ആശ്വസിപ്പിക്കാനെന്നോണം അരുൺ അവളെ ചേർത്ത് പിടിച്ചു ലേഖ അരുണിന്റെ തോളിലേക്ക് ചാഞ്ഞു. അവന്റെ ഷർട്ടിൽ കണ്ണീരീന്റെ നനവു പടർന്നു. അരുൺ ലേഖയെ കെട്ടി പിടിച്ചു പുറത്ത് തലോടി ആശ്വസിപ്പിച്ചു. ആ സമയം ലേഖയുടെ പാകമായ ഇളനീർ പോലുള്ള മാറിടങ്ങൾ അരുണിന്റെ നെഞ്ചിൽ അമർന്നിരുന്നെങ്കിലും അതിന്റെ മൃദുലത അവന് അനുഭവപ്പെട്ടെങ്കിലും അത് അവനിൽ യാതൊരു വിധ കാമ ചിന്തകളും ഉണ്ടാക്കിയില്ല . കാമത്തിനുമപ്പുറം ലേഖയെന്ന സ്ത്രീയോട് അവനപ്പോൾ സഹതാപമായിരുന്നു . ആ അനുകമ്പ അരുണിന്റെ ഉള്ളിൽ ഒരു പ്രണയത്തിന്റെ വിത്തു പാകിയിരുന്നു. അതേ ആദ്യമായി കാമത്തിനുമപ്പുറം പ്രേമം എന്നൊരു വികാരം അവന് ലേഖയോട് തോന്നിത്തുടങ്ങി. ആ ആലിംഗനത്തിനിടയിൽ അവന്റെ നെഞ്ചിലെ ഹൃദയമിടിപ്പിന്റെ താളം ലേഖയുടെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു അതിന് ഒരു പ്രണയഗീതത്തിന്റെ താളമുണ്ടായിരുന്നു..
അല്ലെങ്കിലും ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ എത്ര സമയം വേണം . ചിലപ്പോൾ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നേക്കാം, ചിലപ്പോൾ കുറച്ച് ദിവസങ്ങൾ ചിലപ്പോൾ ഒരു കണ്ണടച്ച് തുറക്കാനുള്ള സമയം മാത്രം മതി. അതെ പ്രണയം പലരിലും പൂവിടുന്നത് പലരീതിയിലാണ്..
ലേഖയ്ക്ക് അരുണിന്റെ കരങ്ങൾക്കിടയിൽ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.. അരുൺ ലേഖയെ പിടിച്ചെഴുനേൽപ്പിച്ചു. അവളുടെ കവിളിലേക്ക് ഒഴുകിയ കണ്ണീവ ധാരകളെ തുടച്ചു മാറ്റി …
ചേച്ചി പോയ് മുഖം കഴുകിക്കേ .. അരുൺ അവളെ വാഷ് ബേസിനടുത്തേക്ക് തള്ളിവിട്ടു..
ലേഖ മുഖം കഴുകി വന്നു.. സോറി അരുൺ ഞാൻ ഞാനൊല്പം ഇമോഷണൽ ആയിപ്പോയി..
ഹേയ് അതൊന്നും സാരോല്ല ചേച്ചീ. അരുൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ക്ലോക്കിലേക്ക് നോക്കി..
എന്താടോ പോകാനായോ, അതോ എന്റെ സങ്കടങ്ങൾ കേട്ട് മടുത്തോ ..
ഹേയ് അതൊന്നും അല്ല ചേച്ചീ അമ്മയെ പിക് ചെയ്യണം, പിന്നെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞില്ലേ ..
ഹാ എന്തായാലും ചോറ് കഴിച്ചിട്ട് പോയാ മതി , ഞാൻ എടുത്തുവെക്കാം ..
അയ്യോ ചേച്ചി ചതിക്കല്ലേ.. , ചോറ് തിന്നാൻ ആവുമ്പോഴേക്കും വന്നേക്കാം എന്നു പറഞ്ഞാണ് അമ്മവീട്ടിന് ഇറങ്ങിയത്. അല്ലെങ്കിലേ അമ്മായി എപ്പോഴും പരാതിയാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നില്ല, അവരോട് ആരോടും സ്നേഹമില്ല എന്നൊക്കെ പറഞ്ഞ്. സംഭവം സത്യമാണെങ്കിലും ഇന്ന് അവിടെനിന്ന് ചോറ് തിന്നാമെന്ന് ഏറ്റുപോയി. അതോണ്ട് പിന്നൊരിക്കലാവാം …
ഹും.. ലേഖ അല്പം സങ്കടത്തോടെ മൂളി. ..
മോളേ വിളിക്കണോ ? ലേഖ ചോദിച്ചു
വേണ്ട അവൾ കളിച്ചോട്ടേ … ചേച്ചി പറഞ്ഞാ മതി
അരുൺ സോഫയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു പിന്നാലേ ലേഖയും ..
അപ്പോ അടുത്ത ഞായറാഴ്ച്ച,… അരുൺ കാറിൽ കയറുന്നതിനിടെ പറഞ്ഞു.
ലേഖ സംശയത്തോടെ അവനെ നോക്കി..
തന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയോട് കാമം തോന്നുന്നത് സ്വാഭാവികം, പക്ഷേ പ്രണയം !! ചിലപ്പോൾ വളരെ വിരളമായ ഒരു കാര്യമായിരിക്കാമത് പക്ഷേ ലേഖ ജീവിക്കുന്നതല്ല ഇതിനുമപ്പുറം അവർക്കായി ഒരു ജീവിതമുണ്ടെന്നും അതിൽ അവരുടെതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും അത് അവർക്കു നല്കണമെന്നുമുള്ള ഒരു മനസ്സിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ ആ അസ്വാഭാവികത പോലും ഒരു വിലങ്ങുതടിയായിരുന്നില്ല…
തുടരും …..
ഇനിയങ്ങോട്ട് പ്രണയത്തിന്റെയും രതിയുടെയും നാളുകളാണ്. ലേഖ ജീവിക്കാൻ മറന്നുപോയ ജീവിതത്തിന്റെ ഇരുവഴികളിൽ ഒരു മെഴുകുതിരി വെട്ടവുമായി വഴികാട്ടിയായി അരുണും അവളുടെ ജീവിതയാത്രയിൽ കൂടെയുണ്ട്.
പ്രേമവും കാമവും അതിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ് അത് അല്പം സമയമെടുത്ത് ഒരൊറ്റ ഭാഗത്തിൽ എരിവും പുളിയും ചേർത്തു എഴുതി തീർക്കാനാണ് ഈ എളിയ എഴുത്തുകാരന്റെ ശ്രമം..
