ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 12

എന്‍റെ നട്ടെല്ലില്‍ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. അവള്‍ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. അവളുടെ ശരീരത്തിന്‍റെ ഭാരം എനിക്കറിയാന്‍ കഴിയുന്നുണ്ട്. അവളുടെ ഓരോ കോശവും എന്‍റെ ശരീരത്തില്‍ അമരുന്നതായി എനിക്ക് തോന്നി.

………………………………………………………………………………………………………………….

കുറച്ചു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം അവള്‍ എന്‍റെ വസ്ത്രങ്ങള്‍ മാറ്റുകയായിരുന്നു. പാവം ഒറ്റയ്ക്ക് എത്ര ബുദ്ധിമുട്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഞാന്‍ പതിയെ അരക്കെട്ട് ഉയര്‍ത്തി കൊടുത്തു. ആദ്യത്തെ ശ്രമത്തില്‍ നടന്നില്ല. പക്ഷെ കട്ടിലില്‍ കയ്യൂന്നി ശ്രമിച്ചപ്പോള്‍ ചെറുതായി അരക്കെട്ട് ഉയര്‍ത്താന്‍ എനിക്ക് കഴിഞ്ഞു.

എന്‍റെ തുണികള്‍ മാറ്റി വേറെ ധരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് അവള്‍ അദ്ഭുതത്തോടെ എന്നെ നോക്കിയത്. അവളുടെ മുഖത്ത് ഒരായിരം പൂര്‍ണ ചന്ദ്രന്‍ തെളിഞ്ഞത് പോലെ ഒരു തിളക്കം.

“അനീ……….നിനക്ക് ………”

സന്തോഷം കൊണ്ട് അവളുടെ തൊണ്ടയിടറി.. അവള്‍ എഴുന്നേറ്റ് ഓടി.

തിരികെ വന്നത് ബാബക്ക് ഒപ്പം ആയിരുന്നു. അവര്‍ വന്നപ്പോഴേക്കും ഞാന്‍ കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നിരുന്നു. തലയില്‍ നിന്നും എന്തോ ഒലിച്ചു നട്ടെല്ലില്‍ എത്തിയതും അത് അവിടെ നിന്നും എന്‍റെ കൈ കാലുകളിലേക്ക് അതിവേഗം പടര്‍ന്നു കയറുന്നതും ഞാനറിഞ്ഞു.

ബാബ വന്നു എന്നെ പരിശോധിച്ചു. “യാ അള്ളാ…… നീയെത്ര മഹാന്‍….. അനീ. മോനെ ഇത്ര പെട്ടെന്ന് നിനക്ക് എണീക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല.”

പിന്നെ അദ്ദേഹം പറഞ്ഞത് പോലൊക്കെ ഞാന്‍ ചെയ്തു. കാല് മാത്രം എന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ കിടന്നു.

അന്ന് രാത്രി ശില്‍പ എനിക്കൊപ്പം കിടന്നു. ഒരു പക്ഷെ ബാബ പറഞ്ഞിട്ടാകണം. ഒരു ചന്ദന കളര്‍ ചുരിദാര്‍ അണിഞ്ഞു മാലാഖയെ പോലെ അവള്‍ എന്‍റെ നെഞ്ചില്‍ പറ്റിപ്പിടിച്ചു കിടന്നപ്പോള്‍ ഈ കിടപ്പ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

“ശില്പാ…..ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ? “

“ങ്ങും….. “

“നിനക്ക് വിഷമം ആകുമോ? “

“ങ്ങും, “

“എടീ നീ എന്തേലും ഒന്ന് പറ. “

“അനി ജസ്റ്റ് ആസ്ക്. “

“ശില്‍പ. ശരിക്കും നമ്മള്‍ എങ്ങനെയാ കണ്ടു മുട്ടിയെ? എനിക്ക് അത് ഓര്‍ത്തെടുക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നില്ല.

അവള്‍ എന്‍റെ നെഞ്ചില്‍ നിന്നും തല ഉയര്‍ത്തി എന്നെ നോക്കി.
“സത്യമായിട്ടും ഒരു ട്രെയിന്‍റെ ഇരമ്പലും ചെവിയിലേക്ക് അടിച്ചു കയറുന്ന കാറ്റും എന്‍റെ ഓര്‍മ്മയില്‍ ഉണ്ട്. നിന്‍റെ മുഖവും. പക്ഷെ നീ ഇങ്ങനെ ആയിരുന്നില്ല. ഒരു മോഡേണ്‍ ലുക്ക് ആണെന്ന് ഒരു തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍…ഞാന്‍ വല്ലാത്ത കണ്ഫ്യുഷനില്‍ ആണ്. “

അവള്‍ എന്‍റെ കണ്ണുകളില്‍ തന്നെ നോക്കി.

എന്നിട്ട് പറഞ്ഞു തുടങ്ങി. എന്നെ കണ്ടത് തൊട്ടു പിരിയും വരെ ഉള്ള കാര്യങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒന്നും വിടാതെ.

“അപ്പോള്‍ ഞാന്‍ കേരളത്തില്‍നിന്നും വന്നതാണ് അല്ലേ. അവിടെ എവിടെയാകും എന്‍റെ വീട്. വീട്ടില്‍ ആരൊക്കെ ഉണ്ടാകും? “

എനിക്കൊരു അച്ഛനും അമ്മയും ഉണ്ടെന്നു അവള്‍ എന്നോട് പറഞ്ഞു. പിന്നെയും ഞാന്‍ എന്നെ പറ്റി എന്തൊക്കെയോ അവളോട് ചോദിച്ചു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ അവളെ പറ്റി ചോദിച്ചു.

“എന്‍റെ അച്ഛന്‍ അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ആക്സിഡന്‍റ് പറ്റിയതാ. തലക്കു ക്ഷതം പറ്റി. ഈ ബാബയുടെ അടുത്ത് ചികിത്സയില്‍ ആയിരുന്നു. ബാബയാ പറഞ്ഞെ നാട്ടില്‍ അച്ചന്‍റെ ഗ്രാമത്തില്‍ പോയി കുറച്ചു ദിവസം ചെലവിടാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. സ്ഥിരമായി പോകാറുള്ളത് പോലെ ഞങ്ങള്‍ ട്രെയിനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പോയി. പക്ഷെ അവിടെ വച്ചും അച്ഛന് ഓര്‍മ ഒന്നും തിരിച്ചു വന്നില്ല. എങ്ങോ നോക്കി ഒരേ ഇരിപ്പ്. ഇടയ്ക്ക് എന്നേം അമ്മയേം നോക്കും. എന്തോ പറയാന്‍ ശ്രമിക്കും. പിന്നെയും അതെ പടി. തിരികെ വരുമ്പോഴാണു അനിയെ കണ്ടത്. അന്ന് അനിയെ മിസ് ആയ ശേഷം അച്ഛനില്‍ ചില മാറ്റങ്ങള്‍ ഞങ്ങള്‍ കണ്ടു. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ. ഏതാണ്ട് മംഗലാപുരം എത്തുന്നതു വരെ ഉറങ്ങാതെ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. പിന്നെ പെട്ടെന്ന് ജെന്നി വന്നു വീണു. അങ്ങനെയാണ് ഞങ്ങള്‍ അവിടെ ഇറങ്ങിയത്. അച്ഛനെ ഹോസ്പിറ്റലില്‍ ആക്കി. അനിക്ക് ഓര്‍മ്മയുണ്ടോ ഡോ. സൂസന്‍. അവരാണ് എല്ലാ സഹായോം ചെയ്തത്. രണ്ടു ദിവസം അവിടെ ചികിത്സയില്‍ ആയിരുന്നു. പിന്നെ അവരാണ് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഒരു പക്ഷെ അത് നന്നായി. അനിക്ക് ട്രെയിന്‍ നഷ്ടപെട്ടില്ലായിരുന്നെങ്കില്‍,. അച്ഛന് അസുഖം കൂടിയില്ലായിരുന്നെങ്കില്‍ നമ്മളെല്ലാരും അന്നത്തെ ആക്സിടന്റില്‍ മരിച്ചേനെ. “

“ആക്സിടന്ടോ?”

പിന്നെ അവള്‍ അന്നത്തെ കൊങ്കണ്‍ ദുരന്തത്തെ പറ്റി പറഞ്ഞു. എനിക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നില്ല.

ഞാന്‍ വെറുതെ അവളെ തന്നെ നോക്കി കിടന്നു.

“ആ ഇന്നത്തെ പത്രത്തില്‍ അതെ പറ്റി ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ പത്രം എടുത്തു കൊണ്ട് വരാം. അനിക്ക് ചിലപ്പോള്‍ എന്തെങ്കിലും ഓര്‍മ വന്നാലോ?”
അവള്‍ ഓടി പോയി പത്രവുമായി വന്നു. എന്നെ പിടിച്ചു എഴുന്നേല്‍പ്പിച്ചിരുത്തി.

അവള്‍ ആ വാര്‍ത്ത എന്‍റെ നേരെ നീട്ടി. വിറയ്ക്കുന്ന കരങ്ങള്‍ കൊണ്ട് ഞാന്‍ ആ വാര്‍ത്തകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി. ദുരന്തത്തിന്‍റെ തീവ്രത കാണിക്കുന്ന ഫോട്ടോ. മരണമടഞ്ഞ ചിലരെപ്പറ്റിയുള്ള ലേഖനം. പക്ഷെ എനിക്ക് ഒന്നും ഓര്‍മ വരുന്നില്ല. ഞാന്‍ നിരാശയോടെ പത്രം തിരികെ കൊടുത്തു.

അവള്‍ അത് മടക്കാന്‍ തുടങ്ങുമ്പോഴാണ് പത്രത്തിന്‍റെ പുറകു വശത്തെ ആ കാക്കി നിറത്തെ ഞാന്‍ ശ്രദ്ധിച്ചത്. ഉയര്‍ന്നു നില്‍ക്കുന്ന കാക്കി മാറിടത്തില്‍ പതിച്ചിരിക്കുന്ന സ്വര്‍ണ നെയിം ബോര്‍ഡ്. എന്‍റെ തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍ പാഞ്ഞു. ഞാന്‍ ആ പേപര്‍ വാങ്ങി നോക്കി. അതെ പേര്.

KIRAN KAUR IPS

ആ പേപര്‍ നിവര്‍ത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശില്‍പ എന്നെ സഹായിച്ചു. അവിടെ തെളിഞ്ഞു വന്ന മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. ഇല്ല …ശരിക്കും ഓര്‍മ കിട്ടുന്നില്ല. പക്ഷെ ആ പേരും നെയിം ബോര്‍ഡും ആ കാക്കിക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മാറിടങ്ങളും എന്‍റെ അവസാന ഓര്‍മയാണ്. ഇവര്‍ക്ക് അറിയാം എനിക്ക് എന്ത് സംഭവിച്ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *