പ്രണയം – 4 Like

എല്ലാ കാറ്റും കോളും ആറുമ്പോൾ പീഡിപ്പിക്കപ്പെട്ടവൾ എന്ന പേര് എന്റെ ഹംനയ്ക്കും വീട്ടുകാർക്കും അപ്പോഴും അവശേഷിക്കും..

അപ്പോഴും ഉറപ്പുണ്ടോ ശരിയാ കുറ്റവാളികളെ പിടി കിട്ടുമെന്ന്…
അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുമെന്ന്
വേണ്ട ഡോക്ടർ അങ്ങനെയൊന്നും…

എനിക്ക് ഇവളെയൊന്ന് രക്ഷിച്ചു തന്ന മതി ..
ഡോക്ക്ട്ടർ വിമൽ ആകെ ധർമ്മ സങ്കടത്തിൽ ആയി..

മോൻ പറയുന്നതൊക്കെ ശരിയാണ് .. പക്ഷെ
എത്ര നേരം നമുക്ക് ഇങ്ങനെ ഹംനയെ ഒളിപ്പിച്ചു വെക്കാൻ പറ്റും ,,

ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോയിക്കോളാം ഡോക്ടർ ആരും അറിയാതെ ഞാൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നോളാം എന്റെ ഹംനയെ … കരഞ്ഞു കൊണ്ട് അൻവർ ഡോക്ടടർക്ക് മുന്നിൽ കൈ കൂപ്പി ..

ഡോ..ക്ക്ട്ടർ .. ന്നും…വേണ്ട..
ന്നെ ….കൊന്ന്.. താ…
അനു.. പോ..
ഹംന. .നീ ഇങ്ങനെ.. തളരല്ലെ മോളെ .. ഇങ്ങനെ ഉണ്ടായാല്‍ ഞാൻ വിട്ട് പോവുമെന്ന് . നീ കരുതുന്നുണ്ടോ ,, ഇല്ല..
എന്ത് ഉണ്ടായാലും കൂടെ ഉണ്ടാവും.. ഞാൻ…

അൻവർ ഹംനയുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അടുത്തിരുന്നു..

ആരൊക്കെയോ കടിച്ചു കുടഞ്ഞ പെണ്ണിനെ ഇപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന അൻവറിനോട്
ഡോക്ടർക്ക് സ്നേഹവും ബഹുമാനവും തോന്നി …

വേ…ണ്ട..അനു പോയി..ക്കോ..
ന്നെ.. ഒരു കൂട്ടം…ചെ.. ന്നായി ക്കൾ ..കൊന്ന് .കഴിഞ്ഞ ..താ …..
ഹംന പുർത്തിയക്കാൻ ആവാതെ കണ്ണുകൾ ഇറുക്കി അടച്ചു…

നോക്ക് ഹംന … നമുക്ക് വേണ്ടപ്പെട്ടവരെ ഒരു തെരുവ് നായ കടിച്ചു പറിച്ചാൽ … നമ്മള് അവരെ വേണ്ടന്ന് പറഞ്ഞിട്ട് ഉപേക്ഷിക്കുമോ ഡാ … അവർക്ക് നിന്റെ മജയും മാംസവും മാത്രമല്ലെ തൊടാൻ കഴിഞ്ഞുള്ളു ,,

ഈ മനസ്സും ഹൃദയവും നീ എന്റെ കയ്യിൽ ഏല്പിച്ചതല്ലെ …..
അതെന്റെടുത്ത്‌ ഒരു പോറൽ പോലും ഏൽക്കാതെ ഇപ്പോഴും ഉണ്ട് മുത്തെ …

അൻവറിന്റെ കണ്ണുനീർ
ഹംനയെ നനയിച്ചു കൊണ്ടിരുന്നു..

അൻവർ കണ്ണുകൾ തുടച്ചു കൊണ്ട് ഡോക്ടറോട്
പറഞ്ഞു…
ഡോക്ടർ ഹംനയെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോവുകയാണ് ,,
ഡോക്ടർക്ക് പറ്റാവുന്ന മരുന്ന് നൽകി ഞങ്ങളെ സഹായിക്കണം….,,

ശരി .. ബ്ലീഡിങ് നിൽക്കാനുള്ള ഇഞ്ചക്ഷൻ ഞാൻ എടുത്തിട്ടുണ്ട് ..
അത്യാവിശ്യ മരുന്ന് തരാം..

ഞാൻ നാളെ പുലർച്ചെ
വിദേശത്തേക്ക് പോവുകയാണ്…
തിരികെ വരാൻ മൂന്ന് മാസം കഴിയും…
പറ്റുമെങ്കിൽ അപ്പോൾ എന്നെ വന്ന് കാണണം രണ്ടു പേരും…

നന്ദി ഡോക്ടർ ..ഈ സഹായത്തിന്…
അനു പെയ്‌സ്എടുക്കാൻ ആയി പാന്റിന്റെ പോക്കറ്റിൽ കൈ കടത്തിയപ്പോൾ
വേണ്ടന്ന് പറഞ്ഞു തടയുക ആയിരുന്നു ഡോക്ക്ട്ടർ ..

ഹംന എത്ര ബലം പിടിച്ചിട്ടും അനു അവളെ എടുത്ത് കാറിൽ കൊണ്ടിരുത്തി …,,
കാർ ക്ലിനിക്കിന്റെ ഗെയ്റ്റ് കടന്ന് പോവുമ്പോൾ ..

നിറ കണ്ണുകളോടെ നോക്കി നിന്നു ഡോക്ടർ വിമൽ
അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്…
ഇരുട്ട് വീണ റോഡിലൂടെ അൻവർ തന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ….,

അ.. നു…

നീ സംസാരിക്കാതെ കണ്ണടച്ച് കിടക്ക് മോളെ …
അൻവർ പറഞ്ഞു.

എനി…ക്ക് അനുവി..നോട് സംസാരിക്ക ….ണം

നിനക്ക് തീരെ വയ്യ ഹംന …
നീ ഇപ്പൊ ഒന്നും സംസാരിക്കണ്ട ..

വേണം .. അനു ..
എനി…ക്ക് ഇനി…സംസാരിക്കാ..ൻ പറ്റി..യില്ലങ്കി..ലോ….

ഹംന…. ഒന്ന് മിണ്ടാതിരിക്ക്
ഞാൻ നല്ല വഴക്ക് പറയും അൻവർ ഇത്തിരി കർശനമായി പറഞ്ഞു..

നിന്നെ മാത്രം ഫ്ലാറ്റിൽ ഒറ്റയ്ക്ക് ആക്കി പോയ ഉമ്മാനെ എനിക്കൊന്ന് കാണണം ,, അതല്ലെ ഇതിനൊക്കെ കാരണം ..
ഡ്രൈവ് ചെയ്യുന്നതോടൊപ്പം അൻവർ കാഴ്ച്ച മങ്ങിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട്‌ പറഞ്ഞു…

ഉ..മ്മ… ഇത്ത..യുടെ..വീ..ട്ടിൽ
വി..രു..ന്നിന് .. പോയതാ..
നീ.. വരുമെന്ന്.. ഉറപ്പു…ള്ളത്.. കൊണ്ട്.. ഞ..ൻ പോ..യില്ല…

അത് കേട്ടപ്പോ അൻവറിന്റെ നെഞ്ചിൽ ഒരീർച്ചവാൾ കൊണ്ട് വലിച്ച പോലെ തോന്നി ..

അനു… ഡോ..ർ. ബെല്ല് .. കേ …ട്ടപ്പോ… നീ.. ആണെ..ന്ന് കരുതി… ഞാന്
വതി…ൽ..തുറന്ന്… നിന്നെ..പറ്റി.. ക്കാൻ.. ഒളിച്ചി..രുന്നു .. വാതിലി.. ന് പിന്നി..ല് …
ആരൊ.. ക്കെയോ.. കയറി .. വാതി.. ൽ.. പൂട്ടി…

Leave a Reply

Your email address will not be published. Required fields are marked *