പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും – 1 Like

ഞാൻ അവളുടെ മുന്നിലുള്ള സീറ്റിൽ പോയി ഇരിന്നു.

ഷമീറേ ഈ ഷമീറേ എന്നുള്ളത് ഷമീ എന്ന് വിളിച്ചോട്ടെ ഞാൻ

ഞാൻ ഒന്ന് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു സമ്മതം അറിയിച്ചു

അപ്പോയെക്കും ഫുഡ്‌ എത്തി. ഫുഡ്‌ കഴിക്കുമ്പോളും അവൾ ഓരോരോ സ്വപ്‌നങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു. ഞാൻ ഇതൊക്കെ കേട്ടിട്ട് തലയാട്ടി കൊടുത്തു.

മതി… ഞാൻ എണീക്കാണ്

ആഹ് ഇത്രേ കുറച്ചു കയിച്ച എന്റെ കെട്ട്യോനായാൽ ശെരിയാവില്ല ഫുൾ കഴിച്ചിട്ട് എണീച്ച മതി….

അതിന് ഞാൻ നിന്നെ കെട്ടും എന്ന് പറഞ്ഞയിരുന്നോ.

അതിന് അവൾ ഒന്ന് സങ്കടത്തോടെ തല തയ്ത്തി ഇരിന്നു

നിന്റെ സമ്മതം ആർക് വേണം എന്റെ പെങ്ങളെ നിന്നെ കൊണ്ട് തന്നെ കെട്ടിക്കു എന്നും പറഞ്ഞു സഞ്ജീവ് വന്നു ഞങ്ങളുടെ അടുത്ത് ഇരുന്നു..

ആഹ് അങ്ങനെ പറഞ്ഞു കൊടുക്ക് സഞ്ജീവ് ഏട്ടാ എന്ന് കൊച്ചു കുഞ്ഞുങ്ങൾ കൊഞ്ചുന്നത് പോലെ അവൾ എന്നെ നോക്കി പറഞ്ഞു…

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കൈ കഴുകി നേരെ ക്യാബിൻലോട്ട് പോയി വർക്ക്‌ തുടങ്ങി……

നാല് മണി ആയി..,..ബാഗ് ഇടുത്തു പോകാൻ ഇറങ്ങി……

ഡാ സഞ്ജീവേ നീ വരുന്നില്ലേ വാ… പോകാം…..

ഇല്ലടാ എനിക്ക് കുറച്ചു കൂടെ വർക്ക്‌ ഇണ്ട് നീ വിട്ടോ ഞാൻ ബസ്ൽ വരാം…

ഇല്ലടാ ഞാൻ വെയിറ്റ് ചെയ്യാം….

വേണ്ട നീ വിട്ടോ നേരാകും…

ആഹ് എന്നാ ഓക്കേ…

ഞാൻ പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ആക്കിയോപെഴുക്കും ഇതാ മുന്നിൽ വന്നു നിക്കുന്നു ആയിഷ….

എന്തെ സഞ്ജീവ് ഏട്ടൻ വന്നില്ലേ…

ഇല്ല അവൻ കുറച്ചു കൂടെ വർക്ക്‌ ഇണ്ട് എന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട്…..

ആഹ്. എന്നാ പിന്നെ എന്നെ കൂടെ കൊണ്ട് പോകോ… നീ പോകുന്നെ വഴിയിൽ തന്നെ അല്ലെ എന്റെയും വീട്….

ആഹ് കേറിക്കോ….

അവൾ എന്റെ തോളിൽ കൈ വച്ചു മേലോട്ട് വലിഞ്ഞു കേറി ഇരിന്നു

ബൈക്ക് എടുത്ത് നേരെ വിട്ടു..ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ അങ്ങനെ പോയി.പെട്ടന്ന് ഒരു ബ്രേക്ക്‌ പിടിച്ചപ്പോൾ അവൾ എന്റെ വയർലൂടെ അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു. പിന്നെ അവൾ അത് അവിടെ നിന്ന് പിന്നെ അത് എടുത്തതും ഇല്ല ഞാൻ അത് കാര്യമാക്കിയും ഇല്ല

ഷമി നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ വണ്ടി ഓടിക്കുന്നെതിൽ മാത്രം ശ്രെദ്ധ കൊടുക്കുന്നെ

എന്ത് മിണ്ടാൻ ആണ് എന്ന് പറഞ്ഞു ഞാൻ സൈഡ് ക്ലാസ്സ്‌ലൂടെ അവളെ നോക്കി.

അവൾ ഷാൾൽ നിന്ന് പുറത്ത് ചാടിയ മുടി അവളുടെ മുഖത്തുലൂടെ പാറി കളിക്കുന്നത് കണ്ട് ഞാൻ സൈഡ് ക്ലാസ്സ്‌ ലൂടെ അവളെ തന്നെ നോക്കി നിന്നു പെട്ടന്ന് അവൾ ഞാൻ നോക്കുന്നത് സൈഡ് ക്ലാസ്സ്‌ലൂടെ കണ്ടപ്പോ ഞാൻ പെട്ടന്ന് മുഖം മാറ്റി.

ആ ഇങ്ങനെ നോക്കാതെ എന്നെ കെട്ടി കൊണ്ടോയിട്ട് നോക്കി ഇരിന്നൂടെ…

ഞാൻ ഒന്നും മിണ്ടാത്ത വണ്ടി മുന്നോട്ട് ഓടിച്ചു കൊണ്ട് ഇരിന്നു….

ടാ.. പട്ടി ഷമിയെ നീ എന്താ ഒന്നും മിണ്ടാത്തെ എന്ന് അവൾ കൊഞ്ചി ചോദിച്ചു…

ഞാൻ ഒന്നും മിണ്ടാതെ

ആലോചിക്കുക ആയിരുന്നു അവളോട് ഇപ്പോ ഇവിടെ വച്ചിട്ട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാലോ

പിന്നെ ആലോചിച്ചു അവളുടെ ഈ കൊഞ്ചൽ കുറച്ചു കാലം കൂടെ കേൾക്കട്ടെ എന്നിട്ട് പറയാം ഇഷ്ട്ടം ആണ് എന്ന് ഒക്കെ..

കുറച്ചു സമയം കഴിഞ്ഞു ഞാൻ ചോദിച്ചു

ഡീ ആയിഷു വീട് എത്താറായോ…

 

എന്താ വിളിച്ചേ എന്നെ ഇങ്ങനെ സ്നേഹത്തോടെ ആയിഷു എന്നൊക്കെ വിളിക്കാൻ അറിയോ…..

 

 

എന്താ ആയിഷു എന്ന് വിളിക്കണ്ടേ… വിളിക്കണ്ടേൽ വേണ്ട…

 

വേണ്ട വേണ്ട ആയിഷു എന്ന് തന്നെ വിളിച്ച മതി…

 

 

അല്ല വീട് എത്താറായോ എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല…

 

 

ആഹ് കുറച്ചു കൂടെ പോണം….എന്നെ ഇറക്കാഞ്ഞിട്ട് എന്തേലും പ്രശനം ഇണ്ടോ ഷമിക്ക്….

 

ഏയ് ഇല്ല ഞാൻ ജസ്റ്റ്‌ ചോദിച്ചേന്നൊള്ളു

 

 

ടാ…ഷമി നീ അത് നോക്കിയേ

 

 

ഫുഡ്‌ പാത്തിലൂടെ കൈ പിടിച്ചു നടക്കുന്ന ലോവേഴ്‌സിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…

നമ്മൾക്ക് അത് പോലെ നടന്നാലോ കുറച്ചു നേരം…

 

 

ഏയ്… വേണ്ട..

 

പ്ലീസ് ഷമി ഒരു അഞ്ചു മിനുട്ട്…

Leave a Reply

Your email address will not be published. Required fields are marked *