പ്രണയരതി – 1

കാറിന്റെ സ്റ്റീറിങ്ങില്‍ നിന്ന് അവളുടെ ഷാല്- അഴിച്ചെടുത്തവള്‍ക്ക് കൊടുത്തു. അവളപ്പോഴേക്കും ബ്രസ്സിയറും ടോപ്പും ഇട്ടുകഴിഞ്ഞീരുന്നു.

“..സ്നേഹ നീ സീറ്റ് ബെല്‍റ്റിടൂ….വേഗം….”.

അവളോട് ഇതു പറഞ്ഞ്‌ ഞാന്‍ കാര്‍ അതി വേഗത്തില്‍ മുന്നോട്ടെടുത്തു. ഞങ്ങള്‍ വന്ന വഴിയിലേക്ക് കയറാന്‍ നന്നേ ബുദ്ധിമുട്ടി. ആ വഴിയിലൂടെ എന്റെ ഹോണ്ടാ സിറ്റി ശരിക്കും ഓഫ് റോഡറാകുകയായിരുന്നു. സസ്പെന്‍ഷനില്‍ നിന്ന് കനത്ത അടി ഉള്ളിലേക്ക് വരേ കേട്ടു തുടങ്ങി. പക്ഷേ ഞാന്‍ ലവലേശം സ്പീഡ് കുറച്ചില്ല. വളരേ കഷ്ടപ്പെട്ട് ഞങ്ങള്‍ റോഡിലെത്തി. പോലീസ്സ് ജീപ്പ് വളരേ പുറകിലാണെന്ന് മനസ്സിലാക്കിയ ഞാന്‍ കുറച്ച് സമാദാനത്തോടെ കാറ്‌ പറ പറപ്പിച്ചു.

സ്നേഹയുടെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് ഞാന്‍ വണ്ടി വേഗം കുറക്കാതെ തന്നെ കയറ്റി. ഫ്ലാറ്റെത്തിയപ്പോള്‍ അവള്‍ക്കാശ്വാസമായി.

“..ആദീ…ഇന്നിവിടെ കിടക്കാം…നാളേ രാവിലേ പോയാല്‍ പോരേ…”. സ്നേഹ അഭിപ്രായം പറഞ്ഞു.

“…ഇല്ലാ…പോകണം….”.

അവളുടെ മറുപടി കേഴ്ക്കാന്‍ നിക്കാതെ ഞാന്‍ കാര്‍ ഫ്ലാറ്റിന്റെ പുറത്തേക്ക് സ്പീഡില്‍ ഓടിച്ചു. നഗര വീഥിയില്‍ കാര്‍ കിടന്ന് നൂറ്റിയബതില്‍ പായുബോഴും ഞാന്‍ പുറകില്‍ പോലീസ്സുണ്ടോ എന്നു നോക്കുന്നുണ്ടായിരുന്നു. നഗരത്തില്‍ ബോംബ് ഭീഷണി ഉള്ളതിനാല്‍ അസ്വാഭാവികമായി എതു വണ്ടി കണ്ടാലും പോലീസ്സ് പരിശോദിക്കുന്ന സമയമായിരുന്നു. കുറച്ച് ദൂരം പോയി കഴിഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നി. ഞാന്‍ വണ്ടിയുടെ സ്പീഡ് കുറച്ചു.

ആ സമയത്താണ്‌ ഫോണടിച്ചത്. സ്നേഹയായിരുന്നു മറുതലക്കല്‍.

“..ആദി കുഴപ്പം വല്ലതുണ്ടോ….”.

“..ഇല്ല സ്നേഹ…ഞാന്‍ സേഫാണ്‌…നീ നല്ല ഒരു കുളി പാസ്സാക്കി നല്ല ഉറക്കം ഉറങ്ങൂ…”.

“..ഉം…”.

“..ഗുഡ് നൈറ്റ്..സ്നേഹാ…”

“..ഗുഡ് നൈറ്റ്…”.

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ആ നഗര വീഥിയിലൂടെ ചെറു ആശ്വാസത്താല്‍ ഞാന്‍ കാറോടിച്ചു. പാതിരാത്രിയായാലും ഉറങ്ങാത്ത നഗരം ഒരു കന്യകയേ പോലെ ഉറ്റു നോക്കി. ആക്സലേറ്ററില്‍ കാല്‍ ആഞ്ഞമര്‍ത്തികൊണ്ട് അന്തരീക്ഷവായുവിനെ പീളര്‍ത്തി നെക്ലെസ്സ് റോഡിലെത്തി. ഹുസ്സെന്‍ സാഗര്‍ തടാകത്തെ ചുറ്റിയുള്ള റോഡിലെ വഴിവിളക്കുകള്‍ അതിനെ നെക്ലെസ്സ് ചാര്‍ത്തികിടക്കുന്ന കാഴ്ച്ച മനോഹരമായി കാണാവുന്ന ഭാഗത്ത് കാര്‍ നിര്‍ത്തി ഇറങ്ങി.

ജീന്‍സ്സിന്റെ പോകറ്റില്‍ നിന്ന് ഗോള്‍ഡ് കിങ്ങ്സ്സ് സിഗ്ഗററ്റെടുത്ത് കത്തിച്ചു. പുക ചുരുളുകള്‍ മൂടികിടക്കുന്ന മഞ്ഞിനെ പ്രകാശിപ്പിച്ചു. ഈ സ്ഥലം ഞാന്‍ വളരെയേറേ ഇഷ്ടപ്പെടുന്നു. ഇവിടെ വരുബോഴൊക്കെ എന്നെ വിട്ട് ഇഹലോകത്തേക്ക് മറഞ്ഞ അമ്മയെ ഓര്‍മ്മ വരും. ഈയിടെയായി ജോലിഭാരത്താല്‍ ഞാനിപ്പോള്‍ അമ്മയെ ഓര്‍ക്കാറില്ലെന്ന സത്യം മനസ്സില്‍ തേട്ടി വന്നു. പോരാത്തതിന്‌ കള്ളുകുടിയും.

എന്നെ നന്മയുടെ പാതയിലൂടെ നടത്തി, നല്ലത് മാത്രം കാണിച്ച്, നല്ലത് മാത്രം ചിന്തിക്കാന്‍ പഠിപ്പിച്ച് തന്ന എന്റെ അമ്മ.

അമ്മയുടെ മരണശേഷമാണല്ലോ അമ്മ എന്ന മഹത്ത്വം ഞാന്‍ തിരിച്ചറിഞ്ഞത്. പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു സത്യം.

ഈ ഹുസ്സൈന്‍ സാഗര്‍ തടാകത്തെ വര്‍ണ്ണശോഭയില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്ച്ച കാണുബോള്‍ എന്നില്‍ കാര്‍ത്തിക വിളക്കിന്റെ അന്ന് മണ്‍ചിരാതില്‍ തിരി തെളീക്കുന്ന അമ്മയുടെ മുഖമാണ്‌ ഓടിയെത്തുക. നക്ഷത്രക്കൂട്ടത്തിലെ എതോ നക്ഷത്രമായി അമ്മ എന്നെ ഇപ്പോള്‍ ഉറ്റു നോക്കുന്നുണ്ടാകുമോ. കയ്യിലുള്ള പാതി സിഗററ്റ് എറിഞ്ഞുകൊണ്ട് ഞാന്‍ ആകാശത്തിലേക്ക് നോക്കി. എത്ര നേരം നോക്കി നിന്നു എന്നറിയില്ല. സമയം വളരേ വൈകിയതിനാല്‍ ഞാന്‍ കാറില്‍ കയറി.

അമ്മയുടെ ഓര്‍മ്മകള്‍ക്ക് തിരി തെളീക്കുന്ന ആ നഗരവീഥിയിലൂടെ അതി വേഗത്തില്‍ കാറോടിച്ചു. ഉറങ്ങാന്‍ കൂട്ടാക്കാത്ത യൌവനങ്ങള്‍ ഇരു ചക്രങ്ങളില്‍ കനത്ത ശബ്‌ദ്ധത്തില്‍ എന്നെ കടന്ന് ഇരബി പാഞ്ഞ് പോകുന്നുണ്ടായിരുന്നു.

ഞാന്‍ വാച്ച് നോക്കി. സമയം മൂന്ന് മണി.

നഗര പ്രദക്ഷിണം മതിയാക്കി ഫ്ലാറ്റിലേക്ക് കാറോടിച്ചു. എന്ന് എന്തെല്ലാമായിരുന്നു ജീവിതത്തില്‍ നടന്നത്. ഒരു സിനിമാ കഥ പോലെ സംഭവങ്ങള്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. അങ്ങനെ ഒരോന്നായി ആലോചിച്ച് വളവ് തിരിയുബോഴാണ്‌ ഒരു സ്കൂട്ടി ആ കൊടും വളവില്‍ മുന്നിലേക്ക് റോങ്ങ് സൈഡിലൂടെ കയറി വന്നത്.

കാല്‍ ബ്രേക്കില്‍ ആഞ്ഞമര്‍ത്തി.കനത്ത ബ്രേക്കിങ്ങിന്റെ ശബ്‌ദ്ധം എന്നെ തന്നെ ഭയപ്പെടുത്തി. വെട്ടിച്ച് മാറാന്‍ കഴിയാതെ ആ സ്കൂട്ടി എന്റെ വണ്ടിയെ തട്ടി തെറിച്ച് വീണു. ഞാന്‍ വീണ ഭാഗത്തേക്ക് പെട്ടെന്ന് നോക്കി. അതൊരു യുവതിയായിരുന്നു. റോഡില്‍ ആരും തന്നെയില്ല. അവളെ ഉപേക്ഷിച്ച് വണ്ടിയെടുക്കുവാന്‍ തുനിഞ്ഞതും ആണ്‌. പക്ഷേ എവിടെ നിന്നോ ഇരുന്ന് അമ്മ എന്നോടെ അരുതേ എന്നുള്ള ഓര്‍മപ്പെടുത്തല്‍ എന്നെ പിന്തിരിപ്പിച്ചു.

ഞാന്‍ കാറില്‍ നിന്നിറങ്ങി അവിടേക്ക് ചെന്നു.ഭാഗ്യത്തിന്‌ അവള്‍ക്ക് ചെറിയ പരിക്കുകളെ ഉണ്ടായിരുന്നുള്ളു. കാല്‍ ഉളുക്കിയതിനാല്‍ നടക്കാന്‍ പ്രയാസ്സപ്പെടുന്നത് കണ്ട ഞാന്‍ അവളുടെ കൈയ്യില്‍ പിടിച്ചു. എന്റെ കയ്യിന്റെ ബലത്താല്‍ അവളുടെ മുറിവുള്ള ഭാഗം വിങ്ങി.

“…ആയ്യോ…”. അവള്‍ വേദനയാല്‍ നിലവിളിച്ചു.

“…വേദനിച്ചോ….ഹോസ്പിറ്റലില്‍ പോകാം….” ഞാന്‍ പറഞ്ഞു.

ഞാന്‍ മലയാളിയെന്ന് കണ്ട അവള്‍ എന്നെ സൂക്ഷിച്ച് നോക്കി. അത് അവളില്‍ ആശ്വാസമാണോ അതോ ഭീതിയാണോ ഉളവാക്കിയതെന്ന് അറിയാതെ ഒരു നിമിഷമവളെ ഞാനും നോക്കി നിന്നു.

ഞാന്‍ കാറിന്റെ ഡോര്‍ തുറന്ന് പിടിച്ചു. പതിയെ അവള്‍ ഉള്ളിലേക്ക് കയറി. സ്കൂട്ടിയില്‍ ഉണ്ടായിരുന്ന വലിയ ബാഗ്ഗേജ്ജ് ഞാന്‍ പിന്‍ സീറ്റില്‍ വച്ചു. നല്ല ഭാരമുള്ളതിനാല്‍ താമസ്സിക്കുന്നിടം മാറുകയായിരുന്നു എന്ന് തോന്നി.

വണ്ടി ഞാന്‍ അപ്പോളോ ഹോസ്പ്പിറ്റലിലേക്കാണ്‌ ഓടിച്ചത്. യാത്രയിലൊന്നും അവള്‍ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. നിശബ്‌ദ്ധമായി വിതുമ്പുന്നത് പോലെ എനിക്ക് തോന്നി.

ഹോസ്പിറ്റല്‍ അഡ്മിഷന്‍ ഫോം ഫില്‍ ചെയ്യാനായി ഞാനവളുടെ അടുത്ത് പേര്‍ ചോദിച്ചു. അപ്പോഴാണവളുടെ പേര്‌ ഞാനറിയുന്നത്.

റീത്താ മാത്യൂസ്സ്.

ആ പേര്‌ പോലെ അവളിലും ആ അഴകുണ്ടായിരുന്നു. ഇരുപത്തിരണ്ട് വയസ്സ്. കോട്ടയം പാലാ സ്വദേശി. അവള്‍ പറഞ്ഞതനുസ്സരിച്ച് ഫോം ഫില്‍ ചെയ്തു നേഴ്സ്സിന്‌ കൊടുത്തു.

ആ രാത്രി ഞാനും അവളും പരസ്പരം സംസാരിക്കാതെ ആ മുറിയില്‍ കഴിച്ചു കൂട്ടി. ജനാലക്കപ്പുറം നക്ഷത്രത്തേ പോലെ തിളങ്ങുന്ന അബരചുബികള്‍ ആ നഗരത്തെ മനോഹരമായിരിക്കുന്നു. ഉറങ്ങാത്ത തെരുവിലൂടെ വാഹനങ്ങള്‍ പായുന്നു.

Leave a Reply

Your email address will not be published. Required fields are marked *