പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 3

അങ്ങനെ ഉച്ചക് ഫുഡ് കഴിച് കഴിഞ്ഞിട്ട് ഞാൻ ക്ലാസ്സിലേക്ക് ഇറങ്ങി. വൈകുനേരം വേറെ കൂറേ പഠിച്ചും പിന്നെ കൂടെ ഉള്ളവരെ കൂറേ കൂടി പരിചയപെട്ടും ഇന്നത് ക്ലാസ് കഴിഞ്ഞു. ഇനി കുറച്ച ദിവസം സ്ഥലത് ഇണ്ടാവില്ലലോ എന്ന് ഓർത്തപ്പോ വീട്ടിലേക് പോവുന്നതിന് മുന്നേ അവളുടെ വീടിന്ടെ പരിസരത്തു പോയി അവളെ ഒരു നോക്ക് കാണുവാൻ തോന്നി. ലൊക്കേഷൻ എടുത്ത് ഗൂഗിൾ മാപ്പ് ഓൺ ആക്കി ഞാൻ അങ്ങോട്ട് പോയി. ആണ് അവളെ ഫോല്ലോ ചെയ്തപ്പോ പോയ വഴി അല്ല മാപ്പിൽ ഉള്ള വഴി, ഇത് കുറച്ചും കൂടി എളുപ്പം ഉള്ള വഴി ആയിരുന്നു. കോളേജ് വിട്ട് വിട്ടേലെക് ഏതാണ് ഉള്ള സമയം ആവുന്നേ ഉള്ളു, അതുകൊണ്ട് അവളുടെ വീടിന്ടെ കുറച്ച അപ്പുറത് ഉള്ള ബസ് സ്റ്റോപ്പിന്റെ ഓപ്പോസിറ്റിൽ കുറച്ച ബാക്കിൽ ആയിട്ട് ഞാൻ ബൈക്കിൽ ഇരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി ഫോൺ എടുത്ത് ഞാൻ വെറുതെ ചെവിയിൽ വെച്ചു.

കുറച്ച അതികം സമയം കഴിഞ്ഞിട്ടും അവൾ ആ വഴി വരുന്നുണ്ടായിരുന്നില്ല. “അവൾ ഇനി വീട്ടിൽ നേരത്തെ എത്തി കാണുമോ, അങ്ങോട്ട് ജസ്റ്റ് ഒന്നു പോയി നോക്കിയാലോ.” ഞാൻ മനസ്സിൽ ഓർത്തു. ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട ശേഷം ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയാൻ വേണ്ടി പോവുമ്പോഴേക്കും എന്റെ മുന്നിൽ ഒരു ബസ് വന്ന് നിർത്തി. നക്ഷത്രങ്ങൾ വെച്ചു പതിപ്പിച്ച ഒരു കൊലുസ്സിട്ട കാലുകൾ ആ ബസിൽ നിന്നും ഇറങ്ങി, എന്റെ കണ്ണുകൾ അല്ലാതെ വേറെയൊന്നും പ്രവർത്തിക്കുണ്ടായിരുന്നില്ല. ഇരുവഴികളും റോഡിന്റെ ഇരുവശത്തേക്കും നോക്കി അവൾ റോഡ് ക്രോസ്സ് ചെയ്തു. മുന്നിലോട്ട് നോക്കി തന്നെ അവൾ അവളുടെ വീട്ടിലേക്ക് നടന്നു പോയി, അവൾ പോവുന്നത് ഞാൻ പിന്നിൽ നിന്നും കണ്ട് ആസ്വദിച്ചു. എന്നെ ഒന്ന് നോക്കിയത് പോലും ഇല്ലാലോ എന്ന വിഷമം എനിക്ക് ഉണ്ടായിരുന്നു.

എന്റെ തോളിൽ ആരോ കൂറേ നേരമായി പിടിക്കുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ ഏതോ മായാലോകത്ത് എത്തിയിരുന്നു. “ഡാ, ഡാ..” പെട്ടന് തിരിഞ്ഞ നോക്കി അവനെ കണ്ടപ്പോ ഞാൻ ഞെട്ടി, കിച്ചു ആയിരുന്നു.

“ഡാ കിച്ചു നീ എന്താ ഇവിടെ.” ഒരു ഞെട്ടലോഡ് കൂടി ഞാൻ ചോദിച്ചു.

“ഞാൻ കുറച്ച അപ്പുറത് ഒരു കടയിൽ ചായ കൂടി വന്നത് ആയിരുന്നു, അപ്പോഴാണ് സ്ടാൽകിങ് ഒക്കെ തെറ്റ് ആണ് എന്ന് പറഞ്ഞ ഒരു തെണ്ടി ഇവിടെ ബസ് സ്റ്റോപ്പിൽ ആരെയോ കാത്തുനില്കുനത് കണ്ടത്.” ഇനി എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി ഇട്ടു.

