പ്രേമവും കാമവും – 3 24

 

സമയമെത്രയായെടാ ..

 

“എട്ടര” അവൻ ഭിത്തിയിലെ ക്ലോക്കിലേക്ക് ഒന്നു പാളിനോക്കികൊണ്ട് പറഞ്ഞു

 

എട്ടെര പോലും അതിനൊരു ബാറ്ററി വാങ്ങിയിടാൻ അച്ഛനോടും മോനോടും പറഞ്ഞിട്ട് ആഴ്ച ഒന്നായി. ആരോട് പറയാൻ ആര് കേൾക്കാൻ അമ്മ പിറുപിറുത്തു..

 

ദാ നോക്ക് അരുണിന്റെ ഫോണെടുത്ത് അവന്റെ നേരെ നീട്ടി പത്ത് കഴിഞ്ഞു, എന്നിട്ടും അവന് തല പൊന്തിയില്ല. അതെങ്ങനാ ഇന്നലെ നാല് കാലിലല്ലെ കേറി വന്നത് .

 

താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് അരുൺ ഒരു പാവത്താനെ പൊലെ അമ്മ പറയുന്ന വഴക്കും കേട്ടിരുന്നു.

 

നീ വേഗം കുളിച്ച് റെഡിയായേ എനിക്ക് വീട് വരെ ഒന്ന് പോണം.

 

അമ്മ ബസ്സിനാറ്റം പോയ്ക്കോ എനക്ക് കയ്യേല ആകെ ഒരു ഞാറാഴ്ചയാ ഇള്ളേ..

 

പിന്നേ ബസ്സിന് പോകാൻ ആണല്ലോ നിന്നെ പെറ്റ് പോറ്റി ഇത്രേം ഒക്കെ ആക്കിയത്. നിനക്ക് അരമണിക്കൂർ സമയമുണ്ട് വേഗം റെഡിയായി താഴേക്ക് വാ… ആ ശബ്ദത്തിന് നേരത്തെതിനെക്കാൾ ഒരല്പം ഗാംഭീര്യമുണ്ടായിരുന്നു. പ്രപഞ്ചത്തിലെ പോരാളിയുടെ ആ ശബ്ദത്തെ അനുസരിക്കുക എന്നത് മാത്രമായിരുന്നു അരുണിന്റെ മുന്നിലുള്ള ഏക വഴി ..

 

അരുൺ പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി താഴേക്ക് വന്നു. മേശപ്പുറത്തുള്ള ഭക്ഷണം എടുത്ത് കഴിക്കുന്നതിനിടെ അവൻ ഫോണെടുത്തു നോക്കി. ഗ്രൂപ്പിലൊക്കെ ഒരു പാട് മെസ്സേജുകൾ വന്നിട്ടുണ്ടായിരുന്നു അവൻ അതൊന്നും വക വെക്കാതെ ലേഖേച്ചി എന്നെഴുതിയ ചാറ്റ് ഓപ്പൺ ചെയ്തു

 

മോണിംഗ് ഒരു ഹഗ് സ്മൈലിയും..

 

ചായ കുടിച്ചോ…

 

‘ഭാഗ്യം കിസ്സ് അയച്ചതിന് ആംഗ്രി റിയാക്ഷൻ ഒന്നുല്ല. ‘

 

ദേ കുടിക്കുന്നു, ചേച്ചിയോ ?

സൺഡെ ആയിട്ട് എന്താ പരിപാടി?

 

അപ്പോഴേക്കും അമ്മ റെഡിയായി വന്നതിനാൽ ചായ കുടിച്ചെന്നു വരുത്തി അരുൺ അമ്മയ്ക്കൊപ്പം ഇറങ്ങി.

 

നമ്മൾ ഒത്തിരി ഇഷ്ടത്തോടെ ചെന്നുകേറിയ ഒരിടമായിരിക്കും അമ്മവീട്. വേനലവധിക്കും ഓണം വിഷു ഉത്സവം തുടങ്ങിയ വിശേഷ അവസരങ്ങളിലും . നമ്മളെ കാത്ത് ചുരുണ്ടുതുടങ്ങിയ തൊലിയുള്ള കൈകളും നീട്ടി നാട്ടുവഴിയിലേക്ക് നോക്കി ഇരിപ്പുണ്ടാകും രണ്ട് കണ്ണുകൾ അത് മുത്തശ്ശന്റെയോ, മുത്തശ്ശിയുടെയോ ആവാം. കണ്ടാലുടനെ വാരി പുണരുന്ന് മുറുക്കാൻ ചവച്ച് ചുവന്ന ചുണ്ടുകൊണ്ടൊരുമ്മ പതിവായിരിക്കും , കുറച്ച് ദിനങ്ങൾ അവിടെ ചിലവഴിച്ച ശേഷം അമ്മാവൻ വാങ്ങി തന്ന പുതിയ ഉടുപ്പുമിട്ട് പിന്നെ വരാമെന്ന് പറഞ്ഞ് മടങ്ങുമ്പോഴും ആ തിണ്ണയിൽ തന്നെയുണ്ടാകും നാട്ടുവഴിയിലേക്ക് കണ്ണുകൾ പായിച്ച് ഒരു കിളവനോ, കിളവിയോ. അവർ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നെന്നത് അവരുടെ വിടവാങ്ങലിനു ശേഷമാണ് നാം ശരിക്കും മനസ്സിലാക്കുക.

 

അമ്മമ്മയുടെ (അമ്മയുടെ അമ്മ) മരണ ശേഷം അരുണിന് അമ്മ വീട്ടിലേക്കുള്ള യാത്ര ഒരിക്കലും പഴയത് പോലെയായിരുന്നില്ല. തനിക്ക് സമ്മാനങ്ങൾ തന്നിരുന്ന അമ്മാവനിൽ നിന്നും ഉപദേശങ്ങൾ സമ്മാനമായി കിട്ടി തുടങ്ങിയപ്പോൾ, അമ്മാവന്റെ മകന് കിട്ടിയ മാർക്കുകളുമായി താരതമ്യം തുടങ്ങിയപ്പോൾ അരുൺ അമ്മ വീടും വെറുത്തു തുടങ്ങി. ഒരിക്കൽ അത്രമേൽ പ്രിയങ്കരമായിരുന്ന ആ വേനലവധിക്കാലയാത്ര പിന്നീട് ഒരിക്കലുമില്ലാതായി. അവിടേക്ക് പോകുന്നതു തന്നെ വിരളമായി വല്ലപ്പോഴും ഇതുപോലെ അമ്മയുടെ കൂടെ പോകും അമ്മയെ അവിടെ നിർത്തും വൈകിട്ട് വീണ്ടും വിളിക്കാൻ പോകും അത്ര മാത്രമായി ചുരുങ്ങിയിരുന്നു അവന്റെ അമ്മ വീടുമായുള്ള ബന്ധം.

 

ശിവപുരം പച്ചനിറത്തിലുള്ള ബോർഡിൽവെള്ള അക്ഷരങ്ങളിലെഴുതിയ ബോർഡും കടന്ന് അരുണിന്റെ കാർ സഞ്ചരിച്ചു. അര കിലോമീറ്റർ കഴിഞ്ഞ് ഇടത്തെടുത്ത് ഒരു രണ്ട് നില വീട്ടിന് മുൻപിൽ ചെന്ന് നിർത്തി. പതിവ് പോലെ അമ്മയെ അവിടെയാക്കി വൈകിട്ട് വരാമെന്ന് പറഞ്ഞ് അരുൺ ഇറങ്ങി.

 

കാറിൽ കയറി വാട്സ്ആപ് തുറന്ന് മെസ്സേജുകൾ ഓരോന്നായി വായിക്കാൻ തുടങ്ങി. സനൂപിന്റെയും മണിയേട്ടന്റെയും മെസ്സേജ് വന്ന് കിടപ്പുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്ന് തന്നെ വൈകിട്ട് ആറ് മണിക്ക് മണിയേട്ടന്റെ വീട്ടിൽ വച്ച് ഒരു കമ്മിറ്റിയുണ്ട്. അടുത്തതായി തുറന്നത് ലേഖേച്ചി എന്നെഴുതിയ ചാറ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *