പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 19

“ഡിഗ്രി കഴിഞ്ഞിട്ട് 1 കൊല്ലം വെറുതെ ഇരുന്നു കളഞ്ഞു… പിന്നെ മാസ്റ്ററിന് ചേർന്ന് ഇപ്പൊ ക്ലാസ്സിൽ പോലും മറിയാതെക്ക് പോവുന്നില്ല, എന്താ നിന്റെ ഉദ്ദേശം, അച്ഛനും ചോദിച്ചു എന്നോട്, നിനക്ക് പഠിക്കാൻ ഉദ്ദേശം ഉണ്ടോ അതോ വേറെ വല്ല പരിപാടിയും മനസ്സിൽ ഉണ്ടോ” രാശിക വീണ്ടും അവളോട് ചോദിച്ചു.

“ഞാൻ പണിക്ക് പോയിട്ട് ഒന്നും വേണ്ടലോ ഇനി ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ. കുറച്ചും കാര്യങ്ങൾ ചെയ്ത തീർത്തിട്ട് ഞാൻ പറയാം എല്ലാം” ആഷിക മറുപടി കൊടുത്തു.

“പിന്നെ നിന്ടെ മറ്റേ ഹോസ്പിറ്റലിൽ വന്ന ഒരുത്തൻ ഉണ്ടായിരുന്നിലെ, അവനെ പറ്റി ഉള്ള എന്തേലും ഡീറ്റെയിൽസ് ഉണ്ടെകിൽ നോട്ട് ചെയ്ത് വെച്ചോ. ഞാൻ പോയി വന്നിട്ട് ആ കാര്യത്തിൽ ഒരു തീരുമാനം ആക്കി തരാം” അവൾ റാഷികയെ നോക്കി പറഞ്ഞു. ഇവളോട് എന്തൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല എന്ന ഭാവത്തിൽ അവൾ ആഷികയെ നോക്കി തലയാട്ടി.

പിന്നീട് ഉള്ള ദിവസങ്ങൾ അവൾ അവന്റെ കോളേജ് ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു. താൻ ഏതാണ് ഒരൽപം വൈകി എന്ന് അവൾ മനസ്സിലാക്കി, ഹൃതികിന്ടെ പഠനം കഴിഞ്ഞ് അവൻ ജോലിക്ക് കേറിയിരുന്നു. പക്ഷെ അത് എവിടെ ആയിരുന്നു എന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി, സമയവും പോയി. വെറുതെ ജോലി ചെയുന്ന സ്ഥലത്തേക്ക് അങ്ങ് കേറി പോവാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല, അവൻ എങ്ങനെ വന്ന് പരിചയ പെട്ടോ അത് പോലെ തിരിച്ച് അവന്റെ ജീവിതത്തിലേക്ക് കേറി ചെല്ലണം. വണ്ടിയിൽ കത്തും, ഓരോ നിറത്തിലും ഉള്ള റോസാപ്പുകളും വെച്ച അവനെ അതെ രീതിയിൽ തന്നെ അവളും സ്വികരിക്കാൻ തീരുമാനിച്ചു.

ആദ്യത്തെ കുറച്ച് പരിശ്രമങ്ങൾ വിഫലം ആയെങ്കിലും ഒടുവിൽ അവന്റെ പിറന്നാളിൽ അവൾക്ക് അത് നടത്തിയെടുക്കാൻ സാധിച്ചു.

ശേഷം ഇപ്പൊ കഥ സംഭവിച്ച് കൊണ്ടിരിക്കുന്ന ഇടത്തേക്ക്…

“ആഷികാ…” കുറച്ച് ബുദ്ധിമുട്ടി കൊണ്ട് അവൻ പറഞ്ഞു.

“ഓഹ് അതൊക്കെ അറിയാമായിരുന്നു അല്ലെ, കണ്ണ് കണ്ടപ്പോ തന്നെ കണ്ടുപിടിച്ചു നീ. ഒരു ദിവസം… ഒരു ദിവസം അത് ഞാൻ തന്നെ നിന്റെ അടുത്ത് വന്ന് പറയും എന്ന് വിചാരിച്ചതാ, പക്ഷെ നീ..” ദേഷ്യത്തിൽ ആണ് ഇതൊക്കെ പറയുന്നത് എങ്കിലും അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.

“എടി നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല, ഇതൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്നും എനിക്ക് അറിയില്ല” വാക്കുകൾ ഇടറി കൊണ്ട് അവൻ പറഞ്ഞു.

“നിന്ടെ കൊന്ന കേൾക്കാൻ അല്ല ഞാൻ വന്നത്. നീ അറിയണം ഞാൻ നിന്റെ പിന്നാലെ ഉണ്ട് എന്ന്, മനസ്സാധാനത്തോടെ നീ ഇരിക്കരുത് ഇനി…” കൊപ്പം ജ്വലിക്കുന്ന കണ്ണുകളുമായി അവൾ പറഞ്ഞു. മുഖത്ത് ചുറ്റി വെച്ച ഷോൾ അവൾ ഊറി മാറ്റി. അവളെ വീണ്ടും കണ്ടതിന്റെ സന്തോഷവും സങ്കടവും കാരണം ഒന്നും പറയാൻ ആവാതെ അവൻ നിലത്ത് തന്നെ ഇരുന്നു.

“നീ ഇനി ഒരു പെണ്ണിനോടും ഈ പരിപാടി ആയിട്ട് ഇറങ്ങാത്ത വിധം നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും… എന്തിനാടാ എന്നോട് ഇത് ചെയ്തത്, ഞാൻ ശെരിക്കും സ്നേഹിച്ചില്ലെടാ നിന്നെ…” വികാരങ്ങൾ നിയന്ത്രിക്കാൻ ആകാതെ അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഹൃതികിന്റെയും കണ്ണുകൾ നിറഞ്ഞു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി.

“നിന്നെ ചതിക്കണം എന്ന് കരുതി ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അന്നും ഇന്നും നിന്നെ ഇഷ്ടമാണ്. പക്ഷെ… പക്ഷെ നമക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റില്ല, നിന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി എനിക്ക് അങ്ങനെ ചെയ്യെണ്ടി വന്നു”

“എന്തൊരു വാചാല മനസ്സ്‌കൻ… നിന്റെ ഈ നടക്കാം ഒന്നും എന്നോട് വേണ്ട… നീ എന്നി തുടങ്ങിക്കോ, നിന്റെ നാശം ഇന്ന് മുതൽ തുടങ്ങും” എന്നും പറഞ്ഞ് അവൾ തിരിച്ച് നടന്ന് പോയി.

അവളെ പുറക്കെ പോയി പിടിക്കണം എന്ന് ഉണ്ടായിരുനെകിലും കിട്ടിയ അടിയുടെ ആഗാതം കാരണം ശ്വാസം വലിക്കാൻ പോലും അവൻ ബുദ്ധിമുട്ടി. പിന്നീട് ഫോൺ എടുത്ത് സെക്യൂരിറ്റിയെ വിളിച്ച ശേഷം അവർ ആണ് അവനെ പുറത്തേക്ക് എത്തിക്കാൻ സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *