ആ ഒരു രംഗത്തിൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് എനിക്കറിയത്തില്ല…
ഞാൻ പെട്ടെന്ന് തന്നെ തൂക്കിയെടുത്ത് പത്മയെ ബെഡിൽ കൊണ്ട്
കിടത്തി…
എന്നിട്ട് ഞാൻ പറഞ്ഞു എന്നെ ചതിക്കാതെ പത്മ നീയൊന്ന് എണീറ്റ്
വന്നേ….
വീണ്ടും പറഞ്ഞു നീ എന്നെ ഈ ഒരു അവസ്ഥയിൽ ആക്കാതെ നീ ഒന്ന്
എണീറ്റ് വന്നേ പത്മേ..
തൊട്ടടുത്തുള്ള ഗ്ലാസിൽ കുറച്ച് വെള്ളമുണ്ടായിരുന്നു ഞാൻ അത്
എടുത്ത് പത്മയുടെ മുഖത്ത് ഒഴിച്ചു എന്നിട്ടും പത്മയ്ക്ക് ഒരു അനക്കവും
ഇല്ല…
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു അനുഭവത്തിൽ കൂടി
ഞാൻ പോകുന്നത്…
എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയം…
പെട്ടെന്ന് തന്നെ മനസ്സിൽ ഒരു കാര്യം കടന്നു വന്നു…
തൊട്ടപ്പുറത്ത് ഒരു ക്ലിനിക്കിൽ ഡോക്ടർ ഉണ്ട് അയാളെ പോയി
വിളിക്കാം…
ഞാൻ ഓടിപ്പോയി ബൈക്ക് എടുത്ത് ആ ക്ലിനിക്കിന്റെ മുന്നിൽ പോയി..
അകത്ത് ഡോക്ടർ ഉണ്ടായിരുന്നു ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു
പെട്ടെന്ന് തന്നെ എന്റെ ബൈക്കിൽ ഡോക്ടർ വന്നു…. ഞങ്ങൾ പത്മയുടെ വീട്ടിലെത്തി…
ഡോക്ടർ അകത്തുപോയി പത്മയെ നോക്കി…
ഡോക്ടർ പത്മയെ പരിശോധിക്കുന്ന സമയം ഞാൻ സത്യനെ ഫോൺ
വിളിച്ചു….
ഫോൺ വിളിച്ചതും സത്യനാഥൻ പറഞ്ഞു അയ്യോ എടാ മോനെ നിന്റെ
ഓഫീസിന്റെ കാര്യം ഉടനെ തന്നെ റെഡിയാകും കേട്ടോ നീ
ഒന്നുകൊണ്ടും പേടിക്കണ്ട…
ഞാൻ അപ്പോൾ തന്നെ അങ്കിളേ ..അങ്കിളെ… ഞാൻ ഒന്ന് പറയട്ടെ
അങ്കിളേ…
പത്മ ആന്റി തലകറങ്ങി വീണു…
രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല…
ഞാൻ ഇന്നലെ ചോദിച്ചിരുന്നു എന്തെങ്കിലും കഴിച്ചോ എന്ന…
ഇന്ന് രാവിലെ ഞാൻ അങ്കിളിന്റെ വീട്ടിലെത്തി പത്മ ആന്റി ഓക്കേ
ആണോ എന്നറിയാൻ…
ഇപ്പോൾ തലകറങ്ങി വീണിരിക്കുന്നു…
ഞാൻ ഉടനെ തന്നെ തൊട്ടപ്പുറത്തുള്ള ക്ലിനിക്കിൽ ഉള്ള ഡോക്ടറെ
വിളിച്ചുകൊണ്ടു വന്നിട്ടുണ്ട് ..
സത്യൻ ഇത് കേട്ടതും…
എന്റെ മോനെ ആ കഴിവേറി മോളെ ഞാൻ നൂറുവട്ടം പറഞ്ഞതാണ്
എന്തെങ്കിലും കഴിക്ക് എന്ന്..
ഇന്നലെ രാവിലെ കരച്ചിൽ, ഇന്നലെ ഉച്ചയ്ക്ക് കരച്ചിൽ ,ഇന്നലെ
വൈകുന്നേരം കരച്ചിൽ ,ഇന്നലെ രാത്രി കരച്ചിൽ…
മനുഷ്യന് ഒരു സ്വൈര്യം തരൂല്ല ഇവള്..
