പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 3

“രണ്ടാളും എന്റെ റൂമിലേക്ക് ഒന്ന് വന്നേ.” അച്ഛാച്ചൻ ഓർഡർ തന്നിട്ട് മുന്നിൽ പോയി.

“പുല്ല്, ഒക്കെ തീർന്നു.” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

“ഏയ്, അച്ഛാച്ചൻ ആരോടും പറയിലായിരിക്കും, സംസാരിച്ച നോക്കാം നമുക്ക്.” കിച്ചു പറഞ്ഞു. എന്നിട്ട് ഞങ്ങൾ രണ്ടാളും അച്ചാച്ഛന്ടെ പുറകെ റൂമിലോട്ട് പോയി.

അച്ചാച്ഛന്ടെ റൂമിൽ കൂടുതൽ സ്ഥലം മാഗസീനും പഴയ പത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. കൂറേ ട്രോഫിയും പ്രൈസും ഒക്കെ വെക്കാൻ വേണ്ടി ഒരു ഷെൽഫ് തന്നെ ഉണ്ടായിരുന്നു. അച്ഛാച്ചൻ അതിന്ടെ ഇടയിൽ നിന്നും എന്തക്കയോ അന്വേഷിക്കുന്നുണ്ടായിരുന്നു.

“അച്ഛാച്ചൻ വിചാരിക്കുന്ന പോലെ ഒരു മോശം ഉദ്ദേശം ഒന്നും ഇവന് ഇല്ല, വേറെ എന്താ ചെയ്യണ്ടത് എന്ന് അറിയാതെ ആയോപോ പറ്റിപോയതാ. ഇനി ഇങ്ങനെ ഒക്കെ സംഭവിക്കാത്ത ഇരിക്കാൻ ഞാൻ ഇവനെ പറഞ്ഞ മനസിലാക്കിക്കോളാം.” കിച്ചു എനിക്ക് വേണ്ടി പറഞ്ഞു.

“അങ്ങനെ പറയുമ്പോളേക്കും ഇവൻ അത് വേണ്ട എന്ന് വെക്കുക ആണെകിൽ നീയൊന്നും പ്രേമിക്കാൻ നിക്കാത്തത് തന്നെയാ നല്ലത്.” അച്ഛാച്ചൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി നിന്നും, ഇനി ഞങ്ങളെ കളിയാക്കാൻ പറയുന്നത് വല്ലതും ആണോ എന്ന് അറിയാതെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പുരികം പൊക്കി കാണിച്ചു.

“നിങ്ങളെ ഇതൊന്നും പറഞ്ഞ ഉപദേശിക്കാൻ അല്ല ഞാൻ വിളിച്ചത്, ഇങ്ങനെ നിക്കാതെ ഇവിടെ വന്ന് ഇരിക്ക് മക്കളെ.” എന്നും പറഞ്ഞ അച്ഛാച്ചൻ ബെഡിൽ കൈ വെച്ച കാണിച്ചു. എന്താ സംഭവിക്കുന്നെ എന്ന് അറിയാതെ ഞങ്ങൾ രണ്ടാളും മെല്ലെ മെല്ലെ അവിടെ പോയി ഇരുന്നു.

“പണ്ടൊന്നും പ്രേത്യകിച് പേര് ഒന്നും ഇല്ലായിരുന്നു ഇതിന്, ഒരു ആണിനും പെണ്ണിനും പരസ്പരം ഇഷ്ടം ആണെകിലും, ഒരാൾക്ക് മാത്രമേ ഇഷ്ടമുള്ളൂ എങ്കിലും പ്രേമം ആണ് എന്നെ പറഞ്ഞ നടക്കു. ഒരാൾക്കു മാത്രം അങ്ങോട്ട് ഇഷ്ടം തോന്നുന്നതിന് ഇപ്പൊ ഇംഗ്ലീഷിൽ നിങ്ങൾ എന്തോ പറയുവലോ…”

“one-side ലവ്” കിച്ചു അഭിമാനത്തോടെ ഉത്തരം പറഞ്ഞു.

“ആ അത് തന്നെ, ഞാൻ പണ്ട് പത്രഓഫീസിൽ ജോലി ചെയുന്ന സമയത്, വേറെ ഡിപ്പാർട്മെന്റിൽ ഒരു നല്ല സുന്ദരി കുട്ടി ഉണ്ടായിരുന്നു പക്ഷെ എനിക്ക് അവളുടെ പേര് പോലും അറിയിലായിരുന്നു. ഞങ്ങൾ എപ്പോ കണ്ടാലും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുമായിരുന്നു, ഒന്ന് ഒന്നര കൊല്ലം അങ്ങനെ തന്നെ, അതുകൊണ്ട് തന്നെ അവൾക് എന്നോട് ഇഷ്ടം ഉണ്ടാവും ഞാൻ ഒന്ന് പോയി പറഞ്ഞ മാത്രം മതി എന്നാണ് ഞാൻ വിചാരിച്ചത്, പക്ഷെ എനിക്ക് പോയി പറയാൻ ഒരു മടിയും പേടിയും ആയിരുന്നു.” ഒരിക്കലും പ്രേതിക്ഷിക്കാത്ത ആളുടെ അടുത്ത നിന്നും ഒരു കാര്യം കേട്ടപ്പോ, അതും ഒരു പ്രണയകഥ, ഞാനും കിച്ചുവും ഞെട്ടി തരിച്ചു.

