പ്രതികാരം – 1 Like

പ്രതികാരം – 1

Prathikaram | Author : Nizhal

 


 

അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .

 

അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്

 

°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°

 

അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .

 

അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു

 

“ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. ”

 

“ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം ”

 

“അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ ”

 

“അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം.”

അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്

“നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ ബോഡി കിട്ടിയ എടക്കരയിൽ നിന്ന് 12 km അകലെ മരുതയിൽ നിന്നാണ് രണ്ടാമത്തെ ബോഡി കിട്ടിയത് . മൃകീയ കൊലപാതകം തെന്നെ യാണ് സംഭവിച്ചിട്ടുള്ളത് . ഒരു സീരിയൽ കില്ലാറിന്റെ ഉദയമല്ലേ കാണുന്നത് . പോലീസ് എല്ലാം എന്താണ് കാണിക്കുന്നത് . പോലീസിന്റെ അനാസ്ഥ കൊണ്ട് ഇനി എത്ര കൊലപാതങ്ങൾ ഉണ്ടാകും …….”

അങ്ങനെ വാർത്ത നീണ്ട് പോയി

 

അവൾ അതികം അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി

കുളി കയിഞ്ഞ് ഇറങ്ങിയ അവൾ  യൂണിഫോം എടുത്തു ധരിച്ചു   അതിലെ പേര്

*അരുന്ധതി IPS *

 

DGP ROOM

 

“ഇത്   വലിയ ഒരു ഇഷ്യൂ  ആണ്  . മീഡിയ  അവടെ  കിടന്ന് ഉള്ള സംസാരം  നമ്മൾ  കേൾക്കുന്നതല്ലേ  . അവരുടെ  പാർച്ചിൽ  കേട്ട തോന്നും  നമ്മളെ  കയ്യിൽ പ്രേതികളെ  കിട്ടിയിട്ട് നമ്മൾ  പിടിക്കാത്തതാണ് എന്ന് . ANYWAY   ഞാൻ ഇതിന്റെ  അന്വേഷണത്തിന്  പുതിയ ഒരു ടീം  ഫോം  ചെയ്തിട്ടുണ്ട്   നിങ്ങൾ  മൂന്നും  പിന്നെ ഒരുവനും  വരാൻ ഉണ്ട് അവൻ   വന്നാൽ  നമ്മക്ക് ഒഫീഷ്യൽ  മീറ്റിംഗ് തുടങ്ങാം ”

മുന്നിൽ  നിൽക്കുന്ന അരുന്ധതി  അടക്കമുള്ളവരോട്   DGP പറഞ്ഞു നിർത്തി

 

അപ്പോയെക്കും  പുറത്ത് നിന്ന് പെർമിഷൻ  വേടിച് ഒരുവൻ അകത്തേക്ക് കടന്നു

*ഇച്ചായൻ *

അവനെ കണ്ട  അരുന്ധതി  അറിയാതെ മൊഴിഞ്ഞു

 

3months later

Police   head quarters (രഹസ്യ  മുറി )

 

“എന്റെ  ചേട്ടായിയും  ചേട്ടത്തിഅമ്മയും   കുറച്ചു  ബുദ്ധിമുട്ടി അല്ലെ  എന്നെ  കണ്ട് പിടിക്കാൻ ”

“നീ  എന്തിനാണ്  ഈ  കൊലപാതകങ്ങൾ  ചെയ്തത്    കഴിഞ്ഞ  നാല് മാസത്തിൽ  ഏഴ് കൊലപാതകങ്ങൾ   എന്തിന്  ”

അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ മറുചോദ്യം   വന്നു

 

“എട്ടായി  ഒന്നും കൂടി  ലുക്ക്‌  വെച്ചു ട്ടോ . ആ  മീശ പൊളി ”

അവന്റെ  ചോദ്യത്തിന്  ഒരു വിലയും കൊടുക്കാതെ   അവൻ  പറഞ്ഞു

“നിന്നോട് ഞാൻ അതാണോ  ചോദിച്ചത് ”

മുന്നിലിരിക്കുന്ന  പോലീസ് കാരൻ അലറി

 

“കൂൾ  എട്ടായി  കൂൾ . നിങ്ങക്ക്  റീസൺ  അറിയണം  അതല്ലേ  പറയാ  mr  അലക്സ്  IPS   പിന്നെ  അരുന്ധതി  IPS   നിങ്ങൾ     അവിടെന്ന്  ഇറങ്ങി  വരുമ്പോൾ  ഞങ്ങളുടെ  അവസ്ഥ  എന്താണ് എന്ന്  നിങ്ങൾ  ആലോചിച്ചോ . ഓർമ വെച്ച  നാൾ  മുതൽ  നിങ്ങൾ  രണ്ടുമായിരുന്നു  എനിക്ക്  എല്ലാം    നിങ്ങളുടെ  വാശിക്ക്  നിങ്ങൾ  ഇറങ്ങുമ്പോൾ   ഒന്ന്  തിരിഞ്ഞ്  പോലും  നിങ്ങൾ  നോക്കിയില്ല “

Leave a Reply

Your email address will not be published. Required fields are marked *