പെണ്ണിൻ്റെ മാഹാത്മ്യം Like

കഞ്ഞീം കറീം ഉണ്ടാക്കാന്നും കുഞ്ഞുങ്ങളെ നോക്കാനും മാത്രമല്ല അവൾ…!

ഞാൻ ഈ സംസാരിക്കുന്നത് ആ സ്ത്രീക്ക് വേണ്ടി മാത്രമല്ല ഞാനടക്കം വരുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്..!

ഞാനും ഒരു പെണ്ണാണ് നല്ല അസ്സൽ പെണ്ണ് അതൊണ്ട് തന്നെയാ ഈ നിമിഷം വരെ മറ്റൊരുത്തന്നേം അന്വേഷിച്ചു പോവാത്തതും..”!

ചുവന്നു തുടുത്ത കണ്ണുകളോടെ അയാളുടെ അൽപനേരംഅവൾ നോക്കി നിന്നു

വെറുപ്പോടെ വാതിൽ ശക്തിയായി വലിച്ചടച്ച് തൻ്റെ താലിയും പൊട്ടിച്ച് അവൾ പുറത്തേക്ക് പോയി..

എല്ലാം കേട്ട് ഭയചകിതനായ അയാൾ അവൾ പോകുന്നത് നോക്കി നിന്നു..

* * * * * * *
ഘോരമായൊരു ശബ്ദം കാതിൽ പതിഞ്ഞ പോയാണ് ഞാൻ ഞെട്ടിയുണർന്നത്… കണ്ണ് തുറന്ന ഞാൻ കണ്ട കാഴ്ച വാതിൽ തല്ലി പൊളിച്ചു എൻ്റെ റൂമിലേക്ക് കയറി വരുന്ന അച്ചനെയാണ്…

അപ്പോ ഞാനിത്രയും നേരം കണ്ടത് സ്വപ്നമായിരുന്നോ???? ഹാവൂ ഇപ്പോഴാ സമാധാനമായത്.,..

” അച്ഛാ… എനിക്ക് തീരെ വയ്യ…. അച്ചാ… അമ്മേ… ഹയ്യോ….

ആ വിളി കേട്ടപ്പോയാണ്… ഞാൻ രച്ചുവിനെ തെരെഞ്ഞെത്.. വേദന കൊണ്ട് ഞരങ്ങുന്ന തൻ്റെ പാതിയുടെ വിളിയാകണം എൻ്റെ സ്വപ്നത്തിൽ കേട്ടത് .. പക്ഷെ നല്ല പൂസിലും മത്തിലുമായത് കൊണ്ട് ഒന്നും പ്രതികരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

എങ്ങനെയൊക്കെയോ അവൾക്കരിക്കിലേക്ക് നടന്നടുത്തപ്പോൾ എൻ്റെ കരണ കുറ്റി നോക്കി അച്ചനൊന്ന് പൊട്ടിച്ചു….

”തൊട്ടു പോകരുതൻ്റ കുട്ടിയേ’… എത്ര നേരമായെടാ അവിടെ കിടന്ന് പാവം നിലവിളിക്കാൻ തുടങ്ങിയിട്ട്.. ഒന്നനങ്ങി അന്വേഷിച്ചോ .. നീ .. കെട്ടിയവനാ പോലും..തു ഫ്.. ഇനി നിൻ്റെ ആവശ്യമില്ല….

അച്ചൻ്റെ അടിയുടെ ആഘാതം കാരണം എനിക്ക് സ്വബോധം തിരിച്ചു വന്നു …

പിന്നെയെല്ലാം പെട്ടെന്നായിരുന്നു… ഹോസ്പിറ്റലിലെ ലേബർ റൂമിനു പുറത്ത് നിൽക്കുമ്പോഴും ഒരേ ഒരു പ്രാർത്തന മാത്രമേ ഉണ്ടായിരുന്നുള്ളൂ ….അവരെ രണ്ടു പേരെയും ജീവനോടെ കിട്ടണമെന്ന് മാത്രം….

)÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
…… രണ്ട് മാസങ്ങൾക്ക് ശേഷം……..

“രച്ചൂ കുളിച്ചു കഴിഞ്ഞില്ലേ ഇതുവരെ..? ”

ബാത്‌റൂമിൻറെ വാതിൽ തട്ടിക്കൊണ്ടു അയാൾ ചോദിച്ചു.

“ശരത്തേട്ടന്ന് കിടക്കാർന്നില്ലേ.. “
ഈറാന്നായാ തലമുടി തോർത്തു കൊണ്ട് ചുറ്റി കെട്ടി ബാത്‌റൂമിന്ന് പുറത്തേക്കിറങ്ങി കൊണ്ട് അവൾ ചോദിച്ചു

ഞാനിങ്ങനെ പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു. രവിയുടെ താലി പൊട്ടിച്ചതിന് ശേഷം എന്തൊക്കെ പുകിലുകളായിരുന്നു നടന്നത് …
ഒന്നും ഇപ്പോൾ ഓർക്കേണ്ട നമുക്ക് നമ്മൾ തന്നെ മതി. ഞാനും ഈ കുടിയനും പിന്നെ തക്കുടുവും നമ്മുടെ ലോകവും …

ന്നാ പിന്നെ കിടന്നോളൂ … ഇതാരെയാ കാത്തിരിക്കുന്നത്..

ശരീരത്തിൽ അല്പ്പമായുള്ള ജലകണങ്ങൾ ദേഹത്തു കിടക്കുന്ന നൈറ്റിയെ അതിന്നോട് ചേർത്ത് നിർത്തിയപ്പോൾ അവളുടെ അംഗലാവണ്യം കുറെ കൂടെ കൂടി.

“നീ വന്നിട്ട് കിടക്കാന്ന് കരുതി.”

അവളെ കെട്ടിപിടിച്ചു കൊണ്ട് പ്രണയത്തോടെ വികാര പരവശനായി അയാൾ പറഞ്ഞു..

“മരുന്ന് കഴിച്ചോ ശരത്തേട്ടാ “!?

അയാളെ അമർത്തി പുണർന്നുകൊണ്ട് അവൾ ചോദിച്ചു..

“മ്…! എന്നു മൂളി അവളുടെ തലമുടിയിലെ തോർത്ത് അഴിച്ചു ഈറനായ അവളുടെ മുടിയിലേക്ക് അയാളുടെ മുഖമമർത്തി ചുംബിച്ചു..!

അതോടൊപ്പം തന്നെ . അവരുടെ അടുത്ത് തൊട്ടിലിൽ കിടന്ന് കുഞ്ഞ് മാലാഖ പുഞ്ചിരിച്ച മുഖവുമായ് കണ്ണ് ചിമ്മി…

* * * * * * * * * * * *
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക… ഞാൻ തുടങ്ങിവെച്ച കഥകളെല്ലാം പൂർത്തീകരിക്കുന്നതാണ് .. അനാഥനെന്ന അനശ്വരമായ ആനന്ദം ഉടൻ തന്നെ നിങ്ങളിലേക്കത്തിക്കാൻ ശ്രമിക്കാം ♥️MJ

Leave a Reply

Your email address will not be published. Required fields are marked *