“ഒരു കൈയപദം നാറ്റിക്കരുത്.” ഞാൻ കൈകൂപ്പി അവന്ടെ മുൻപിൽ നിന്നു.

എന്റെ കോളർ പിടിച്ചിട്ട് അവൻ പറഞ്ഞു “ആരെ കാണാൻ വേണ്ടിയാടാ പന്ന കോഴി നീ ഇവിടെ വന്ന നില്കുന്നത്.”

“എടാ ഒക്കെ പറയാം ഞാൻ, നീ ഇന്ന് തറവാട്ടിലേക്ക് വരിലെ അച്ഛൻ വരുന്നുണ്ട്, അവിടുന്ന് എല്ലാം ഞാൻ പറഞ്ഞ തരാം.” ഞാൻ ശബ്ദം കുറച്ചു അവനോട് പറഞ്ഞു.

“ആ അറിഞ്ഞു അറിഞ്ഞു, വരാം ഞാൻ, കാര്യങ്ങൾ ഒക്കെ ഡീറ്റൈൽഡ് ആയിട്ട് തന്നെ അറിയണം.” അവൻ എന്നെ അടിമുടി ഒന്ന് നോക്കിട്ട് പറഞ്ഞു.

“ഞാൻ എന്ന പോട്ടെ, എയർപോർട്ട് പോയി കൂട്ടിട്ട് ഞങ്ങൾ അങ്ങോട്ട് വരാം.”

“എയർപോർട്ട് പോണം എന്നുള്ള കാര്യം ഇപ്പോഴെങ്കിലും ഓർമ വന്നാലോ. അവിടെ വേച്ഛ് കാണാം അപ്പൊ.”

എല്ലാം അവനോട് പറയേണ്ടി വരുവാളോ എന്നൊരു ചമ്മലോട് കൂടി ഞാൻ വീട്ടിലേക്ക് പോയി. അപ്പോഴേക്കും അമ്മ ഒക്കെ പാക്ക് ചെയ്ത കാറിൽ വെച്ചിട്ട് ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ കേറി പെട്ടന് ഫ്രഷ് ആയിട്ട് ഞങ്ങൾ അപ്പൊ തന്നെ ഇറങ്ങി.

എയർപോർട്ടിൽ എത്തി കുറച്ച കഴിഞ്ഞപ്പോ തന്നെ അച്ഛൻ വന്നു. പിന്നെ അവിടെ അച്ഛന്റെയും അമ്മയുടെയും സ്നേഹ പ്രേകടനം ആയിരുന്നു. അതൊന്നും കണ്ട് നിക്കണ്ട എന്നും വിചാരിച്ച ഞാൻ പെട്ടിയൊക്കെ എടുത്ത് വണ്ടിലേക്ക് വെച്ചു, എന്നിട്ട് അച്ഛനോട് കൈ കാണിച്ചിട്ട് ഡ്രൈവർ സീറ്റിൽ പോയിരുന്നു. അച്ഛനും അമ്മയും വണ്ടിലേക്ക് കേറാൻ വന്നു. അച്ഛൻ ആയിരുന്നു ഫ്രന്റ് സീറ്റിൽ ഇരിക്കാൻ വന്നത്. ഞാൻ അമ്മേനെ നോക്കി മുന്നിലോട്ട് വന്നിരിക്കാൻ ആംഗ്യം കാണിച്ചു. അമ്മ കണ്ണ് അടച്ച സാരമില്ല പോട്ടെ എന്ന് കാണിച്ചു. എനിക്ക് കുറച്ച ദേഷ്യം വന്നെങ്കിലും അതൊന്നും കാണിക്കാതെ ഞാൻ വണ്ടി എടുത്തു.

“നീ CAT കോച്ചിങ്ങിന് ചേർന്നു’ലെ” അച്ഛൻ എന്നോട് ചോദിച്ചു.

“ആ”

“പഠിച്ച ഒക്കെ കഴിഞ്ഞ മെല്ലെ കേറിയ മതി ജോലിക്ക്‌ ഒക്കെ, നല്ല ക്ലാസ് ആണോ.”

“ഹ്മ്മ്”

“ഇന്ന് ക്ലാസ് ഇണ്ടായിരുന്നോ നിനക്.”

“ആ.” എല്ലാത്തിനും ഞാൻ ഒറ്റ വാക്കിൽ ഉത്തരം കൊടുത്തു. അച്ഛൻ അമ്മയോട് എന്തക്കയോ കൈ കൊണ്ട് കാണിക്കുണ്ടായിരുന്നു. പിന്നെ അവിടെ എത്തുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല, അച്ഛനും അമ്മയും എന്തക്കയോ വിശേഷം പറയുണ്ടായിരുന്നു. തറവാട്ടിൽ അച്ഛച്ചനും അച്ഛന്റെ അനിയനും, അവരുടെ ഭാര്യയും മക്കളും ആണ് ഉള്ളത്. നാട്ടിൽ എത്തിയ ഇപ്പോഴും ആദ്യം അങ്ങോട്ട് ആണ് അച്ഛനും ഞങ്ങളും പോക്കർ ഉള്ളത്. അച്ഛാച്ചൻ ന്യൂസ്‌പേപ്പർ പ്രെസ്സിൽ കോപ്പി റൈറ്റർ ആയിരുന്നു, കൂറേ ആയി റിട്ടയർ ആയിട്ട്. ചെറിയച്ഛൻ ബാങ്കിൽ വർക്ക് ചെയുന്നു. ഞാനും അച്ഛാച്ഛനും അത്യാവശ്യം കമ്പനി ആണ്, ഞങ്ങളെ കാണാൻ ഏകദേശം ഒരേപോലെ ആണ് എന്നാണ് എല്ലാരും പറയാറ് ഉള്ളത്.

കുറച്ച നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ തറവാട്ടിൽ എത്തി. എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ സൈഡിൽ നല്ല പരിചയം ഉള്ള ഒരു ബൈക്ക് ഞാൻ കണ്ടു, ഒന്ന് ഓർത്തെടുത്തപ്പോഴാണ് അത് കിച്ചുവിന്റെ ആണ് എന്ന് മനസിലായത്. ഇവൻ ഇത്ര പെട്ടന് വരും എന്ന് ഞാൻ കരുതിയില്ല, അതാ വാതിലിന്റെ അവിടെ എന്നെ നോക്കി ചിരിച്ച നില്കുനുണ്ട്. അവളെ പറ്റി അറിയാൻ എന്നെ കാലും ആകാംഷ അവൻ ആണ് ഇപ്പൊ. ഉള്ളിൽ കയറി എല്ലാരേയും കണ്ട് കൈ കൊടുത്തു വിശേഷങ്ങൾ ഒക്കെ പറഞ്ഞ ഞങ്ങൾ കഴിക്കാൻ ഇരുന്നു. കിച്ചു എപ്പോഴാ കഥ പറയുന്നേ എന്ന് എന്നോട് ചോദിച്ച കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.

“ഇതൊന്നു ഫിനിഷ് ചെയ്തിട്ട് പോരെ മോനെ.” ഞാൻ അവനോട് അപേക്ഷിച്ചു.

കഴിച്ച കഴിഞ്ഞ കൈ കഴുകി കഴിഞ്ഞതും അവൻ എന്നെയും വിളിച്ചു കൊണ്ട് പുറത്തേക് പോയി

“പറ പറ, കഥ പറയാതെ നിന്നെ ഇവിടുന്ന് വിടുന്ന പ്രെശ്നം.”

“എടാ ആണ് കല്യാണത്തിന് ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലെ അവൾ തന്നെ ആൾ…” ഞാൻ പിന്നെ റിസെപ്ഷനെ കണ്ടത് മുതൽ ഇന്ന് വൈകുനേരം വേറെ ഉള്ള കാര്യങ്ങൾ പറഞ്ഞു, ഇതൊക്കെ എനിക്ക് എങ്ങനെയാ അനുഭവപ്പെടുന്നത് എന്നും ഞാൻ അവനോട് പറഞ്ഞു. കുറച്ച അത്ഭുതത്തോടെയും പുച്ഛത്തോടും കൂടി അവൻ മുഴുവനും കേട്ട് ഇരുന്നു.

“കൊള്ളാം മക്കളെ, ഇതിന് ആയിരുന്നു അല്ലെ രണ്ടും കൂടി വന്നപ്പോ തൊട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒരു കള്ളചിരിയും ആയി നടന്നത്.” ഞങ്ങളുടെ പുറകിൽ നിന്നും ആരോ പറഞ്ഞു. ഞങ്ങൾ ഒരു ഞെട്ടലോട് കൂടി തിരിഞ്ഞ നോക്കി. അച്ഛാച്ചൻ ആയിരുന്നു. ഞാൻ പേടിച്ച ഐസ് പോലെ ആയി, കിച്ചുവും അങ്ങനെ തന്നെ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *