പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 19

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5

Perillatha Swapnangalil Layichu 2.5 | Author : Malini Krishnan

[ Previous Part ] [ www.kambi.pw ]


 

ഓരോ വളവ് തിരിയുമ്പോഴും അവൾ ചുറ്റും നിരീക്ഷിച്ചു, കണ്ണുകൾ അടച്ച് തനിക്ക് എന്തേലും ഓർമയിലേക്ക് കൊണ്ട് വരാൻ അവൾ തന്നാൽ ആവും വിധം ശ്രേമിച്ചു. ഓരോ ജംഗ്ഷനിലും വഴി ഏതാണ് എന്ന് മനസ്സിലാക്കാൻ അവൾക്ക് സാധിച്ചില്ല. ഈ വഴിയിലൂടെ വരുന്നത് അവൾക്ക് റോസ് ശീലമായി മാറി. അധികം കാത്തിരിക്കേണ്ടി വന്നില്ല, 4-5 ദിവസത്തിൽ ശേഷം അവൾ ശെരിയായി വഴിയിലൂടെ പോയി. അല്ലെന്ക്കിലും ഇപ്പൊ തന്നെ ഇതൊക്കെ ചെയാൻ ഒരുപാട് വൈകി പോയി എന്നൊരു തോന്നൽ അവളിൽ ഉണ്ടായിരുന്നു.

ആ വീടിന് മുന്നിൽ വണ്ടി നിർത്തിയ ശേഷം ആഷിക ഹെൽമെറ്റ് ഊറി, മെല്ലെ ചുറ്റും നോക്കി അവൾ ഉമ്മറത്തേക്ക് നടന്നു, കാളിങ് ബെൽ അടിച്ചു. അവൾ വന്നത് നീതുവിന്റെ വീട്ടിലേക്ക് ആയിരുന്നു (ഹൃതികിന്റെ കസിൻ). നീതു വാതിൽ തുറന്നു, ആഷികയെ കണ്ടതും എവിടെയോ കണ്ട പോലെ തോന്നി എന്ന് അല്ലാതെ ആരാണ് എന്ന് വ്യക്തമായി ഓർത്ത് എടുക്കാൻ കഴിഞ്ഞില്ല.

“ചേച്ചിക്ക് എന്നെ മനസ്സിലായോ..?” അവൾ ചോദിച്ചു. പരിചയം ഉള്ള ആൾ തന്നെ ആണ് എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് നീതുവിന്റെ ഭാഗത് നിന്നും നല്ല രീതിയിൽ ഉള്ള പ്രതികരണം തന്നെയാണ് ഉണ്ടായത്. നീതു തന്നെ മനസ്സിലാക്കാൻ കഷ്ടപ്പെടുന്നത് ആഷിക കണ്ടു.

“ചേച്ചി ഞങ്ങൾ കൂറേ മുന്നേ ഇവിടെ വന്നിട്ട് ഉണ്ട്. ഒരു ക്ലൂ തരാം ഞാൻ, ചേച്ചീട് ഒരു കസിന്റെ ഫ്രണ്ട് ആണ് ഞങ്ങൾ…” അവൾ പറഞ്ഞു.

“ആ… ഹൃതികിന്ടെ ഫ്രണ്ട്‌സ്. കേറി വാ മോളെ, ഷേ… ഞാൻ ഇത് എങ്ങനെ മറന്നു, വാ വാ ഉള്ളിലേക്ക് ഇരിക്ക്, മോൾ എന്താ ഈ വഴിക്ക് ഒക്കെ” നീതു പറഞ്ഞു. ഹൃതിക്, അപ്പൊ അതാണ് അവന്റെ പേര്.

“ഇത് വഴി ഇങ്ങനെ പോയപ്പോ വെറുതെ ഒന്ന് കേറാം എന്ന് വെച്ചു”

“അത് നന്നായി എടി. ഹൃതിക് എന്ത് പറയുന്നു മോളെ” നീതു ചോദിച്ചു.

ആ നായിന്റെ മോൻ അവന്ടെ അടുത്ത ഇരയെ വളക്കാൻ ഉള്ള പണിയും നോക്കി നടകുനുണ്ടാവും… എന്നും വിചാരിച്ച് അവൾ കൈകൾ ചുരുട്ടി.

“ഫോൺ നമ്പറും മാറ്റി വിശകപ്പട്ടണത്തിൽ എത്തിയ ശേഷം ഒരു വിവരവും ഇല്ല. അന്ന് എപ്പഴോ മേമയെ കണ്ടപ്പോ കുറച്ച് വിശേഷം പറഞ്ഞു”

“ആ… അപ്പൊ നമ്പർ ഇല്ല അല്ലെ. ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് അയച്ചപ്പോ സുഖം ആണ് എന്ന പറഞ്ഞെ. പിന്നെ MBA അല്ലെ, അതിന്റെ കുറച്ച് തിരക്കും കാര്യങ്ങളും… എന്ന ഞാൻ പോട്ടെ ചേച്ചി പിന്നെ എപ്പോഴെങ്കിലും ഇത് വഴി വരുമ്പോ കേറാം” ആഷിക പറഞ്ഞു. പരസ്പരം കൈ കൊടുത്ത ശേഷം അവൾ ഇറങ്ങി.

“ഡി ഒന്നും തോന്നരുത് കേട്ടോ, നിന്റെ പേര് എന്തായിരുന്നു” നീതു ചോദിച്ചു.

“ആഷിക” അവൾ മറുപടി കൊടുത്തു. നീതു ഒരു സംശയത്തിൽ അവളെ നോക്കി, അത് തന്നെ ആയിരുന്നോ അന്ന് പറഞ്ഞത് എന്ന് അവൾ സംശയിച്ചു.

“ചേച്ചിക്ക് എന്നെ കണ്ടിട്ട് ഓർമ പോലും ഉണ്ടായിരുന്നില്ല, പിന്നെ അല്ലെ എന്റെ പേര് ഓർത്ത് ഇരിക്കുന്നത്. ഇനി മറക്കണ്ട, ആഷിക” എന്നും പറഞ്ഞ് അവൾ ഹെൽമെറ്റ് എടുത്ത് തലയിലേക്ക് വെച്ചു.

“പിന്നെ ചേച്ചി, അവന്ടെ അഡ്രസ്സ് ഒന്ന് എനിക്ക് തരുമോ…” ആഷിക ചോദിച്ചു.

ഹൃതികിന്റെ വീട്… അവൾ അവിടെ എത്തിയെങ്കിലും അത് പൂട്ടിയിട്ട നിലയിൽ ആയിരുന്നു. അടുത്ത് ഉള്ള വീടുകളിൽ തിരക്കിയപ്പോ അവന്റെ അമ്മ, അവരുടെ മൂത്ത മകന്റെ കൂടെ ആണ് എന്ന് അറിഞ്ഞു. അത് മാത്രം അല്ല അവന്റെ കോളേജിന്റെ പേരും അവൾക്ക് അവരുടെ അടുത്ത് നിന്നും കിട്ടി. നല്ല നാട്ടുകാർ, എന്ത് ചോദിച്ചാലും തിരിച്ച് അനാവിശ്യമായി ഒന്നും പറയാതെ എല്ലാ ഡീറ്റെയിൽസ് തന്നു. അവൾ കിട്ടിയ വിവരങ്ങളുമായി വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു.

“ഡി… ഇത്രയും ഡ്രസ്സ് ഒക്കെ ആയിട്ട് എന്തിനാ പോവുന്നത് നീ എന്താ തിരിച്ച് വരാൻ ഉദ്ദേശം ഒന്നും ഇല്ലേ” ബാഗ് പാക്ക് ചെയ്ത് കൊണ്ടിരുന്ന അവളൂടെ റാഷിക ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൾ പാക്കിങ് തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *