പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 19

അടുത്ത രണ്ട് ദിവസവും സിക്ക് ലീവ് എഴുതി കൊടുത്ത് റെസ്റ്റിൽ ആയിരുന്നു ഹൃതിക്. അതിന്ടെ ഇടയിലും അവൻ അവളെ വീണ്ടും എങ്ങനെ കണ്ടുപിടിക്കും എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അവൻ നിന്നു. ഭക്ഷണം കഴിക്കാൻ പറ്റാതെ ആയി, എന്ത് ചെയ്യുമ്പോഴും ചിന്തകൾ ഈ വഴിക്ക് വരാൻ തുടങ്ങി, ഉറങ്ങും പറ്റാതെ ആയി.

സ്വയം പറഞ്ഞ് മനസ്സിലാക്കി അവൻ അടുത്ത ദിവസം ജോലിക്ക് പോകാനായി അവന്റെ പിജി’യിൽ നിന്നും ഇറങ്ങി. ഡോർ അടച്ചതും അവന്റെ കണ്ണുകൾ താഴെ കിടക്കുന്ന എൻവെലപ്പിലേക്ക് പോയി. അത് തുറന്നതും വീണ്ടും കറുത്ത റോസാപ്പൂക്കൾ ആയിരുന്നു. ദേഷ്യത്തിൽ അവൻ അതിന്ടെ ഇതളുകൾ പറിച്ച് എടുത്തു, നിലത്തേക്ക് എടുത്ത് അതിനെ ചവിട്ടി, അവൻ അവിടെ നിന്ന് അലറി. ചുറ്റുഭാഗം ഉള്ള ആൾക്കാരുടെ ശ്രെദ്ധ എല്ലാം അവന്റെ നേർക്ക് വന്നു. അതെ ദേഷ്യത്തിൽ തന്നെ അവൻ വണ്ടി എടുത്ത് ഓഫീസിലേക്ക് പോയി.

ലാപ്ടോപ്പ് തുറന്നെങ്കിലും വെറുതെ മൗസ് അങ്ങോട്ടും ഇങ്ങോട്ടും നീക്കി കളിക്കുക ആയിരുന്നു അവൻ.

“ഹൃതിക്… ഹൃതിക്…” അവന്റെ തോളിൽ തട്ടി ശ്രുതിക വിളിച്ച്കൊണ്ടേ ഇരുന്നു. പെട്ടന് സ്ഥലകാല ബോധം വന്ന അവൻ ചുറ്റും തിരിഞ്ഞ് നോക്കി, ശേഷം മാത്രമാണ് അവളെ നോക്കിയത്. അവൾ പിന്നെയും എന്തക്കയോ പറഞ്ഞു, ഒരു മൂളൽ അവന്റെ കാതിൽ വീണു, അവളുടെ ചൂണ്ട് അനങ്ങുന്നത് കണ്ട് അവൾ എന്തോ പറയുന്നുണ്ട് എന്ന് മനസിലാക്കി. ഒന്നും മനസ്സിലായില്ലെന്ക്കിലും അവളുടെ ഒപ്പം അവൻ നടന്നു.

“എന്ത് പറ്റി. അസുഖം മുഴുവൻ ആയിട്ട് മാറിയതിന് ശേഷം വന്ന പോരായിരുന്നോ (T)” അവൾ ചോദിച്ചു.

“ഏയ്… ഇവിടെ എത്തിയപ്പോ പെട്ടന്. ഐ ആം ഫൈൻ (T)” അവൻ മറുപടി കൊടുത്തു.

ഇതേ സമയം അവരുടെ മാനേജർ അടുത്തേക്ക് വന്നു.

“ഓൾ ഓക്കേ ഗയ്‌സ്, ഈസ് ദേർ എനി പ്രോബ്ലം ഹൃതിക്. യു സീം വെരി ഡിസ്ട്രക്ടഡ് ലെറ്റലി” മാനേജർ അവനോട് ചോദിച്ചു. കുറച്ച് ദിവസത്തെ ലീവിന് ശേഷം വന്നപ്പോ തൊട്ട് ഉള്ള മാറ്റങ്ങൾ എല്ലാർക്കും മനസ്സിലായി തുടങ്ങി എന്ന് അവന് മനസ്സിലായി.

“സീ ഹൃതിക്, ജസ്റ്റ് ക്ലിയർ എവെരിതിങ് ഫാസ്റ്റ് ആൻഡ് ചെക്ക് യുവർ മെയിൽ റെഗുലർലി. യു ഹാവ് മിസൈഡ് സമ് മെയിൽ ഡ്യൂറിങ് യുവർ ലീവ് ഐ ഡോണ്ട് വാണ്ട് എനി ദിലായ് ഫ്രം യുവർ സൈഡ്” മാനേജർ പറഞ്ഞു.

തിരിച്ച് ടേബിളിൽ പോയി ഇരുന്ന് പണി എടുക്കുമ്പോഴും തൊട്ടടുത് ഇരുന്ന ആൾകാർ ഓരോന്ന് പറയുകയും ചോയിക്കുകയും ചെയ്തു, ഒന്നും അവൻ കേട്ടില്ല, ശ്രേധികാൻ പറ്റുന്നില്ല. ഇതിന്ടെ ഇടയിൽ അയാൾ പറഞ്ഞ പോലെ മെയിൽ എല്ലാം എടുത്ത് നോക്കി, മിക്കതും ചെയ്ത കഴിഞ്ഞ വർക്കിന്റെ റിവ്യൂ ആയിരുന്നു, പുതിയ അസ്‌സൈന്മെന്റ് എന്ന് പറയാൻ ആകെ ഒരു മെയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു, Mr. കാളിദാസ്.

അയാളുടെ കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് റിവ്യൂ ചെയ്യാൻ പറ്റുമോ എന്ന് ആവിശ്യപെട്ടിട്ടുള്ള ഒരു മെയിൽ, ഹൃതികിന്റെ മുന്നേ ഉള്ള വർക്കുകൾ കണ്ട് അയാൾക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ചോദിക്കുന്നതും എന്നും ആ മെയിലിൽ ഉണ്ടായിരുന്നു.

അയാളുടെ ഒരു സെക്ട്രടറിയെ കാണാൻ വൈകുനേരം അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റാർബക്സ് കഫേയിലേക്ക് വരാനും പറഞ്ഞിരുന്നു.

ഓഫീസ് ടൈം കഴിഞ്ഞതും അവൻ അയാൾ കാണാൻ ആയിട്ട് ആ കഫെയിൽ പോയി ഇരുന്നു, ആ സെക്രട്ടറി ഇതുവരെ എത്തിയില്ലായിരുന്നു. അപ്പോഴേക്കും ഒരു സ്ത്രീ മെനു കാർഡ് ടേബിളിൽ വെച്ചിട്ട് പോയി, പക്ഷെ ഓർഡർ ചെയ്യാൻ വേണ്ടി അത് തുറന്നതും അവൻ അതിൽ ഒരു പേപ്പർ കഷ്ണം മടക്കി വെച്ചത് കണ്ടു.

“ചെയ്ത് വെച്ചതിൽ നിന്നും രക്ഷപെടാൻ പറ്റും എന്ന് കരുതിയോ നീ. വിധി എന്നൊന്ന് ഉണ്ട്, അത് നിന്നെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും”

വായിച്ച് കഴിഞ്ഞതും അത് ആര് എഴുതി വെച്ചത് ആയിരിക്കും എന്ന് അവന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. അവന്റെ കണ്ണുകൾ ചുറ്റും പോയി, ഒരു ഹൂദി ഇട്ട ആൾ കഫെയുടെ പുറത്ത് നിന്നും അവനെ നോക്കി നില്കുന്നത് അവൻ കണ്ടു, അവൻ പതിയ ചെയറിൽ നിന്നും എഴുന്നേറ്റതും അയാൾ തിരിഞ്ഞ് നടക്കാൻ തുടങ്ങി. കഫെയുടെ പുറത്തു നടന്ന് എത്തിയതും ഹൃതിക് അയാളുടെ പുറക്കെ ഓടാൻ തുടങ്ങി, ആയാലും കൂടുതൽ ഒന്നും ആലോചിക്കാതെ ആ തിരക്കിനിടെ ഇടയിലേക്ക് ഓടി കേറി.

Leave a Reply

Your email address will not be published. Required fields are marked *