ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 14

പിന്നെ അമ്മ കൂടെ വന്നിരുന്നു ഒത്തിരി സംസാരിച്ചു.

“അനീ. നീ പറഞ്ഞത് സത്യമാ. എനിക്ക് ഇവളുടെ അച്ഛനെ അല്ലാതെ ഒന്നിനെ പറ്റിയും ചിന്തിക്കാന്‍ ആകില്ല. പക്ഷെ അന്നത്തെ ആ സംഭവത്തില്‍ ഞാന്‍ തകര്‍ന്നു പോയി. പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അദ്ദേഹം അതിനു ശേഷം വെറുമൊരു ഡ്രൈവര്‍ ആയി ഇവിടെ ജോലിക്ക് കയറിയപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതും എന്നെ നശിപ്പിച്ച ആളുടെ കാവല്‍ പണി ചെയ്യുന്ന ആ ACP ക്കൊപ്പം. ഞാന്‍ അറിയാതെ വെറുത്തു പോകുകയായിരുന്നു. “

“അമ്മെ…ആരാ അമ്മയെ അങ്ങനെയൊക്കെ ചെയ്തെ? “

“അത്.. ദാദ ഭായി. “

“ഹം… പക്ഷെ അമ്മ എന്ത് പറയുന്നു ഈ കാര്‍ഡുകള്‍ തമ്മിലുള്ള ബന്ധത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “
“അനീ. നീ അങ്ങനെ പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാണെന്ന് എനിക്കും തോന്നി. ഇന്ന് പ്രാര്‍ത്ഥനയ്ക്കിടയില്‍ ഹീരയ്ക്കെന്തോ ആപത്തു പിണഞ്ഞത് പോലെ എനിക്ക് തോന്നി. അവളെ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. അങ്ങനെ ഞാന്‍ കാര്‍ഡ് എടുത്തു നോക്കിയപ്പോള്‍ ശ്രീ കൃഷണനോടോത്തു രാസ ലീല ആടുന്ന രാധയുടെ കാര്‍ഡ് ആണ് കിട്ടിയത്. എന്‍റെ പ്രാര്‍ത്ഥനകള്‍ക്കുമപ്പുറം ആണ് വിധിയുടെ വിളയാട്ടം എന്നെനിക്കു തോന്നി. ഉച്ചയ്ക്ക് ഞാന്‍ ഇവളെ വിളിച്ചു ചോദിച്ചപ്പോള്‍ ഓഫീസില്‍ ആണെന്ന് അവള്‍ കള്ളം പറഞ്ഞു. പക്ഷെ എനിക്കറിയാമായിരുന്നു ഇവള്‍ നിങ്ങള്‍ക്കൊപ്പം ആണെന്ന്. അതാ പിന്നെ നിങ്ങളെ കാണണമെന്ന് എനിക്കും തോന്നിയത്. “

“അമ്മെ. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ വല്ലാത്തൊരു പ്രതി സന്ധിയില്‍ ആണ്. ശില്‍പ എന്നൊരു പെണ്‍കുട്ടിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. അതിനിടയില്‍ ഹീര അറിയാതെ. “

“അനീ… എനിക്കറിയാം. നിങ്ങള്‍ അവളെ കണ്ടു മുട്ടും. നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ആര് കൂടെ ഇല്ലങ്കിലും അവള്‍ കൂടെ ഉണ്ടാകും. വലിയൊരു ആപത്തിലേക്ക് നിങ്ങള്‍ നടന്നടുക്കുകയാണ്. അതിനെ തടുക്കാന്‍ ആര്‍ക്കും ആകില്ല. ആകസ്മികമായ ഒരപകടം. അത് നിങ്ങളെ തേടി വരിക തന്നെ ചെയ്യും. “

“അമ്മെ. അത് സാരമില്ല. നിങ്ങളും ഹീരയും ഹീരയുടെ അച്ഛനെ ഇനി വേദനിപ്പിക്കരുത്. ആ മനുഷ്യനെ നിങ്ങള്‍ സ്നേഹിക്കണം. അദ്ദേഹത്തിന്‍റെ ആ കഴിവില്ലായ്മയെ നിങ്ങള്‍ മറക്കണം. “

