“എന്ന പിന്നെ കുറച്ച അഡ്ജസ്റ്റ് ഒക്കെ ചെയ്ത പിടിച്ച നിക്. നീ പിന്നെ പണ്ടേ അഡ്ജസ്റ്റ് ചെയാൻ മിടുക്കാണ് ആണലോ അതുകൊണ്ട് വല്യ സീൻ ഇല്ല.”
“ഡാ ഡാ, നീ വെറുതെ എന്നെ പറ്റി ഇല്ലാത്ത ഓരോ കാര്യങ്ങൾ പറഞ്ഞ നടന്ന ഇണ്ടാലോ.”
“ലാബിൽ നമ്മൾ 4 പേർക്കും കൂടി ആകെ ഒരു ഓസ്‌സിലോസ്കോപ് ആയിരുന്നു ഉണ്ടായിരുന്നത്, അത് എടുത്തിട്ടിട്ട് നീ ശ്രുതിയുടെ ഗ്രൂപ്പിന് കൊടുത്തു. എന്നിട്ട് നീ ഞങ്ങളോട് നീ ഒരു ഡയലോഗ് അടിച്ചു ‘ഇതൊന്നും വേണ്ടടാ നമുക് അഡ്ജസ്റ്റ് ചെയാം എന്ന്’. എന്നിട്ട് ലാസ്‌റ് സർ പിടിച്ച ലാബിന് പുറത്തു ആകുകയും ചെയ്തു.”
“എന്നിട്ട് നിങ്ങൾ എന്നെ വെറുതെ വിട്ടില്ലലോ, 3 ഫലൂദ വാങ്ങിപിച്ചിലെ.”
“ഇല്ലടാ നിനക്കു പിന്നെ കെട്ടിപ്പിടിച്ച ഉമ്മ തരാം ഞാൻ. പിന്നെ ടൂർ പോയ സമയത് ഹോട്ടലിൽ കിട്ടിയ അടിപൊളി റൂം ആരോടും പറയാതെ നീ അവൾക്കും ഫ്രണ്ട്സിനും കൊടുത്തിട്ട്, നമ്മളെ ഏതോ ഒരു റൂമിൽ ആക്കി. എന്നിട്ട് നീ പിന്നെയും പറഞ്ഞു ‘നമുക് എന്തിനാ ഇത്ര വല്യ റൂം അഡ്ജസ്റ്റ് ചെയാം എന്ന്’, ഇതൊക്കെ ചെയ്തിട്ടും നിനക്കു വല്ല ഗുണവും ഉണ്ടായോ അതും ഇല്ല.”
“അളിയാ നീ അതൊക്കെ ഒന്ന് മറന്നേ, അപ്പോഴത്തെ ഒരു ആവേശത്തിൽ പറ്റി പോയി.”
“ആ ശെരി അത് പോട്ടെ. അല്ലടാ ഒരു പ്രാവിശ്യം അവളുടെ അച്ഛൻ അവളെ കോളേജിൽ കൊണ്ടാകാൻ വന്നപ്പോ നീ ആ വണ്ടിയുടെ നമ്പർ നോട്ട് ചെയ്തിട്ട് അവളുടെ അച്ഛന്റെ പേരും അഡ്രസ്സും കണ്ടുപിടിച്ചിലായിരുന്നോ, അത് എങ്ങനെ ആയിരുന്നെടാ ചെയ്തത് ഞാൻ മറന്ന് പോയി.” ഞാൻ ഒരു കൗതുകത്തോട് ചോദിക്കുന്ന പോലെ അവനോട് ചോദിച്ചു.
“അപ്പൊ അതാണ് കാര്യം, എടാ കൊച്ചുകള്ളാ… നീ എങ്ങനെ ഇതിൽ ചെന്ന് പെട്ടു, നിനക്കു വല്യ താല്പര്യം ഉള്ള ഫീൽഡ് ഒന്നും അല്ലായിരുന്നെല്ലോ ഇത്. കോളേജ് കഴിഞ്ഞപ്പോളേക്കും നീ വല്ലാണ്ട് വളർന്നുട്ടോ ഡാ ഹൃതികെ.” അവൻ ഒരു ഒരു ആക്കിയ ചിരിയോട് കൂടി പറഞ്ഞു.
എലാം പെട്ടന് സമ്മതിച് കൊടുക്കാൻ ഉള്ള ഒരു ചമ്മൽ കാരണം അവൻ പറഞ്ഞത് ഒക്കെ ഞാൻ നിരസിച്ചു. “നീ എന്തോകെയാടാ ഈ പറയുന്നേ, എടാ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ.”
“അതിന് ഞാൻ എന്താ വിചാരിച്ചത് എന്ന് നീ പറ എന്ന.”
“ഞാൻ ഒരു പെണ്കുട്ടിയുടെ വണ്ടി നമ്പർ നോട്ട് ചെയ്തിട്ട് അവളെ കണ്ടുപിടിക്കാൻ നിന്നെ വിളിച്ചത് ആണ് എന്നാലേ നീ വിചാരിച്ചത്.”
“ഏഹ്, അപ്പൊ അതല്ലെ കാര്യം.” ഡേവിഡ് ഒരു ഞെട്ടലോഡ് കൂടി ചോദിച്ചു.
“അല്ല അതാണ് കാര്യം പക്ഷെ നീ വിചാരിക്കുന്ന പോലെ വേറെ ദുരുദ്ദേശം ഒന്നും ഇല്ല. ജസ്റ്റ് ഒന്ന്…” ഞാൻ കുറച് ചമ്മലും നാണത്തോടെയും കൂടി പറഞ്ഞു.
“അയ്യടാ, അത് എന്താണ് ഈ വേറെ ഒരു കാര്യം അത് നീ പറ, അപ്പൊ ഞാൻ പറഞ്ഞ തരാം എങ്ങനെ കണ്ടുപിടിക്കേണ്ടത് എന്ന്.”
“എടാ അത് പിന്നെ… അത്… ഒരു ക..കല്യാണത്തിന് പോയപ്പോ സംഭവിച്ചതാണ്.”
“പറ പറ എല്ലാ ഡീറ്റെയിൽസ് അടക്കം വിഷാദം ആയിട്ട് കാര്യം പറ. നിന്ടെ ഒരു ലവ് സ്റ്റോറി കേൾക്കണം എന്നത് എന്റെ ഒരു വല്യ ആഗ്രഹം ആയിരുന്നു. ഇത് കേട്ടിട്ട് വേണം നിനക്കും ഈ അസുഖം പിടികൂടിയ വിവരം എടുത്ത് നമ്മളുടെ ഗ്രൂപ്പിൽ ഇടാൻ.” അവൻ എന്തോ വല്യ വിജയം നേടിയത് പോലെ ഇരുന്ന് ചിരിച്ചു.
“എടാ മോനെ ചതിക്കല്ലേ, ഞാൻ പറഞ്ഞില്ലെ ഡാ നീ വിചാരിക്കുന്ന പോലെ onnum അല്ല. ഒരു കല്യാണത്തിന് പോയപ്പോ സ്കൂട്ടറിൽ ഒരു പെണ്കുട്ടി വന്നിട്ട് എന്റെ വണ്ടിയിൽ ഒന്ന് തട്ടി, അത് ആണെകിൽ താഴെ വീണ് കൂറേ സ്ക്രച്ചും ആയി, എന്നിട്ട് ആരോടും പറയാതെ അവൾ വണ്ടി എടുത്തിട്ട് സ്ഥലം വിട്ടു.” ഞാൻ പറഞ്ഞു. പണ്ട് പെൺകുട്ടികളോട് സംസാരിക്കാൻ പേടിയായത് കൊണ്ട് പ്രേമിക്കുന്നതിന് ഒക്കെ എതിർത്ത കൂറേ സിഗ്മ കളിച്ച നടന്നിട്ട് ഉണ്ട് ഞാൻ. ആ ഞാൻ ഇനി ഒരു പെൺകുട്ടിയെ ഇഷ്ടം ആണ് എന്ന് ഇവൻ ഗ്രൂപ്പിൽ ഒക്കെ പറഞ്ഞ ഉള്ള നാണക്കേട് ഓർത്തിട്ട് അവനോട് ഞാൻ ഈ കള്ളം പറഞ്ഞു.
“അത്രക്ക് ആയോ അവൾ, വെറുതെ വിടരുത് അവളെ. നീ അവളുടെ ഡീറ്റെയിൽസ് പറ നമ്മൾക് ഇപ്പൊ തന്നെ ചോയ്ക്കാം.” അവൻ കുറച്ച ദേഷ്യത്തിൽ പറഞ്ഞു.
