പ്രണയരതി – 1 1

ഉച്ചയോടെ എല്ലാ ടെസ്റ്റുകളുടേയും സ്കാനിന്റേയും റിസള്‍ട്ട് വന്നു. വലത് കൈയ്യില്‍ ചെറിയ ഒടിവുണ്ട്. കാലിലും കയ്യിലും നല്ല നീരുള്ളതിനാല്‍ അവള്‍ക്ക് സ്വയം എഴുന്നേറ്റ് നടക്കാന്‍ കഴിയുമായിരുന്നില്ല. ആ അവസ്ഥയിലും അവള്‍ എന്നോട് പോയിക്കോളൂ എന്ന് പറഞ്ഞു. ജീവിതത്തില്‍ അവള്‍ കാണിക്കുന്ന ഈ ധീരത എന്നെ അതിശയിപ്പിച്ചു.

“…റീത്ത…ഇല്ല ആരെങ്കിലും വന്നീട്ടെ ഞാന്‍ പോകുന്നുള്ളൂ….”.

“…എയ്…അങ്ങനെ ആരും വരാനില്ല എനിക്ക്…..സാദ്ധിക്കുമെങ്കില്‍ ചെറിയ എതെങ്കിലും ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാമോ…..”.

“…ഇവിടെ …എന്താ കുഴപ്പം …നല്ല ഹോസ്പ്പിറ്റലല്ലേ…..”.

“….ഇത്ര വലിയ ഹോസ്പ്പിറ്റലിലെ ബില്ല്‌ കൊടുക്കാന്‍ എന്റെ കയ്യിലില്ല……ചെറിയ ഹോസ്പിറ്റലാകുബോള്‍….”. അവള്‍ മുഴുപ്പിക്കാതെ നിര്‍ത്തി.

ഞാനവളുടെ അടുത്ത് ചെന്നിരുന്നു.
..ഇനി എത്ര ബില്ല്‌ വന്നാലും ഞാന്‍ നോക്കിക്കോളാം…
.സത്യത്തില്‍ എന്റെ മിസ്റ്റേക്ക് കൊണ്ടല്ലേ ആ ആക്സ്സിഡന്റ് നടന്നത്..
..റീത്ത അതൊന്നും ആലോചിക്കേണ്ട.എന്നെ ഒരു നല്ല ഫ്രെന്‍ഡായി കണ്ടോളൂപക്ഷേ ഒരു കാര്യം എന്നെ ഇപ്പോള്‍ വേദനിപ്പിക്കുന്നു.. …
അതെന്താണ്‌. റീത്തയുടെ നെറ്റി ചുളിഞ്ഞു.
ഇത്രയായീട്ടുംഎന്റെ പേര്‌ ചോദിച്ചില്ല.
..ഓസോറീ.ഐ..ആംറീയലിസോറി.. അവള്‍ മുഴുവനാക്കും മുന്നേ ഞാനവള്‍ക്ക് നേരേ ഹസ്തദാനത്തിനായി കൈ നീട്ടി.
ഞാന്‍ ആദിത്യ വര്‍മ്മ…
.റീത്ത മാത്യൂസ്സ്. അവള്‍ ഞാന്‍ നീട്ടിയ കൈയ്യില്‍ പിടിച്ച് ഹസ്തദാനം തന്നു.
ആ മുറിയിലെ അന്തരീക്ഷത്തില്‍ നിന്ന് മൂകത പതിയേ മാറുകയായിരുന്നു.

( തുടരും.. )

Leave a Reply

Your email address will not be published. Required fields are marked *