പനിയാണെന്ന് പറഞ്ഞാൽ മതി…
ഞാൻ ഓക്കെ എന്ന് പറഞ്ഞു ഫോൺ വെച്ചു…
എന്നിട്ട് ഞാൻ സോഫയിൽ ഇരുന്നു…
കുറച്ച് സമയത്തിനുള്ളിൽ എന്തൊക്കെയാണ് നടന്നതെന്ന് ഞാൻ കണക്ക് കൂട്ടുകയാണ്…
പത്മ ഒരു നിമിഷം എന്നെ വിട്ടു പോയ ഒരു ഫീൽ എനിക്കുണ്ടായി….
ഞാൻ പത്മയുടെ റൂമിൽ പോയി അവിടെ കസേരയിൽ അടുത്തിരുന്നു…
ഞാൻ പത്മയുടെ കൈകോർത്ത് പിടിച്ചു…
എന്നിട്ട് ആ കൈ എന്നോട് ചേർത്തുപിടിച്ചിട്ട് ഞാൻ പറഞ്ഞു…
എന്നോട് ക്ഷമിക്ക് പത്മ…
ഞാൻ ഇടയ്ക്ക് കാണിച്ചത് വലിയ തെറ്റായിപ്പോയി…
ഞാൻ പറഞ്ഞത് പത്മ ഒരു പാതിബോധത്തിൽ കേൾക്കുന്നുണ്ടായിരുന്നു…
പിന്നെ മരുന്ന് കൊടുത്തതിന്റെ ഡോസിൽ പത്മ പതുക്കെ ഉറങ്ങിത്തുടങ്ങി…
എന്നാൽ എനിക്ക് ഉറക്കം വരുന്നില്ല…
എന്റെ മനസ്സിൽ എല്ലാം കുറ്റബോധം കൊണ്ട് മൂടിയിരിക്കുകയാണ്…
ഞാൻ ചെയ്ത കാര്യത്തിലാണോ ദൈവം പദ്മയെ ഈ ഗതിയിൽ ആക്കിയത്
എന്ന് ഞാൻ ചിന്തിച്ചു….
അങ്ങനെ ചിന്തയിൽ മുഴുകി ഇരുന്നപ്പോൾ തന്നെ വർഷ എന്നെ ഫോൺ
വിളിച്ചു…
എടാ മോനെ വിക്കി ചേച്ചിക്ക് എങ്ങനെയുണ്ട്…
ഞാൻ പറഞ്ഞു കുഴപ്പമൊന്നുമില്ല ഇപ്പോൾ റസ്റ്റ് എടുക്കുകയാണ്..
ഒന്നും കഴിക്കാതെ ബിപിയും ഷുഗർ എല്ലാം ഡൗൺ ആയതാണ്…
പേടിക്കാനില്ല ചേച്ചി…
ആണോ വിക്കി..
നീ പേടിക്കണ്ട ഞാൻ പെട്ടെന്ന് തന്നെ അവിടെ എത്തും…
…
ഞാൻ പത്മയെ നോക്കി ആ കസേരയിൽ തന്നെ ഇരിക്കുകയാണ്…
ഞാൻ പത്മയുടെ മുഖത്ത് നോക്കി പറഞ്ഞു…
എനിക്കറിയാം ഞാൻ ചെയ്തത് ഒരു വലിയ തെറ്റാണ്…
പത്മയോട് എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെയാണ്…
പത്മയെ ഒന്ന് ചുറ്റിക്കളിപ്പിക്കാം എന്ന് പറഞ്ഞാണ് ഞാൻ മസില് പിടിച്ച്
നടന്നത് ഇടയ്ക്ക്…
എടി പത്മ എനിക്ക് നിന്നെ വേണം…
നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്…
നീ എന്നോട് ഒന്ന് ക്ഷമിക്കൂ….
ഞാൻ കണ്ണടച്ച് വീണ്ടും പറഞ്ഞു…
എന്നോട് ക്ഷമിക്ക് പത്മ സോറി….
….
..
സോറി നിന്റെ വീട്ടിൽ പോയി പറ…
ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു ഈ ശബ്ദം ഞാൻ എവിടെയോ
കേട്ടിട്ടുണ്ടല്ലോ..
നോക്കിയപ്പോൾ പത്മ കണ്ണ് തുറന്നു എന്നെ നോക്കുന്നു..
പത്മ ഉടനെ എന്നോട് പറഞ്ഞു അതിനു മാത്രം ഒന്നും ചെയ്തില്ലല്ലോ…
പത്മയെ ഇതുപോലെ കണ്ടതും എന്റെ മനസ്സ് ആനന്ദം കൊണ്ട്
തുള്ളിച്ചാടി…
പെട്ടെന്ന് തന്നെ ഞാൻ പത്മയെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മയും
കൊടുത്തു…
ഞാൻ പറഞ്ഞു ഹോ എന്റെ പൊന്നോ നീ എന്റെ ജീവൻ എടുത്തു
കളഞ്ഞല്ലോ…
ഇപ്പോ എങ്ങനെ ഉണ്ട് നിനക്ക്…
പത്മ പറഞ്ഞു കുഴപ്പമില്ല ചെറിയൊരു തല ചുറ്റൽ..
പത്മ എണീക്കാൻ പോയതും ഞാൻ പിടിച്ചു വീണ്ടും കടത്തി…
ഡി നീ ഇപ്പോൾ റസ്റ്റ് എടുക്ക് ..
ഇവിടെയുള്ള കാര്യങ്ങൾ തൽക്കാലം ഞാൻ ചെയ്തോളാം …
പത്മ പറഞ്ഞു അത് കുഴപ്പമില്ല എനിക്ക് ഇപ്പോൾ പ്രശ്നമൊന്നുമില്ല…
ഞാൻ കണ്ണുരുട്ടി പറഞ്ഞു അവിടുന്ന് എണീറ്റാൽ നിന്നെ ഞാൻ
കെട്ടിയിടും…
വിക്കി എനിക്ക് കുഴപ്പമില്ല…
ഞാൻ പറഞ്ഞു എന്നാൽ ഇപ്പോൾ ഞാൻ തരുന്ന ടാസ്ക് ആണ്…
നീയല്ലേ പറഞ്ഞത് ഞാൻ ഒരുപാട് നാളായിട്ട് ടാസ്ക് തരുന്നില്ല എന്ന്…
എന്നാൽ ഞാനിപ്പോൾ ടാസ്ക് തരുന്നു ഈ കട്ടിൽ നിന്ന് എണീക്കാൻ പാടില്ല…
പത്മ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു ശരി വിക്കി നീ പറഞ്ഞപോലെ ഞാൻ കിടക്കാം….
എന്നിട്ട് ഞാൻ കുറച്ച് മണിക്കൂറുകൾക്ക് അകത്ത് എന്തൊക്കെ നടന്നു എന്ന് പത്മയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തു…
ഇതൊക്കെ കേട്ട് പത്മ ആശയപ്പെട്ടിരുന്നു…
ഇത്രയും സമയത്തിനുള്ളിൽ ഇങ്ങനെയൊക്കെ നടന്നോ വിക്കി …
ഞാൻ പറഞ്ഞു ഇല്ലെടീ നടന്നില്ല എല്ലാം സ്വപ്നമായിരുന്നു..
ഒരു ഇടി വെച്ച് തന്നാൽ ഉണ്ടല്ലോ…
ശരി നീ കിടക്ക് ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം…
ഞാൻ കസേരയിൽ നിന്ന് എണീറ്റപ്പോൾ എന്റെ കയ്യിൽ പിടിച്ചു പത്മ..
നമ്മൾ രണ്ടുപേരും പരസ്പരം കണ്ണുകൾ നോട്ടം കൈമാറി…
പത്മ എന്നിട്ട് പറഞ്ഞു..
താങ്ക്സ് മങ്കി…
മങ്കി എന്നോ ..
സോറി വിക്കി…
വിക്കി നീ എന്നെ ഇത്രയും നോക്കിയതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്..
ഈ പായം ആയ സ്ത്രീയെ നീ ഇത്രയും പരിപാലിച്ചല്ലോ…
