എന്താ അരുണേ ജ്യൂസ് ഇഷ്ടായില്ലേ ? കൈയ്യിലിരിക്കുന്ന പാതി ജ്യൂസ് നോക്കി ലേഖ ചോദിച്ചു.
നല്ലതാ ചേച്ചീ…. അതും പറഞ്ഞ് ബാക്കി ജ്യൂസ് ഒറ്റയടിക്ക് അവൻ വലിച്ചു കുടിച്ചു .
ചേച്ചിടെ വീട് ഗംഭീരമാണല്ലോ അരുൺ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. ശരിക്കും ഒരു പാലാഴി തന്നെ, ഈ പാലഴിയിലെ അമൃതാണോ ലേഖേച്ചി ഹി ഹി
അവന്റെ കമന്റ് കേട്ടപ്പോൾ ലേഖയുടെ മുഖം നാണത്താൽ തുടുത്തു .. പോടാ .. ചുമ്മാ കളിയാക്കാതെ
അരുൺ: സത്യായിട്ടും ചേച്ചിനെ കാണാൻ അമൃതുമായി വന്ന ദേവതയെ പോലുണ്ട്.
ലേഖ : പിന്നേ നൈറ്റീം ഇട്ടല്ലേ ദേവത വരുന്നത്.
അരുൺ: അതൊന്നും എനിക്കറിയില്ല മറ്റു ഡ്രസ്സ് ഇട്ടതിനേക്കാൾ ചേച്ചി സുന്ദരി ഈ നൈറ്റിയിൽ ആണ്..
ലേഖ : ഹും എന്നാൽ ഞാൻ ഇനിതൊട്ട് നൈറ്റിം ഇട്ട് കടയിൽ വരാം
അരുൺ: ഏയ് അത്രയ്ക്ക് വേണോ അരുൺ പൊട്ടി ചിരിച്ചു. ഒപ്പം ലേഖയും
ലേഖ അവനോടൊപ്പം സോഫയിൽ ഇരുന്നു
ചേട്ടൻ ഇപ്പോ വരാരില്ലേ ?
മൂന്നാഴ്ചയായി വന്നിട്ട് എന്തേ ?
ഒന്നൂല ചോദിച്ചുന്നേ ഉള്ളു.
ഹാ..
ചേച്ചി ഞാറാഴ്ച എവിടേം പോകാറില്ലേ ?
എവിടെ പോകാൻ
അല്ല ചുമ്മാ കറങ്ങാനോ, ഷോപ്പിംഗിനോ ഒക്കെ പോയിക്കൂടെ മോളേം കൂട്ടി..
ഞാൻ എവിടേം പോകാറില്ലടാ പിന്നെ ചേട്ടൻ വന്നാൽ വല്ലപ്പോഴും പോയി ഡ്രസ്സ് വാങ്ങും അതും എന്തേലും ഫങ്ഷൻ ഒക്കെ ഉണ്ടേൽ മാത്രം.. അതു പറയുമ്പോൾ ലേഖയുടെ മുഖത്ത് ദുഃഖത്തിന്റെ നിഴലുകൾ വീണു തുടങ്ങിയിരുന്നു അത് അരുൺ ശ്രദ്ധിക്കുകയും ചെയ്തു..
ചേച്ചി ജീവിതം ഒന്നേ ഉള്ളൂ അതിനെ ഇങ്ങനെ നാലു ചുവരുകൾക്കിടയിൽ അടച്ചിടരുത് ചുമ്മാ അങ്ങ് തുറന്ന് വിടണം..
അതിന് ഞാനിവിടെ അടച്ച് കിടക്കുകയൊന്നും അല്ലല്ലൊ ജോലിക്ക് പോകുന്നില്ലേ ലേഖ അവളെ ന്യായികരിക്കാനായി പറഞ്ഞു
അവിടെയും നാലു ചുവരുകൾ തന്നല്ലേ … നമുക്ക് ഒരീസം ചുമ്മാ ഒരു ഔട്ടിങ്ങിന് പോയാലോ..
ഹേയ്.. അതൊന്നും നടപടിയാകുന്ന കാര്യമല്ല. ചേട്ടൻ സമ്മതിക്കില്ല.
ദേ പിന്നേം ചേട്ടൻ , ലേഖേച്ചി നമ്മുടെ സന്തോഷത്തിന്റെ താക്കോൽ അത് നമ്മുടെ കയ്യിലായിരിക്കണം അല്ലാതെ അത് മറ്റൊരാളെ ഏൽപ്പിക്കരുത്..
ആള് ചെറുതാണെങ്കിലും നാക്ക് വലുതാണാല്ലോ ലേഖ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
ആണോ… അവൻ നാക്ക് വെളിയിലേക്ക് നീട്ടി..
ഇന്ന് എനിക്ക് വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ട് അല്ലേൽ ഇന്ന് പോകായിരുന്നു
എവിടെ ? ലേഖ അല്പം ആകാംക്ഷയോടെ ചോദിച്ചു.
ചുമ്മാ കറങ്ങാനോ സിനിമക്കോ എന്തിനേലും ..
അതൊന്നും നടക്കൂലട..
ചേച്ചി ആദ്യം ഈ നെഗറ്റീവ് മൈന്റ് ഒന്ന് വിട്ട് പിടി. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ….
എന്താ ?
സത്യം പറയുമോ , അത് പറ ..
ആഹ്…
മുത്തപ്പനാണേ !!
ആഹ് ഡാ മുത്തപ്പനാണേ , ഈ കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ, ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു..
ചേച്ചി തമാശയല്ല , ഐ ആം സീരിയസ്
ഓക്കെ, എന്ത് സത്യാ നിനക്ക് അറിയണ്ടത്
ചേച്ചിക്ക് ആഗ്രഹമില്ലേ കറങ്ങാനും സിനിമയ്ക്കും ഒക്കെ പോകാൻ.
ഇല്ല.. !! ലേഖയുടെ മറുപടി പെട്ടന്നായിരുന്നു ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു
ഇല്ല എന്നുപറഞ്ഞാൽ അത് കള്ളമാവും , ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ തുടരും പ്രത്യേകിച്ച് എന്നെ പോലുള്ള സ്ത്രീകൾക്ക്. എല്ലാത്തിനും ഭർത്താവിന്റെ അനുവാദം വേണ്ടി വരും,ഒരു കുട്ടി കൂടെയായാൽ പിന്നെ അതാണ് ഞങ്ങളുടെ ലോകം, അവിടെ സ്വന്തം ആഗ്രഹങ്ങൾക്ക് സ്ഥാനമില്ല. അവരുടെ സന്തോഷമാണ് പിന്നീട് ഞങ്ങളുടെ സന്തോഷം. അവരുടെ ജീവിതമാണ് പിന്നീട് സ്വന്തം എന്നപോലെ ജീവിച്ചു , അല്ല മരിച്ചിട്ടും ജീവിച്ചിരിക്കുന്നുവെന്നു വരുത്തി തീർക്കുന്നത് ഇതു പറയുമ്പോൾ ലേഖയുടെ അന്നനാളങ്ങൾ ഇടറുന്നുണ്ടായിരുന്നു . അവളുടെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയത് അരുൺ കണ്ടു ലേഖ കൈകൊണ്ട് ആ കണ്ണീരൊപ്പാൻ ശ്രമിച്ചു പക്ഷേ ഫലമില്ലായിരുന്നു ആ കണ്ണികൾ നിറഞ്ഞൊഴുകി. ചെറു ചൂടുള്ള ആ ദ്രാവകം അവളുടെ കൺപിലികളെ തഴുകി താഴേക്ക് ഒഴുകി കവിളിലേക്ക് ഒലിച്ചിറങ്ങി. ലേഖ പരിസരം മറന്ന് പൊട്ടി കരയാൻ തുടങ്ങി..
