ഡാ… എന്താ നിനക്കൊന്നും വാങ്ങാൻ ഇല്ലെ ?..
നിന്നെ പോലെ എനിക്ക് തലയ്ക്ക് ഓളം ഒന്നും ഇല്ല
ഹംനയ്ക്ക് വേണ്ടി ഈ കട തന്നെ വാങ്ങുക അല്ലെ നീ ?.
ഹംന ആഗ്രഹിക്കുന്നൊന്നും ഉണ്ടാവില്ല ഷെബി ഞാൻ തിരികെ പോവുമ്പോൾ അവൾക്ക് ഗിഫ്റ്റ് വാങ്ങും എന്ന്…
അങ്ങനെ ഉള്ളപ്പോയാണ് നമ്മൾ പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിച്ചു കൊടുക്കേണ്ടത്
എന്റെ പെണ്ണ് ഞാൻ ഇവിടെ എത്തിയ മുതൽ വിളിച്ചു ചോദിക്കുകയാ . ബഗ്ലൂരിന്ന് എനിക്ക് എന്താ ഇക്ക വാങ്ങി തരാ എന്ന് …
വീട്ടുക്കാര് ഉറപ്പിച്ച ബന്ധമായിപോയി ഇല്ലെങ്കിൽ നല്ല മറുപടി കൊടുത്തേനെ …
ഷെബി ഇഷ്ട്ടകേടൊടെ പറഞ്ഞു…
അപ്പൊ അതൊരു കാമുകി ആയിരുന്നെങ്കിൽ നീ ഗിഫ്റ്റ് വാങ്ങുമായിരുന്നോ?..
അൻവർ ചോദിച്ചു.
അതെപ്പോ വാങ്ങീന്ന് ചോദിച്ചാ മതി ..അല്ലെ ഡാ കൂട്ടുകാർ ഒന്നിച്ച് ഷെബിയോട് ചോദിച്ചു…
അത് പിന്നെ കാമുകി അല്ലെ
ഇത് അങ്ങനെ ആണോ ജീവിത കാലം മുഴുവൻ വാങ്ങി കൊടുക്കണ്ടേ ?.
ഷെബി മറുപടിയായി പറഞ്ഞു..
അതെന്താ കാമുകിയെ ആരും കല്യാണം കയിക്കില്ലെ ?..
എന്തായാലും എന്റെ ഹംനയെ ഞാൻ സ്വന്തമാക്കും പാതിയിൽ മറ്റൊരുത്തന് വിട്ട് കൊടുക്കില്ല…
ഇപ്പൊ ഇങ്ങനെയൊക്കെ തോന്നും നിനക്ക്..
നിങ്ങളെ നിക്കാഹ് ഒന്ന് കഴിഞ്ഞോട്ടെ
അന്നേരം നീ പറയും ..
പ്രണയിച്ചു നടക്കുന്ന കാലം മാത്രമാണുണ്ണീ സുഖപ്രദം എന്ന് ..
മനു അത് പറഞ്ഞപ്പോൾ കൂട്ട ചിരി ഉയർന്നു..
നീ കുറെ നേരമായലോ ഇങ്ങനെ തിരയുന്നു .ഇന്നെങ്ങാനും ഒരു ഗിഫ്റ്റ് നീ വാങ്ങുമോ ?..
ഒന്ന് ക്ഷമിക്ക് ഞാനൊന്ന് നോക്കട്ടെ ഡാ..
അൻവറിന്റെ കണ്ണുകൾ അടക്കി വെച്ചിരിക്കുന്ന ഫാൻസി ഐറ്റംസ് തിരയാൻ തുടങ്ങി …,
നീ എന്തിനാ ഡാ തിരക്ക് കൂട്ടുന്നെ അവൻ പതിയെ തിരഞ്ഞു കണ്ട് പിടിക്കട്ടെ ഹംനയ്ക്ക് ഇഷ്ട്ടപ്പെടുന്നത് തന്നെ ..
മനു പറഞ്ഞു…
അത് വരെ നമുക്കും നോക്കാം എന്തോരം പെൺ പിള്ളേരാ ഈ ബാംഗ്ലൂർ സിറ്റിയിൽ
അപ്പോഴാണ് ഹംനയുടെ കോൾ വന്നത് .
അൻവർ അതെടുത്ത് ചെവിയോട് ചേർത്ത് വെച്ചു..
സലാം ചൊല്ലികൊണ്ട് ഹംന ചോദിച്ചു
എക്സാം കഴിഞ്ഞോ ?..
സലാം മടക്കി .. അൻവർ പറഞ്ഞു എക്സാം എഴുതി തീർന്നു പാസവും എന്ന് 99 ശതമാനം ഉറപ്പുണ്ട് ..
അൽ ഹംദുലില്ലാഹ് .
എന്നാ പിന്നെ വേഗം വണ്ടി കയറിക്കോ ഒരാഴ്ച്ച
ഒരു വർഷം കാണാതിരുന്ന പോലെയാ ഞാൻ കഴിച്ചു കൂട്ടിയത് . ഹംന പറഞ്ഞു
എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല എന്ത് മാത്രം മൊഞ്ചത്തികളാണ് എന്നറിയോ ഇവിടെ കണ്ടിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല . ഇനി തിരിച്ചു നാട്ടിലേക്ക് ഇവരെയൊക്കെ വിട്ട് വരണമല്ലോ എന്നോർക്കുമ്പോഴാണ്.. അൻവർ ഒരു കള്ള ചിരിയോടെ പറഞ്ഞു …
അനു ഏത് മോൻഞ്ചത്തീനെ വേണേലും കെട്ടിക്കോ
അതിനൊക്കെ മുമ്പ് എനിക്കുള്ള മഹർ ഇങ്ങ് തന്നേക്ക് ,,
ഇപ്പൊ ഇങ്ങനെ പറഞ്ഞിട്ട് പിന്നെ മാറ്റി പറയരുത് എന്റെ പെണ്ണ് ,
ഇല്ലെന്നേ മോനിങ്ങോട്ട് വാ
എന്നിട്ട് ഞാൻ ആ ചെവിയിൽ പിടിച്ചിട്ട് വിസ്തരിച്ചു പറഞ്ഞു തരാം..
അതിന് മറുപടി അൻവറിന്റെ പൊട്ടിച്ചിരി ആയിരുന്നു. …
അതെ ഞാനൊരു message അയച്ചിട്ടുണ്ട് ടൈം കിട്ടുമ്പോ ഒന്ന് വായിക്കണേ എന്റെ മൊഞ്ചന്‍ ,,
വായിച്ചേക്കാം ഇപ്പൊ തന്നെ ,
ഫോൺ കട്ട് ചെയ്ത് അൻവർ message നോക്കി
ഒരു മഹർ വങ്ങാൻ തയ്യാറായിക്കോ എന്റെ ചെക്കൻ
അനുവിന്റെ മാത്രം പെണ്ണായി ഹംന വരാൻ ഇനി തടസങ്ങൾ ഒന്നും ഇല്ല..
സത്യം. ഉമ്മായോടും ഇത്തായോടും ഞാൻ പറഞ്ഞു അവർക്ക് നൂറു വട്ടം സമ്മതം ..
ഞെട്ടിയല്ലെ മുത്തേ ..
എനിക്ക് നിന്നെ കാണാൻ കൊതി ആവുന്നു ഇപ്പൊ ,,,
കാത്തിരിപ്പു നിനക്കായ് ഞാൻ ഇവിടെ
എന്താ ആൻവറെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് ?..
സന്തോഷം കൊണ്ടാണ് ഷെബി
അത് പറയുമ്പോൾ അൻവറിന്റെ തൊണ്ട വിറച്ചു..
എന്താ ഡാ ഇത്ര വലിയ സന്തോഷം കൂട്ടുക്കാർ ചുറ്റും കൂടി ..
അതൊക്കെ ഉണ്ട് നാട്ടിലെത്തട്ടെ ആദ്യം എന്റെ ഹംനയെ കാണട്ടെ എന്നിട്ട് നിങ്ങൾക്കൊക്കെ എന്റെ വക ഒരു ട്രീറ്റ് ,,,,