ആ പെണ്ണ് എന്നെ ജീവിക്കാൻ സമ്മതിക്കില്ല..
നീ ഒരു കാര്യം ചെയ്ത ആ ഡോക്ടർക്ക് ഫോൺ കൊടുക്ക്…
ഞാൻ പറഞ്ഞപോലെ തന്നെ ആ ഡോക്ടറിന് ഫോൺ കൊടുത്തു…
സത്യനാഥും ഡോക്ടറും കുറെ സംഭാഷണങ്ങൾ കൂടെ കടന്നുപോയി…
അപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു ഇത് എന്തൊരു ഭർത്താവാണ്…
സ്വന്തം കെട്ടിയോളെ ഇങ്ങനെയൊക്കെ പറയുമെന്ന് ഞാൻ കരുതിയില്ല…
ഇയാൾക്ക് എന്ത് പത്മയെ വേണ്ടേ….
പത്മയ ഒരു ഡമ്മി പോലെ കൊണ്ട് നടക്കാൻ ആണോ ഈ പൊട്ടൻ
ആലോചിക്കുന്നത്…
അങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ കടന്നുപോയി…
..
ഉടനെ ഡോക്ടർ എന്റെ അടുത്ത് വന്നിട്ട് ഫോൺ തിരിച്ച്…
ഞാൻ ഫോണിൽ സംസാരിച്ചു ഹലോ അങ്കിളേ…
എടാ മോനെ ഇനിയിപ്പോൾ വർഷ അങ്ങോട്ട് വരും…
അതുവരേക്കും നീ അവിടെ ഒന്ന് നിക്കാവോ…
ഞാൻ പറഞ്ഞത് എനിക്ക് തിരക്കൊന്നുമില്ല …
ശരി മോനെ എന്നാൽ അങ്ങനെ ആവട്ടെ ഞാൻ ഇപ്പോൾ തന്നെ വർഷയെ
വിളിക്കാം….
എന്നിട്ട് ഫോൺ കട്ട് ചെയ്തു…
ശേഷം ഞാൻ ഡോക്ടറോട് ചോദിച്ചു..
എന്തു പറ്റിയതാ എന്താണ് പ്രശ്നം…
ഡോക്ടർ വിശദീകരിച്ചു…
അയ്യോ മോനെ പെട്ടെന്നുള്ള ഒരു ഷോക്ക് ആണ്…
പിന്നെ ഷുഗറും ബിപിയും വളരെ കുറഞ്ഞിരിക്കുകയാണ്…
ഞാനിപ്പോൾ മരുന്നു കൊടുത്തിട്ടുണ്ട്..
ഇതാ ഇത്രയും മരുന്നും കൊടുക്കണം പിന്നെ നല്ലപോലെ കഴിക്കാനും
പറയണം…
കുറച്ചുനേരം കക്ഷി റസ്റ്റ് എടുക്കട്ടെ..
പേടിക്കാൻ വേറൊന്നുമില്ല…
തക്ക സമയത്ത് തന്നെയാണ് മോൻ എന്റെ അടുത്ത് വന്നത്…
ഇത് കേട്ടതോടെ എനിക്ക് നേരെ ശ്വാസം വീണു…
അതിനുശേഷം ഞാൻ ഡോക്ടറെ തിരിച്ച് ക്ലിനിക്കിൽ കൊണ്ട് വിട്ടിട്ട്
പത്മയുടെ വീട്ടിൽ വന്നു…
അപ്പോഴേക്കും സത്യനാഥൻ എന്നെ വീണ്ടും വിളിച്ചു…
ഹലോ അങ്കിളേ..
എടാ മോനെ അർച്ചന ഒരു വാക്ക് പോലും അറിയിക്കരുത്…
അവളെ അറിയിച്ചാൽ ഇപ്പോ കെട്ടിയും പറിച്ചുകൊണ്ട് ഇങ്ങോട്ട് വരും….
അഥവാ എന്നെങ്കിലും ചോദിക്കുകയാണെങ്കിൽ പത്മയ്ക്ക്
