അച്ഛൻ :- ഭ.. നായിന്റെ മോനെ നിനക്ക് എന്റെ മോളെ തന്നെ വേണമല്ലേഡാ കണ്ട രാഷ്ട്രീയക്കാരയ നാറികൾക്ക് കൂട്ടിക്കൊടുക്കാൻ…
അലി :- ഒ.. അതാണോ കാര്യം.. പിന്നെ എനിക്ക് ഇതിൽ ലാഭം ഒന്നും ഇല്ല.. നിന്റെ മകൻ ഒരു MLA യോ MB യോ നാളെ ആയെന്ന് വരും… അതിന് ഇതുപോലുള്ള ചെറിയ വിട്ടുവീഴ്ച ചെയ്താൽ മതി… ഇതൊന്നും ആരും അറിയില്ലന്നെ… ബാലുന് പോലും അറിയില്ല ഇതൊന്നും…
അച്ഛൻ :- നീ പോടാ കഴുവേറിടെമോനെ…
പിന്നീട് നടന്നതെല്ലാം പെട്ടന്നായിരുന്നു. അലി അയാളെ അടിച്ച് അവശനാക്കി. അതിന് ശേഷം അയാളെ പാർട്ടിയുടെ ഗുണ്ടകളുടെ ഒരു ഗോഡൗൺ ഉണ്ട് അവിടെ പാർപ്പിച്ചു. അത് കൂടാതെ അച്ഛനെക്കൊണ്ട് തന്നെ ഒരു കത്ത് ബലമായി എഴുതിച്ചു.
” എന്റെ സ്വന്തം മക്കൾ അറിയാൻ. നാട്ടിൽ നിന്നും എനിക്ക് ഒരു ഫോൺ വന്നിരുന്നു. എന്റെ അമ്മ മരിച്ചു. മരണക്കിടക്കയിൽ വെച്ച് അമ്മ എന്നെ കാണണം എന്ന് പറഞ്ഞത്രെ. എനിക്ക് എത്രയും പെട്ടന്ന് നാട്ടിൽ എത്തണം ഏറിയാൽ ഒരു ആഴ്ച്ച. അതിനുള്ളിൽ ഞാൻ തിരിച്ച് വരും. വീടിന്റെ താക്കോൽ ഞാൻ അലീക്കയെ ഏൽപ്പിച്ചിട്ടുണ്ട്. തല്ക്കാലം ബാലു നീ വീട്ടിൽ തന്നെ വേണം. അഞ്ചു ഒറ്റക്കല്ലേ. വേറെ എന്തെങ്കിലും സഹായം വേണെങ്കിൽ അലീക്കയെ വിളിച്ചാൽ മതി. എന്ന് സ്വന്തം അച്ഛൻ”
ബാലു തിരിച്ചു ഓഫീസിൽ വന്നപ്പോൾ അലീക്ക ഈ കത്ത് കൊടുത്തു. കത്ത് വായിച്ചശേഷം ബാലു ഇക്കയോട് ചോദിച്ചു
ബാലു :- എന്നോട് അച്ഛൻ ഒന്നും പറഞ്ഞില്ല. സാദാരണ അച്ഛൻ ദൂരെ യാത്ര പോകാറില്ല. പോയാൽ തന്നെ ഞങ്ങളും കൂടെ പോകാറുണ്ട്.
അലി :- നീ ബേജാറാകേണ്ട മോനെ. നീ കുറച്ച് ദിവസം വീട്ടിൽ പോയിനിക്ക്. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം… പിന്നെ വേറൊരു കാര്യം പറയാൻ മറന്നു. നമ്മുടെ നേതാവ് വരുന്നുണ്ട്.
ബാലു :- നേരോ… ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.
അലി :- ഒരു ചികിത്സയുമായി ബന്ധപ്പെട്ട് വരുന്നതാ… പുള്ളിക്കാരന് ഈ ഇംഗ്ലീഷ് മരുന്ന് പിടിക്കില്ലന്നെ… ആയുർവേദമാണ് പുള്ളിക്ക് ഇഷ്ടം… പിന്നെ നിന്നെ നേരിട്ട് കാണണം എന്ന് പറഞ്ഞിട്ടുണ്ട്..
ബാലു :- എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക
അലി :- ഒന്ന് പോടാ… നേരിട്ട് കണ്ട് അഭിനന്ദിക്കാൻ… എന്റെ ജീവൻ രക്ഷിച്ച നിനക്ക് നീ വിചാരിക്കാത്ത സമ്മാനം ആയിരിക്കും കിട്ടുന്നത്. എന്തായാലും നീ രക്ഷപെട്ടു. അങ്ങനെ പെട്ടന്ന് ഒന്നും നേതാവിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പറ്റില്ല.
ബാലുവിന്റെ ഉള്ളിൽ ചിന്തകൾ കൂടിക്കൂടിവന്നു.
അലി :- നീ വീട്ടിലോട്ട് ചെല്ല്. ഞാൻ ഈ ആയുർവേദ ചികിത്സ അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ. നാളെ നേതാവ് വരും ആളെ സെറ്റ് ആക്കിലെങ്കിൽ ഞാൻ തെറി കേൾക്കേണ്ടിവരും.
ബാലു :- ഇക്ക എന്റെ അച്ഛനും പെങ്ങൾക്കും അറിയാം.. പക്ഷെ അച്ഛൻ നാട്ടിൽ പോയല്ലോ…
അലി :- നീ നിന്റെ പെങ്ങളോട് ചോദിച്ച് നോക്ക് ഇല്ലെങ്കിൽ കുഴപ്പം ഇല്ല. വർഷങ്ങളായിട്ട് ഉള്ള മുട്ട് വേദനയ. അതൊന്ന് മാറിയാൽ മതി പുള്ളിക്ക്. അത് മാത്രമല്ല നിനക്ക് ചിലപ്പോ അടുത്ത ഇലക്ഷന് ഒരു സീറ്റ് നിനക്ക് കിട്ടും.
അതുംകൂടി കേട്ടപ്പോൾ ബാലു ഞെട്ടി.
ബാലു :- ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ. സമ്മതിച്ചാൽ ഞാൻ വിളിച്ചു പറയാം
പോകുന്ന വഴി ബാലു അധികാരം കിട്ടിയാൽ ഉള്ള സ്വപ്നം കാണുകയായിരുന്നു. വീട്ടിൽ ചെന്നപ്പോൾ അഞ്ചു ഓടിവന്നു.
അച്ചു :- ചേട്ടാ അച്ഛൻ ഇതുവരെ വന്നില്ല
ബാലു ആ കത്ത് അവൾക് കൊടുത്തു. കത്ത് വായിച്ച ശേഷം അവൾ പറഞ്ഞു.
അഞ്ചു :- എന്നോട് ഒന്നും അച്ഛൻ പറഞ്ഞില്ല.
ബാലു :- എന്നോടും പറഞ്ഞില്ല. അലീക്കാടെ കൈയ്യിൽ കത്തും വീടിന്റ തക്കോലും കൊടിത്തിട്ടാണ് അച്ഛൻ പോയത്. എടി ഒരു കാര്യം നാളെ എന്റെ പാർട്ടി നേതാവ് വരുന്നുണ്ട്. എനിക്ക് അടുത്ത ഇലക്ഷന് സീറ്റ് തരുമെന്നൊക്കെ പറയുന്നു.
അഞ്ചു :- ശെരിക്കും. ചേട്ടൻ ഒരു mla ആയിട്ട് വേണം എനിക്ക് ഒന്ന് വിലസാൻ.
ബാലു :- ഓ ഉത്തരവ് തമ്പുരാട്ടി. പിന്നെ ഒരു കാര്യം കൂടിയുണ്ട് പുള്ളിക്ക് കാലിന്റെ മുട്ടിന് നല്ല വേദനയുണ്ട്. നമ്മുടെ കൈയ്യിൽ എന്തെങ്കിലും മരുന്ന് ഉണ്ടോ..
