പെണ്ണിൻ്റെ മാഹാത്മ്യം Like

ഒരു നൂൽ ബന്ധമില്ലാതെ നിലത്തു കിടന്നു കരയുന്ന അതി ദയനീയമായ കാഴ്ച..!

അവൾ മിണ്ടാതെ ഇരിക്കുക യല്ലാതെ അതിനു മറുപടി ഒന്നും പറഞ്ഞില്ല.

പറയടീ നീ പഠിക്കുമ്പോൾ വല്യ പാർട്ടിക്കാരി ആയിരുന്നില്ലേ…! ഇപ്പൊ നിൻറെ നാക്ക് ഇറങ്ങി പോയോടീ ..?

മുടിക്ക് കുത്തി പിടിച്ചുകൊണ്ട്
വീണ്ടുംഅയാൾ അവളുടെ നേരെ ഗർജിച്ചു.

ചുവന്നു തുടുത്ത കണ്ണുകളോടെ അവൾ അയാളെ തന്നെ അല്പനേരംനോക്കി നിന്നു. ശേഷം പറഞ്ഞു തുടങ്ങി.

“നിങ്ങൾ ആനയെ മെരുക്കുന്നത് കണ്ടിട്ടുണ്ടോ…!?

ആദ്യമായി അയാളോട് കയർത്ത് സംസാരിക്കുന്ന അവളിലെ ആ ഭാവമാറ്റം കണ്ട് അയാൾ അമ്പരന്നു നിന്നു.അതുകൊണ്ട് തന്നെ അയാൾ ആശ്ചര്യത്തോടെ മൗനംപാലിച്ച് അവളെ നോക്കി നിന്നു.

അവൾ തുടർന്നു പറഞ്ഞു.

“ഉറങ്ങാൻ വിടാതെ… !,

വെള്ളം കൊടുക്കാതെ പട്ടിണിക്കിട്ട്…!,

മുറിവുണ്ടാക്കി..!, ഉപദ്രവിച്ചു… !,

ഭയപ്പെടുത്തി..! അടിച്ചമർത്തി..,

ആ പാപ്പാൻ അതിൻറെ ശക്തിയും ബുദ്ധിയും ഒക്കെ അയാളുടെ ആ മുനയുള്ള തോട്ടിക്കുള്ളിലാക്കുന്നു… !

അതൊന്ന് തിരിഞ്ഞു നിന്ന് ഒറ്റ കൊമ്പിൽ തീർക്കാവുന്നതെ ഉള്ളു ആ പാപ്പൻറെ ജീവിതമെന്ന് അതിന് നല്ല ബോധമുണ്ട്..!

പക്ഷെ.. വിശപ്പും, ദാഹവുംകാരണം ജീവൻറെ നിലനിൽപ്പ് അനുസരിച്ചു
പോയാലെ സാധിക്കൂന്ന് ചിന്തിപ്പിച്ച് അതിനെ
അടിച്ചമർത്തി മെരുക്കിയെടുക്കുന്നു..!

അത് അതിൻറെ ബലത്തെ സ്വയം മറക്കുന്നു…!

അതുപോലെ തന്നെയാണ് ഒരു പെണ്ണും..!

“കുടുംബം.., കുട്ടികൾ., അച്ഛൻ, അമ്മ.., കുടുംബത്തിൻറെ മാനം” ഇതൊക്കെ ഓർത്താ പല പെണ്ണുങ്ങളുംസ്വന്തം ജീവിതം , ഒരു നാലു ചുവരുകൾക്കുള്ളിൽ ജീവിച്ചു തീർക്കുന്നത്.. !

ഒന്ന് നിർത്തികൊണ്ടു അവൾ തുടർന്നു.
“നിങ്ങൾ ആ പെണ്ണിനെ മാത്രേ കണ്ടുള്ളു.. !? വേറെ ഒരാണും കൂടെ ഉണ്ടായിരുന്നല്ലോ.. !?

എന്താ അയാൾക്ക് സൂക്കേട് ഇല്ലേ.. !? അവന് കാമമില്ലേ.. !? അതൊക്ക അവൾക്ക് മാത്രേ ഉള്ളു.. അല്ല അവന് മാത്രേ പാടുള്ളു അതൊക്കെ.. ¡?

രണ്ടു കുട്ടികൾ ആയി കഴിഞ്ഞാൽ പിന്നെ ആണുംപെണ്ണും രണ്ടു മുറിയിൽ കിടന്നുറങ്ങുന്നാവരാണ് ഇവിടെ പകുതിയും പേരും.. !

അതോണ്ട് ഒരു പെണ്ണിന്നെ എന്തൊക്ക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുന്നെന്നറിയോ..!

ഹോർമോണിക്കൽ ചേഞ്ചസ്.., ബോഡി വെയിറ്റ്. ! ഇതൊക്ക ഒരു പെണ്ണ് അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.. !

അതിലുപരി സ്നേഹിക്കാൻ ആരുമില്ലെന്ന ചിന്ത.. !
മറ്റൊന്നും വേണ്ട ഒരു തലോടൽ.., ഒരു കെട്ടിപിടുത്തം., അതു മതി ഒരു പെണ്ണിന് സന്തോഷിക്കാൻ… !

വർഷങ്ങളായിട്ടും ഭർത്താവില്ലാതെ സ്ത്രീകൾ ജീവിക്കുന്നില്ലേ.. !?

തളർന്നു പോയ ഭർത്താവിനെ നോക്കികൊണ്ട് ജീവിതാവാസാനം വരെ ചില പെണുങ്ങൾ അയാളെ നോക്കി ജീവിക്കുന്നില്ലേ.. !?

അതൊക്ക അവർ ആ പെണ്ണിന് കൊടുക്കുന്ന സ്നേഹംകൊണ്ടുംബഹുമാനംകൊണ്ടും മാത്രമാണ്… !

വികാരങ്ങളെ അടക്കി പിടിക്കാൻ അവൾക്ക് അറിയാം…!

ഇതൊന്നും ഇല്ലാതെ വരുമ്പോ..! അർഹിക്കുന്നത് പോലും കിട്ടാതെ വരുമ്പോ…! ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ ഉണ്ടാവും ..!

സഹിക്കാൻ പറ്റാത്തവരുമ്പോ ചിലര് അങ്ങ് ഇട്ടെറിഞ്ഞെച്ച് പോകും..!

പക്ഷെ ആണുങ്ങൾക്ക് ഇതൊന്നും ബാധകമല്ല…. ! ” ഭാര്യ ഒന്ന് പ്രസവത്തിനു പോയാലോ ..! അല്ലെങ്കിൽ പ്രവാസ ജീവിതത്തിൽ ആയാലോ .., അതും അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ ഭാര്യ അടുത്തില്ലാതിരിക്കുകയോ ചെയ്താൽ അവന് കൂടെ കിടക്കാൻ ഒരുത്തി വേണം… !

ചോദിച്ചാ അവൻറെ ഭാര്യ അടുത്തില്ലാത്തോണ്ടല്ലേ ..! എത്ര നാളാന്നു വെച്ചാ അവൻ പിടിച്ചു നിൽക്കാ.., അവനും ഒരു “ആണല്ലേ “എന്ന ന്യായവും ..”!

ഒരു കാര്യം ഓർത്തോ ഒരു ആണിനെക്കാൾ ഇരട്ടി വികാരമുള്ളവളാണ് ഒരോ പെണ്ണും..! പക്ഷെ അവൾക്കത് അടക്കാന്നും ഒതുക്കാന്നും അറിയാം…!

കാരണം “കുടുംബം “എന്നുള്ള ചിന്ത.. “!

ആരോഗ്യമുള്ള ഒരാണിൻറെ ശരീരം പോലെ തന്നെയാണ് ഒരു പെണ്ണിൻറെ ശരീരവും..
ആണുങ്ങൾക്ക് മാത്രമല്ല വികാര വിചാരങ്ങൾ ഉള്ളത്.. അത് പെണ്ണുങ്ങൾക്കും ഉണ്ട്..!
രക്തവും മാംസവും കൊണ്ടു തന്നെയാണ് പെണ്ണിനേയും ഉണ്ടാക്കിയിട്ടുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *