പ്രണയം – 4

എന്നാൽ കുട്ടിക്കാലം തൊട്ട് പറഞ്ഞു വെച്ച കളികൂട്ടുക്കാരനെ ഭർത്താവായി സ്വീകരിക്കാൻ രണ്ടു ദിവസം ബാക്കി ഉള്ളപ്പോൾ നഷ്ടമായാൽ ഏത് പെണ്ണാ സഹിക്കുക അനു ,,

ഹേയ്… ഹംന , താൻ എന്താ ഈ പറയുന്നത് ?.

അതെ അനു ഉപ്പാന്റെ ഫ്രണ്ടിന്റെ മകനുമായി ഇത്താന്റെ കല്യാണം കുട്ടിക്കാലത്തെ പറഞ്ഞു വെച്ചതാണ് ,
പക്ഷെ അവസാന നിമിഷം ഇത്തയെക്കാൾ അവർ സ്നേഹിച്ചത് സ്വർണ്ണവും കാശും ആയിരുന്നു,,

ഇത്ത ആത്മഹത്യ ചെയ്യാ‍തിരുന്നത് തന്നെ ഭാഗ്യമാണ്
ഇന്ന് ഇത്താന്റെ മാനസിക അവസ്‌ഥ എന്താണെന്ന് എനിക്കറിയാം ,,

ഹംന ആ ചെക്കന്റെ കല്യാണം കഴിഞ്ഞോ ?..

ഇല്ല എന്നാണ് തോന്നുന്നത് ആ ഭാഗം അന്വേഷിക്കാറെ
ഇല്ല അത്രയ്ക്ക് വെറുത്തു പോയിരുന്നു …

അവന്റെ പേരും അഡ്രസ്സും എനിക്ക് പറഞ്ഞു തരാമോ ?..

എന്തിനാ അനു .. ആ കല്യാണം വീണ്ടും നടത്താം എന്നുള്ള പ്രതീക്ഷയാണോ ?..

നീ താ പെണ്ണെ .

ഒരു ഹീറോ കളിക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പും കാണുന്നുണ്ട്..
കാമുകിയുടെ ജേഷ്ട്ടത്തിയുടെ കല്യാണം നടത്താൻ ഹീറോ രംഗത്ത്‌ ഇറങ്ങുന്നു ,,
അവസാനം കാശിക്ക് പോയ പോലെ വെറും കയ്യോടെ തിരിച്ചു വന്നാൽ ഞാൻ കളിയാക്കും ഇപ്പോയെ പറഞ്ഞേക്കാം..
ഹംന പറഞ്ഞു

അവനിക്ക് എങ്ങനെ കുട്ടിക്കാലം തൊട്ടുണ്ടായ ഇഷ്ട്ടം ഒരു ദിവസം കൊണ്ട് ഇല്ലാതായി എന്ന് എനിക്ക് അറിയണം ഹംന..

അതറിഞ്ഞിട്ട് ഇനി എന്തിനാ അനു .
എന്റെ ഇത്ത അനുഭവിച്ച വേദന അപമാനം ഒന്നും അയാൾക്ക് തിരിച്ചെടുക്കാൻ ആവില്ല…,,

പ്രണയം എന്നത് രണ്ടു മനസ്സുകൾ കൈ കോർത്ത് പിടിക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ്..
ആ കൈകൾ എന്ന് അഴിയുന്നുവോ അന്ന് ആ ഹൃദയവും പൂർണ്ണമല്ലാത്ത രൂപത്തിൽ ആവും..
എന്റെ ഇത്തയെ പോലെ ,,

അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോഴാണ് അൻവറിന്റെയും രാഹുലിന്റെയും സംസാരത്തിന് വിലക്കുമായി സൂപ്രണ്ട് കടന്നു വന്നത് ,,

അയാളുടെ സ്ഥിരം കേട്ടാൽ അറയ്ക്കുന്ന തെറി വാക്കോടെ ഉറങ്ങാനുള്ള കല്പന …

അതും പറഞ്ഞ്‌ അയാൾ സെല്ലിന് പുറത്തു തന്നെ നിന്നു

രാഹുൽ സൂപ്രണ്ടിനെ മനസ്സാ പ്രാകികൊണ്ട് കണ്ണടച്ചു .

അൻവർ ആ നിഴൽ രൂപത്തെ മിഴി ചിമ്മാതെ നോക്കി കിടന്നത്.

രാഹുലോ സുപ്രണ്ടോ കണ്ടില്ല….!!!

