ആഹ്…. ഇക്കാക… ഗുഡ്നൈറ്റ്
ആഹ് ഗുഡ്നൈറ്റ്……
ഞാനും പോയ് ഉറങ്ങി….
രാവിലെ എനിച്ചത് നിർത്തതെ കണ്ട ബെൽ അടി കണ്ടാണ്…
ആഹ് പറയ് സഞ്ജീവേ….
ഇന്ന് ഞാൻ ഉണ്ടാവില്ലട്ടോ ഇന്നലെ ഓഫ് പറഞ്ഞു ആണ് ഞാൻ ഇറങ്ങിയത്…
ആഹ് ഒക്കെടാ….
.
ഞാൻ പതിവ് കാര്യങ്ങൾ ഒക്കെ ചെയ്തു ഇന്ന് വീട്ടിൽ ദോശയും മുട്ട കറിയും ആയത് കൊണ്ട് അത് കയിച് ഓഫീസിലോട്ട് പോയി…..
പോകുന്ന വഴിക് ബസ്സ്റ്റോപ്പിൽ അതാ… ആയിഷു നിക്കുന്ന്…
ഇതുവരെ ബസ് ഒന്നും കിട്ടിയില്ലേ ആയിഷു…
ഇല്ല… ഇന്ന് ഇവിടെ ബസ് ഒന്നും ഇല്ല തോന്നുന്നു…
എന്നാ വാ… കെയർ…. ഒപ്പം പോകാം..
അപ്പോ ഇന്ന് സഞ്ജീവ് ഏട്ടൻ ഇല്ലേ..
ഇല്ല അവൻ ഇന്ന് ഓഫ് ആക്കി
ഈ ഇടയായിട്ട് ഷമിക്ക് എന്നോട് ഇഷ്ട്ടം കൂടി വരുന്നോ എന്നൊരു സംശയം ഇണ്ട് എന്ന് പറഞ്ഞു തോളിൽ പിടിച്ചു ബൈക്ക്ൽ കേറി ഇരിന്നു…
ആഹ് എന്നാ വിട്ടോ……
ആയിഷു… ഞാൻ ഒരു കാര്യം പറയട്ടെ….
ആഹ് പറഞ്ഞോ…. അതിന് എന്തിനാ ചോദിക്കുന്നത് ഒക്കെ….
അല്ലേൽ വേണ്ട ഇന്ന് ഉച്ച വരെ ഉള്ളലോ വർക്ക് അപ്പോ പോകുമ്പോ ഒപ്പം പോകാം അപ്പോ പറയാം….
ആഹ് ഓക്കേ….
ഓഫീസ് എത്തി ഞങ്ങൾ… ഞാൻ ക്യാബിൻ വർക്ക് തുടങ്ങി… ഉച്ച ആയപ്പോയെക്കും പള്ളയിൽ പോയി തിരിച്ചു വന്നു അവൾയും കൂട്ടി വണ്ടി എടുത്ത് പോയി….
ഷമി പറയ് പറയാം എന്ന് പറഞ്ഞ കാര്യം…
ആഹ് പറയാം… നിക്ക്….
ഇന്നലെ അവൾ കാണിച്ചു തന്ന….. ഫുഡ് പാത്ത് എത്തിയതും. ഞാൻ വണ്ടി നിർത്തി.
ഇറങ്ങു….
ആഹ് ഇവിടെ വച്ചു എന്താ….
അതൊക്കെ പറയാം വാ…
ഞാൻ അവളുടെ കൈൽ പിടിച്ചു നടന്നു കൊണ്ട് ചോദിച്ചു
ടീ… ആയിഷു… ഇപ്പോ ഞാൻ നിന്നോട് ഇഷ്ട്ടം ആണ് പറഞ്ഞു എന്ന് കരുതിക്കോ..
ആഹ് സത്യായിട്ടും ഇഷ്ടാണോ.. ഷമി പറയ് സത്യാണോ
ഞാൻ പറഞ്ഞു ഫുൾ ആക്കട്ടടി പോത്തേ…
ആഹ് പറയ്…
നിനക്ക് ഇപ്പോ തന്നെ കല്യാണം കഴിക്കണം എന്നുണ്ടോ….?
അതെന്താ അങ്ങനെ ചോദിച്ചേ….
അല്ല എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് അപ്പോ കാത്തിരിക്കാൻ പറ്റോ എന്ന്…..
ഷമി നിനക്ക് വേണ്ടി ഞാൻ എത്ര ആയാലും കാത്തിരിക്കും
നിനക്ക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കേട്ട മതി…. ആഹ് കൈ കൊണ്ട് എനിക്ക് മഹർ തരും എന്ന് ഒന്ന് പറഞ്ഞ മതി…..
ആയിഷു…..ഞാൻ പതിയെ ശബ്ദം തയ്ത്തി വിളിച്ചു….
ആഹ്… ഷമി…
ഐ.. ലൗ… യു…..
അത് കേട്ടതും ആയിഷു എന്നെ വന്നു കെട്ടി പിടിച്ചു കാവ്ളിൽ ഒരു കിസ്സ് തന്നു ഞാൻ ഒന്ന് കോരി തരിച്ചു പോയി കുറച്ചു നേരം….
അവൾ വയറിൽ കുത്തി ടാ… ഷമി നീ എന്താ ഇങ്ങനെ നിക്കുന്നെ….
ഏയ് ഒന്നുല്ല വാ നമുക്ക് പോയാലോ…
ഇപ്പോ തന്നെയോ… ഞാൻ എന്റെ കെട്ട്യോന്റെ കൂടെ കുറച്ചു നേരം നടന്നോട്ടെ…
നടക്കാൻ ഒക്കെ എനിക്കു ആഗ്രഹം ഇണ്ട് പക്ഷെ പെങ്ങൾക്ക് ഒരു ഇന്റർവ്യൂ ഇണ്ട് സിനിമയിൽ അഭിനയിക്കാൻ….അതിന് ഡ്രസ്സ് ഇടിക്കാൻ പോകണം
എന്നാ വാ പോകാം….
ആഹ് കേറിക്കോ…
ഞൻ വണ്ടി എടുത്ത് അവളുടെ വീട്ടിൽ ആക്കി….
കേറുന്നില്ലേ….
ഇല്ല… പിന്നെ…. കേറാം….
ആഹ്.. എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നു താടിയിൽ പിടിച്ചു ഒന്ന് വലിച്ചു കൊണ്ട് അവൾ ഗേറ്റ് തുറന്ന് ഉള്ളിലോട്ടു ഓടി…..
അവൾ എന്റെ കണ്ണ് മുന്നിൽ നിന്ന് മാറുന്നത് വരെ.. ഞാൻ അവളെ നോക്കി നിന്നു….
എന്നിട്ട് വണ്ടിഎടുത്തു വീട്ടിലോട്ട് പോയി….
ടീ ഷംന പെട്ടന്ന് ഒരുങ്ങു ഡ്രസ്സ് ഇടുക്കണ്ട……
ആഹ്… ഇക്കാക്ക കുറെ നേരായി ഞാൻ ഒരുങ്ങി നിക്കാണ് ഞാൻ നിന്നെ എത്രെ നേരായി കാത്തിരിക്കുന്നു….
ആഹ് എന്നാ വാ പോകാം…..
