പെണ്ണിൻ്റെ മാഹാത്മ്യം Like

എൻ്റമ്മ എന്നോട് പറഞ്ഞ പ്രശ്നങ്ങളിൽ പകുതിയിലധികവും ഇപ്പോൾ നടന്നു കഴിഞ്ഞു…

ശരത്തേട്ടനിന്നും എന്നെ മനസ്സിലാക്കിയിട്ടില്ല.. അതിനേക്കാളും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ്.. അത് കൊണ്ടാണ് എനിക്ക് വേണ്ടി ആലോചനനുമായ് വന്ന രവിയേട്ടന് മുമ്പിൽ കഴുത്ത് നീട്ടിക്കൊടുത്തത്…ഇനിയും എന്തെക്കൊയോ അനുഭവിക്കാൻ ബാക്കിയായത് കൊണ്ടാണന്ന് തോന്നുന്നു.അമ്മയെ നേരെത്തെ തന്നെ അങ്ങോട്ടേക്ക് വിളിച്ചതോർത്ത് മനസ്സിനുള്ളിൽ കരഞ്ഞുകൊണ്ട് അമ്മയോട് ക്ഷമാപണം ഒരായിരം വട്ടം ഇതിനോടകം ചോദിച്ചു..

അപ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന രവിയേട്ടനെ ഞാൻ കാണുന്നത്..

ഓഫീസിൽ വന്നശേഷം വസ്ത്രംമാറികൊണ്ടിരിക്കുന്ന അവളുടെ അവയവങ്ങളെ അയാൾ പുച്ഛത്തോടെ നോക്കിനിന്നു..

” എന്താ നോക്കുന്നത് “!..

നിർ വികാരത്തോടെ അയാളെ നോക്കി കൊണ്ട് അവൾ ചോദിച്ചു.

“ഞാൻ പണിയെടുത്ത് നിനക്ക് ചിലവിന് തരണതല്ലേ…! അതോണ്ട് ഇതൊക്കെ ഞാനൊന്ന് ശരിക്കുംകാണട്ടെ …!”

വെറുപ്പു കലർന്ന് അയാളെ ഒന്നു നോക്കിയ ശേഷംനേരിയതെടുത്ത് ഉടുത്ത് സന്ധ്യാ ദീപംകൊളുത്താൻ പൂജാമുറിയിലേക്കു അവൾ നടന്നു.

“ഹോ ഈ പാത്രങ്ങളെന്തോരം കഴുകിയാലുംതീരില്ല…..!

അവൾ ആരോടെന്നില്ലാതെ തനിയെ പറഞ്ഞു.

അതിന് ഇവിടെ നിനക്ക് നിൻറെ മക്കളും കുട്ട്യേളൊന്നും ഇല്ലലൊ ജോലി കൂടുതലാന്ന് പറയാൻ….! ?

ഉള്ള പണി അങ്ങ് സ്വയം ചെയ്തെച്ചാൽ മതി… !

അടുക്കളയിലെക്കു കടന്നു വന്നുകൊണ്ട് അയാൾ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു ..!

അതിനു കുഞ്ഞുങ്ങൾ ഉണ്ടാവാത്തതു എൻറെ കുഴപ്പം കൊണ്ടാണോ..!?

പതുക്കെ അവൾ ആരോടെന്നില്ലാതെ സ്വയംപുലംബി..

“നീ ആരോടാടീ ന്യായം പറയുന്നെ..!?”

കൈയ്യിൽ കിട്ടിയ ഗ്ലാസ്‌ ടംമ്ലർ നിലത്തേക്കു വലിച്ചെറിഞ്ഞുടച്ചുകൊണ്ട് അയാൾ കോപത്തോടെ തിരക്കി
അവൾ ഒന്നുംമിണ്ടാതെ അവിടെ നിന്നു പാത്രംകഴുകികൊണ്ടു നിന്നു.

അവൾ മിണ്ടാതെ നിൽക്കുന്നതു കണ്ട് അയാൾക്കു കോപം ഇരച്ചു കയറി.

നിമിഷ വേഗത്തിൽ അയാൾ അവൾക്കരികിൽ പാഞ്ഞു വന്നു അവളുടെ കഴുത്തിൽ കയറി പിടിച്ചു.

അവളുടെ മുഖത്തിനു തൊട്ടടുത്തു വരെ ചൂണ്ടു വിരൽ ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു.

“അടങ്ങിയൊതുങ്ങി കഴിഞ്ഞോണം..! ഇല്ലെങ്കിൽ പെട്രോളൊഴിച്ച് കത്തിക്കും ഞാൻ..!!”

അമ്മായിയമ്മയുടെ അഭിനയ ചുമയുടെ ശബ്ദ്ധംകേട്ടപ്പോൾ കഴുത്തിലെ പിടി ഒന്നുകൂടി മുറുക്കിയ ശേഷംഅയാൾ അവളെ ശക്തിയായി പുറകിലേക്കു തള്ളിയിട്ടു ..

ആവൾ തൊണ്ടയിടറി ചുമച്ചു ശേഷംഈറന്നണ്ണിഞ മിഴികളോടെ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു.

അമ്മായിയമ്മ അടുക്കളയിൽ നിന്നു വെളമെടുത്ത ശേഷംപുറത്തേക്കു പോകാൻ അയാൾ കാത്തിരുന്നു.

അവർ പുറത്തേക്കിറങ്ങിയതുംഅവളുടെ മുടിക്കുത്തിന് അയാൾ കയറിപിടിച്ചു കിടപ്പറയിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി കട്ടിലിലേക്ക് ശക്തമായി തള്ളിയിട്ടു.

അയാൾ മൊബൈൽ ഫോണെടുത്തു എന്തൊക്കയോ വേഗത്തിൽ തിരഞ്ഞു .

മൊബൈൽ ഫോണുമായി അയാൾ അവൾക്കരികിലേക്കു ചെന്നു.

” കാണടി ഇത് നീ…! കാണ് …!

ഭർത്താവില്ലാത്ത നേരത്ത് ഓരോരുത്തന്മാരെ വീട്ടിലേക്ക് വിളിച്ചു കയറ്റുന്നവളുമാര് അറിയണം., നാട്ടില് ഉശിരുള്ള ആണ്ണുങ്ങള് വേറേംഉണ്ടെന്ന്…!

കണ്ടോ ഒരു ഉടുതുണി പോലുമില്ലാതെ പിടിച്ചേക്കുന്നത് ….!

കാമംതേടി പോകുന്ന നല്ല സൂക്കേട് ഉള്ളവരുമാരെ ചെയ്യേണ്ടത് ഇതൊക്കെ തന്നെയാടീ …!

ഇതിനാണ് സദാചാര ബോധമുള്ളവർ നാട്ടിൽ ഉണ്ടാവണംഎന്ന് പറയുന്നത്.”!!

നിലത്തേക്ക് കാർക്കിച്ചു തുപ്പി കൊണ്ട് അയാൾ പറഞ്ഞു.

ആരുടെയോ രഹസ്യമായ ബന്ധം നാട്ടിലെ ഒരു കൂട്ടംസദാചാര പോലീസ് ചമയുന്നവർ കണ്ടു പിടിച്ചു ഉപദ്രവിക്കുന്ന വൈറൽ ആയ ഒരു വാട്സ് അപ്പ്‌ വീഡിയോ ആയിരുന്നു അത്.

അവരെ അവർ ഒരു സ്ത്രീയെന്നു പോലും നോക്കാതെ ഒരുപാട് ഉപദ്രവിക്കുന്നുണ്ടായിരുന്നു.
അതിൽ അവർ അവരുടെ ഒക്കെ കാലുപിടിച്ചുകൊണ്ട് വീഡിയോ എടുക്കരുതെന്നു കരഞ്ഞു പറയുന്നുണ്ടായിരുന്നു.

അവർ ആ കാലുകൊണ്ടു തന്നെ അവളെ ശക്തമായി അടിവറ്റിൽ തൊഴിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *