പുനർവിവാഹം – 1

ഗായത്രിയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് നീതു ആഹ്ളാദം പ്രകടിപ്പിച്ചു
വിവരം അറിഞ്ഞപ്പോൾ മാളുവിനും സന്തോഷമായി… ഏറ്റവും കൂടുതൽ സന്തോഷിച്ച് ഹരി തന്നെ ആയിരുന്നു
…. ഒടുവിൽ അവൾ തന്റെ സ്വന്തമാകാൻ സമ്മതിച്ചിരിക്കുന്നു….
പിന്നെ എല്ലാം പെട്ടെന്നായിരുന്നു…. കുറച്ചു കാലം കഴിഞ്ഞു മതി എന്ന ഗായത്രിയുടെ വാക്കുകൾ ആരും മുഖവിലയ്ക്ക് എടുത്തില്ല. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ അമ്പത്തിൽ വച്ച് താലി കെട്ടുക എന്നതായിരുന്നു എല്ലാവരും ചേർന്ന് എടുത്ത തീരുമാനം……
…….ഡീ നീതൂ….. ആന്റിയുടെ അണ്ടർ ഗാർമെൻറസ് സൈസ് എത്രയാ?….
….. ഞങ്ങൾ ഇപ്പോൾ ടെക്സ്റ്റൈൽസിൽ നിൽക്കുകയാ……
…. ഒരു മിനുട്ട് ഹോൾഡ് ചെയ്യെടീ….. ഇപ്പം പറയാം…..
നീതു ഗായത്രിയോട് ചോദിക്കുന്നതും ഗായത്രി എന്തോ പറയുന്നതും ഫോണിലൂടെ കേട്ടെങ്കിലും മാളുവിന്റെ വ്യക്തമായില്ല….
…..ശൊ…..ഈ മമ്മിയുടെ ഒരു കാര്യം…മാളൂ മമ്മി പറയുന്നത് അതൊന്നും വേണ്ട എന്നാണ്……
നീതുവിന്റെ വാക്കുകൾ മാളുവിന്റെ അടുത്ത് നിന്ന അവളുടെ ആന്റി കേട്ടു….
….നീ ഫോണിങ്ങ് തന്നേ…….
അവർ ബലമായി ഫോൺ പിടിച്ച് വാങ്ങി….
……മോളെ അമ്മയ്ക്ക് ഫോൺ കൊടുത്തേ.. ഇത് റീനാൻറി ആണ്….
…ഹായ് ആന്റീ…. ഇപ്പം കൊടുക്കാം…
ഫോണിന്റെ മൗത്ത് പീസ് പൊത്തി കൊണ്ട് ആരാണ് വിളിക്കുന്നതെന്ന് നീതു ഗായത്രിയോട് പറഞ്ഞു. വേണ്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ഗായത്രിയുടെ കൈയിൽ അമർത്തി നുള്ളി കൊണ്ട് നീതു ഫോൺ അവളുടെ​ചെവിയിൽ ചേർത്ത് പിടിച്ചു….
….. ഹലോ…… പതിഞ്ഞ ശബ്ദത്തിൽ ഗായത്രി സംസാരിച്ചു
…… ഗായത്രീ… ഇത് റീനയാണ് ഹരിയേട്ടൻറെ കസിൻ സിസ്റ്റർ ആണ്……
…. ആഹ് അറിയാം…..പറയൂ…..
……വേറെ ഒന്നുമല്ല നീതുവിനോട് ഇപ്പോൾ പറഞ്ഞ കാര്യം തന്നെ….. ഗായത്രിക്ക് അറിയാത്തതാണോ വിവാഹം ദിവസം പെണ്ണിന്റെ എല്ലാ വസ്ത്രങ്ങളും ആൺ വീട്ടുകാർ കൊണ്ടുവരും അതാണ് പതിവെന്ന്….
….. ആഹ് അറിയാം….. അത്…….
…..മതി മതി കൂടുതൽ വിക്കണ്ട……
…. നാളെ ഹരിയേട്ടൻറെ കൂടെ ഒരു മുറിയിൽ കിടക്കേണ്ടതാണ് താൻ….നാണിക്കാതെ തന്റെ ബ്രായുടെയും പാന്റീസിന്റെയും സൈസ് പറ….. ഇപ്പോൾ വാങ്ങണം…
ഇത്തിരി കടുത്ത ശബ്ദത്തിൽ തന്നെയാണ് റീന പറഞ്ഞത്
ആകെ വിയർത്തു കൊണ്ട് ഗായത്രി പതുക്കെ ചുണ്ടുകൾ അനക്കി..
…… ബ്രാ 34 ബി ആണു….. പിന്നെ പാന്റി 95….
..ഉം ശരി..