****** ******* *********

എന്താ.. ചന്ദ്രേട്ടാ ഇന്ന് ഞായറാഴ്ച്ച ആയിട്ട് ലീവ് ഇല്ലെ ?..
ചായ കൈമാറി കൊണ്ട് കടക്കാരൻ ചോദിച്ചു..

ഇന്നലെ പെട്ടെന്ന് പൂട്ടിയിട്ട് പോയതാണ് ഒന്ന് അടിച്ചു തൂത്തു വാരിയിടാൻ വന്നതാണ് ,,

അതിന് ഇന്ന് വക്കീലാഫീസ് അവധി അല്ലെ ,ചന്ദ്രേട്ടാ
ഈ വയസ്സാൻ കാലത്ത് ഒരു ദിവസമെങ്കിലും വിശ്രമിച്ചൂടെ ,,,

ആറടി മണ്ണിൽ വിശ്രമിക്കാനുള്ള യോഗമേ എനിക്കൊക്കെ ഉള്ളൂ ബാലാ
അതും പറഞ്ഞു കൊണ്ട് ദീർഘനിശ്വാസം വലിച്ച്‌ ചന്ദ്രേട്ടൻ ഓഫീസിലേക്ക് നടന്നു ,,,,

ഓഫീസിന്റെ വാതിൽ തുറക്കുമ്പോഴാണ് ആ വിളി കേട്ടത്

ചന്ദ്രേട്ടാ,,,

ആ വൃദ്ധൻ തിരിഞ്ഞു നോക്കി .

ഇന്നലെ വന്ന സാറല്ലെ ഇത് ,,

ആഹാ.. ചന്ദ്രേട്ടന് നല്ല മെമ്മറി പവർ ആണല്ലോ ,

സാറെന്താ വീണ്ടും വന്നത് ഇന്ന് വക്കിലന്മാര് ഒന്നും ഇല്ലല്ലോ ?.. ചന്ദ്രേട്ടൻ ചോദിച്ചു ,,

ആ… ആഗതൻ ചെറു പുഞ്ചിരിയോടെ ഇത്തിരി ഗൗരവം കലർത്തി പറഞ്ഞു .

ഞാൻ വന്നത് ചന്ദ്രേട്ടനെ കാണാൻ വേണ്ടി മാത്രമാണ് . വീട്ടിൽ പോയിരുന്നു അപ്പോഴാ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത് ,,,
എന്നെയോ ? എന്തിനാ സാർ ?..

റോയി തോമസ് അല്ലെ
ഈ ഹംനയ്ക്ക് വേണ്ടി. കോടതിയിൽ ഹാജറായ വാതി ഭാഗം വക്കീൽ ?..

ഏത് ഹംന ?..
ചന്ദ്രേട്ടൻ സംശയത്തോടെ ചോദിച്ചു ,,

മൂന്ന് വർഷം. മുമ്പ്. കാമുകൻ അൻവറിന്റെ കയ്യാല്‍ കൊല്ലപ്പെട്ട് കൊക്കയിൽ വലിച്ചെറിയപ്പെട്ട കുട്ടി. ഹംന കേസ് ..

അതെ അത് റോയി സാർ ആണ് വാദിച്ചത് .ചന്ദ്രേട്ടൻ പറഞ്ഞു

ആ കേസ് റോയിതോമസിനെ ഏൽപ്പിച്ചത് ആരാണ് ? .ചന്ദ്രേട്ടാ ..
ഹംനയുടെ വീട്ടുകാർ അല്ലെന്ന് അറിയാം പിന്നെ ആര് ?…

ചന്ദ്രേട്ടന്റെ നെറ്റി തടം വിയർത്തു തുടങ്ങിയിരുന്നു അപ്പോൾ
എന്താ ചേട്ടായി ..
പുറത്തു പോയി വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ ഈ ഡയറിയും നോക്കിയുള്ള ഇരിപ്പ് ,,

നീ ഒന്ന് അപ്പുറത്ത്‌
പോവുന്നുണ്ടോ അയാൾ കാര്യം തിരക്കി വന്ന ഭാര്യയോട് ദേഷ്യപ്പെട്ടു ,,

ഭാര്യ പിന്നൊന്നും ചോദിക്കാതെ പിന്നോട്ട് വലിഞ്ഞു ,

ചേട്ടായിന്റെ മനസ്സിൽ എന്തോ കയറി കൂടിയിട്ടുണ്ട് ഇനി അത് തീരും വരെ ചേട്ടായി ഇങ്ങനെ അലക്ഷ്യമായി ജോലി പോലും ശ്രേദ്ദിക്കാതെ അലയും. …,,

അയാൾ ഡയറിയിൽ കുറിച്ചിട്ടു ,,

എന്റെ അന്വേഷണം ഇന്ന് ചന്ദ്രേട്ടനിൽ എത്തി നിൽക്കുന്നു …

ഞാൻ സംശയിച്ചത് ശരിയായി വരുന്നു ,

അൻവർ എന്ന ചെറുപ്പക്കാരൻ സ്വയം കീഴടങ്ങി എന്നത് മാത്രമല്ല ..

അവനെ ജയിലറക്കുള്ളിൽ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ആരൊക്കെയോ ആഗ്രഹിക്കുന്നു ,,

ഒരു ക്രിമിനൽ ലോയറെ ലക്ഷങ്ങൾ മുടക്കി വാദിഭാഗം വക്കീലാക്കിയത് ആര് ?..

അതായിരുന്നു എന്റെ ഉള്ളിലെ ചോദ്യം
ഇന്നലെ അതിനും ഉത്തരം കിട്ടി ,,,

പക്ഷെ എന്തിന് ?..

ഇവർക്കൊക്കെ ഈ കേസിൽ ഉള്ള താല്പര്യം എന്താണ് ?.

മൃതശരീരം കിട്ടാത്ത കേസ് ദുർബലം ആയിരിക്കും എന്നാൽ ഇവിടെ ജീവപര്യന്തം കിട്ടിയിരിക്കുന്നു ,,

വധ ശിക്ഷയ്ക്കും ശ്രെമിച്ചു
റോയി തോമസ് ..
ഇതിന്റെയൊക്കെ സത്യം അൻവറിന് അറിയുമോ ??..

അൻവറിന്റെ വീട്ടിൽ പോയപ്പോ തളർന്നു കിടക്കുന്ന ഉമ്മാക്ക് ഒന്നും സംസാരിക്കാൻ വയ്യാന്ന് പറഞ്ഞു ,,
വീട്ടിൽ. മറ്റാർക്കും അവനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു …,

ഹംനയുടെ വീട്ടിലുംപ്പോയി പത്ര വാർത്ത പോലെ ഫ്ലാറ്റിൽ അല്ലായിരുന്നു അവരുടെ താമസം ,, കുറച്ചു ബുദ്ധിമുട്ടി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ട അവരെ കാണാൻ ,,

പക്ഷെ ഇത്തിരി ഇല്ലാത്ത വാടക വീട്ടിൽ കഴിയുന്ന ഉമ്മയും രണ്ടു പെൺമക്കൾക്കും മുന്നിൽ ഒന്നും ചോദിക്കാൻ തോന്നിയില്ല ,,

കേട്ടറിവ് വെച്ച് ഒരു നുണ പറഞ്ഞു , ഹംന ജോലി ചെയ്ത കംബ്യുട്ടർ സെന്ററിലെ മുതലാളി ആണെന്ന് ,,

അത് പറഞ്ഞപ്പോൾ തന്നെ ആ ഉമ്മയുടെ കണ്ണൊക്കെ നിറഞ്ഞു ,
വേദനിക്കുന്നവരെ കുത്തി നോവിക്കാൻ മനസ്സ് വരാത്തൊണ്ട് ,
കുറച്ചു പൈസ കയ്യിൽ വെച്ച് കൊടുത്തു ആ പടി ഇറങ്ങി ഞാൻ…
ആ സമയം ഒന്നുറപ്പായിരുന്നു ലക്ഷങ്ങൾ ഫീസ് കൊടുത്ത് ഒരു വക്കീലിനെ വെക്കാൻ ആ ഉമ്മയ്ക്ക് സാധിക്കില്ലെന്ന്
അതൊരു സാധു സ്ത്രീ ആയിരുന്നു ,,,,,,

അറിയാൻ ഉണ്ട് എനിക്ക് ഇനിയും കാര്യങ്ങൾ അതൃശ്യമായ എന്തോ ഒന്ന് എന്നെ അതിനായി പ്രേരിപ്പിക്കും പോലെ ..

അയാൾ പേന ഡയറിക്കുള്ളിൽ വെച്ച് ഷെൽഫിൽ ഇട്ട് പൂട്ടി .

വസ്ത്രം മാറി കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി ,,

******* ******** *******

Leave a Reply

Your email address will not be published. Required fields are marked *