പുനസമ്മേളനം – 1

എന്തൊക്കെയാ വിശേഷങ്ങൾ …സുഖമാണോ …

സുഖമാണ് ….നിനക്കോ …

സുഖം …ഇവിടെയായിട്ട് എത്ര കാലമായി

അപ്പൂന് 3 വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ ഇവിടെയാ

ഹസ്ബന്റിന് എന്ത് സംഭവിച്ചതാ …

ഇവിടെ ജോലി ചെയ്യുമ്പോ പറ്റിയതാ …..

സോറി …ഞാൻ വിഷമിപ്പിച്ചോ

ഏയ് …ഇപ്പൊ അതൊക്കെ ശീലമായി …

റെയിൽവേലാണല്ലേ …..

ഹമ് …..അച്ഛൻ ?

അച്ഛനും പോയി ….അറ്റാക്കായിരുന്നു …

ഇപ്പൊ കൂടെ ആരാ …..

അമ്മയുണ്ട് ……

ബ്രതെറോ ….

അവൻ മസ്കറ്റില …

കല്യാണം കഴിഞ്ഞോ ….

കഴിഞ്ഞു ……വൈഫും അവിടെത്തന്നെയാ

ആഹ് ഞാൻ കുടിക്കാൻ ഒന്നും തന്നിലല്ലേ സോറി

ഒന്നും വേണ്ട …..ഞങ്ങൾ ഇപ്പൊ തന്നെ പോകും

അതെന്തേ പെട്ടന്ന് വേറെ വല്ല എൻഗേജ്‌മെന്റ്സും

അങ്ങനൊന്നുല്ല
എന്നെ കണ്ടതുകൊണ്ടാണോ …..

നിന്നെ കണ്ടാലെന്താ ….

ഏയ് ചുമ്മാ ചോദിച്ചതാ

ഹമ്

നീ ഇരിക്ക് ഞാൻ കുടിയ്ക്കാൻ എടുക്കാം

ഞാനും വരാം ..വീടും കാണാല്ലോ ….

വാ …..

ഇതിനെത്രയ റെന്റ് ……

ഇതിന് റെന്റില്ല ഇത് ലീസിനാ ….കറന്റ്‌ ബില്ലും വാട്ടർ ബില്ലും മാത്രം അറിഞ്ഞ മതി

കോർട്ടെസ്സു കിട്ടില്ലേ ….

കിട്ടും ഞാൻ എടുക്കാഞ്ഞതാ

അതെന്തേ

മോൾക്ക് നല്ലൊരു അറ്റ്മോസ്ഫിയർ കിട്ടാൻ ഇതാണ് നല്ലതെന്നു തോന്നി

ഹമ് ..നന്നായി

നീ എവിടെയാ താമസം ….

വെള്ളയമ്പലം …കനകനഗർ …

അപ്പൊ ഇവിടുന്ന് അതികം ദൂരമില്ല

ഇല്ല …

അത് റെന്റണോ

ഹമ്

എത്രയാ …

6000 …ഒരു വീടിന്റെ അപ്പ് സ്റ്റെയർ ….
സൗകര്യമുണ്ടോ …

ഹമ് അഡ്ജസ്റ്റ് ചെയ്യാം ……

‘അമ്മക്ക് സുഖാണോ ….

കാലുവേദന ഉണ്ട് വാദത്തിന്റെ ആണ് മരുന്ന് കഴിക്കുന്നു …

വെള്ളം കുടിക് ….

അപ്പു …..മോനെ …..

എന്താമ്മേ ….

ഇങ്ങോട്ടു വാ ….

ധ വരുന്നു ….

അപ്പൂനാണോ വീട്ടിൽ വിളിക്കുന്നേ ……

ഹമ് …..

മോളെയോ …..

ഞാൻ മോളെന്നുതന്നെയാ വിളിക്കാറ് …

അവളുടെ പേര് എന്നാണെന്ന് ഞാൻ പലപ്പോഴും മറക്കും അവളെ ഞാൻ പേര് വിളിക്കാറില്ല

നല്ല പേര ശ്രാവന്തി…..ഇതാരിട്ടതാ

സന്ധ്യ …..

ഹമ് ….എന്തായിരുന്നു സന്ധ്യക്ക്‌ …

അറിയില്ല …..പേരിനൊരു പനി …

വേറെ വിവാഹം കഴിക്കാൻ നിർബന്ധം ഒന്നുമില്ലേ …

പിന്നില്ലേ ….അതുതന്നെ ഉള്ളു ….നിനക്കോ ?

ഇപ്പൊ കുറച്ചു കുറഞ്ഞു ….

ഹമ് …എങ്ങനുണ്ട് നിന്റെ ജോലി ….

ഹമ് …തരക്കേടില്ല …

എന്താ നിന്റെ പോസ്റ്റ് ..

ഓഫീസില …..ഇപ്പൊ സീനിയർ അകൗണ്ടൻറ് ..

സാലറി ഉണ്ടോ ആവശ്യത്തിന് …..

ഹമ് ….കഴിഞ്ഞു കൂടാം ….

സത്യത്തിൽ നിന്നെ കണ്ട് ഞാൻ ഞെട്ടി പോയി

അതെന്താടാ ഞാൻ അത്രയ്ക്ക് പേടിപ്പെടുത്തുന്ന രൂപമാണോ

അതല്ലെടി ….ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല നിന്നെ

ആണോ …
നിനക്ക് പക്ഷെ അങ്ങനൊന്നും ഉണ്ടായില്ലല്ലോ

അതിനെനിക്ക് അറിയാമായിരുന്നു

എങ്ങനെ

മോൾടെ ബാഗിൽ നിന്റെ ഫോട്ടോ ഉണ്ടായിരുന്നു ….അവൾ എന്നെ കാണിച്ചിരുന്നു

അത് ശരി ….ഞാനും കരുതി …

എന്ത് കരുതി ….

ഏയ് ഒന്നുല്ല ….

പറയടാ …

അത് വിട് ….എങ്ങനായിരുന്നു ഫാമിലി ലൈഫ് സുഗായിരുന്നോ

ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അത് …

സോറി ….എന്ന പറയണ്ട …

ഏയ് അങ്ങനൊന്നുല്ല ….ഓർക്കാൻ സുഖകരമായിട്ടുള്ള ഒന്നും ഇല്ല

എന്തായിരുന്നു ഹസ്ബന്റിന്റെ പേര്

പ്രശാന്ത് …

പുള്ളിയും അകൗണ്ടൻറ് ആയിരുന്നോ ….

ഏയ് പുള്ളി ടെക്‌നിക്കൽ വിങ്ങിലായിരുന്നു …..

ഹമ് …പിള്ളേരെന്തെടുക്കാണോ ……മോളെ …..

എന്താ അച്ഛാ ….

എവിടെയാ നിങ്ങൾ ….

റൂമിലുണ്ട് …..എന്തെ

വെള്ളം കുടിച്ചോ …

കുടിച്ചു ….

അപ്പൂന് കൊടുത്തോ ….

കൊടുത്തച്ഛാ ….

ഹമ് …..വഴക്കുണ്ടാക്കരുത് കേട്ടോ

ആ ……

നിന്റെ നമ്പർ എത്രയാ ……

ഞാൻ നിന്റെ ഫോണിലേക്കു വിളിക്കാം എനിക്ക് കാണാതെ അറിയില്ല പുതിയതാ ….

പഴയതിനു എന്ത് പറ്റി

ഒന്നും പറയണ്ട …ആരൊക്കെയോ വിളിക്കുന്നു ഭയങ്കര ശല്യം ….ഞാൻ അതങ്ങു ഒഴിവാക്കി

ഞെരമ്പു രോഗികൾ ആയിരിക്കും …..

അതെ ….
എന്തായാലും നന്നായി നമ്പർ മാറ്റിയത് ….നിനക്കി വീട് ഇഷ്ടായോ

ഹമ് ഇഷ്ടായി ….നല്ല ഒതുക്കമുള്ള വീട് …ഭക്ഷണം ആരുണ്ടാകും

ഞാൻ തന്നെ …

നിനക്ക് കുക്കിങ് അറിയോ

പിന്നില്ലേ …..ഞാൻ ഭയങ്കര കുക്കാ

ആഹാ ….മോൾടെ ഭാഗ്യം ….

നീ കഴിച്ചിട്ട് പറ ……

ഇല്ലെടാ ഞാൻ ഇപ്പോ ഇറങ്ങും ….

അതൊന്നും പറ്റില്ല …പിന്നെ ഇതൊക്കെ ആർക്കു വേണ്ടി ഉണ്ടാക്കിയതാ ….

ഓക്കേ നീ കഷ്ട്ടപെട്ടു ഉണ്ടാക്കിയതല്ല …കഴിച്ചോളാമേ ..

പൊടി കളിയാക്കാതെ ….നിനക്കെങ്ങനെ പഴയപോലെ വെജിറ്റേറിയൻ തന്നാണോ

നോൺ കഴിക്കും ……വെജ്ജാ താല്പര്യം ….’അമ്മ വെജ്ജ് മാത്രേ കഴിക്കു

നീ എങ്ങനെ നോൺ ആയി

അപ്പൂന് നോൺ ഭയങ്കര ഇഷ്ടമാണ് …..പ്രശാന്തേട്ടനും നോൺ ഇല്ലാതെ പറ്റില്ലായിരുന്നു

അങ്ങനെ ….നീയും നോൺ ആയി …..ബീഫൊക്കെ കഴിക്കോ

ഏയ് ചിക്കൻ മാത്രം ….
നിന്നോട് ഒരു കാര്യം പറഞ്ഞാൽ ദേഷ്യമാവുമോ

കാര്യം കേട്ടിട്ട് പറയാം

എന്ന വേണ്ട

പറയടാ

നിനക്ക് ഫ്രീ ഉള്ള ഏതേലും സമയത്തു നമുക്കു തനിച്ചു കുറച്ചു സമയം സംസാരിച്ചിരിക്കാൻ പറ്റുമോ

ഇതാണോ ദേഷ്യപ്പെടേണ്ട കാര്യം …..അതിനെന്താ സംസാരിക്കാലോ

സന്ധ്യ പോയതില്പിന്നെ ഞാൻ ആരോടും അതികം സംസാരിച്ചിട്ടില്ല

അതെന്തേ …

അറിയില്ല ….ആരോടും ഒന്നും പറയാൻ തോന്നിട്ടില്ല

അമ്മയും അച്ഛനും എവിടെയാ

അവര് നാട്ടിലുണ്ട് …………….

തനിച്ചാണോ

അനിയത്തി ഇടക്ക് വന്നു നില്കും

നീ പോവാറില്ലേ

പോകാറുണ്ട് ……ലീവ് ഉള്ളപ്പോ

ഹമ് ……

നീ വാ ഫുഡ് കഴിക്കാം ….
ഹമ് കഴിക്കാം …..

ഞാൻ മക്കളെ വിളിക്കട്ടെ

നീ ചെല്ല് ഞാൻ ഫുഡ് ഓക്കേ ആക്കാം …

അവൾ മക്കളെ വിളിക്കാൻ അകത്തേക്ക് പോയി .ഞാൻ ഫുഡ് റെഡി ആക്കാൻ അടുക്കളയിലേക്കും .അവർക്കായി ഉണ്ടാക്കിയ ഭക്ഷണം ഞാൻ ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു എല്ലാം റെഡി ആകിയപ്പോഴേക്കും അവൾ മക്കളെയും കൂട്ടി അങ്ങോട്ട് വന്നു .ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു .കുറച്ചു സമയം കൂടി അവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു പോകാൻ നേരം അവളുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് മിസ് കാൾ അടിച്ചു അവളുടെ നമ്പർ ഞാൻ സേവ് ചെയ്തു ..
വൈകിട്ട് ഞാനും മോളും കൂടി ചെറിയൊരു കറക്കം നടത്തി .പേരൂർക്കടയിൽ ആണ് ഞങ്ങളുടെ താമസം വൈകിട്ട് ഞങ്ങൾ മ്യുസിയത്തിൽ പോയി കുറെ നേരം അവിടെ ഇരുന്നു .സായാനത്തിൽ മ്യുസിയത്തിൽ നിറയെ ആളുകൾ ഉണ്ടാവും ..നടക്കാനും വെറുതെ വർത്തമാനം പറഞ്ഞിരിക്കാനും പിന്നെ കുറെ കമിതാക്കളും …ഞാനും മോളും കുറെ നേരം അവിടെ ചിലവഴിച്ചു ..അതികം സമയവും അവൾ വൈഷ്ണവിനെ കുറിച്ചാണ് പറഞ്ഞത് .അവന്റെ കൂട്ട് അവൾക്ക് അത്രകണ്ട് ഇഷ്ടമായി അമ്മയുടെ വേർപാട് അവൾ കുറെ ഒക്കെ മറന്ന പോലുണ്ട് ..അമ്മയെ കുറിച്ച് അവൾ കാര്യമായി ഇപ്പോൾ ഒന്നും പറയാറില്ല .അമൃതാമ്മയെ കുറിച്ച് അവൾ നേരെത്തേതിലും കൂടുതൽ ഇപ്പോൾ പറയുന്നു അവൾക്കും അമൃതയെ ഒരുപാടിഷ്ടമായപോലെ വൈകിട്ട് ഭക്ഷണം കഴിഞ്ഞു കുളിയും പല്ലുതേപ്പും കഴിഞ്ഞു ഞങ്ങൾ ഉറങ്ങാൻ കിടന്നു ,എന്റെ നെഞ്ചിലെ ചൂട് പറ്റി മോളുറങ്ങി …അവളെ ബെഡിന്റെ അരികിലേക്ക് നീക്കി കിടത്തി ഞാനും ഉറങ്ങാൻ കിടന്നു …എങ്ങനെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല .ഞാൻ നെറ്റ് ഓൺ ആക്കി വാട്സ് ആപ്പ് നോക്കി ഓരോ മെസ്സേജ് നോക്കി ഞാൻ അമൃതയുടെ വാട്സാപ്പ് നോക്കി ഓൺലൈനിൽ അവളുണ്ട് വെറുതെ ഞാൻ ഒരു ഹായ് അയച്ചു .അല്പം നേരം കൊണ്ട് മറുപടി ലഭിച്ചു …
നീ ഉറങ്ങിയില്ലേ ….

Leave a Reply

Your email address will not be published. Required fields are marked *