അമർത്തി മൂളിക്കൊണ്ട് റീന ഫോൺ വച്ചു.
ഈ മമ്മിയുടെ ഒരു കാര്യം. ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ. വെറുതെ അവരുട
മുമ്പിൽ നാണം കെട്ടു.
അടുത്തു നിന്ന് എല്ലാം കേട്ട നീതു ഗായത്രിയോട് പരിഭവിച്ചു
നിന്നെ ഞാൻ
കൈ ഉയർത്തി കൊണ്ട് ഗായത്രി നീതുവിനെ ശകാരിച്ചു
നീയാണ് എല്ലാത്തിനും കാരണം നിന്നെ ജീവനെ പോലെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?..
ഒട്ടും ദേഷ്യപ്പെടാതെ ഗായത്രിയുടെ
ചുമലിൽ മുഖം ചേർത്ത് കൊണ്ട് നീതു പറഞ്ഞു
എനിക്കു വേണ്ടി മാത്രമാണ് മമ്മി ഇത്രേം കാലം മുഴുവൻ ജീവിച്ചതെന്ന്
എന്നെ പോലെ വേറെ ആർക്കാണ് അറിയുക?.. ഇനിയും മമ്മിയുടെ യൗവ്വനം ഇങ്ങനെ നശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല..മമ്മിക്കും വേണം ഒരു ജീവിതം കുറച്ചു മുമ്പ് തന്നെ ഹരിയങ്കിളിനെ കണ്ടുമുട്ടേണ്ടതായിരുന്നു എന്നാ എനിക്കിപ്പോൾ തോന്നുന്നത്.
എന്റെ മോളെ നീ തന്നെയല്ലേ എന്റെ ജീവിതംഈ മമ്മിക്ക് വേറൊരു അവകാശി കൂടി ഉണ്ടാവുന്നത് നിനക്ക് സഹിക്കാൻ പറ്റ്വോ?.
സത്യമായും ഞാൻ ഹാപ്പിയാണ് മമ്മീ. നമ്മൾ എല്ലാവരും ചേർന്ന് സന്തോഷമായി ജീവിക്കും എനിക്കു കൂട്ടായി മാളു ഉണ്ടല്ലോ.. അവൾക് ഞാനും.മമ്മിയെയും അങ്കിളിനെയും ഞങ്ങൾ മധുവിധു ആഘോഷിക്കാൻ വിടുവാ..
പോടീ പെണ്ണെ
ഗായത്രി കൈ ഉയർത്തിയതും നീതു ചിരിച്ചു കൊണ്ട് ഓടി
ശൊ.. എന്നാലും. ഗായത്രി ആന്റിയോട് അത്ര സ്ട്രോങ് ആയിട്ട് പറയേണ്ടായിരുന്നു..ഈ ആൻറീടെ ഒരു കാര്യം
മാളു റീനയോട് പരിഭവിച്ചു.
നീ പോടീ പെണ്ണെ.. അവളൊരു ഭൂലോക രംഭ എനിക്കും നിനക്കും ഉള്ളത് തന്നെയല്ലേ അവൾക്കും ഉളളൂ. നാളെ കഴിഞ്ഞാൽ നിന്റെ ഡാഡിയുടെ മുമ്പിൽ ഉടുതുണി ഇല്ലാതെ നിൽക്കേണ്ടവളാ ഈ കായത്രി ആന്റി.
ചുണ്ട് കോട്ടി കൊണ്ട് റീന പരിഹസിച്ചു
ഇങ്ങനൊരു നാണമില്ലാത്ത സാധനം.
മാളു റീനയുടെ വയറ്റിൽ കൈ മുട്ട് കൊണ്ട് ചെറുതായി കുത്തി​.
കല്യാണ തലേന്ന് ആയപ്പോഴേക്കും ഗായത്രി ആകെ പരവശയായി
. ഇന്നൊരു രാത്രി കൂടെ കഴിഞ്ഞാൽ.
ഏറ്റവും അടുത്ത കൂട്ടുകാരിയായ മീരയും ഭർത്താവും കുട്ടികളും അവളെ കാണാൻ വന്നിരുന്നു
. മനസ്സ് കൊണ്ട് തയ്യാറാവാൻ എനിക്കു പറ്റുന്നില്ലെടീ..
മീരയെ കെട്ടിപ്പിടിച്ചു കൊണ്ടു​ഗായത്രി കരഞ്ഞു.

…..എടീ ബുദ്ധൂസെ ജീവിതത്തിലെ ഇത്രയും വർഷങ്ങൾ നീ വെറുതെ കളഞ്ഞു…. ഇപ്പോളും നീ ചെറുപ്പമാണ് ഏതൊരാണും കണ്ടാൽ സ്വന്തമാകാൻ ആഗ്രഹിക്കുന്ന സുന്ദരി….. ചിലപ്പോൾ ഈ ബന്ധം നടക്കാൻ വേണ്ടിയാകാം ഇത്രയും കാലം വേറൊന്നും സമ്മതിക്കാതെ ഇരിക്കാൻ നിനക്ക് തോന്നിയത്…..നീ നീതുവിന്റെ സന്തോഷം കണ്ടില്ലേ……
…..ഉം അവൾക് വേണ്ടിയാണ്…. അവളുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ….. എന്നാലും എനിക്ക്…….
…… ഒരു എന്നാലും ഇല്ല….. നാളെ മുതൽ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്…… വേറൊന്നും നീ ആലോചിക്കേണ്ട…..
……ഉം……
മീരയുടെ ചുമലിൽ ചാരി കൊണ്ട് ഗായത്രി മൂളി…..
…… ആട്ടെ…..ക്ളീനിങ് എല്ലാം കഴിഞ്ഞോ?…..
…… എന്തു ക്ളീനിങ്?….
……താഴെയൊക്കെ കാടു പിടിച്ചു കിടക്കുവായിരിക്കുമല്ലോ…. ഇനി അത് മൂത്രമൊഴിക്കാൻ മാത്രമുള്ളതല്ല കേട്ടോ……
…..ഛീ….. പോടീ അസത്തേ….. ഞാൻ അതൊന്നും കൊടുക്കില്ല…. എനിക്ക് അതൊന്നും പറ്റില്ല…..
……ഹ…ഹ…ഹ…. കൊടുക്കണ്ട….. പുള്ളി എടുത്തോളും….. ഷഡ്ഡി അഴിക്കുമ്പോൾ നാണം കെടണ്ട എങ്കിൽ വൃത്തിയാക്കി വച്ചോ……
മീരയുടെ വാക്കുകൾ ഗായത്രിക്ക് കൂടുതൽ ടെൻഷൻ സമ്മാനിച്ചു. രാത്രി കിടന്നിട്ട് അവൾക് ഉറക്കം വന്നില്ല നാളെ രാത്രി എന്തായിരിക്കും നടക്കാൻ പോകുന്നത് എന്നോർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പാൻ കാലത്ത് എപ്പോഴാ ആണ് അവളൊന്നു മയങ്ങിയത്….
ഇളം മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞ് സീമന്ത രേഖയിൽ സിന്ദൂരം ചൂടി ഹരിയുടെ അടുത്ത് നിന്ന ഗായത്രി ഒരു അപ്സരസിനെ പോലെ തോന്നിച്ചു.
…..ഹരീ സത്യം പറയൂ ഈ കുട്ടിക്ക് മുപ്പത്തി നാലു വയസ്സുണ്ടെന്ന് താൻ കള്ളം പറഞ്ഞതല്ലേ?……
ഹരിയെ മാറ്റി നിർത്തി സുഹൃത്തായ ദേവൻ ചോദിച്ചപ്പോൾ അയാൾ അഭിമാനം കൊണ്ട് ഉയർന്നു
…… അല്ലെടോ…….ദാ കണ്ടോ മാളുവിന്റെ കൂടെ നിൽക്കുന്ന കുട്ടിയെ
…. നീതു….. എന്റെ മാളുവിന്റെ കൂടെയാണ് പഠിക്കുന്നത്….. ഗായത്രിയുടെ മകളാണ്…….
…… അതെയോ….. എന്നാലും എന്റെ ഭാഗ്യവാനേ എനിക്ക് അസൂയ സഹിക്കാൻ പറ്റുന്നില്ല…. ഇനിയിപ്പോൾ ഈ സ്വർണ പാത്രം സ്വന്തമാക്കിയ സ്ഥിതിക്ക് പുറത്തു നിന്ന് ഇറച്ചി കഴിക്കാൻ തന്നെ പ്രതീക്ഷിക്കണ്ട അല്ലേ?…..
…..ഹ…ഹ…… എന്തായാലും കുറച്ചു​കാലത്തേക്ക് ഇല്ല…..
ചിരിച്ചു കൊണ്ട് ഹരി ദേവന്റെ ചുമലിൽ തട്ടി…..
സൗന്ദര്യം ജ്വലിച്ചു നിൽക്കുകയാണെങ്കിലും ഗായത്രിയുടെ മുഖത്ത് ഒരു വിഷാദ ഛായ സ്ഥായിയായി നിൽക്കുന്നത് ഹരി ശ്രദ്ധിക്കാതിരുന്നില്ല…. ഹരി ഗായത്രിയോട് കൂടുതൽ മുട്ടിയുരുമ്മി നിൽക്കാൻ ശ്രമിച്ചപ്പോളൊക്കെ അവൾ അൽപം മാറി നിൽക്കാൻ ശ്രമിച്ചു…..ഹരിയാണെങ്കിൽ എത്രയും പെട്ടെന്ന് രാത്രി ആയെങ്കിൽ എന്ന ചിന്തയിൽ ആയിരുന്നു….. ഗായത്രി അസ്വസ്ഥത പ്രകടിപ്പിച്ചു അകന്നു മാറാൻ ശ്രമിച്ചപ്പോളൊക്കെ അയാൾ മനസ്സിൽ പറഞ്ഞു….
…….. രാത്രി ആവട്ടെ മോളെ…… നമ്മുടെ ബെഡ്റൂമിൽ എത്തട്ടെ……
വളരെ കുറച്ച് ബന്ധുക്കളും ഹരിയുടെ സുഹൃത്ത് ദേവനും ഗായത്രിയുടെ കൂട്ടുകാരി മീരയും ഫാമിലിയും മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുളളൂ…. വിവാഹം കഴിഞ്ഞ് ക്ഷേത്രത്തിനു അടുത്ത് തന്നെയുള്ള ഒരു ഹോട്ടലിൽ ഭക്ഷണം അറേഞ്ച് ചെയ്തിരുന്നു….. ഗായത്രി ഒന്നും കഴിക്കാതെ വെറുതെ ചോറിൽ കൈവിരലുകൾ ഇളക്കി കൊണ്ടിരുന്നു
…….. കഴിക്കെടോ……. തനിക്ക് വിശക്കുന്നില്ലേ?……അതോ ഞാൻ വാരി തരണോ?…….
ഗായത്രിയുടെ ചുമലിൽ പതുക്കെ തട്ടി കൊണ്ട് ഹരി കുസൃതിയോടെ ചോദിച്ചു
ഗായത്രി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.
ഹരിയുടെ വീട്ടിലേക്ക് പുറപ്പെടാൻ നേരമായപ്പോളേക്കും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…കാറിൽ കയറാൻ നേരം ആയപ്പോൾ അവൾ നീതുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു…..
….. കരയല്ലേ മമ്മീ…… ഞാൻ അങ്ങോട്ട് വരുമല്ലോ……..
എന്നാൽ ഗായത്രി കാറിൽ കയറാൻ കൂട്ടാക്കാതെ നീതുവിന്റെ ചുമലിൽ മുഖം അമർത്തി തേങ്ങി കരഞ്ഞു…..
….. എന്താ ഗായത്രി ഇത്……
റീന അൽപം ദേഷ്യത്തോടെ അവളുടെ പുറത്ത് തട്ടി…..
രംഗം പന്തിയല്ല എന്ന് കണ്ട ഹരി ഉടനെ ഇടപെട്ടു….
…… നീതു മോളെന്താ കാറിൽ കയറാതെ നിൽക്കുന്നത്?….. പോയി മാളുവിന്റെ കൂടെ ഇരിക്കൂ……
….. അത് ഹരീ….. അവളെ രണ്ടു ദിവസം കഴിഞ്ഞ് നോക്കിയിട്ട് അയച്ചാൽ പോരെ?…..
ഗായത്രിയുടെ അമ്മാവൻ ചോദിച്ചു
…… ഹേയ് അതിന്റെ ആവശ്യമില്ല… ഞാൻ ആദ്യമേ പറഞ്ഞതാണ്… ഗായത്രിയുടെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ നീതു എന്റെയും മകളാണ്…… ഇത് പിന്നെത്തേക്ക് മാറ്റി വെക്കേണ്ട യാതൊരു ആവശ്യവുമില്ല….. നീതു പോയി കാറിൽ കയറൂ….. എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ പിന്നീട് നമുക്ക് ഒരുമിച്ച് വന്നെടുക്കാം……
…..വാടീ പെണ്ണെ…….
മാളു നീതുവിനെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റി.
ഗായത്രി നന്ദിയോടെ ഹരിയെ നോക്കി
ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നീതുവിനെ പിരിഞ്ഞ് ഇരിക്കാൻ അവൾക് കഴിയുമായിരുന്നില്ല……
എന്നാൽ ഹരിയുടെ പെരുമാറ്റം റീനയ്ക് ഒട്ടും ഇഷ്ടമായില്ല.. എന്തോ പിറുപിറുത്തു കൊണ്ട് അവൾ തിരിഞ്ഞു നടന്നു. അങ്കലാപ്പോടെ നിന്ന ഗായത്രിയുടെ​പുറത്ത് തട്ടി കൊണ്ട് ഹരി പറഞ്ഞു…..
…… അതൊന്നും ശ്രദ്ധിക്കണ്ട….. താൻ കയറൂ……

Leave a Reply

Your email address will not be published. Required fields are marked *