക്കൂർ അകത്തു അവിടെ എത്തും.
നീയും വരണം…
ഞാൻ നോക്കാം എന്ന് പറഞ്ഞു….
നോക്കാമെന്നോ…
എടാ നീ വരണം പ്ലീസ്…
ഞാൻ പറഞ്ഞു ശരി വരാം…
എടാ വിക്കി നീ വരാതിരിക്കരുത് നീ വന്നില്ലെങ്കിൽ നീ എന്നെ ജന്മത്തു
കാണത്തില്ല..
ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു ,അത് ശരി അപ്പോൾ എന്നെ
ഒരിക്കലും കാണരുത് എന്ന് പറഞ്ഞതല്ലേ ഇറക്കി വിട്ടത്..
പത്മ വീണ്ടും ഫോണിൽ കൂടി കുഴഞ്ഞു…
എടാ വിക്കി പ്ലീസ്, ഞാൻ സോറി പറഞ്ഞില്ലേ….
ശരി ശരി ഞാൻ വരാം.
ഇനി ആ ഒരു പേരിൽ വഴക്ക് വേണ്ട….
എന്ന് പറഞ്ഞ് നമ്മൾ ഫോൺ വച്ചു…
അതിനുശേഷം ഞാൻ താഴെ അമ്മയുടെ അടുത്ത് പോയി…
അപ്പോൾ അമ്മ എന്നോട് ഇങ്ങോട്ട് പറഞ്ഞു എടാ ഞാൻ ഈ ബ്ലൗസ് ഒന്ന്
തയ്ക്കാൻ വേണ്ടി താഴെ തയ്യൽ കടയിൽ ഒന്നു പോയിട്ട് വരാം…
ശരി അമ്മ പോയിട്ട് വാ ഞാനും കൂട്ടുകാരുടെ അടുത്ത് പോയിട്ട് വരാം….
ആ ഒരു കാര്യം പറഞ്ഞു നമ്മൾ രണ്ടുപേരും വീട്ടിൽനിന്ന് ഇറങ്ങി….
ഇതേ സമയം പത്മ റെഡിയാവാനുള്ള തത്രപ്പാടിൽ ആയിരുന്നു…
ഞാൻ നേരിട്ട് കാണാമെന്ന് പറഞ്ഞത് പത്മയെ കുറച്ച് ആശ്വാസം നേടിയ
കാര്യമായിരുന്നു…
റൂമിൽ കയറി കഥകടച്ചു ഇട്ടിരുന്ന മാക്സി ഊരി മാറ്റിയശേഷം ഒരു
സാരിയെടുത്തു ഉടുത്തു..
ഇന്നലെ നടന്ന കാര്യം വേഗം പരിഹരിക്കണമെന്നായിരുന്നു പത്മയുടെ
മനസ്സിൽ…
അതുകൊണ്ട് സാരി എങ്ങനെ ഉടുത്തു എന്നൊന്നും പത്മ ശ്രദ്ധിച്ചില്ല…
പത്മ വേഗം റെഡിയായശേഷം അർച്ചനയോട് പോയി പറഞ്ഞു എടി നീ
എവിടെയാ , മോളെ,…
എന്താ അമ്മെ ..
