പ്രതീകാര ദാഹം – 1 Like

ഞാൻ: എന്താ ശ്രീ,
അവൻ നിന്നു പരുങ്ങുന്നത് കണ്ട് ഞാൻ ചോദിച്ചു

ശ്രീ :ഒന്നുല്ലാ വേദ, വേദയെ ഈ
ഡ്രസിൽ കണ്ടപോ,

ഞാൻ: കണ്ടപ്പോ?

ശ്രീ: വേദ തെറ്റു ദ്ധരിക്കും ഞാൻ അത് പറഞ്ഞാൽ ,
ഞാൻ: നീ പറഞ്ഞൊ എനിക്ക് കുഴപ്പം ഇല്ല,
ശ്രീ: ഞാൻ പറയട്ടെ,അലെങ്കിൽ വേണ്ട ഞാൻ പറയുനില്ല,
ഞാൻ: നീ പറ.
ശ്രീ: ഈ ഡ്രസിൽ വേദയെ കാണാൻ
നല്ല ഭംഗിയുണ്ട്.
അവൻ അത് എന്തോ പേടിച്ച മട്ടിൽ പറഞ്ഞു അവസാനിപ്പിച്ചു,
എന്തൊ അത് കേട്ടപ്പോൾ എനിക്ക് ചിരിയാ വന്നത് ,
ഞാൻ: അപ്പോ എന്നെ മുൻപ് കാണാൻ ഭംഗി ഉണ്ടായിരുന്നില്ലെ ഞാൻ ചിരിച്ചു കോണ്ട് ചോദിച്ചു.
ശ്രീ :ഞാൻ അങ്ങനെയല്ലാ ഉദേശിച്ചത് ,
ഞാൻ: പിന്നെ
ശ്രീ: വേദ മുൻപും സുന്ദരി ആയിരുന്നു ,ഇപ്പോ ഈ സാരിയിൽ കണ്ടപ്പോ ശരിക്കും സൂപ്പർ ആയിട്ടുണ്ട് ,
ഞാൻ: എന്നെ ഇതിനു മുൻപ് സാരി എടുത്ത് കണ്ടിട്ടില്ലെ,
ശ്രീ :ഇല്ലാ ഞാൻ ആദ്യമായിട്ടാ കാണുന്നെ,
അവൻ സംസാരിച്ചു കൊണ്ടുരിക്കുബോൾ മൂന്നാലു തമിഴ്
പെൺ കുട്ടികൾ അബലത്തിൽ നിന്നു ഇറങ്ങി നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു, അവന്റെ കണ്ണുകൾ
അവരിൽ ആയി ,ഞാനും അവൻ നോക്കുന്ന ഭാഗത്തേക്ക് നോക്കി പട്ടു പാവാടയും ബ്ലൗസും ഇട്ട് നല്ല സുന്ദരികുട്ടികൾ നടന്നു പോകുന്നു.
എന്ത് ഭംഗി അവരെ കാണാൻ പെണ്ണായ താൻ തന്നെ അവരെ നോക്കി നിന്നു പോയി ആണായ അവന്റെ കാര്യം പറയണോ, അവർ നടന്നു പോയി കഴിഞ്ഞപ്പോൾ ഞാൻ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു.

ഞാൻ:നമ്മളെ ഒക്കെ ഇടക്ക് ശ്രദ്ധിക്കണെ അപ്പോ കാണാം സാരി
ഉടുക്കുന്നുണ്ടൊനോക്കെ.
അല്ലാതെ ഈ വഴിയിൽ കാണുന്നവരെം അബലത്തിൽ കണുന്നവരെ ഒക്കെ നോക്കി നടന്നാൽ കാണാൻ പറ്റില്ല.
” അല്ലേങ്കിലും ഈ അണുങ്ങൾ ഇങ്ങനെ യാ അടുത്ത് ഉള്ള വെളിച്ചം കാണില്ല അകലെ ഉള്ള നക്ഷത്രങ്ങളെ തേടി പോകും ” അത് ഞാൻ വളരെ ശബ്ദം
താഴ്ത്തി ആണു പറഞ്ഞത്. അവൻ അത് ശരിക്കും കേട്ടില്ല.

ശ്രീ: ഞാൻ അങ്ങനെ ആരുടെയും പിറെകെ വായിനോക്കി നടക്കാറില്ല.
ഞാൻ: അപ്പോ ഇപ്പോ ഞാൻ കണ്ടതോ,
ശ്രീ: അത് പിന്നെ സൗന്ദര്യം ഉള്ള എന്ത് വസ്തുക്കൾ കണ്ടാലും മനുഷ്യന്റെ കണ്ണുകൾ ആകർഷിക്കും, ഉദാഹരണത്തിനു നിങ്ങൾ പെണ്ണുങ്ങൾക്ക് സ്വർണ്ണത്തിനൊടുള്ള പ്രിയം പോലെ ,

ഞാൻ: അത് എനിക്കിട്ട് വെച്ചാ താലേ.
ശ്രീ: അത് ശരിയലേ, വേദ ഒരോ ദിവസവും ഒരോ മോഡൽ മാലയലെ
ഇട്ടു കൊണ്ട് വരാറു.

അപ്പോ എന്നെ അവൻ എല്ലാ ദിവസവും ശ്രദ്ധിക്കാറുണ്ടല്ലെ ഞാൻ കാണാറില്ല നു മാത്രം ഞാൻ അത് മനസിൽ വിചാരിച്ചു.

ഞാൻ: ശരിയാ പക്ഷെ എനിക്ക് സ്വർണ്ണ തോടു താൽപര്യം ഇല്ല. എനിക്ക് കഴുത്തിൽ ചെറിയ മാല വേണം അതു ഡയമണ്ട് ആകാണമെന്നു മാത്രം.
ശ്രീ: കാശ് കൂടുതൽ ഉള്ളവർ ഡയമണ്ടും കാശ് കുറവു ഉള്ളവർ സ്വർണ്ണവും വാങ്ങും. അവൻ ചെറു ചിരിയോടെ പറഞ്ഞു.

ഞാനും അവന്റെ ചിരിയിൽ പങ്കുചേർന്നു. അവൻ എന്റെ കൂടെ ഉള്ളപ്പോൾ സമയം പോകുന്നതെ അറിയുന്നില്ല, ഇതു പോലെ ജീവിതത്തിൽ ഉടനീളം എന്റെ കൂടെ ഉണ്ടാക്കണെ ഈ സന്തോഷം ഞാൻ മനസിൽ പാർത്ഥിച്ചു.

ഞാൻ: ശ്രീ ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി.ഇന്നലെ രാത്രി ഞാൻ വിളിച്ചപ്പോൾ എന്താ ഫോൺ എടുക്കാതിരുന്നത്.
അത് കേട്ടപ്പോൾ അവൻ നിന്നു പരുങ്ങുന്നു.
ശ്രീ: അത് വേദ, ഇന്നലെ എടുക്കാൻ
പറ്റാത്ത സഹ്യചര്യം ആയിരുന്നു, അതാ ,
ഞാൻ: എന്തു സാഹ്യചര്യം?
ശ്രീ: ഇന്നലെ എന്റെ ഫ്രണ്ടിന്റെ പാർട്ടി
ഉണ്ടായിരുന്നു ,ഞാൻ അടിച്ചത് ഇത്തിരി ഓവർ ആയി പോയി. അതു കൊണ്ടാ ഫോൺ എടുക്കാതിരുന്നത്,
‘അവൻ ചെറുതായി ഡ്രിംഗ്സ് കഴിക്കും എന്നു അറിയാമായിരുന്നു,
കുറച്ചു അല്ലേ ഒള്ളു എന്ന് വിചാരിച്ച് ചോദിച്ചിട്ട് ഉണ്ടായിരുന്നില്ല.
ഞാൻ: അപ്പൊ വെള്ളമടി ഒക്കെ ഉണ്ടല്ലെ ,
ശ്രീ: എപ്പോഴും ഇല്ല ഫ്രണ്ടസ് നിർബന്ധിക്കുബോൾ,
ഞാൻ: കുറച്ചു ഒക്കെ ആവാം ഓവർ ആകാതെ നോക്കിയാൽ മതി.
അതിനു അവൻ ഒന്നു മൂളിയോള്ളു,
ഞാൻ: അല്ല കുറെ നേരം ആയലോ നീ ഇവിടെ കാത്തിരിക്കുന്നത്, കൂടെ ഉള്ള ആള്ളെ കാണാൻ ഇല്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *