വാതിൽ അടക്കാൻ പോവുമ്പോ അൻവർ വേഗം ചോദിച്ചു ..
ഡോക്ടർ ..
യെസ്..
ഒരു പേശ്യന്റ് ഉണ്ട് ഒന്ന് നോക്കാമോ ഡോക്ടർ പ്ലീസ്.
അൻവറിന്റെ നിൽപ്പും ചോദ്യവുമൊക്കെ കണ്ടപ്പോ
ഡോക്ക്ട്ടർ കൊണ്ട് വരൂ എന്ന് പറഞ്ഞിട്ട് വീണ്ടും അകത്തേക്ക് കയറി പോയി….
അൻവർ സീറ്റ്ബെൽറ്റ് ഊരി ഹംനയെ വാരിയെടുത്തു ..
ഡോക്ടറുടെ കൺസൽറ്റിങ് റൂമിലെ ബെഡിൽ കിടത്തി അൻവർ കുറച്ചു പിറകോട്ട് മാറി നിന്നു..
ഹംനയിൽ വീണ്ടും വേദനയോടെ ഉള്ള ഞരക്കം ഉണ്ടായി..
ഒറ്റ നോട്ടത്തിൽ ഡോക്ടർക്ക് പന്തികേട് തോന്നി .
മുഖത്തൊക്കെ തല്ല് കൊണ്ടതിന്റെ വിരൽ പാടുകൾ ചുവന്ന് കരുവാളിച്ചിരിക്കുന്നു ചുണ്ടൊക്കെ കടിച്ചു പൊട്ടിച്ചപ്പോൽ രക്തം പൊടിയുന്നു…
അവളുടെ കണ്ണുകൾ തുറക്കാൻ ശ്രേമിക്കുന്നുവെങ്കിലും ആ ശ്രെമം പരാജയപ്പെട്ട് കൊണ്ടിരിക്കുന്നു….,,,
ഡോക്ക്ട്ടർ അൻവറിനെ നോക്കി ..
അവനും പാതി മരിച്ച നിൽപ്പാണ്
കണ്ണിൽ നിന്നും കണ്ണീര് ഉതിർന്ന് കൊണ്ടിരിക്കുന്നു..
ഈ കുട്ടി തന്റെ ആരാ ?..
എന്റെ…ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണാണ് ..
മ്മ്മ്… ഈ കേസ് പോലീസിൽ റിപ്പോറ്ട്ട് ചെയ്യണം ഇതൊരു റേപ്പിങ് കേസാണ് ..
പോരാത്തതിന് ഈ കുട്ടിയുടെ നില ഗുരുതരമാണ്….
ഡോക്ടർ ഫോണിനടുത്തേക്ക് നടന്നു..
ഡോക്ടർ …
വേണ്ട..ഡോക്ടർ .. പോലീസിനെ അറിയിക്കരുത് ,,
ആരും ഇത് അറിയരുത് ഞാൻ ഡോക്ക്ട്ടറുടെ കാല് പിടിക്കാം….
അൻവർ ഡോക്ടർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു…
ഈ.. കുട്ടിയോട് നീ ആണോ ഇങ്ങനൊരു ക്രൂരത കാണിച്ചത് ഡോക്ടർ ഗൗരവത്തോടെ അൻവറിനോട് ചോദിച്ചു…
അ..ല്ല.. ഡോക്ക്..ട്ടർ എന്റെ അനു പാവാ..
മറുപടി കേട്ട് ഡോക്ക്ട്ടറും അനുവും തിരിഞ്ഞു നോക്കി
ബെഡിൽ അവരെ നോക്കി കിടക്കുകയാണ് ഹംന..
ഡോക്ക്ട്ടർ ഹംനയുടെ അരികിലേക്ക് തിടുക്കത്തിൽ നടന്നു..
എന്താ മോൾക്ക് പറ്റിയത് ?..
പോലീസി..നെ അറി..യിക്ക..രുത് ഡോ..ക്ട..ർ
സോറി കുട്ടികളെ എനിക്ക് ഇത് പോലീസിൽ അറിയിക്കാതെ നിവർത്തി ഇല്ല…
പോരാത്തതിന് ഈ കുട്ടിക്ക് ആവശ്യമായ ചികിത്സ സൗകര്യം ഇവിടെ ഇല്ല…,, മറ്റൊരു ഹോസ്പ്പിറ്റലിലേക്ക് മാറ്റണം എത്രയും പെട്ടന്ന് ..
ഡോക്ക്ട്ടർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
അൻവർ ഹംനയ്ക്ക് അരികിൽ പോയിരുന്നു
ഹംന… ഡോക്ടർ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് നിന്നെ വേണം ..
ആര് അറിഞ്ഞാലും സാരമില്ല ..
എന്റെ പെണ്ണാ …നീ പിന്നെ എന്തിനാ മുത്തെ ഭയന്ന് പിൻമാറുന്നത്
ഞാൻ ഇല്ലെ നിനക്കൊപ്പം..
ഡോക്ടർ വിമലിന് അൻവറിന്റെ വാക്കുകൾ കേട്ട് വല്ലാതെ സങ്കടം വന്നു..
അതെ മോളെ.. ഇപ്പൊ ഞങ്ങൾ പറയുന്നത് കേൾക്ക് ഇതിങ്ങനെ വെച്ചിരിക്കുന്നത് അപകടമാണ്…,,
ഡോക്ടറും പറഞ്ഞു..
ആ ഹോസ്..പ്പിറ്റിലിൽ നിന്ന് ..പോലീസിൽ അറിയി..ക്കാതിരി.ക്കില്ലല്ലോ. ഡോ..ക്ടർ
ഹംന തളർച്ചയോടെ ചോദിച്ചു
അങ്ങനെ അറിയിക്കാതിരിക്കാൻ പറ്റില്ല കുട്ടി..
മോളോട് ഇങ്ങനെ ചെയ്ത തെമ്മാടികൾ പിടിക്കപ്പെടണം ശിക്ഷിക്കപ്പെടണം….
ഡോക്ടർ പറഞ്ഞു
എന്നെ കൊന്നേ..ക്ക്..
ഡോ..ക്ക്ട്ടർ..
ഹംന പറഞ്ഞു..
ശ്വാസം എടുക്കാൻ പോലും ഹംന വിഷമിക്കുന്ന കണ്ടപ്പോൾ
അൻവർ ഇടപ്പെട്ടു .
ഡോക്ടർ .. അവൾക്കിപ്പോ നൽകാൻ പറ്റുന്ന ചികിത്സ കൊടുക്ക്..
പ്ലീസ് ….
ഡോക്ടർ എന്തൊക്കെയോ മരുന്നുകൾ ഹംനയ്ക്ക് കുടിക്കാൻ കൊടുക്കുകയും ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തു…,,
ഡോക്ടർ അവള് പറയുന്നതിലും കാര്യം ഉണ്ട്.
അവൾക്ക് താഴെ രണ്ടു പെൺ കുട്ടികൾ ആണ് ..
ജേഷ്ട്ടത്തിയുടെ കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ പോലും ആയിട്ടില്ല..
അൻവർ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു…
പോലീസും നാടും അറിഞ്ഞാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്ന് പറഞ്ഞ്
ഏറ്റ് എടുക്കാനും കൊണ്ട് നടക്കാനും ഒരുപാട് പേർ കാണും..
അത് വരെ എന്റെ ഹംന .. എത്ര പേരെ ചോദ്യത്തിന് ഉത്തരം പറയണം ഡോക്ടർ ,,,
ഒരു പെണ്ണും ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാത്ത കാര്യം എത്ര തവണ കേസിന്റെ കാര്യം എന്ന് പറഞ്ഞ് വിശദ്ധികരിക്കണം ,,
