പുനസമ്മേളനം – 1 Like

കണ്ണ് തുടക്ക് …..ആരേലും കണ്ടാൽ എന്ത് വിചാരിക്കും …

സോറി ഡാ ….ഞാൻ നിന്നെയും വിഷമിപ്പിച്ചല്ലേ …

ഏയ് …..പ്രശാന്ത് എങ്ങനായിരുന്നു ….

വിവാഹം കഴിഞ്ഞു ആദ്യ രാത്രി മുതൽ തുടങ്ങിയ മനഃസമാധാനക്കേട്‌ ,അന്ന് രാത്രി തന്നെ നന്നായി മദ്യപിച്ചാണ് പ്രശാന്തേട്ടൻ എന്റെ അടുത്ത് വന്നത് .എന്റെ സമ്മതമോ ഇഷ്ടമോ ചോദിക്കാതെ …ഒരുതരം ബലാത്സംഗമായിരുന്നു ….പിന്നീടുള്ള രാത്രികളും അങ്ങനെതന്നെ ..ഒന്നിനും ഞാൻ പരാതി പറഞ്ഞില്ല അവിടെ വീട്ടിലും അങ്ങനെതന്നെ മകനെ ഉപദേശിക്കാനോ നന്നാക്കാനോ അച്ഛനും അമ്മയും ശ്രമിക്കാറില്ല എല്ലാം ഞാൻ കാരണം എന്ന മട്ടിലാണ് അവരും പെരുമാറിയത് ..സ്നേഹത്തോടെ നിന്നാൽ പ്രശാന്തേട്ടൻ മാറുമെന്ന് ഞാൻ കരുതി .കുറെ ഏറെ ഞാൻ ശ്രമിച്ചു ..കള്ളും മയക്കുമരുന്നും എന്ന് വേണ്ട എല്ലാം ഉണ്ടായിരുന്നു …കൂട്ടത്തിൽ കുറെ കൂട്ടുകാരും എന്നെ ഭയങ്കര സംശയവും …ഒരുപാടു ഉപദ്രവിക്കുമായിരുന്നു എല്ലാം ഞാൻ സഹിച്ചു .എന്റെ കുടുംബത്തിന് വേണ്ടി …വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞു ഏട്ടൻ ഇങ്ങോട്ടു പൊന്നു ,പിന്നെ എപ്പോഴെങ്കിലും വീട്ടിൽ വരും ,ഇവിടെ പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു .
എന്റെ വീട്ടിലേക്ക് പോകാന്നുന്നതു പോലും പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു ,വീട്ടിൽ നിന്നും ആരെങ്കിലും എന്നെ കാണാൻ വരുന്നതും …ആരെങ്കിലും വന്നാൽ അന്നെനിക്ക് സ്വസ്ഥത ഉണ്ടാവാറില്ല ,അമ്മയോട് പോലും ഞാൻ ഒന്നും പറഞ്ഞില്ല …ഒരു കുഞ്ഞെന്ന മോഹം പോലും നടക്കില്ല എന്നെനിക്കു തോന്നിയിട്ടുണ്ട് .ഒരു കുട്ടിയുണ്ടായാൽ ചിലപ്പോ മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന് എനിക്ക് തോന്നി …ശാരീരിക ബന്ധം സത്യത്തിൽ എനിക്ക് ഭയമുളവാക്കുന്ന ഒന്നായി .അത്രക്കും വേദനാജനകമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തികൾ ..എങ്ങനെയോ ഏറെ വൈകി അപ്പു ഉണ്ടായി …പിന്നീടുള്ള എന്റെ ലോകം അപ്പുവിലേക്കു മാറി ,അവന്റെ ജനനത്തോടെ പ്രശാന്തേട്ടൻ മാറുമെന്ന എന്റെ കണക്കുകൂട്ടലുകൾ പിഴച്ചു ഒരുമാറ്റവും ഉണ്ടായില്ല മോനെ പോലും ഇഷ്ടമല്ലായിരുന്നു .7 ആം മാസത്തിൽ പ്രസവത്തിന് ഞാൻ എന്റെ വീട്ടിലേക്ക് പോയി ..ഒരിക്കൽ മാത്രമാണ് ഏട്ടൻ അങ്ങോട്ട് വന്നത് .മോനെ പ്രസവിച്ചു 90 കഴിഞ്ഞപ്പോൾ കൂട്ടികൊണ്ടു പോയി ,വിവാഹത്തിന് ശേഷം 6 മാസം മാത്രമാണ് ഞാൻ മനഃസമാധാനം എന്താണെന്നു അറിഞ്ഞത് .മോനുണ്ടായതിൽ പിന്നെ ഞാൻ അവനിലേക്ക്‌ ഒതുങ്ങി .പ്രശാന്തേട്ടനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല വല്ലപ്പോഴും വരും ..കുടിച്ചു ബോധമില്ലാതെ മോനെ ഒന്നെടുക്കാറുപോലുമില്ല ..അപ്പൂന് 3 വയസ്സാകാറായപ്പോൾ ആണ് അപകടം പറ്റിയത് ,എന്തോ മയക്കുമരുന്നിന്റെ ലഹരിയിൽ ബോധമില്ലാതെ സംഭവിച്ചതാണ് .ഒരു സ്ത്രീക്കും സ്വന്തം ഭർത്താവ് മരണപ്പെടുന്നത് സഹിക്കാൻ കഴിയില്ല ,പക്ഷെ എനിക്കത് ആശ്വാസമായിരുന്നു കുടുംബജീവിതം എന്ന തടവറയിൽ നിന്നുമുള്ള മോചനം ….
ഞാൻ നിന്നെ പഴയതെല്ലാം ഓർമിപ്പിച്ചു വിഷമിപ്പിച്ചല്ലേ ..സോറി

ഏയ് …ആരോടെങ്കിലും എല്ലാമൊന്ന് തുറന്നു പറയണം എന്നുണ്ടായിരുന്നു കുറെ കാലമായി മനസ്സിൽ കെട്ടികിടക്കുന്ന ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ,ഇതുവരെ പറ്റിയ ആരെയും കണ്ടില്ല ,എന്നെ മറ്റാരേക്കാളും മനസ്സിലാക്കിയത് നീയാണ് …നീ മാത്രം ..
ഇനി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട …..അതെല്ലാം കഴിഞ്ഞ കാലം

അന്ന് നിന്റെ കൂടെ ഇറങ്ങി വരാൻ എനിക്ക് ധൈര്യമില്ലായിരുന്നു ,കുടുംബം ,അന്തസ്സ് ,അച്ഛൻ ,അങ്ങനെ പ്രതിബന്ധങ്ങൾ ഒരുപാട് ….

എനിക്ക് മനസ്സിലാകും ….

എന്റെ കാര്യങ്ങൾ പറഞ്ഞതല്ലാതെ ,നീ വന്ന കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ

അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല ,ഇതൊക്കെത്തന്നെ മനസ്സു തുറന്നു സംസാരിക്കുക …

എന്റെ മനസ്സല്ലേ തുറന്നുള്ളു ….നിനക്ക് പറയാൻ ഉണ്ടാവുല്ലോ …..പറ

ഞാൻ എന്താ പറയാ

സന്ധ്യയെ കുറിച്ച് പറ …

സന്ധ്യ…………എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കുറച്ചു നല്ല നാളുകളുടെ ഓർമ്മയാണ് ,ഇന്നും അവൾ എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ,ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന ഭാര്യ ,ഒരുതരത്തിലുമുള്ള സ്വരച്ചേർച്ച ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല ,മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ എന്നെ ഒരുപാടു സ്നേഹിച്ചു ,ഞാൻ ആഗ്രഹിച്ച പോലൊരു ഭാര്യ ,നീ പോയതില്പിന്നെ ജീവിതം അര്ഥശൂന്യമായി എനിക്ക് തോന്നിയിരുന്നു ,ഒരു സഹോദരന്റെ കടമകൾ നിറവേറ്റി ,ജോലി സമ്പാദിച്ചു മറ്റൊന്നും ജീവിതത്തിൽ ഇല്ലായിരുന്ന കാലത്താണ് അവൾ എന്റെ ജീവനായി മാറിയത് ,അവൾക്കു പകരം മറ്റൊരാളെയും ഉൾകൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല ,ഞാൻ ചെറുപ്പമാണ് മറ്റൊരു വിവാഹം കഴിക്കണമെന്ന് അച്ഛനും അമ്മയും സുഹൃത്തുക്കളും ഒരുപാടു നിർബന്ധിച്ചു ,പക്ഷെ അവൾക്കു പകരം മറ്റൊരാൾ എനിക്കതിനവുമായിരുന്നില്ല ,നീ പോയപ്പോൾ മറ്റൊരുവളെ എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല പക്ഷെ അവൾ എന്നെ മാറ്റിമറിച്ചു .അവളുടെ സ്നേഹം സാമീപ്യം എല്ലാം എന്നെ മാറ്റിയെടുത്തു …നിന്നെ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് നിന്നെ ഒന്ന് കാണാൻ അവൾ വല്ലാതെ കൊതിച്ചിരുന്നു ..നിറവേറാതെ പോയ അവളുടെ ആഗ്രഹം …..ജീവിതത്തിൽ ഒരുപാടു ആഗ്രഹങ്ങൾ ഉള്ളവളായിരുന്നു അവൾ ..എപ്പോഴും പറയും ഞാൻ മരിച്ചിട്ടേ ചേട്ടൻ മരിക്കു ..ഞാൻ ധീർക്കസുമംഗലിയാണെന്ന് …..ശരിയാണ് അവൾ സുമംഗലിയായിത്തന്നെ ജീവിച്ചു …മോളെ കുറിച്ച് എപ്പോഴും പറയും അവളെ പഠിപ്പിക്കണം നല്ല ജോലി നേടണം നല്ല വിവാഹം കഴിച്ചു സുഗമായി ജീവിക്കുന്നത് കാണണം ….പാവം മോളെ കണ്ടു കൊതി തീരുന്നതിനു മുൻപേ അവൾ …..

Leave a Reply

Your email address will not be published. Required fields are marked *