“അനീ… ഏതോ ഒരു ശക്തി നിനക്കൊപ്പം ഉണ്ട്. നിന്‍റെ ചുറ്റിനുമുള്ളവരുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ നിനക്ക് കഴിയുന്നത്‌ അത് കൊണ്ട് തന്നെയാണ്. എനിക്കും ഹീരയ്ക്കും ഒരു വിരോധവും ഇല്ല. ഇന്ന് മുതല്‍ ഞങ്ങളുടെ ജീവിതം മാറി മറിയും. “

“എന്‍റെയും. “അനി എന്തോ ഓര്‍ത്തത്‌ പോലെ പറഞ്ഞു.

“അനീ. ആ ശക്തിക്ക് ഒരു പക്ഷെ നിങ്ങളെ വരാന്‍ പോകുന്ന അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ല. ശര ശയ്യയില്‍ നിങ്ങള്‍ കിടക്കേണ്ടി തന്നെ വരും. പക്ഷെ അതില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നു നിങ്ങള്‍ എന്ത് കര്‍മ്മത്തിനാണോ ഇവിടെ എത്തിയത് അല്ല എത്തിക്കപ്പെട്ടത്‌ അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. “
പിന്നെ അനി ഞങ്ങള്‍ക്കൊപ്പം ഭക്ഷണമൊക്കെ കഴിച്ചു രാത്രി ആണ് പുറപ്പെട്ടത്‌. അച്ഛനെ കാത്തിരിക്കുകയായിരുന്നു അത്രയും നേരം. എന്നും നേരത്തെ വരാറുള്ള അച്ഛന്‍ അന്ന് വളരെ താമസിച്ചാണ് വന്നത്. “

“ഹീര എന്നിട്ട് ഞാന്‍ പുറത്തിറങ്ങിയിട്ടു നിന്നെ വിളിക്കുകയോ മറ്റോ ചെയ്തോ? “

“ഇല്ല. അനി പോയി. കുറെക്കഴിഞ്ഞു അമ്മ പ്രാര്‍ത്ഥന‍ തുടങ്ങിയപ്പോള്‍ ഞാന്‍ അനിയെ ഫോണില്‍ വിളിച്ചു. പക്ഷെ കിട്ടുന്നുണ്ടായിരുന്നില്ല. എനിക്കെന്തോ ഭയമായി. ഞാന്‍ മുറിയില്‍ കയറി അനിയെ പറ്റി ആലോചിച്ചു കിടന്നു. കുറെ കഴിഞ്ഞു ഞാന്‍ ഉറങ്ങിപ്പോയി. എപ്പോഴോ കാളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴേക്കും അമ്മ ചെന്ന് വാതില്‍ തുറന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ അച്ഛന് വേണ്ടി വാതില്‍ തുറന്നു. അതും ഒരു വധുവിനെപ്പോലെ ഒരുങ്ങിക്കൊണ്ട്. അമ്മമ്മയും അച്ഛനും ഒത്തിരി സംസാരിച്ചു. അമ്മയുടെ കൈകള്‍ കൊണ്ട് അച്ഛന് ആഹാരം വിളമ്പി. പിന്നെ ആദ്യമായി ഈ മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വന്നതില്‍ പിന്നെ അവര്‍ ഒരുമിച്ചു ഒരേ മുറിയില്‍ കയറി കിടന്നു. “

“ഹം… പിന്നെ എന്തുണ്ടായി? “ ഞാന്‍ ചോദിച്ചു.

“കുന്തം? ഞാന്‍ നോക്കിയില്ല. “ഹീര ദേഷ്യപ്പെട്ടു.

“എന്‍റെ പൊന്നു രാധേ… ഞാന്‍ അതല്ല ചോദിച്ചത്. “

“ങേ? രാധയോ? “

“നീയല്ലേ പറഞ്ഞെ ഞാന്‍ നിന്‍റെ കൃഷ്ണന്‍ ആണ്. നീയെന്റെ രാധയാണെന്ന് ഒക്കെ. “

“ഒ. അങ്ങനെ. അപ്പോള്‍ ശില്പയെ കണ്ടോ? അവള്‍ ? “

“ഹം…അവള്‍ ഇവിടെ ഉണ്ട്. എനിക്ക് കണ്ണുകള്‍ പോലും ചലിപ്പിക്കാനാകാതിരുന്ന ദിവസങ്ങളില്‍ എന്നെ പരിചരിച്ചു കൊണ്ട് എനിക്കൊപ്പം നിഴലായി അവള്‍ കൂടെയുണ്ട്. നിനക്ക് കാണണോ ഹീര ശില്പയെ? “
“ഹം…അവള്‍ എന്‍റെ കണ്ണുകളില്‍ നോക്കി മൂളി. ആ കണ്ണുകളില്‍ നനവ്‌ പടര്‍ന്നിരുന്നു. എന്തായിരിക്കും കാരണം. ഒരു വേള ശില്‍പ ഇവിടെ എന്നോടൊപ്പം ഉണ്ടെന്നുള്ളതോ അതോ അവള്‍ക്ക് എന്നോടൊപ്പം എന്‍റെ ആപല്‍ഘട്ടത്തില്‍ ചിലവഴിക്കാന്‍ കഴിയാതിരുന്നതിലുള്ള വിഷമമോ? “

ടക്. ടക്…

“ഹീര ആ വാതില്‍ ഒന്ന് തുറക്കാമോ? “

ഹീര ചെന്ന് വാതില്‍ തുറന്നു. നോക്കിയപ്പോള്‍ ശില്‍പ. അവള്‍ വാതിലില്‍ നിന്നും എത്തി എന്നോട് ആംഗ്യം കാണിച്ചു അതാരാണ് എന്ന്.

“ശില്പേ. നീ ഇങ്ങു കയറിപ്പോരു. ഇത് നമ്മുടെ ആള് തന്നെ. ഞാന്‍ പറയാം. “

അവള്‍ ഓടി എന്‍റെ അടുത്ത് വന്നു കട്ടിലില്‍ അധികാരത്തോടെ ഇരുന്നു. ഹീരയെപ്പോലെ ഒരു സുന്ദരിക്കുട്ടി എന്‍റെ അടുത്തിരിക്കുന്നത് അവള്‍ക്കു തെല്ലൊരു കുശുമ്പു ഉണ്ടാക്കിയെന്നു തോന്നുന്നു. അതെ കുശുമ്പു ഞാന്‍ ഹീരയിലും കണ്ടു. അവള്‍ അലസമായി കസേരയില്‍ വന്നിരുന്നു എന്‍റെ കണ്ണില്‍ നോക്കി.

“ഹീര… ഇതാണ് ഞാന്‍ പറഞ്ഞ ശില്‍പ. “

“കള്ളന്‍. എന്നെ പറ്റി പറഞ്ഞോ? “അവള്‍ എന്‍റെ കാതില്‍ ചോദിച്ചു.

“ഹം… “

“എല്ലാം പറഞ്ഞോ? “

“ഇല്ല. പറയണോ? “

“പോ… “അവള്‍ എന്‍റെ കവിളില്‍ പിച്ചി.

“ആ ശില്‍പ. ഇതാണ് ഹീര. എനിക്കൊപ്പം ഓഫീസില്‍ വര്‍ക്ക് ചെയ്തിരുന്ന കുട്ടിയാ. “

അവര്‍ പരസ്പരം ഹസ്ത ദാനം ചെയ്തു.

അപ്പോഴേക്കും ബാബ ഹീരയുടെ അമ്മയ്ക്കൊപ്പം വന്നു. എന്ത് ഭംഗി അവരെ കാണാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഇത്രയും ഐശ്വര്യം ഉള്ള ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടുണ്ടാവുമോ? എന്തോ അറിയില്ല. എന്‍റെ ഓര്‍മ്മകളില്‍ അങ്ങനെ ആരും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *