ഞാൻ കുളിയും കഴിഞ്ഞ് താഴേക്ക് ഇറങ്ങിയപ്പോൾ അവിടെ സംഗീതയുടെ അച്ഛനും അമ്മയും അനിയത്തി ശരണ്യയും വന്നിരിപ്പുണ്ട്… മരുമകനെ യാത്രയാക്കാൻ വന്നതാകും
അവരോട് എല്ലാവരോടും സംസാരിച്ചിരിക്കവേ പുറത്തുനിന്നും അമ്മാവനും ആന്റിയും മാളുവും അകത്തേക്കു കയറി വരുന്നു…
ഇവരിതെന്താ ഇപ്പോ…. ഞാൻ മനസിലോർത്തു…
എന്റെ ആ നിപ്പ് കണ്ടിട്ടാകണം അമ്മാവൻ പറഞ്ഞു : നീ ഇന്ന് പോകുകയല്ലേ അതുകൊണ്ടു വന്നതാടാ….
പിന്നെ ഇതിനു മുൻപ് ഞാൻ 4 തവണ പോയിട്ടും ഒന്ന് വരാത്ത ടീമ്സ് ആണല്ലോ….
മാളുവിനെ കണ്ടതും സംഗീത മാളുവിന്റെ അടുത്തേക് പോയി മാളുവിന്റെ കയ്യിൽ പിടിച്ചു മുകളിലേക്ക് കൂട്ടികൊണ്ടു പോയി…
മാളു എന്നെ ഒന്ന് നോക്കി ചെറിയ ഒരു ചിരി ചിരിച്ചതല്ലാതെ വലിയ മൈൻഡ് ഒന്നും ചെയ്തില്ല…
ഞാനും കാര്യമായി മൈൻഡ് ചെയ്യാൻ പോയില്ല…
മാളുവിനെ കാണുമ്പൊൾ എന്തോ ഒരു പേടി ആണ്…
എട്ടും പൊട്ടും തിരിയാത്ത പെണ്ണാണ് അന്ന് നടന്നത് എന്തെങ്കിലും വിളിച്ചു പറയുമോ എന്ന പേടി മനസിലുണ്ട്…
അമ്മാവനോടും ആന്റിയോടും എന്തൊക്കെയോ സംസാരിച്ചു അവരെ അവിടെ ഒരിടത്ത് ഇരുത്തി ഞാൻ കൊണ്ടുപോകേണ്ട സാധനങ്ങൾ എടുക്കാൻ മുകളിലേക്കു കയറി… അവിടെ സംഗീതയും ശരണ്യയും മാളുവും കട്ടിലിൽ ഇരുന്ന് സംസാരിക്കുകയാണ്….
ശരണ്യയും മാളുവും ഒരേ പ്രായമാണ്… അവരുടെ സംസാരം കണ്ടിട്ട് അവർ തമ്മിൽ മുൻപ് പരിചയമുണ്ടോ എന്ന് എനിക്ക് തോന്നി… ഇതൊന്നും ആലോചിക്കാനുള്ള സമയമല്ല… സംഗീതയെ പിരിഞ്ഞ് ഗൾഫിലേക് പോകുന്നതിനുള്ള ഒരു വിഷമം ആണ് മനസ്സിൽ
ഇവർ രണ്ടും ഒന്ന് പുറത്തേക്ക് ഇറങ്ങിയിരുനെങ്കിൽ… എന്റെ പെണ്ണിന്റെ കൂടെ ഒരു 5 മിന്റ്റ് എങ്കിലും ഇരിക്കായിരുന്നു…
ചേട്ടനെന്നാ ചേച്ചിയെ ഗൾഫിലേക്ക് കൊണ്ട് പോകുന്നത് ?… മാളുവാണ് എന്നോട് ചോദിച്ചത്..
ഒരാഴ്ച കഴിയുമ്പോളേക്കും കൊണ്ട് പോകും… എന്തേ ????
അപ്പൊ വിസയൊക്കെ റെഡിയായ ?
ഞാൻ ചെറുതായൊന്നു ഞെട്ടി…. മാളുവിന് ഈ കാര്യങ്ങൾ ഒകെ എങ്ങിനെ അറിയാം… ഇവൾ കൊള്ളാമല്ലോ
എന്റെ പൊട്ടി ഭാര്യ ഇതുവരെ ഈ കാര്യം എന്നോട് ചോദിച്ചിട്ടില്ല… അവൾക് അങ്ങനൊരു കാര്യം ഉണ്ടെന്നു തന്നെ അറിയില്ലെന്നു തോനുന്നു…
ഞാൻ സംഗീതയെ നോക്കി… അവൾ ഞാൻ എന്ത് പറയുന്നു നു അറിയാൻ ആകാംഷയോടെ എന്നെ തന്നെ നോക്കുകയാണ്.
വിസയുടെ കാര്യങ്ങൾ ഒകെ ഞാൻ റെഡിയാക്കിയിട്ടുണ്ട്… ഞാൻ അവിടെ എത്തിയിട്ട് വേണം അപ്പ്രൂവൽ വാങ്ങി എടുക്കാൻ…
അപ്പൊ അത് കിട്ടിയിട്ട് ഇല്ലേ.. സംഗീത സങ്കടത്തോടെ ചോദിച്ചു….
അതിനു നീ പേടിക്കുക ഒന്നും വേണ്ട… ഞാൻ അവിടെ എത്തി ഒരു റിക്വസ്റ്റ് കൊടുത്തു കഴിഞ്ഞാൽ ഓഫീസിലെ PRO പെട്ടെന്നു അപ്പ്രൂവൽ വാങ്ങി തരും… ഇനി ഇൻ കേസ് കിട്ടിയില്ലെങ്കിൽ ഓൺ അറയ് വൽ വിസയിൽ ആർക്കും അവിടേക്ക് വരാം…
അത് കേട്ടിട്ടും സംഗീതയുടെ മുഖം തെളിഞ്ഞില്ല…
അത് കണ്ടു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി… 1 വീക്ക് നു ഞാൻ പറഞ്ഞിട്ട് ഉണ്ടെങ്കിൽ ഞാൻ നിന്നെ അതിനുള്ളിൽ കൊണ്ടുപോയിരിക്കും..
കുറച്ച് ദേഷ്യത്തിലും ഉച്ചത്തിലും ആണ് ഞാൻ അത് പറഞ്ഞത്..
ഈ സമയത്ത് എങ്ങിനെ ഒരു സീൻ ഉണ്ടാക്കാൻ കാരണം ആയ മാളുവിനോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു…
ഞാൻ അത് പറഞ്ഞത് കേട്ടപോളെ അവർ 3 പേർക്കും ഇനി എന്തെങ്കിലും ചോദിച്ചാൽ ശരിയാവില്ല എന്ന് മനസിലായി…
ഞാൻ അവിടെ പാക്ക് ചെയ്തു വച്ചിരുന്ന ബാഗുകൾ 2 കയ്യിലും ഓരോന്നായി എടുത്ത് പുറത്തേക്ക് ഇറങ്ങി…
ഓരോന്നോരോന്നായി കാറിന്റെ ഡിക്കിയിൽ കയറ്റി വച്ചു.. സമയം 7.10 ആയി എന്തിനും അര മണിക്കൂർ നേരത്തെ ഇറങ്ങിയേ ശീലമുള്ളൂ…. ലേറ്റ് ആയാൽ ടെൻഷൻ ആണ്,,,
വീട്ടിലേക് ഒന്നുകൂടെ കയറി സംഗീതയെ വിളിച്ചു റൂമിലേക്ക് കൊണ്ടുപോയി… തൊട്ടാൽ പൊട്ടാൻ നിൽക്കുന്ന മുഖത്തോടെ നിൽക്കുന്ന അവളെ നെഞ്ചിലേക്ക് അടുപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
മാളു പറഞ്ഞതൊന്നും കേൾക്കേണ്ട…
ഞാൻ നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ ചെയ്തിരിക്കും…
എന്നിട്ടാ നെറ്റിയിൽ ഞാൻ അമർത്തി ഒരു ഉമ്മ കൊടുത്തു…. പൊക്കോട്ടേ ഞാൻ…
