പാറു: ഇഷ്ടമായോ?
ഞാൻ: ബ്യൂട്ടിഫുൾ…. ഇത് നിനക്ക് ഇത്രേം നന്നായി ചേരുമെന്ന് അറിയില്ലാരുന്നു.
പാറു: ഇത് ഞാൻ എന്നും സൂക്ഷിച്ചു വെക്കും life long, till the end of my last breath says good bye to me…..(എന്റെ അവസാന ശ്വാസം എന്നോട് good ബൈ പറയുന്നവരെ ഞാൻ ഇത് സൂക്ഷിക്കും)
അങ്ങനെ അവൾ ഡ്രസ്സൊക്കെ ഇട്ട്, ഞങ്ങൾ തിരിച്ചു ചെന്നു.
അജു എന്നെ അടുത്ത് വിളിച്ചു, ടാ കൊള്ളാലോ നീ, അവൾക്കിഷ്ടമായോ?
ഞാൻ: പിന്നെ, അവൾ വെല്ല്യ ഹാപ്പിയാ.
അജു: good for you man….
പാറു മായേ മാറ്റിനിർത്തി അത് കാണിച്ചു.
മായ: super, അടിപൊളി.
പാറു: he is very romantic.
മായ: അതാ ഞാനും ആലോചിച്ചേ, ഇത്രേം നന്നായി പ്രേമിക്കാൻ അറിയുന്നവൻ ഇതുവരെ ആരേം പ്രേമിച്ചിട്ടില്ലെന്നു പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ?
പാറു: ഞാൻ വിശ്വസിക്കും. He is born for me.
മായ അവളെ ഒന്ന് ഉഴിഞ്ഞു, ദൃഷ്ടിദോഷം വരാതിരിക്കാൻ. 😂😂😂😂
ഇതൊക്കെ നടക്കുമ്പോൾ അനുവും ഋഷിയും അവരുടെ ലോകത്തിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്കൊന്നും മനസ്സിലായില്ല.
ഇന്നുച്ചയ്ക്ക്, ബീച്ചിൽ മായേം അനും സംസാരിച്ചത് മായ, പാറുനോട് പറഞ്ഞു, അവൾ എന്നോടും പറഞ്ഞു. അതാണ് ഞാൻ കഥയിൽ ആദ്യമേ എഴുതിയത് ഇല്ലെങ്കിൽ ശെരിക്കും connect ആവില്ല.
ഞാൻ: പാറുട്ടി അനുവിന് തീരെ maturity ഇല്ല, ഋഷി പിന്നെ പണ്ടേ മണ്ടനാ, so, dont worry.
പാറു: im not worried. പക്ഷെ എനിക്ക് ഭയങ്കര disgusting (അരോചകം) ആയി തോന്നുന്നു അവന്റെ നോട്ടം, എനിക്ക് എന്റെ ഫ്രീഡം ഇല്ലാതാവുന്ന പോലെ, അവൻ നോക്കുമോ എന്നുള്ള പേടികൊണ്ട് എനിക്കിഷ്ടമുള്ള ഡ്രസ്സ് ഇടാൻ എനിക്ക് പറ്റില്ലേ എന്നൊരു ചിന്ത.
ഞാൻ: നീ നിന്റെ ലൈഫ് നോക്കിയാൽ പോരെ? മറ്റുള്ളവർ എന്തുപറയും ഒന്നാലോചിച്ചു ജീവിച്ചാൽ ലൈഫ് spoil ആവും. നീ വാ നമ്മുക്ക് നടന്നിട്ട് വരാം ബീച്ചിൽ.
ഞാൻ: മായേ ചിക്കൻ നോക്കിക്കോണേ ഞങ്ങളിപ്പോ വരാം
മായ: ok
ഞങ്ങൾ മെല്ലെ ബീച്ച്ലേക്ക് നടന്നു, മായ ഞങ്ങളെ നോക്കി നിന്നും…..
പാറു: sunset കാണാൻ നല്ല രസമുണ്ട്.
ഞാൻ: നിന്നേം….
പാറു എന്നെ നോക്കി ചിരിച്ചു….
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കളിച്ചും ചിരിച്ചും ഓടിയും ചാടിയും അങ്ങനെ ബീച്ചിൽ കറങ്ങി.
പാറു: എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്?
ഞാൻ: ചോദിക്ക്, ഇങ്ങനെ പറയേണ്ട കാര്യമില്ല. നീ ചോദിക്ക്……
പാറു: എന്താ ആ രഹസ്യം????
ഞാൻ: എന്ത് രഹസ്യം????
പാറു: എനിക്കറിയാം, നീയും അജുവും തമ്മിൽ എന്തോ secret, tell me…
ഞാൻ: അതോ, അതൊന്നുമില്ല… സമയമാകുമ്പോൾ പറയാം ok
പാറു: ഇനി നീയും അജൂം വല്ല gay relation വെല്ലോം ആണോ
ഞാൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.
ഞാൻ: മണ്ടത്തരം പറയാതെ പാറുട്ടി. അതൊന്നുമല്ല, ഞാൻ പറഞ്ഞില്ലേ സമയം വരുമ്പോൾ പറയാം, ഇപ്പൊ എന്നെ force ചെയ്യേണ്ട.
പാറു: ok ok fine (കുറച്ച് ദേഷ്യത്തിൽ)
ഞങ്ങൾ മെല്ലെ നടന്നു വില്ലയിൽ എത്തി.
മായ: അഹ് വന്നോ, എവിടാരുന്നു????
ഞാൻ: ചുമ്മാ നടക്കാൻ, ഇപ്പൊ നല്ല തലവേദന, ഞാൻ ഒരു മരുന്ന് കഴിക്കട്ടെ, എന്നിട്ടൊന്നു കിടക്കട്ടെ…
പാറു: ഞാനും വരാം.
ഞാൻ: hey no its ok, you enjoy. ഞാൻ ഒരു മരുന്ന് കഴിക്കാം, ഒരു 30 മിനിറ്റ് ഇപ്പൊ ശെരിയാവും.
പാറു: sure??
ഞാൻ: sure….
ഞാൻ റൂമിൽ പോയി ഒരു മരുന്ന് കഴിച്ചു കുറച്ച് കഴിഞ്ഞപ്പോ തലവേദന മാറി. ഞാൻ എന്റെ JD പൊട്ടിച്ച് അടി തുടങ്ങി, ഞാൻ മൊബൈൽ നോക്കിയിരുന്ന് ഒരു 4 എണ്ണമടിച്ചു. സമയം പോയതറിഞ്ഞില്ല, ഞാൻ അഞ്ചാമത്തെ പെഗ് ഒഴിക്കുമ്പോൾ അജു കേറിവന്നു.
അജു: ഇതാണോ അളിയാ തലവേദനക്കുള്ള മരുന്ന്?
ഞാൻ: അതെ ടാ നിനക്ക് വേണോ?
അജു: എന്നാൽ എനിക്കും വേണം.
അങ്ങനെ അവനും ഒരു 3 എണ്ണം അടിച്ചു, അപ്പോഴേക്കും ഞാൻ ആരാമത്തെ പെഗ് അടിച്ചുതീർത്തു.
അജു: ടാ നിന്റെ relationship ഒരു വെല്ല്യ സംഭവം തന്നാ, നിങ്ങളുടെ ഈ ഒരു bond അത് എനിക്കും മായേക്കും പോലും ഉണ്ടെന്നു തോന്നുന്നില്ല. നിന്നെ ഞങ്ങൾക്ക് അറിയാം in and out, അതുകൊണ്ട് തന്നെ നീയും പാറുവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എനിക്ക് മനസിലാക്കാം.