“എന്നിട്ട് എന്തായി.”

“ഞാനും കൂറേ കാലം ഒരു പൊട്ടനെ പോലെ നടന്നു അവൾക്ക് എന്നോട് ഇഷ്ടം ഇണ്ടാവും എന്ന് കരുതി. ഒരു ദിവസം അവൾ എന്റെ അടുത്ത് വന്നു, ഞാൻ പരസ്യം ഒക്കെ പ്രിന്റ് അടിച്ച കൊടുക്കുന്ന വിഭാഗത്തിൽ ആയിരിന്നു. അവൾ വന്നിട്ട് എന്നോട് പറഞ്ഞു അടുത്ത ആഴ്ച അവളുടെ കല്യാണം ആണ് അപ്പൊ ഒരു പരസ്യം പ്രിന്റ് അടിക്കാൻ ഏകദേശം എത്ര രൂപ ആവും എന്ന് അറിയാൻ.” അച്ഛാച്ചൻ ഒരു ദീർകാശ്വാസം എടുത്തു പിന്നെയും തുടർന്നു, ലാസ്‌റ് ഉള്ള ഡയലോഗ് കേട്ടപ്പോ എനിക്കും ഇവനും ചെറുതായി ചിരി വന്നെങ്കിലും ഞങ്ങൾ മുഖത്തു ഭാവവ്യത്യാസം വരുത്താതെ ഇരുന്നു.

“പോയി പറയാൻ ധൈര്യം ഇല്ലാത്ത കൊണ്ട് അവളെ വേറെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊണ്ടുപോയി. ഒരാൾ മാത്രം പ്രേമത്തിൽ ആവുന്നതിനെ കാലും വല്യ കഷ്ടപ്പാട് വേറെ ഒന്നിനും ഇല്ല, ഇങ്ങനെ ഒരു പൊട്ടനെ പോലെ കിട്ടാത്ത പ്രേമം കിട്ടും എന്ന് വിചാരിച്ച നടക്കാം. അപ്പൊ മോൻ അവളുടെ പുറക്കെ പോവരുത് എന്നൊന്നും ഞാൻ പറയില്ല പക്ഷെ ഇത് പോലെ വീടിന്ടെ പരിസരത്തു ഉള്ള ചുറ്റിക്കളി ഒന്നും വേണ്ട, വേറെ എവിടേലും പോയി കാണണം, എന്നിട്ട് മെല്ലെ മെല്ലെ കാര്യം പറയണം. പേടിച്ച ഇരുന്ന് അവസരം കളയരുത്.” ഈ ഉപദേശങ്ങൾ ഞാൻ ശ്രേധിച്ച കേട്ട് ഇരുന്നു.

“മക്കളെ, പറഞ്ഞിട്ട് അവൾ ഇഷ്ടം അല്ല എന്ന് പറയുമോ എന്ന ഒരു പേടി നിനക്കു ഉണ്ടാവും പക്ഷെ, അതിനെ കാലും ബുദ്ധിമുട്ട് ആയിരിക്കും അവളോട് പറയാത്ത ഇരുന്നിട്ട് ആ അവസരം കളയുന്നത്. അപ്പൊ ഇനി തൊട്ട് അവളുടെ വീടിന്ടെ മുന്നിൽ ഉള്ള പരിപാടി ഒക്കെ നിർത്തിട്ട് വേറെ വഴി ആലോചിക്കാൻ നോക്ക്. ഹ്മ്മ്, രണ്ടാളും പൊക്കോ.” അച്ഛാച്ചൻ പറഞ്ഞ അവസാനിപ്പിച്ചു.

സിനിമയിൽ മാത്രമേ ഞാൻ ഇത് പോലെ ഉള്ള അപ്പുപ്പന്മാരെ കണ്ടിട്ട് ഉള്ളു. എനിക്ക് എണീറ്റ് നിന്ന് ഒരു സല്യൂട്ട് കൊടുക്കണം എന്ന് ഉണ്ടായിരുന്നു ആ മനുഷ്യനോട്. ഞാൻ ഇത്ര കാലം ചെയ്തത് അത്ര വല്യ ഒരു തെറ്റ് അല്ല എന്നും, ഇതിന് മാത്രം കുറ്റബോധം പിടിക്കണ്ട കാര്യവും ഇല്ല എന്ന് തോന്നി. എന്റെ ജീവിത്തൽ ഒരു കാര്യം ചെയാനും എനിക്ക് ഇത്ര മോട്ടിവേഷൻ കിട്ടിയിരുന്നില്ല.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *