പുനസമ്മേളനം – 1

ഏയ് …ആരോടെങ്കിലും എല്ലാമൊന്ന് തുറന്നു പറയണം എന്നുണ്ടായിരുന്നു കുറെ കാലമായി മനസ്സിൽ കെട്ടികിടക്കുന്ന ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ,ഇതുവരെ പറ്റിയ ആരെയും കണ്ടില്ല ,എന്നെ മറ്റാരേക്കാളും മനസ്സിലാക്കിയത് നീയാണ് …നീ മാത്രം ..
ഇനി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട …..അതെല്ലാം കഴിഞ്ഞ കാലം

അന്ന് നിന്റെ കൂടെ ഇറങ്ങി വരാൻ എനിക്ക് ധൈര്യമില്ലായിരുന്നു ,കുടുംബം ,അന്തസ്സ് ,അച്ഛൻ ,അങ്ങനെ പ്രതിബന്ധങ്ങൾ ഒരുപാട് ….

എനിക്ക് മനസ്സിലാകും ….

എന്റെ കാര്യങ്ങൾ പറഞ്ഞതല്ലാതെ ,നീ വന്ന കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ

അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല ,ഇതൊക്കെത്തന്നെ മനസ്സു തുറന്നു സംസാരിക്കുക …

എന്റെ മനസ്സല്ലേ തുറന്നുള്ളു ….നിനക്ക് പറയാൻ ഉണ്ടാവുല്ലോ …..പറ

ഞാൻ എന്താ പറയാ

സന്ധ്യയെ കുറിച്ച് പറ …

സന്ധ്യ…………എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കുറച്ചു നല്ല നാളുകളുടെ ഓർമ്മയാണ് ,ഇന്നും അവൾ എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ,ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന ഭാര്യ ,ഒരുതരത്തിലുമുള്ള സ്വരച്ചേർച്ച ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല ,മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ എന്നെ ഒരുപാടു സ്നേഹിച്ചു ,ഞാൻ ആഗ്രഹിച്ച പോലൊരു ഭാര്യ ,നീ പോയതില്പിന്നെ ജീവിതം അര്ഥശൂന്യമായി എനിക്ക് തോന്നിയിരുന്നു ,ഒരു സഹോദരന്റെ കടമകൾ നിറവേറ്റി ,ജോലി സമ്പാദിച്ചു മറ്റൊന്നും ജീവിതത്തിൽ ഇല്ലായിരുന്ന കാലത്താണ് അവൾ എന്റെ ജീവനായി മാറിയത് ,അവൾക്കു പകരം മറ്റൊരാളെയും ഉൾകൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല ,ഞാൻ ചെറുപ്പമാണ് മറ്റൊരു വിവാഹം കഴിക്കണമെന്ന് അച്ഛനും അമ്മയും സുഹൃത്തുക്കളും ഒരുപാടു നിർബന്ധിച്ചു ,പക്ഷെ അവൾക്കു പകരം മറ്റൊരാൾ എനിക്കതിനവുമായിരുന്നില്ല ,നീ പോയപ്പോൾ മറ്റൊരുവളെ എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല പക്ഷെ അവൾ എന്നെ മാറ്റിമറിച്ചു .അവളുടെ സ്നേഹം സാമീപ്യം എല്ലാം എന്നെ മാറ്റിയെടുത്തു …നിന്നെ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് നിന്നെ ഒന്ന് കാണാൻ അവൾ വല്ലാതെ കൊതിച്ചിരുന്നു ..നിറവേറാതെ പോയ അവളുടെ ആഗ്രഹം …..ജീവിതത്തിൽ ഒരുപാടു ആഗ്രഹങ്ങൾ ഉള്ളവളായിരുന്നു അവൾ ..എപ്പോഴും പറയും ഞാൻ മരിച്ചിട്ടേ ചേട്ടൻ മരിക്കു ..ഞാൻ ധീർക്കസുമംഗലിയാണെന്ന് …..ശരിയാണ് അവൾ സുമംഗലിയായിത്തന്നെ ജീവിച്ചു …മോളെ കുറിച്ച് എപ്പോഴും പറയും അവളെ പഠിപ്പിക്കണം നല്ല ജോലി നേടണം നല്ല വിവാഹം കഴിച്ചു സുഗമായി ജീവിക്കുന്നത് കാണണം ….പാവം മോളെ കണ്ടു കൊതി തീരുന്നതിനു മുൻപേ അവൾ …..

ഡാ …..എന്നെ ഉപേദേശിച്ചിട്ട് നിന്റെ കണ്ണ് നിറഞ്ഞല്ലോ …തുടച്ചേ

സോറി ഡി …..നീ പറഞ്ഞപോലെ ആരോടും പറയാതെ മനസ്സിൽ അടക്കിവച്ച കാര്യങ്ങളാണ് ….
നീ വന്നേ നമുക്കൊരു ചായ കുടിച്ചാലോ ….ഈ മൈൻഡ് ഒന്ന് മാറട്ടെ …

ഹമ് …വാ

നിന്റെ ബൈക്ക് എവിടെ …

അത് ഓഫീസിലുണ്ട് ….ഞാൻ നടന്ന വന്നത് …

എന്ന നമുക്ക് അത് എടുത്താലോ …ഇവിടുന്നു പോകാം ..

ഹമ് എന്ന വാ …

ഞാനും അവളും പിന്നെയും എന്തെക്കൊയോ സംസാരിച്ചു നടന്നു ..ഓഫീസിലെത്തി ഞാൻ ബൈക്ക് എടുത്തു അവളെയും കൂട്ടി ഞാൻ നേരെ മ്യുസിയത്തിലേക്കു വിട്ടു .എന്റെ ബൈക്കിന്റെ പുറകിൽ ആദ്യമായാണ് അമൃത കയറുന്നത് .അമൃതയെ കൂട്ടി പോവുമ്പോളും മനസ്സ് നിറയെ സന്ധ്യയായിരുന്നു …മ്യുസിയത്തിന്റെ കവാടത്തിൽ ഞാൻ ബൈക്ക് വച്ചു .അവിടെ നിന്നും ചൂട് ചായയും ഉള്ളിവടയും കഴിച്ചു ഞങ്ങൾ അകത്തേക്കു പ്രവേശിച്ചു ,ആളൊഴിഞ്ഞ ഒരു കോണിൽ ഇരുമ്പു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു …

നീ എപ്പോഴെങ്കിലും നമ്മുടെ പഴയ കാര്യങ്ങൾ ഓർക്കാറുണ്ടോ ….

പിന്നില്ലേ …എന്റെ ജീവിതത്തിൽ എനിക്ക് ഓർക്കാൻ നല്ലതായി നിന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങൾ മാത്രമേ ഉള്ളു …..എത്ര മനോഹരമായിരുന്നു നമ്മുടെ കോളേജ് ജീവിതം ..

അതെ ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദര ദിവസങ്ങൾ

നിനക്ക് ആരോടെങ്കിലും കോൺടാക്ട് ഉണ്ടോ ..

അങ്ങനെ ആരുമയുമില്ല …..ഒരിക്കൽ ഷറഫിനെ കണ്ടിരുന്നു …കല്യാണം കഴിഞ്ഞു പിള്ളേരുമായി …ഗൾഫിലാണ് ….

വേറെ ആരെയും കണ്ടിരുന്നില്ല …

പിന്നെ കുറച്ചു പേരൊക്കെ ഫേസ്ബുക്കിൽ ഉണ്ട് ..അങ്ങനെ കോൺടാക്ട് ഒന്നുല്ല വല്ലപ്പോഴും ഒരു ഹായ് അത്രതന്നെ എല്ലാവരും തിരക്കിലല്ലേ ….നീ ഫേസ്ബുക്കിൽ ഇല്ലല്ലേ

ഇല്ല ….എന്തെ …

സന്ധ്യ നിന്നെ ഒരുപാടു തിരഞ്ഞിരുന്നു ഫേസ്ബുക്കിൽ …

ആണോ ,,,
ഹമ് …..

എനിക്ക് നല്ലൊരു ഫോൺ പോലും ഇല്ലായിരുന്നു …

പോട്ടെ ….ഇനി അത് സംസാരിച്ചു മൂട് കളയണ്ട …

ഹമ് …

അപ്പു എങ്ങനെ പഠിക്കാനൊക്കെ ….

ആ കൊഴപ്പമില്ല ….അവനാണെന്റെ പ്രതീക്ഷ …നന്നായി പഠിപ്പിക്കണം നന്നായി വളർത്തണം …

ശരിയാവും ….നീ വിഷമിക്കണ്ട

ഹമ് ..നിന്നോട് സംസാരിക്കുമ്പോ നീ അടുത്തുണ്ടാവുമ്പോൾ എന്തോ എനിക്കൊരു ധൈര്യം പോലെ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ …ഒറ്റക്കല്ല എന്നൊരു ഫീൽ …

അങ്ങനെത്തന്നെയാണ് ….നിനക്കെന്ത് ആവശ്യമുണ്ടെകിലും എന്നോട് പറയാം ….പഴയപോലെ ..

പഴയപോലെ …….

ഹമ് …..സത്യത്തിൽ ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞതും ഇതിനെക്കുറിച്ചു പറയാനാണ് ,പറയാൻ എനിക്ക് അർഹതയുണ്ടോ എന്ന് എനിക്കറിയില്ല .പറയണോ വേണ്ടയോ എന്ന് ഞാൻ കുറെ ആലോചിച്ചു ..പിന്നെ പറയാം എന്ന് തീരുമാനിച്ചു ,തീരുമാനിക്കേണ്ടത് നീയാണ് ..നമ്മുടെ കുട്ടികൾ രണ്ടുപേരും ഒരേ അവസ്ഥയിൽ കഴിയുന്നവരാണ് ..എന്റെ മോൾ അമ്മയുടെ കുറവും നിന്റെ മോൻ അച്ചന്റെ കുറവും അനുഭവിച്ചാണ് വളരുന്നത് ..പെൺകുട്ടികൾക്ക് ഒരുപ്രായമായാൽ ‘അമ്മ അനിവാര്യമാണ് ….മോൾക്കൊരു ‘അമ്മ എന്നതിനപ്പുറം ഞാൻ ഒരിക്കൽ മനസ്സുകൊണ്ട് ഒരുപാടിഷ്ട്ടപെട്ടവളാണ് നീ ..വിധിയോ എന്തോ നമ്മൾ രണ്ടുപേരും ഇന്ന് ഒരേ സാഹചര്യത്തിൽ ജീവിക്കുന്നവരുമാണ് ..നമ്മുടെ മക്കൾക്കു വേണ്ടിയും നമുക്ക് വേണ്ടിയും നമുക്ക് ഒന്നായിക്കൂടെ …മറ്റൊരു സ്ത്രീ എന്റെ ജീവിതത്തിൽ വേണ്ടായെന്നു വച്ചതു മോളെ ഓർത്താണ് ..നീ അവൾക് നല്ലൊരു അമ്മയാവുമെന്നു എനിക്ക് ഉറപ്പാണ് അതുപോലെ അപ്പൂന് അവന് ലഭിക്കാതെ പോയ അച്ഛനാവാൻ എനിക്കും കഴിയും ..മോൾ ഇപ്പോൾ തന്നെ നിന്നെ അമ്മയെന്നാണ് വിളിക്കുന്നത് …അവൾക്കു നിന്നെ അത്രയ്ക്ക് ഇഷ്ടവുമാണ് പിന്നെ കുട്ടികൾ തമ്മിൽ നല്ല കൂട്ടും …അവരുടെ സ്നേഹത്തിനു വേണ്ടിയും ഒരിക്കൽ നടക്കാതെ പോയ നമ്മുടെ സ്നേഹത്തിന് വേണ്ടിയും നമുക്ക് ഒരുമിച്ചൂടെ …

നീ പറയുന്നത് എനിക്ക് മനസ്സിലാകും ….പക്ഷെ ഇനിയൊരു വിവാഹം ….അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല ….
ഒരു വിവാഹത്തിൽ നിന്നും അനുഭവിച്ച കൈയ്പുള്ള ഓർമകളാണ് നിന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് എല്ലാ വിവാഹ ബന്ധങ്ങളും അതുപോലല്ല …മക്കൾക്ക് വേണ്ടിയാണ് അമൃത നമ്മൾ നമ്മുടെ ജീവിതം വേണ്ടാന്ന് വെക്കുന്നത് …മക്കൾക്ക് നല്ലത് വരണമെന്നുമാത്രമേ ചിന്തിക്കുന്നെങ്കിൽ നമുക്ക് ഒന്നിച്ചൂടെ

Leave a Reply

Your email address will not be published. Required fields are marked *