ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 14

“നാളെ വരുമ്പോള്‍ ഇന്നത്തെ പോലെ വന്നാല്‍ മതി. യാതൊരു മാറ്റവും ഇല്ലാതെ. എനിക്ക് എന്തൊക്കെയോ ഓര്‍മ്മ വരുന്നു. “

“ശരിക്കും? “മേഡത്തിന്‍റെ മെസ്സേജ്.

“അതെ. ഒന്നിനും ഒരു മാറ്റവും വരരുത്. “

“ഡണ്‍… കിസ്സ്‌…. കിസ്സ്‌…. “

ഞാന്‍ പെട്ടെന്ന് തന്നെ ആ മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു.

“ആരാ? “ഹീര ആകാംക്ഷയോടെ ചോദിച്ചു.

“ങേ? അത് രാവിലെ വന്ന ഒരു പോലീസുകാരനാ. “

“പോലീസുകാരനോ? “

“അതെ. അങ്ങനെയാ പറഞ്ഞെ. എന്തേ? “

“ഇല്ലാ… അനീ അത്. “

“എന്താ ഹീര. എന്താ? “

“അയാള്‍ എന്തെങ്കിലും പറഞ്ഞോ? അയാളെ കാണാന്‍ എങ്ങനാ? “

“അത്… അയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാണാന്‍ വെളുത്തിട്ടാ. ഒരല്പം തടിയുണ്ട്. പിന്നെ പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ല. “

“ഹൂ! ഞാന്‍ കരുതി അച്ഛന്‍ ആയിരിക്കുമെന്ന്. “

“അച്ഛനോ? “
“അതെ. അനീ.. എന്‍റെ അച്ഛന്‍. അന്ന് നമ്മളെ കണ്ടിരുന്നു. “

“ങേ… ഹീര നീ വേഗം പറ. അന്ന് പിന്നെ എന്താ സംഭവിച്ചത്.“ എന്‍റെ മനസ്സില്‍ നിന്നും കാമം വഴി മാറി. അവിടെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചു.

“അനീ… ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറയാം. അന്ന് നമ്മള്‍ ഒരുമിച്ചാ എന്‍റെ വീട്ടിലേക്കു പോയെ. എന്നെ കൊണ്ട് വിടാം എന്നും പറഞ്ഞു അനി കൂടെ വരികയായിരുന്നു. നമ്മള്‍ ട്രെയിനില്‍ അന്ധേരിയില്‍ ഇറങ്ങി. “

“എവിടെ? “

“അന്ധേരിയില്‍. “

“അന്ധേരി…“ ഞാന്‍ ഓര്‍ത്തു നോക്കി. ഇല്ല. ആ പേര് ഇല്ല ഓര്‍മ്മ വരുന്നില്ല.

“അനീ. എന്താ? എന്തേലും ഓര്‍മ്മ വരുന്നോ? “

“ങാ… ഹീര… ഇല്ല. നീ പറ. “

“അവിടെ വച്ചു അച്ഛനെ കണ്ടു. “

“എന്നിട്ട്? “

അവള്‍ എല്ലാം പറഞ്ഞു.

“ങ്ങും. അപ്പോള്‍ ഈ കിരണ്‍ മേഡത്തേയും നമ്മള്‍ കണ്ടു അല്ലേ? “

“അതെ പക്ഷെ അവര്‍ നമ്മളെ കണ്ടില്ല. “

“അപ്പോള്‍ ഹീരയുടെ അച്ഛന്‍ കിരണ്‍ മേടത്തിന്‍റെ ഡ്രൈവര്‍ ആയിട്ട് എത്ര നാളായി? “

“ഏതാണ്ട് നാലഞ്ചു കൊല്ലം ആയി. “

“ഹം… നീ ബാക്കി പറ. “

“അനി. അത് അനി നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അമ്മയെയും അച്ഛനെയും പറ്റി പറഞ്ഞു. “

“എന്ത് പറഞ്ഞു? “എനിക്ക് ആകാംക്ഷ കൂടി.
“അത്… അനി. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ പറയാം. അമ്മയെ ആറു കൊല്ലങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍റെയും എന്‍റെയും മുന്നിലിട്ട് ആ ദുഷ്ടന്‍മാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നശിപ്പിച്ചു. അതിനു ശേഷമാണ് ഞാന്‍ അച്ഛനെ വെറുത്തു തുടങ്ങിയത്. “

അവളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ അടര്‍ന്നു.

“ഹീര. സോറി. നിനക്ക് വിഷമം ആണെങ്കില്‍ പറയണ്ടാ. “

“ഇല്ല. അനീ. അനിയോടു പറയാന്‍ എനിക്ക് ഒരു വിഷമവും ഇല്ല. “

“അതെന്താ? “

“അനീ. അന്ന് എല്ലാം അനിയോടു പറഞ്ഞതിന് ശേഷമാണ് എന്‍റെ ജീവിതത്തിനു പുതിയ നിറങ്ങള്‍ വന്നത്. “

“ഹം. “

“ഞാന്‍ അത് പറഞ്ഞപ്പോള്‍ അനി എന്നെ ഒത്തിരി നിര്‍ബന്ധിച്ചു, അമ്മയെ കൊണ്ട് പോയി കാണിക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അവസാനം നമ്മള്‍ ഒരുമിച്ചു അമ്മയെ കാണാന്‍ പോയി. “

“എന്നിട്ട്? “

“അമ്മ അനിയെ അകത്തേക്ക് ക്ഷണിച്ചു. പതിവിലും വ്യത്യസ്തതയായി അമ്മയെ അന്ന് ഞാന്‍ കണ്ടു. എന്നും പൂജാ മുറിയില്‍ ചടഞ്ഞിരിക്കാറുള്ള അമ്മ അന്ന് സന്തോഷവതിയായി കാണപ്പെട്ടു. കഴിഞ്ഞ അഞ്ചാറു കൊല്ലമായി ഒരു പുരുഷനെയും നോക്കുക കൂടി ചെയ്യാതിരുന്ന അമ്മ അനിയെ സന്തോഷത്തോടെ വാ മോനെ എന്ന് വിളിച്ചു അകത്തേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ ആകെ അദ്ഭുതപ്പെട്ടു. അമ്മ അനിക്ക് കുടിക്കാന്‍ ചായ നല്‍കി.

അനിയോടു വിശേഷങ്ങളൊക്കെ തിരക്കി. അത് കഴിഞ്ഞു അമ്മ പൂജാ മുറിയില്‍ നിന്നും കാര്‍ഡുകള്‍ എടുത്തു അനിക്ക് നേരെ നീട്ടി.

“കാര്‍ഡുകളോ?

“അതെ. അമ്മ അങ്ങനെയാണ്. അമ്മയുടെ കയ്യില്‍ കുറെ കാര്‍ഡുകള്‍ ഉണ്ട്. മന്ത്ര ശക്തികള്‍ ഉള്ള കാര്‍ഡുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. എന്നെ കൊണ്ടും അടുത്ത വീട്ടിലെ സ്ത്രീകളെ കൊണ്ടും അമ്മ അതില്‍ നിന്നും കാര്‍ഡുകള്‍ എടുപ്പിക്കും. നമ്മള്‍ അപ്പോള്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങളുടെ അനന്തര ഫലം ആ കാര്‍ഡിലെ ചിത്രങ്ങള്‍ നോക്കി അമ്മ പറയും. “
“ചിത്രങ്ങള്‍ നോക്കിയോ? “

“അതെ. ചിത്രങ്ങള്‍ തന്നെ. എല്ലാം പുരാണങ്ങളിലെ ചിത്രങ്ങളും സംഭവങ്ങളുമൊക്കെയാണ്. ആദ്യമൊക്കെ എനിക്ക് വിശ്വാസം ഒന്നും ഇല്ലായിരുന്നു. പിന്നെ അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ പലപ്പോഴും കാര്‍ഡുകള്‍ എടുത്തിരുന്നെ. പക്ഷെ പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തി അമ്മ ഓരോ കാര്യങ്ങളും റ്റ്പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു തുടങ്ങി. ക്രമേണ അമ്മയുടെ പ്രവചനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും കൂടുതല്‍ കൃത്യതയും വ്യക്തതയും വന്നു തുടങ്ങി. അനിക്കറിയുമോ ഒരിക്കല്‍ ഞാന്‍ എടുത്ത കാര്‍ഡു നോക്കി അമ്മ അനിയെ പറ്റി പറഞ്ഞു. “

“എന്നെ പറ്റിയോ? “

“അതെ. ഞാന്‍ പഠനം കഴിഞ്ഞു ജോലി നോക്കുന്ന കാലം. മമ്മീ എന്നെ കൊണ്ട് ഒരു കാര്‍ഡ് എടുപ്പിച്ചു. ഭാവിയെക്കുറിച്ച് ചിന്തിച്ചു കൊണ്ട് എടുക്കാനാ പറഞ്ഞത്. പക്ഷെ എനിക്കെന്തോ എന്‍റെ ഭാവി പുരുഷനെ ആലോചിച്ചു കൊണ്ട് എടുക്കാനാ തോന്നിയത്. കശക്കി നിവര്‍ത്തിയ കാര്‍ഡുകളില്‍ നിന്നും ഒന്നെടുത്തു ഞാന്‍ നോക്കി. കുതിരപ്പുറത്തിരിക്കുന്ന ശ്രീ കൃഷ്ണന്‍. “

മമ്മീ അതെടുത്തു നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു, “നീ എന്ത് ആലോചിച്ചു കൊണ്ടാ ഈ കാര്‍ഡ് എടുത്തേ? “

“മമ്മീ. അത് ഞാന്‍ എന്‍റെ ഭാവി പുരുഷനെ ഓര്‍ത്താ. “

“ഹം… മോളെ… നിന്‍റെ പ്രായം അതാ. നീ ഒന്ന് കൂടി അവനെ പറ്റി ആലോചിച്ചു കാര്‍ഡ് എടുത്തേ. “

ഇത്തവണ ഞാന്‍ വേറെ കാര്‍ഡ് എടുത്തു നോക്കി. അതിലും ശ്രീ കൃഷ്ണന്‍. ഗോപികമാര്‍ക്കൊപ്പം ലീലകള്‍ ആടുന്ന ശ്രീ കൃഷ്ണന്‍.

മമ്മി അത് നോക്കി കുറച്ച് നേരം ഇരുന്നു. പിന്നെ ആ കാര്‍ഡുകളെല്ലാം കൊണ്ട് പോയി പൂജാ മുറിയില്‍ വച്ചു കുറെ നേരം പ്രാര്‍ഥിച്ചു. പിന്നെ എന്റടുത്തു വന്നിരുന്നു എന്നെ മാറോട് ചേര്‍ത്തു

“മമ്മീ… എന്താ ആ കാര്‍ഡുകളുടെ അര്‍ഥം? അമ്മ എന്തേ എന്നോട് ഒന്നും പറയാത്തെ? “
“മോളെ. അത് ഞാന്‍ എങ്ങനെ പറയും. എന്‍റെ കുട്ടീ. “

“മമ്മീ…പ്ലീസ്… എന്താണേലും പറ. “

“നീ ആദ്യം ഭാവി പുരുഷനെ ആലോചിച്ചു കൊണ്ട് എടുത്ത് കാര്‍ഡില്‍ കുതിരപ്പുറത്തിരിക്കുന്ന ശ്രീ കൃഷ്ണന്‍. അതായത് യാത്ര ചെയ്യുന്ന കൃഷ്ണന്‍. “

“എന്ന് വച്ചാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍… എന്താ മമ്മീ? “

Leave a Reply

Your email address will not be published. Required fields are marked *