ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 3

അനിയാ നീ സമാധാനപ്പെട്. ഫോണ്‍ തിരികെ കിട്ടുമോന്നു എനിക്കറിയില്ല. പക്ഷെ പോയ ട്രെയിന്‍ പിടിച്ചാ കിട്ടൂല്ല. പിന്നെ വേണേല്‍ ഞാന്‍ നിന്റെ ലഗേജു കണ്ണൂര്‍ സ്റെഷനില്‍ എടുപ്പിച്ചു വയ്ക്കാം. അടുത്ത ട്രെയിന്‍ കേറി അവിടുന്ന് വാങ്ങിയാല്‍ മതി.
എന്റെ സാറേ..എനിക്ക് ഗരീബ് രതില്‍ തന്നെ പോണം, അതിനുള്ള വഴി പറയു.

അനിയാ. നീ ഇവിടുന്നു ടാക്സി പിടിച്ചു പോയാലോന്നും അതിന്റെ ഏഴയലത്ത് എത്തില്ല. പിന്നെ ഈ കോഴിക്കോട് ടൌണ്‍ കടന്നു കിട്ടണേല്‍ തന്നെ മണിക്കൂര്‍ രണ്ടു പിടിക്കും. നീ കണ്ണൂര്‍ എത്തുമ്പോള്‍ ട്രെയിന്‍ കാസര്കൊടെതും. അത് കൊണ്ട് അത് നടപ്പില്ല.

സാറേ…എനിക്ക് മറ്റന്നാള്‍ മുംബൈയില്‍ എത്തണം. എന്റെ ജോലി.

അയാള്‍ കുറച്ചു നേരം ചിന്തിച്ചു. ഒരു കാര്യം ചെയ്യാം രാത്രി പതിനൊന്നു മുപ്പതിനുള്ള ബാന്‍ഗ്ലൂര്‍ എക്സ്പ്രെസ്സ് പിടിക്കാം. അതില്‍ കയറി കണ്ണൂര്‍ഇറങ്ങി നീ ലഗേജു കളക്റ്റ് ചെയ്യ്. അത് കഴിഞ്ഞു പുലര്‍ച്ചെ രണ്ടു നാല്പ്പതിനുള്ള നേത്രാവതിയില്‍ കയറി മുംബയ്ക്ക് ഇറങ്ങിക്കോ. പക്ഷെ മറ്റന്നാള്‍ ഉച്ചക്കെ വണ്ടി മുംബൈ എത്തുകയുള്ളൂ. നിന്റെല്‍ കാശ് ഒകെ ഉണ്ടല്ലോ അല്ലെ..

അതൊക്കെ ഉണ്ട്. പക്ഷെ ഗരീബ് രത് എത്തുന്ന സമയത്ത് എത്താന്‍ ഒരു വഴിയും ഇല്ലേ… ഇത് ചോദിക്കുമ്പോള്‍ എന്റെ തൊണ്ട ഇടറിയോ എന്നൊരു സംശയം

നോ രക്ഷ. ഒരു ആയിരം രൂപ എടുക്കു. എന്നിട്ട് നിന്റെ ടിക്കെടും id കാര്‍ഡും താ.

പുള്ളിക്കാരന്‍ പ്യൂണിനെ വിട്ടു എനിക്ക് ടിക്കെറ്റ് എടുത്തു തന്നു. ബാക്കി കാശും.

ആ പിന്നെ നേത്രാവതിയില്‍ സീടില്ല. ഇത് ജെനെരലാ…. ഞാന്‍ ttr നെ വിളിച്ചു പറയാം. നീ അയാളെ കണ്ടാല്‍ മതി. റിസര്‍വേഷന്‍ അയാള്‍ ശരിയാക്കി തരും.

എന്റെ കയ്യില്‍ നിന്നും ദീടയില്സ് വാങ്ങി അദ്ദേഹം കണ്ണൂര്‍ വിളിച്ചു ഏര്‍പ്പാടാക്കി.

പിന്നെ കാത്തിരിപ്പായിരുന്നു. ഒരു മണിക്കൂര്‍ മുന്‍പ് ഞാന്‍ സ്വര്‍ഗ്ഗ ലോകത്തായിരുന്നു. ഇപ്പോള്‍ ദേ പാതാളത്തിലും.

കുറച്ചു കഴിഞ്ഞു ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അല്ലേല്‍ വിളിച്ചിട്ട് കിട്ടാതെ അമ്മ പരിഭ്രമിചാലോ. അച്ഛന്റെ വായില്‍ നിന്നും നല്ലോണം കിട്ടി. ട്രെയിന്‍ മിസ്‌ ചെയ്തെനും ഫോണ്‍ കളഞ്ഞെനും.
ബാന്‍ഗ്ലൂര്‍ എക്സ്പ്രെസ്സ് കയറി കണ്ണൂര്‍ ഇറങ്ങി ലെഗെജ് വാങ്ങി. നേത്രാവതിയില്‍ മുംബൈക്ക്.

ttr നെ കണ്ടിട്ടും വലിയ ഫലം ഒന്നും ഉണ്ടായില്ല. സീടൊക്കെ ഫുള്‍ ആയിരുന്നു. എങ്കിലും മംഗലാപുരം എത്തുമ്പോള്‍ ഒരു സീറ്റ് ഒഴിയുമെന്നും അതില്‍ ഇരുന്നു കൊള്ളാനും അയാള്‍ പറഞ്ഞു. എന്ത് കൊണ്ടോ അയാള്‍ കാശ് ഒന്നും വാങ്ങിയില്ല.

പിറ്റേന്ന് കൂടെ ഇരുന്ന ഒരാളുടെ മൊബൈലില്‍ നിന്നും മാടതെ വിളിച്ചു കാര്യം പറഞ്ഞു. നമ്പര്‍ ഒകെ ഡയറിയില്‍ കുറിചിട്ടിരുന്നതു ഭാഗ്യം.

അടുത്ത ദിവസം വരെ ട്രെയിനില്‍ നിന്നും ഇറങ്ങാതെ ചടഞ്ഞിരുന്നു. ട്രെയിന്‍ മിസ്‌ ആകുമോ എന്ന പേടി കൊണ്ടല്ല. ശില്പയെ മിസ്‌ ചെയ്തതിലുള്ള നിരാശ. ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് അവള്‍ എന്റെ എല്ലാം എല്ലാം ആയിരുന്നു. അവളെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മുംബൈ പോലുള്ള ഒരു മഹാ നഗരത്തില്‍ വെറുമൊരു അപരിചിതനായ ഞാന്‍ അവളെ എങ്ങനെ കണ്ടെത്താനാണ്‌. ആ ഒരു ചിന്ത എന്നെ വല്ലാതെ അലട്ടി.

എന്തായാലും മുംബൈ എത്തി. പനവേല്‍ സ്റേഷന്‍. അവിടെ നിന്നും മാടത്തെ വിളിച്ചു. അവര്‍ പറഞ്ഞതനുസരിച് ഓടോ റിക്ഷയില്‍ കാണ്ടിവലി എത്തി. അവിടെ കാണ്ടി വലി സ്റെഷന് മുന്നില്‍ മാഡത്തിന്റെ കാര്‍ കിടപ്പുണ്ടായിരുന്നു.

ഡ്രൈവര്‍ എന്നെയും കൊണ്ട് താമസ സ്ഥലത്തേക്ക് പോയി. എന്തൊക്കെയോ സംസാരിച്ചു. എന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നതിനാല്‍ ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.

മാഡത്തിന്റെ തന്നെ ഒരു ഫ്ലാറ്റ് ആണ്. ഒരു വലിയ ബില്ടിങ്ങിലെ മൂന്നാമത്തെ നിലയില്‍. ഫ്ലാറ്റ് എന്ന് പറഞ്ഞാല്‍ ഒരു ഹാള്‍ കിച്ചന്‍ സെറ്റ് അപ്. അത്രേ ഉള്ളു. ഒരു മെത്തയും തലയിണയും അവിടെ കിടപ്പുണ്ട്.

നാളെ രാവിലെ വരാം എന്ന് പറഞ്ഞു അയാള്‍ പോയി.

വഴിയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും കൊറിച്ചു ഞാന്‍ കിടന്നുറങ്ങി. രാവിലെ ഡോര്‍ ബെല്‍ അടിക്കുന്ന കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കതകു തുറന്നപ്പോള്‍ ഒരു തടിച്ചു കുറുകിയ മനുഷ്യന്‍. വെളുക്കെ ചിരിച്ചു കൊണ്ട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.

ഹലോ അനി. ഞാന്‍ പങ്കജ് മുണ്ടെ. ഈ ഹൌസിംഗ് സോസൈടിയുടെ സെക്രടറി ആണ്. സോണാലി മാടം ഇന്ഫോം ചെയ്തിരുന്നു.

പിന്നെ കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്റെ കയ്യില്‍ നിന്നും രണ്ടു ഫോട്ടോയും id കാര്‍ഡിന്റെ രണ്ടു കോപ്പിയും വാങ്ങി അയാള്‍ പോയി.
കുറച്ചു കഴിഞ്ഞു താഴെ ഗെടിനരികില്‍ ചെല്ലാന്‍ പറഞ്ഞു.

പറഞ്ഞ പടി അവിടെ ചെന്നപ്പോള്‍ മുണ്ടെ ചേട്ടന്‍ സെകുരിടിയുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുവാന്. എന്നെ കണ്ട ഉടനെ വിളിച്ചു ഒരു ഫോര്മില്‍ ഒപ്പിടിവിച്ചു. എന്നിട്ട് ഫോട്ടോ പതിച്ച id കാര്‍ഡ്‌ തന്നു.

ഇത് കയ്യില്‍ കരുതിയെക്കണം. ഈ സെകുരിടികാര്‍ മാറിക്കൊണ്ടേയിരിക്കും. അത് കൊണ്ട് ഇതില്ലാതെ അവര്‍ അകത്തു കയറ്റി വിടില്ല.

പിന്നെ കുറെ റൂള്‍സ് ആന്‍ഡ്‌ രേഗുലഷന്‍സ് പറഞ്ഞു. ഞാന്‍ എല്ലാം തല കുലുക്കി സമ്മതിച്ചു.

പുറത്തിറങ്ങി ഒരു പാകറ്റ് ബ്രെഡും ജാമും ജൂസും വാങ്ങി മുറിയിലേക്ക്. ഒരു കുളിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് ഡ്രൈവര്‍ വന്നത്.

വാ നമുക്ക് സിടിയില്‍ പോകാം. സാധനഗ്ല്‍ ഒക്കെ വാങ്ങണ്ടേ. ഇവിടെ ഒന്നും ഇല്ലല്ലോ.

അതിനു എന്റെ കയ്യില്‍ അത്ര കാശ് ഒന്നും ഇല്ല.ഇതൊക്കെ ധാരാളം.

അത് പറ്റില്ല, മാടം പ്രത്യേകം പറഞ്ഞു വിട്ടതാണ് ആവശ്യമുള്ളതൊക്കെ വാങ്ങി കൊടുക്കാന്‍. പിന്നെ ഇതാ ഈ കവര്‍ തരാന്‍ പറഞ്ഞു.

ഞാന്‍ തുറന്നു നോക്കുമ്പോള്‍ അതില്‍ പതിനായിരം രൂപയും കുറച്ചു മിടായിയും ഒപ്പം ഒരു ബ്ലാക്ബെറി ഫോണും. പഴയതാണ്.

ഞാന്‍ അത് ഓണ്‍ ആക്കി നോക്കി. സിം ഇട്ടിട്ടുണ്ട്. ഞാന്‍ മാടതിനെ വിളിച്ചു നന്ദി പറഞ്ഞു. വീട്ടിലും വിളിച്ചു നമ്പര്‍ കൊടുത്തു.

ഡ്രൈവര്‍ നികുല്‍ ചന്ദിന്റെ നമ്പരും പിടിച്ചിട്ടു.

സിടിയിലെ തിരക്കിനടയില്‍ കുറച്ചു സാധനങ്ങള്‍വാങ്ങി. മുക്കിനു മുക്കിനു മെഡിക്കല്‍സ്റൊരുള്ള കേരളത്തില്‍ നിന്നും വന്ന എനിക്ക് അവിടെ മുക്കിനു മുക്കിനു വൈന്‍ ഷോപ്പ് കണ്ടപ്പോള്‍ അദ്ഭുതമായിരുന്നു. അത് കണ്ടിടാകണം നികുല്‍ പറഞ്ഞത് ഇതൊക്കെ എന്ത്, ഇവിടെ ഹോട്ടലില്‍ പോലും കിട്ടും ഇത്. വെള്ളത്തിന്‌ പകരം ചാരായം കുടിക്കുന്ന ടീമുകളാ പലരും.

ഞാന്‍ നികുലിനെ സംശയത്തോടെ നോക്കി.

നോക്കണ്ട ഞാനും. നികുല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *