ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 12 Like

ആ പറയാന്‍ മറന്നു. ഞാന്‍ ഒരു സൂഫി വൈദ്യന്‍ ആണ്. ഇത് പോലെയുള്ള പല ആള്‍ക്കാരെയും ചികിത്സിച്ചു ഭേദമാക്കുന്ന ഒരു സ്ഥലമാണ് ഇത്. ഞങ്ങളുടേത് പരമ്പരാഗതമായ ഒരു ചികിത്സാ രീതിയാണ്.

നിന്നെ തല്ലി ചതച്ചു റോഡില്‍ തള്ളിയപ്പോള്‍ അവര്‍ ചിന്തിച്ചു കാണില്ല ദൈവത്തിന്‍റെ കരുതല്‍ നിനക്കൊപ്പം കാണുമെന്നു. അല്ലെങ്കില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി എനിക്ക് പള്ളിയിലേക്ക് അത് വഴി നടന്നു വരാന്‍ തോന്നിയത് എന്താണ്? നിന്നെ എന്‍റെ മുന്നില്‍ തന്നെ എത്തിക്കാന്‍ കൊതിച്ച ആ ശക്തി ഏതാണ്? ഇവിടെ തന്നെ നിന്നെ ചികിത്സിക്കണമെന്നു എന്ത് കൊണ്ട് ആ ശക്തി തീരുമാനിച്ചു? “

“ബാബാ…..എന്താ…എനിക്കറിയില്ല…..എനിക്കൊന്നും ഓര്‍മയില്ല. “

“ഞാന്‍ പറയാം. നിന്നെ ഇവിടെ കൊണ്ട് വന്നു ഞങ്ങള്‍ ചികിത്സിച്ചു. ആഴ്ചകളോളം നീ ഒരു ജീവച്ഛവമായി കിടന്നു. കണ്ണുകള്‍ പോലും തുറക്കാതെ. പക്ഷെ എന്തോ ഒരു ശക്തി എന്നോട് പറയുന്നുണ്ടായിരുന്നു നീ തിരികെ ജീവിതത്തിലേക്ക് വരുമെന്ന്.

ഒരു ദിവസം തികച്ചും യാദ്രിശ്ചികമായി അവള്‍ ഓടി വന്നു പറഞ്ഞപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്, ദൈവം എത്ര മഹാനാണെന്ന്. നിന്‍റെ പ്രണയത്തെ നിന്നോട് ചേര്‍ത്തു വെയ്ക്കാന്‍ ദൈവം കളിച്ച നാടകം ആയിരുന്നോ അത്?….

അതെ അവള്‍ നിന്‍റെ പ്രണയിനി ആണ്. അവളുടെ അച്ഛന്‍ ഇവിടെ മാസങ്ങളായി ചികിത്സയിലാണ്. ഏതോ ഒരു പ്രേരണയാല്‍ അവള്‍ ഒരു ദിവസം ഈ മുറിയിലേക്ക് കടന്നു വന്നു.

നിന്നെ കണ്ട മാത്രയില്‍ അവള്‍ തിരിച്ചറിഞ്ഞു. അവള്‍ ഓടി വന്നു എന്നോട് പറഞ്ഞു.

ഞാന്‍ വന്നു നോക്കുമ്പോള്‍ അന്നാദ്യമായി നിന്‍റെ കണ്ണുകള്‍ തുറന്നിരുന്നു. അതില്‍ പ്രതീക്ഷയുടെ മിന്നലാട്ടം ഞാന്‍ കണ്ടു. യാ ഹുദാ…നീ എത്ര മഹാനാണ്.

പക്ഷെ പിന്നീട് ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും നീ പ്രതികരിച്ചില്ല.
പിന്നീട് ഞാന്‍ അവളോട് കാര്യങ്ങളൊക്കെ തിരക്കി. അങ്ങനെയാണ് നിന്നെ കുറിച്ച് അറിഞ്ഞത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെയിന്‍ യാത്രയില്‍ വച്ചാണത്രേ നിങ്ങള്‍ പരിചയപ്പെട്ടത്. ആ യാത്രയില്‍ നിങ്ങള്‍ ഹൃദയം കൈ മാറി എന്നും എന്നാല്‍ ഇടയ്ക്കു വച്ചു നിങ്ങള്‍ക്ക് ട്രെയിന്‍ നഷടപ്പെട്ടെന്നും അവള്‍ പറഞ്ഞു. എങ്ങനെയും നിങ്ങള്‍ മുംബൈയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അവള്‍ യാത്ര തുടര്‍ന്നത്. പക്ഷെ അവളുടെ അച്ഛന് അസുഖം കൂടിയത് കാരണം അവര്‍ക്ക് മംഗലാപുരത്ത് ഇറങ്ങേണ്ടി വന്നു. കുറച്ചു നാള്‍ അവിടെ ഒരു ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. പിന്നീട് ആണ് ഇങ്ങോട്ട് കൊണ്ട് വന്നത്. “

“ബാബാ….എനിക്ക് ഓര്‍മ വരുന്നില്ല………പക്ഷെ അവളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. എന്‍റെ ഓര്‍മയില്‍ എവിടെയോ അവളുടെ നിശ്വാസം ഉണ്ട്.. ആ ഹൃദയം ഇടിപ്പും എങ്ങോ ഞാന്‍ കേട്ട് മറന്ന പോലെ. പക്ഷെ…… അവളുടെ പേരെന്താണ് ബാബാ…? “

“അനീ. നിനക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലേ? കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് നീ വ്യക്തമായി അവളുടെ പേര് വിളിച്ചു. അതോടു കൂടിയാണ് ഞങ്ങള്‍ക്ക് നിന്നെ തിരികെ കൊണ്ട് വരാന്‍ പറ്റുമെന്ന വിശ്വാസം വന്നത്. “

“ഇല്ല. ബാബാ…എനിക്ക് ഒന്നും ഓര്‍മയില്‍ ഇല്ല….ഒന്നും… “

“ഇല്ലേ…ഒന്ന് ചലിക്കാന്‍ പോലും ആകാതെ കിടന്ന നീ തലയുയര്‍ത്തി അവളുടെ മാറില്‍ ചാരി ഇരുന്നു ശില്പേ. എന്ന് വിളിക്കുന്നത് ഞാന്‍ കണ്ടതാണ്. അവളുടെ സ്നേഹത്തിന്‍റെ ശക്തി നിന്നെ പുനര്‍ജീവിപ്പിച്ചു. “

ഞാന്‍ കൈകള്‍ ഉയര്‍ത്താന്‍ നോക്കി . ഇല്ല പറ്റുന്നില്ല.

അത് മനസ്സിലാക്കിയിട്ടാകണം ബാബ പറഞ്ഞത്,

“മോനെ…അന്നേരം ഏതോ പ്രേരക ശക്തിയാല്‍ നിന്‍റെ തളര്‍ന്നു കിടന്ന ഞരമ്പുകള്‍ ശക്തി സംഭരിച്ചു നിനക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയതാണ്. എന്തോ ഒരു ഓര്‍മ്മ നിന്നെ അങ്ങനെ പ്രേരിപ്പിച്ചു. പക്ഷെ അത് താല്‍കാലികമായ ഒരു അവസ്ഥ മാത്രം ആണ്. എങ്കിലും ഇനി നിനക്ക് പെട്ടെന്ന് ചലിക്കാനാകും. ആ ഓര്‍മ്മ ഇനിയും വരുകയാണെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍………. “
“ഹ്മം…ശില്‍പ……അങ്ങനെ ഒരു പേര് എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല ബാബാ….. “

“ഹ്മം… “

അദ്ദേഹം എന്‍റെ കണ്ണുകളിലേക്കു നോക്കി.

“നീ കുറച്ചു നേരത്തെ എന്തെങ്കിലും സ്വപ്നം കാണുകയോ മറ്റോ ചെയ്തോ? എങ്കില്‍ അതൊന്നു ഓര്‍ത്തു നോക്കിക്കേ…. ചിലപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

ഞാന്‍ വീണ്ടും ആലോചിച്ചു. എന്തോ ഒന്ന് പുക പോലെ. ആ പുകയുടെ നിറം പാതി മാറി ഒരു കാക്കി നിറം. അതില്‍ ഒരു സ്വര്‍ണ നിറത്തിലുള്ള പലക കറങ്ങുന്നു. അതില്‍ ഒരു പേര് കൊത്തി വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് വായിക്കാന്‍ കഴിയുന്നതിനു മുന്നേ അത് പുകയ്ക്കുള്ളില്‍ മറയുന്നു.

ഞാന്‍ ബാബയോട് പറഞ്ഞു.

“ഹ്മം… ആ പേര് വായിക്കാന്‍ പറ്റുന്നുണ്ടോ നിനക്ക്. അത് ശില്‍പ ആണോ എന്ന് നോക്കിയേ… “

ഞാന്‍ വീണ്ടും ഓര്‍മകളിലേക്ക് ഊളിയിട്ടു. ഇല്ലാ ഇപ്പോഴും അത് പുക മറയ്ക്കുള്ളില്‍ തന്നെ. പതുക്കെ ആ പുകയുടെ കട്ടി കുറഞ്ഞു. കാക്കി നിറത്തിലുള്ള ഒരു മതില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതിലെ സ്വര്‍ണ നിറത്തിലുള്ള നെയിം ബോര്‍ഡില്‍ രണ്ട് അക്ഷരങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. K.K

ബാബ എല്ലാം കേട്ട് ആലോചിച്ചിരുന്നു..

“ഹ്മം.. തല്‍കാലം ഇത് ആരോടും പറയണ്ട. നീ ഉറങ്ങിക്കോ… “

കുറെ കഴിഞ്ഞപ്പോള്‍ ആണ് അവള്‍ വന്നത്.. എന്‍റെ മുഖത്തേക്ക് അവള്‍ പ്രതീക്ഷയോടെ നോക്കി. ആ കണ്ണുകളിലേക്കു നോക്കി ആരാണ് നീ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയില്ല.

“ശില്പേ…. “ ഞാന്‍ വിളിച്ചു.

ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു.

കുറെ നേരം എന്‍റെ നെഞ്ചില്‍ കിടന്നു അവള്‍ കരഞ്ഞു. അവളെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കണമെന്നുണ്ട് എനിക്ക്. പക്ഷെ. എന്‍റെ കരങ്ങള്‍ അതിപ്പോള്‍ എന്‍റെ സ്വന്തമല്ലല്ലോ….

പതിയെ അവളുടെ കരച്ചില്‍ നേര്‍ത്തു വന്നു. അവള്‍ ഉറങ്ങിയെന്നു തോന്നുന്നു. ആ നെഞ്ചിന്‍റെ മിടിപ്പ് എനിക്ക് കേള്‍ക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നുണ്ട്. അവളുടെ ചുടു നിശ്വാസം എന്‍റെ കാതില്‍ മുഴങ്ങുന്നു. അവളുടെ ചൂട് എന്‍റെ ശരീരം ഏറ്റു വാങ്ങുന്നു. ശരിയാണ്. ഇവള്‍ എന്‍റെ എല്ലാം ആണ്.
ചരിഞ്ഞു കിടന്നതിനാലാകണം അവളുടെ കുറച്ചു ഭാഗമേ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നുള്ളൂ.. അതോ എനിക്ക് അത്രയുമേ അറിയാന്‍ പറ്റുന്നുള്ളോ?

അവള്‍ക്കൊപ്പം ആ സുഖ നിര്‍വൃതിയില്‍ ലയിച്ചു ഞാനും ഉറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *