ഞങ്ങൾ ബാഗൊക്കെ എടുത്ത് വണ്ടിയിൽ കൊണ്ടുപോയി വെച്ചു.
ഞാൻ: വണ്ടി ഞാൻ എടുക്കാം. ആർക്കാ ഉറക്കം വരാത്തത്? അവർ മുന്നിൽ ഇരുന്ന മതി.
അനുവും അജുവും ഉറക്കം വരുന്നില്ലയെന്നു പറഞ്ഞു.
അജു: അനു താൻ rest എടുത്തോ, ഞാൻ അവന്റെ കൂടെ ഇരുന്നോളാം.
അനു: ok done
അങ്ങനെ ഞാൻ മെല്ലെ ദൈവത്തെ വിളിച്ചു വണ്ടിയെടുത്തു.
ഞാൻ: ദൈവമേ മിന്നിച്ചേക്കണേ
പാറു: പടച്ചോനെ ഇങ്ങള് കാത്തോളീൻ😂😂😂😂
അജു: goa is on…….
ഞാൻ ഒരു പാട്ടിട്ടു, വണ്ടി മെല്ലെ നീങ്ങി തുടങ്ങി. അങ്ങനെ ഞങ്ങളുടെ ഗോവൻ യാത്ര ഇവിടെ തുടങ്ങുന്നു. ഒരു രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ദേവാലയം കണ്ടു ( അമ്പലമാവാം, പള്ളിയാവാം, മസ്ജിദ് ആവാം, നിങ്ങളുടെ ഇഷ്ടം). അവിടെ ഒരു കോയിൻ ഇട്ട് വീണ്ടും യാത്ര തുടർന്നു, ഞാൻ ഒരു redbull എടുത്തിരുന്നു, അതും കുടിച്ചോണ്ടാണ് യാത്ര………..അങ്ങനെ എല്ലാരും ഉറങ്ങി, ഇടയ്ക്ക് അജുവിനും ഉറക്കം വന്നു, ഞാൻ ഒരു 200 കിലോമീറ്റർ വണ്ടിയൊടിച്ചു, പിന്നെ ഒന്ന് നിർത്തി, കോഫി കുടിക്കാൻ. അജു മാത്രം വന്നു മറ്റുള്ളവർ ഉറങ്ങി, മായേം പാറും കെട്ടിപിടിച്ചുറങ്ങുന്നത് അജു നോക്കി നിന്നു.
അജു: കണ്ടില്ലെടാ നാത്തൂനും നാത്തൂനും കിടന്നുറങ്ങുന്നത്.
എനിക്ക് ചിരി വന്നു,
ഞാൻ: നീ ചുമ്മാ ചിരിപ്പിക്കാതെ മൈരേ. ഞങ്ങൾ ഓരോ കാപ്പിയും സിഗരറ്റും വലിച്ചു, നല്ല കാപ്പി. അങ്ങനെ വീണ്ടും യാത്ര തുടർന്നു. ഒരു 8 മണിയായപ്പോ എല്ലാർക്കും വിശന്ന് തുടങ്ങി. നല്ല ഒരു ഹോട്ടൽ തപ്പുന്ന തിരക്കിൽ ആണ്. അജു ആരു ആര്യാസ് ഹോട്ടൽ കണ്ടു, ഞാനവിടെ വണ്ടി ചവിട്ടി.
എല്ലാരും മുഖം കഴുകിവന്നു, ഫുഡ് ഓർഡർ ചെയ്തു. എല്ലാരും ലൈറ്റ് ഫുഡാണ് ഓർഡർ ചെയ്തത്. അങ്ങനെ മെല്ലെ ഭക്ഷണം കഴിച്ച് വണ്ടിയുടെ അതുത്തെത്തി, ഓരോ സൈഗരറ്റ് വലിച്ചു, ഇപ്പൊ ഞാൻ പാറുവിന് മാത്രം cutoff കൊടുക്കും, അവളുടെ ലിപ്സ്റ്റിക്കിന്റെ രുചി എനിക്ക് വെല്ല്യ ഇഷ്ടമാണ്.
അജു: ഇനി ഞാൻ ഓടിക്കാം
ഞാൻ: വേണ്ടടാ, ഞാൻ എടുത്തോളാം.
മായ: റോഹുന്റെ കയ്യിൽ വണ്ടികിട്ടിയാൽ പിന്നെ അത് വേറെയാർക്കും ഓടിക്കാൻ കിട്ടില്ല, ഇങ്ങനെയൊരു വണ്ടിപ്രാന്തൻ. എന്നാൽ സ്വന്തമായൊന്നു വാങ്ങാത്തുമില്ല. പ്രാന്തൻ.
അതെ, എനിക്ക് വണ്ടിയൊടിക്കാൻ വെല്ല്യ ഇഷ്ടമാണ്.
പാറു: i will drive for sometime.
ഞാൻ: ok അതൊന്നു കാണാം
മായ: ഇന്ന് വെളുത്ത കാക്ക മലർന്നുപറക്കും.
അങ്ങനെ ഞാൻ മുന്നിലിരുന്നു, പാറു മെല്ലെ വണ്ടിയെടുത്തു, ആശാത്തിക്ക് നല്ല സ്പീടാണ്, പക്ഷെ നല്ല ഡ്രൈവിംഗ്. ഞാൻ ഓടിക്കുന്നപോലെ ഒരു കൈ സ്റ്റീറിങ്കിലും മറ്റേ കൈ ഗിയറിലും. എനിക്ക് നല്ല സന്തോഷം തോന്നി, നല്ലപോലെ അവൾ വണ്ടി ഓടിച്ചു. ഞാൻ മെല്ലെ ഒരു ചെറിയ മയക്കത്തിലേക്ക് വീണു. അധികം ഉറങ്ങിയില്ല എന്നാ എനിക്ക് തോന്നിയത് പക്ഷെ ഞാൻ കുറെ നേരം ഉറങ്ങി, 9 മണി മുതൽ 12 മണി വരെ ഞങ്ങൾ ഏതാണ്ട് മംഗലാപുരം എത്താറായി, ഭാഗ്യം ഞാൻ മാത്രമേ ഉറങ്ങിയുള്ളു, മറ്റുള്ളവരൊക്കെ സംസാരവും ഫ്രൂട്ട് കഴിപ്പും ഒക്കെ ആയിരുന്നു.
ഞാൻ: പാറു വണ്ടി സൈഡാക്ക്, ഞാൻ ഓടിക്കാം.
പാറു: yeah in your dreams ( സ്വപ്നത്തിൽ ഓടിച്ചാൽ മതി)
മായ: നിനക്കെങ്ങനെ തന്നെ വരണം, എന്റെ പാവം അജുന് നീ വണ്ടിയൊടിക്കാൻ കൊടുക്കില്ലല്ലോ.
ഋഷി: അല്ല പാറു നന്നായി ഓടിക്കുന്നുണ്ട്.
അനു: ഋഷി പറഞ്ഞത് ശെരിയാ.
എല്ലാരും പാറുസിനെ സപ്പോർട്ട് ചയ്തു.
പാറു m: guys i have an international diving licence from the United states (മക്കളെ എനിക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, അമേരിക്കയിൽ നിന്നും എടുത്തതാ)
വെറുതെ പട്ടി ഷോ 😂😂😂😂
അവൾക്ക് 18 ആയപ്പോൾ അമേരിക്കയിൽ അവധിക്കു പോയിരുന്നു അവളുടെ അച്ഛന്റെ അടുത്ത്, അപ്പൊ എടുത്തതാ, ഇതെനിക്ക് നേരത്തെ അറിയാം പക്ഷെ ഇവൾ ഇത്രേം നന്നായി വണ്ടിയൊടിക്കുമെന്ന് അറിയില്ലാരുന്നു. അവൾക്ക് നാട്ടിലെയും ലൈസൻസ് ഉണ്ട്.
ഞങ്ങൾ മംഗലാപുരത്ത് ഒരു നല്ല നോൺ വെജിറ്ററിയൻ ഹോട്ടലിൽ കേറി നല്ലപോലെ ഫുഡ് അടിച്ചു. നല്ല ഭക്ഷണം, നല്ല ഉഗ്രൻ മീൻ വിഭവങ്ങൾ. ഹോട്ടലിന്റെ പേര് മറന്നു പക്ഷേ ശങ്കർ മഹാദേവൻ ഒക്കെ വന്നു ഫുഡ് അടിക്കുന്ന സ്ഥലമാണ്….
